ദേവാൻഷ് – 6 10

ദേവാൻഷ് 6

Devansh Part 6 | Author : Mahi

[ Previous Part ] [ www.kambi.pw ]


“അറ്റാച്ഡ് ബാത്രൂം ഉൾപ്പെടെ ഉള്ള ഒരു ബെഡ്‌റൂം….ഹാൾ കിച്ചൻ., സ്റ്റോർ റൂം… പിന്നെ അത്യാവശ്യം വേണ്ട ഫർണിചർ ഒക്കെ ഉണ്ട്… ഒരു സോഫ, നാലഞ്ചു കസേര, ഡൈനിങ് ടേബിൾ…. പിന്നെ റൂമിൽ ഒരു ടേബിൾ…..
മോനും മരുമോളും താമസിച്ചിരുന്ന വീടാണെ…. അതിന്റെ സൗകര്യങ്ങളൊക്കെ ഉണ്ട്…അവരൊക്കെ പെട്ടെന്നങ്ങ് അമേരിക്കയിലേക്ക് പോയില്ല്യോ…….. വീട് വെറുതെ കിടന്ന് നശിച്ചുപോകണ്ടല്ലോ എന്നുകരുതിയാ ഇപ്പൊ വാടകക്ക് കൊടുക്കുന്നത്…… ദാ ഐശ്വര്യമായിട്ട് മോൻ ഈ ചാവി അങ്ങ് വാങ്ങിയാട്ടെ…..”

ആ വൃദ്ധൻ വീടിന്റെ താക്കോൽ അൻഷിന്റെ കൈയിൽ വച്ചുകൊടുത്തു…. .അധികം വീടുകളൊന്നുമില്ലാത്തൊരു ഒഴിഞ്ഞ സ്ഥലത്ത്തരക്കേടില്ലാത്തൊരു ഒറ്റനില ടെറസുവീട്.., ചുറ്റും തെങ്ങും പറമ്പുകളുമാണ്…

പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിക്കുന്നത് കേട്ടതും അൻഷ് കാൾ എടുത്തു… മനു ആയിരുന്നു…. കോളേജിൽ കാണാഞ്ഞിട്ട് വിളിക്കുന്നതാവും

“പറേടാ…..”

“എവിട്ര നീ…. കോളേജിൽ വരുന്നില്ലേ.”

“ഒരു വീട് സെറ്റ് ആയി….അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാ നിന്റെ വിളി…….”

“Shey…. എവിടെയായിട്ട്…”

“കുറച്ച് ഉള്ളിലാ….ഇള്ളൂർ ജംഗ്ഷനിലെന്ന് തിരിഞ്ഞ് കയറണം…..”

“ഇള്ളൂരാ…. എടാ അവിടന്ന് കുറച്ച് മുന്നോട്ട് പോകുമ്പോഴാ ആ രാക്ഷസി, ശേ…. ദക്ഷയുടെ വീട്….. ഓഹ് ഓഹ് തമ്പുരാൻ ഒന്നും അറിയാതിരിക്കാൻ വഴി ഇല്ലല്ലോ…. ”
മനു പറഞ്ഞതും അൻഷ് ചിരിച്ചു

“അപ്പൊ നീ ഇന്ന് കോളേജിലേക്ക് ഇല്ലേ?….”

“ഇല്ലടാ…. ഇവിടെ മൊത്തമൊന്ന് വൃത്തിയാക്കണം….ആകെക്കൂടെ സെറ്റ് ആക്കാൻ ഉണ്ട്….”

 

“ലൊക്കേഷൻ അയക്ക്…..നമ്മളും വരാം….”

“ക്ലാസ്സിന് കയറുന്നില്ലേ?….”

“ക്ലാസ്സ്‌ കോപ്പ്… നീ ലൊക്കേഷൻ അയക്ക്….”

“ശരി ഞാൻ അയച്ചേക്കാം… ഹാ പിന്നെ വരുമ്പോ ഒരു കവർ പാലും… എവിടുന്നെങ്കിലും ചായ ഇടാൻ പറ്റിയ സ്റ്റീൽ പാത്രം കൂടെ വാങ്ങിയിട്ട് വാ…. പൈസ ഞാൻ അയക്കാം….”

