“നീ പെണ്ണുങ്ങളെ കേറി പിടിക്കും അല്ലേടാ….”
“ഞാനോ…”
അൻഷ് അന്തം വിട്ടു….
“അല്ല ഞാനാടാ….”
അഭിരാമി വീണ്ടും അവന്റെനേരെ കൈവീശാൻ തുനിഞ്ഞതും ദക്ഷായണി ഓടിവന്ന് അവളെ പിടിച്ചു…..
“വിട്രി എന്നെ….”
അൻഷിന്റെ മുഖം കാണെ അഭിരാമി അവളുടെ പിടിയിൽ നിന്ന് കുതറി… ദക്ഷയുടെ അടുത്ത ചവിട്ട് പ്രതീക്ഷിച്ച അൻഷ് ഇതെന്തുകൂത്തെന്ന് അറിയാതെ ആൽവിനെ പിടിച്ച് ഫ്രണ്ടിൽ നിർത്തി
“അഭിരാമി ഒന്നടങ്ങ്….”
ദക്ഷ അവളെ പിടിച്ചു വലിച്ചുകൊണ്ട് സീറ്റിൽ ഇരുത്തി…
“അഭി… ഞാൻ… ഞാനൊരു സ്വപ്നം കണ്ടതാ….. അവനെന്നെ കേറി പിടിച്ചതായിട്ട്….”
മറ്റാരും കേൾക്കാതെ ദക്ഷ അടക്കം പറഞ്ഞു
“അയ്യേ….”
മുന്നിൽ നിൽക്കുന്ന മൂവരെയും കണ്ട് അഭിരാമി വിളറി…
“എന്താടി നിനക്ക്?”..
അൻഷ് അവളുടെ ചെവിയിൽ പിടിച്ച് തിരിച്ചു…
“ഔ വിട് വിട്…. ഇവളൊരു സ്വപ്നം കണ്ടതാ… നീ കേറിപ്പിടിച്ചെന്ന്….ഞാനറിയാതെ….”
വേദനകൊണ്ട് അഭിരാമി അലറി…. അയ്യേ…. അൻഷ് അവളുടെ ചെവിയിൽ നിന്ന് കൈയെടുത്തു ഒരടി പിന്നിലേക്ക് മാറിനിന്നു…ദക്ഷ തലയിൽ കൈവച്ചു ചമ്മലോടെ അൻഷിനെ നോക്കി….അവൻ ചിരിയോടെ കൈകെട്ടി നിൽക്കുകയാണ്….ആരെയും അഭിമുഖീകരിക്കാൻ കഴിയാതെ ദക്ഷയുടെ മുഖം ചുവന്നു, അവളെഴുന്നേറ്റ് ക്ലാസ്സിൽ നിന്നിറങ്ങിപോയി…
“….എടാ ഭീകരാ….നീ പിടിച്ച് പിടിച്ച് സ്വപ്നത്തിലും തുടങ്ങിയോ….”
ആൽവിൻ ചുണ്ടത്ത് വിരൽ വച്ചു ചോദിച്ചതും അൻഷ് അവന്റെ അടിവയറ്റിൽ കുത്തിപിടിച്ചു
.
.
.
.
ക്ലാസ്സ് തുടങ്ങിയിട്ടും ദക്ഷ ക്ലാസ്സിൽ കയറയില്ലെന്ന് കണ്ട അൻഷ് ആദ്യത്തെ hour കഴിഞ്ഞതും ക്ലാസ്സിലെന്ന് ചാടി….വരാന്തയിലൂടെ നടക്കുന്ന സമയം അനന്യ അവന്റെ മുന്നിൽ പെട്ടു….
“ഡീ…..”
“ഏഹ് എന്താ….”അവളൊന്ന് പരുങ്ങി….
“ഐണു….അല്ല ദക്ഷായണിയെ കണ്ടോ….”
“ഹാളിൽ ഉണ്ടാവും…. Arts ഡേക്കുള്ള പ്രാക്ടീസ് നടക്കുവാ അവിടെ…”
“ഹാൾ എവിടെ…കാണിച്ചു താ….”
“അവിടെ… അവിടെ പ്രോഗ്രാമിന് ഉള്ളോർക്കേ പോകാൻ പറ്റുള്ളൂ….”
അനന്യ പറഞ്ഞതും അൻഷ് അവളെ ദേഷ്യത്തിൽ നോക്കി….
