ദേവാൻഷ് – 6 10

.
.
.
.
രാക്ഷസി എന്ന വട്ടപ്പേരിൽ അറിയപ്പെടുന്ന ദക്ഷായണിയുടെ ഒപ്പം ഇലക്ട്രിക് സ്കൂട്ടറിൽ വന്നിറങ്ങുന്ന ദേവാൻഷിനെ കോളേജിൽ എല്ലാവരും അത്ഭുതത്തോടെ നോക്കി…. Arts ഡേക്ക് അൻഷിന്റെ പ്രകടനം കണ്ട സകലർക്കും അവന്റെ മുഖം ഇന്ന് പരിചിതമാണ്….ശരീരത്തിലെ ഉറച്ച പേശികൾ തിരിച്ചറിയുന്ന വിധത്തിൽ ഹാഫ് സ്ലീവ് ടീഷർട്ട് ധരിച്ചിരുന്ന അവന്റെ പച്ചകുത്തിയ വലതുകൈ വിദ്യാർത്ഥികൾക്ക് ദൃശ്യമായി

“പെൺപിള്ളേരെല്ലാം നോക്കുന്നുണ്ടല്ലോടാ….”
അൻഷിനെ നോക്കുന്ന പെൺകുട്ടികളെ കണ്ട് ദക്ഷ അവനെ കൂർപ്പിച്ചു നോക്കി….

“ഞാനെന്ത് ചെയ്യാനാ….ഹിന്ദി നടന്മാരുടെ മുഖഛായ ഉള്ളത് എന്റെ കുറ്റമാണോ….”.. അൻഷ് നിഷ്കളങ്കനായി

“ഉവ്വ… കണ്ടേച്ചാലും മതി…. ഏവളെയെങ്കിലും നോക്കുന്നത് കണ്ടാൽ 123 പറഞ്ഞിട്ട് മുഖത്തിന്റെ ഛായ മാറ്റും ഞാൻ”.. ദക്ഷ ഭീഷണിപ്പെടുത്തിയതും അവൻ തൊഴുതു കാണിച്ചു…

ദക്ഷായണിയോട് കൊഞ്ചികുഴഞ്ഞ് കോളേജിലേക്ക് നടന്നുവരുന്ന ദേവാൻഷിനെ ദക്ഷക് നോക്കി നിന്നു…. കഴിഞ്ഞ ദിവസം മുതൽ അവൻ വീണ്ടും കോളേജിൽ വന്നുതുടങ്ങിയിട്ടുണ്ട്….

“ദക്ഷയും അവനുമായിട്ട് എന്തോ ചുറ്റിക്കളി ഉണ്ടെന്നാ കോളേജിൽ പരക്കെ ഉള്ളൊരു സംസാരം….”.. ഒരുത്തൻ ദക്ഷകിന്റെ ചെവിയിൽ ഓതികൊടുത്തു

“മൈര് എന്തേലും കാണിക്കട്ടെ….”
അവൻ ക്ലാസ്സിലേക്ക് കയറിപോയി….

 

ദക്ഷയും അൻഷും ക്ലാസ്സിൽ കയറി,…. മനുവും ആൽവിനും അൻഷിനെ കണ്ട് കൈ കാണിച്ചു…
“അളിയാ….ഇന്ന് വന്ന് കയറിയതുമുതൽ ഞങ്ങൾക്ക് ശ്വസ്ഥതയില്ല…. എത്ര പെണ്ണുങ്ങളാടാ നിന്റെ നമ്പർ ചോദിച്ചു വരുന്നത്….”
മനു നിന്ന് കുളിരുകോരി

“നീ സിംഗിൾ ആണോ എന്നാ എല്ലാവർക്കും അറിയേണ്ടത്… ഒരു ഗുമ്മിന് സിംഗിൾ ആണെന്ന് ഞാനങ്ങു തട്ടി വിട്ടു… ചോദിച്ച എല്ലാവർക്കും നമ്പറും കൊടുത്തിട്ടുണ്ട്….”

“ഏഹ്ഹ്……”
ആൽവിൻ പറഞ്ഞതും അൻഷ് തല ചരിച്ചു ദയനീയമായി ദക്ഷയെ നോക്കി….അവിടെ ആൽവിനെ കൊല്ലാനുള്ള കലിയോടെ അവൾ നിന്ന് കത്തുകയാണ്…. സമാധാനിപ്പിക്കാൻ തിരിഞ്ഞ അൻഷിന് കിട്ടി ആദ്യത്തെ ചവിട്ട്….പിന്നാലെ ആൽവിന്റെ കരണത്ത്, മനുവിന്റെ മൂക്കിൽ….