“ശരി നീ ലൊക്കേഷൻ അയക്ക്…”

“ഞാനിപ്പോ അയക്കാം….”

 

ദേവാൻഷ് കാൾ കട്ട്‌ ചെയ്തു, വാട്സാപ്പിൽ മനുവിന് ലൊക്കേഷൻ അയച്ചു….gpay യിൽ 500 രൂപകൂടെ അയച്ചുകൊടുത്തു….

ചെടികളും മറ്റും വളർന്നു വൃത്തിയില്ലാതെ കിടന്ന മുറ്റത്ത് ഇറക്കി വച്ചിരുന്ന വലിയ ട്രാവലർ ബാഗ് അവൻ ചുമലിൽ തൂക്കി…ഉമ്മറത്തേക്ക് കയറി ചാവി ഉപയോഗിച്ചു മുൻവാതിൽ തുറന്നു… മാസങ്ങളോളം ആൾതാമസം ഇല്ലാതെ പൊടിപിടിച്ചു പഴകി കിടക്കുന്നതിന്റെ എല്ലാ ലക്ഷണവും ആ വീടിനുണ്ടായിരുന്നു….അൻഷ് ബാഗ് ഇറക്കി സോഫയിൽ വച്ചു, മെയിൻ സ്വിച്ച് ഓൺ ചെയ്തു, കാറ്റും വെളിച്ചവും കയറുന്നതിനായി വീടിന്റെ ജനാലകൾ തുറന്നു….

പിന്നാമ്പുറത്ത് ഇറങ്ങി കിണറ്റിൽ എന്തെങ്കിലും ചത്തോ അഴുകിയോ കിടപ്പില്ലെന്ന് ഉറപ്പുവരുത്തി….വെള്ളം കോരാൻ കപ്പിയോ കയറോ ഇല്ല, കിണറ്റിലെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന പമ്പ് അൻഷ് കണ്ടു….ടാങ്ക് അങ്ങ് ടെറസിലാണ്….അത് വൃത്തിയാക്കാതെ ഒരുതുള്ളി വെള്ളം എടുക്കാൻ പറ്റില്ല….ആദ്യത്തെ ഡ്യൂട്ടി അതായിരുന്നു… സൈഡിലെ സ്റ്റെപ്പിലൂടെ മുകളിലേക്ക് കയറി, ടെറസിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്ക് ക്ലീൻ ചെയ്തു,വെള്ളം നിറച്ചു….

വീടിനകത്തെ അഴുക്കും പൊടിയും തൂത്തുകളയുന്ന സമയം പുറത്ത് ആക്റ്റീവ വന്നുനിന്ന മുഴക്കം അൻഷ് കേട്ടു….അവൻ തുറന്നുകിടന്ന വാതിലിലൂടെ ഉമ്മറത്തേക്ക് ഇറങ്ങി….

മനുവും ആൽവിനും വണ്ടിയിൽ നിന്നിറങ്ങി…. തലയിൽ കമിഴ്ത്തി വച്ചിരുന്ന ചായ പാത്രം ആൽവിൻ അൻഷിന് നീട്ടി…
“പോയി ഒരു ചായ ഇട്….”

“ഞാൻ നിന്റെ പെണ്ണുമ്പിള്ള ആണോടാ…”
അൻഷ് ആ പാത്രം വാങ്ങി അവന്റെ തലയിൽ അടിച്ചു…ആൽവിൻ തല കുടഞ്ഞു….

ആൽവിനും മനുവും വന്നതോടെ അൻഷിന് ജോലി എളുപ്പമായി….മുറികളും ചുവരുകളും തൂത്തുവൃത്തിയാക്കി, തറ തുടച്ചു…. കരിയില നിറഞ്ഞുകിടന്ന മുറ്റം അടിച്ചുവാരി, വളർന്നുനിന്ന പോച്ചകളും മറ്റും വെട്ടി വൃത്തിയാക്കി, മൂവരും ചേർന്ന് ഉച്ചയോടെ ഏകദേശം പണികളും ഒതുക്കി

Updated: June 16, 2025 — 8:58 pm

Leave a Reply

Your email address will not be published. Required fields are marked *