“ഞാൻ… ഞാൻ വഴി കാണിച്ച് തരാം….”ഭയന്നുപോയ അനന്യ വേഗം മുന്നേ നടന്നു….ജീൻസ് അണിഞ്ഞിരുന്ന അവളുടെ പിൻ വശത്ത് അൻഷിന്റെ കണ്ണുകൾ പതിഞ്ഞു….അവൻ നടന്ന് അവൾക്കൊപ്പം എത്തി, ഇടതുകൈ നിവർത്തി ഉള്ളം കൈകൊണ്ട് അനന്യയുടെ പിന്നിലൊന്ന് കൈ അമർത്തി… അനന്യ അവനെ വെട്ടിതുറിച്ചു നോക്കിയതും അൻഷ് കണ്ണിറുക്കി….
“എന്താടി…. ഇഷ്ടപെട്ടില്ലേ….”
“ഇഷ്ടായി….”അവൾ മുഖം കുനിച്ചു….ഹാളിന്റെ മുന്നിൽ എത്തിയതും അനന്യ അവന്റെ നമ്പർ വാങ്ങി ശേഷം ബൈ പറഞ്ഞു പോയി… അനന്യയുടെ പിൻ പോക്കറ്റിൽ നിന്നും സമർത്ഥമായ് എടുത്ത ചെറിയ പൊതി ഹൂഡിയുടെ പോക്കറ്റിൽ ഇട്ടുകൊണ്ട് ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവനാ ഹാളിന്റെ ഡോറിൽ കാലുകൊണ്ട് രണ്ടു തട്ട് തട്ടി…
“എന്താടാ….”
സീനിയർ ആണെന്ന് തോന്നിക്കുന്ന ഒരുത്തൻ വാതിൽ തുറന്നു ചോദിച്ചു….
“അകത്ത് ദക്ഷായണി ഉണ്ടോ ….”
“നീ പ്രോഗ്രാമിന് ഉള്ളതാണോ…..”അവൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി അൻഷിന്റെ മുന്നിൽ നിന്നു…
“അകത്ത് ബയോളജിയിലെ ദക്ഷായണി ഉണ്ടോ?” ദേവാൻഷ് ഒന്നുകൂടെ വ്യക്തമായി ചോദിച്ചു…
.
.
.
ഹാളിനകത്ത് ഏറ്റവും പിന്നിലായി ഒരു കസേരയിൽ ദക്ഷ ഇരിക്കുകയായിരുന്നു…. കാലിന്മേൽ കാൽ കയറ്റിവച്ച്, കൈയിലൊരു പെപ്സിയുടെ ബോട്ടിലുമായി കുട്ടികളുടെ പ്രാക്റ്റീസും നോക്കി അവളിരുന്നു….
Arts ഡേക്ക് ഇനി ഒരാഴ്ച്ച തികച്ചില്ല…..വലിയ പ്രോഗ്രാമായാണ് സെൻട്രൽ ട്രവാൻഡ്റം കോളേജിലെ arts ഡേ നടക്കുന്നത്… ഏതെങ്കിലും സിനിമ താരങ്ങളുടെ സാന്നിധ്യത്തിൽ ഉയർന്ന രാഷ്ട്രീയ നേതാക്കൾ ആരെങ്കിലും arts ഡേ ഉത്കാടനം ചെയ്തതിനു ശേഷമാകും കോളേജ് ഓഡിറ്റോറിയത്തിൽ പ്രോഗ്രാം സ്റ്റാർട്ട് ചെയ്യുന്നത്
ദക്ഷ നോക്കിയിരിക്കെ വലിയ ശബ്ദത്തോടെ ഹാളിന്റെ ഡോർ തുറന്നു, അതിലൂടെ ഒരുവൻ ഉള്ളിലേക്ക് വായുവിലൂടെ ഒഴുകി വന്ന് ഡാൻസ് പ്രാക്റ്റീസ് ചെയ്തുകൊണ്ടിരുന്ന സീനിയേഴ്‌സിന്റെ നടുവിൽ വീണു… ഹൂഡിയുടെ പോക്കറ്റിൽ കൈയിട്ടും, വായിലൊരു ലോലിപോപ്പുമായി ദേവാൻഷ് അകത്തേക്ക് കയറി…മുള്ളറ്റ് സ്റ്റൈലിൽ ഒതുക്കി വെട്ടിയ നീളൻ മുടിയിഴകൾ കണ്ണിലൂടെ ഇടതെറ്റി വീണു…..