ക്ലാസ്സിലേക്ക് വന്ന അഭിരാമി ഇഞ്ചി കടിച്ച കുരങ്ങന്മാരെപ്പോലെ ഇരിക്കുന്ന മൂവരെയും നോക്കി… അൻഷിന്റെ കൈയിൽ പച്ചകുത്തിയിരിക്കുന്നത് ആദ്യമായി കണ്ട അഭിരാമി കണ്ണു മിഴിച്ചു….

“ഇതെപ്പോ കുത്തിയതാടാ….”
അവൾ അവന്റെ ബലിഷ്ടമായ കൈപിടിച്ചുയർത്തി….

“കുറെ ആയി…”

 

“ഇതെന്താ പാമ്പ് ആണോ….”
അൻഷിന്റെ കൈയിലെ ഡ്രാഗണിന്റെ ചിത്രം അഭിരാമി തിരിച്ചും മറിച്ചും നോക്കി…. ദക്ഷക്ക് ചൊറിഞ്ഞുകയറുന്നുണ്ടായിരുന്നു…. അവളുടെ അമ്മൂമ്മേടെ ഒരു ടാറ്റൂ….

“പാമ്പ് അല്ല ചൈനീസ് ഡ്രാഗൺ…. ബാംഗ്ലൂർ പോയ സമയത്ത് ഒരു നാടോടി ചെയ്തുതന്നതാ….”

“ആഹ്‌ണോ…. എത്ര രൂപയായി….”

“രൂപയോ….നാലഞ്ചുപേരുടെ നട്ടെല്ലാണ് ഈ ചിത്രത്തിന്റെ വില…..”
അഭിരാമിയെ നോക്കി ചിരിയോടെ അൻഷ് പറഞ്ഞു… അഭിരാമിക്ക് കാര്യം മനസ്സിലായില്ലെങ്കിലും മനു ആൽവിനെ നോക്കി തലയാട്ടി…..പെട്ടെന്ന് ദക്ഷ എഴുന്നേറ്റു ഡെസ്കിൽ ഉറക്കെ അടിച്ചു, ക്ലാസ്സിന് പുറത്തേക്ക് പോയി….

“ഇവൾക്കിത് എന്തുപറ്റി….”
ദക്ഷ പോയ വഴിയേ നോക്കി അഭിരാമി ചോദിച്ചതും അൻഷ് തിരിഞ്ഞ് മനുവിനെയും ആൾവിനെയും നോക്കി കണ്ണുരുട്ടി… രണ്ടുപേരും കൈകൂപ്പി… അൻഷ് എഴുന്നേറ്റു ദക്ഷയുടെ പിന്നാലെ ഓടി….

.
.
.
ദേവാൻഷിന്റെ കാലൊച്ച കേട്ട് ചെമ്പകമരച്ചുവട്ടിൽ നിന്ന ദക്ഷയുടെ മുഖം വീർത്തു….പ്രഭാതത്തിന്റെ വെയിൽ കിരണങ്ങൾ തട്ടി അവളുടെ ചുവന്ന മുഖം ഇന്ദുമതിയെപ്പോലെ തിളങ്ങി….വൈകാതെ രണ്ട് കരുത്തുറ്റ കൈകൾ ദക്ഷയെ പിന്നിൽ നിന്നും ചുറ്റിപിടിച്ചു,.. ഉദരത്തിൽ അമർന്ന അവന്റെ കൈകളുടെ ചൂടിൽ അവൾ കിതച്ചു,.. കുതറി മാറാൻ ശ്രമിച്ചു…
“വിഡ്രാ പട്ടി….”
വയറിൽ അമർന്ന അവന്റെ കൈയ്യുടെ പുറം ഭാഗത്ത് ദക്ഷയുടെ നഖം ആഴ്ന്നു… അൻഷ് ഒന്ന് എരിവ് വലിച്ചു അവളുടെ ചുമലിലേക്ക് മുഖം അമർത്തി…

Updated: June 16, 2025 — 8:58 pm

Leave a Reply

Your email address will not be published. Required fields are marked *