അൻഷിന്റെ കണ്ണുകൾ അസുരത തേടുന്നത് ദക്ഷ നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടു…. രൗദ്ര ഭാവത്തിൽ സകലതും ചുട്ടെരിക്കാൻ വെമ്പുന്ന അവന്റെ ആത്മാവിന്റെ താപം അവൾ അനുഭവിച്ചു…. സ്വന്തം ചേച്ചിയെ നശിപ്പിക്കുന്നത് നോക്കി നിന്നൊരു പത്തുവയസുകാരൻ…. അവന്റെ ചിന്തകൾ എന്തായിരുന്നിരിക്കും….. അൻഷ് ഏതു നിമിഷവും പൊട്ടിതെറിക്കാൻ സാധ്യതയുള്ള ഒരു cyclonite ആണെന്ന് ദക്ഷക്ക് ഒരിക്കൽകൂടെ ഓർത്തു…
“എന്റെ ഉറ്റവരെ നശിപ്പിച്ച അവന്റെ രൂപം എനിക്കൊരു ദുസ്വപ്നമായി….അച്ഛനും അച്ഛന്റെ പോലീസിനും കണ്ടെത്താൻ കഴിയാത്ത ആ കൊലയാളിയെ തേടി ഞാൻ എന്റെ പത്താം വയസ്സിൽ ജൻപഥിന്റെ തെരുവിലേക്ക് ഇറങ്ങി….അവനെ തേടിയുള്ള എന്റെ യാത്രയാണ് നിന്നോട് ഞാൻ പറഞ്ഞ ആ ലൈഫ്സ്റ്റൈൽ എക്സ്പീരിയൻസ്…. അച്ഛന്റെ കാവൽക്കാരുടെ കണ്ണുവെട്ടിച്ചു രാത്രിയിൽ ഞാൻ അവനെതേടി തെരുവുകൾ തോറും അലഞ്ഞു നടന്നു….സ്കൂൾ കഴിഞ്ഞു വരുന്ന വഴികളിലും ഞാൻ തിരഞ്ഞു….ഗലി കാസിം ജാന്റെ ഹൃദയത്തിലൂടെ….തലാബ് ലെയിന്റെ ശിരസിലൂടെ….വെസ്റ്റ് എൻഡ് മാർഗ് തെരുവിന്റെ ഇടുങ്ങിയ വഴികളിലൂടെ…. വിഹാറിന്റെ ഇരുട്ടിലൂടെ….
കൊലപാതകന്മാരെ, പിടിച്ചുപറിക്കാരെ, പീഡിപ്പിക്കുന്നവരെ ഞാൻ കണ്ടുമുട്ടി,… ഡൽഹിയുടെ രാത്രികളിൽ ഞാൻ പലരുമായും തല്ലുപിടിച്ചു….നിന്നെപ്പോലെ പഞ്ചിങ്ങ് ബാഗിൽ അല്ല…. മനുഷ്യരുടെ പച്ചമാംസത്തിലാണ് ഞാൻ ഇടിക്കാൻ പഠിച്ചത്…. തല്ലും വഴക്കും രക്തത്തിന്റെ ഭാഗമായി….ഞാൻ മനുഷ്യരെ കൊന്നിട്ടുണ്ട് ദക്ഷാ… ഈ കൈകൾക്കൊണ്ട്….”
ഭ്രാന്തമായ ഭാവത്തോടെ അൻഷ് തന്റെ തഴമ്പിച്ച കൈകൾ നിവർത്തി കാണിച്ചു…. ശബ്ദിക്കാൻ കഴിയാതെ ദക്ഷ വിറങ്ങലിച്ചു…. ചെറിയ പ്രായത്തിൽ ഒത്തിരി അനുഭവിച്ച ഒരുവൻ… സ്വന്തം അമ്മയുടെ കഴുത്ത് അറുക്കുന്നതും ചേച്ചിയെ റേപ്പ് ചെയ്യുന്നതും നോക്കി നിന്ന ഒരു ബാലകൻ….
” എന്നിട്ട്… എന്നിട്ട് നീ അയാളെ കണ്ടുപിടിച്ചോ… “…
അയാളെ കണ്ടുപിടിച്ചു കൊന്നുകളഞ്ഞു എന്നുകേൾക്കാൻ ദക്ഷ കാതോർത്തു
“കണ്ടുപിടിച്ചു… എന്റെ പതിനേഴാമത്തെ വയസ്സിൽ താലീബിലെ ഒരു പകുതി പൊളിഞ്ഞ വീട്ടിൽ ഞാൻ അയാളെ കണ്ടെത്തി….. രണ്ടു കാലും രണ്ടു കൈയ്യും അറുത്ത് മാറ്റപ്പെട്ട ഒരു രൂപം…urin ട്യൂബ് ഇട്ടു കിടക്കുന്ന ഒരു മാംസപിണ്ഡം….”
അൻഷ് ചിരിച്ചു…. ദക്ഷ കുടിച്ചുവച്ച കോഫി മഗ് കൂടെ അവൻ കഴുകി വച്ചു
“നീ… നീ അന്വേഷിക്കുന്നത് അച്ഛന് അറിയില്ലായിരുന്നോ?….” ദക്ഷക്ക് സംശയം തോന്നി
“അറിയാമായിരിക്കും… ചിലപ്പോ അറിയില്ലായിരിക്കും…. അമ്മയും ചേച്ചിയും പോയതിൽ പിന്നെ അച്ഛനോട് ഞാൻ സംസാരിക്കാറില്ല…… ഇങ്ങോട്ടും…. അക്കൗണ്ടിൽ കാശ് ഇടും… അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം….”
ഇരുവരും പുറത്തേക്ക് ഇറങ്ങി, അൻഷ് വീട് പൂട്ടി… കോളേജിലേക്കുള്ള യാത്രയിൽ E. V യിൽ ദക്ഷയുടെ പിന്നിൽ ഇരിക്കുന്ന സമയം അൻഷ് തുടർന്നു…
“പ്ലസ് ഒൺ പ്ലസ് ടു കാലം ആരംഭിച്ചു…. സ്കൂളിന്റെ അടുത്ത് ഉള്ളൊരു പാർക്കിലാണ് ആദ്യമായി ഞാൻ ശാലിനിയെ കാണുന്നത്…. ഹോസ്പിറ്റലിൽ നിന്നും അസ്തമയം ആസ്വദിക്കാൻ വരുന്നൊരു പെൺകുട്ടി…. ശിരസിൽ ഒരിറ്റുമുടിപോലും ഇല്ലാത്ത, മാറുകൾ മുറിച്ചുമാറ്റപ്പെട്ട ഒരു പാവം പെൺകുട്ടി……ഞങ്ങൾ സംസാരിച്ചു…മരണത്തെ കാത്ത് കഴിയുകയാണെന്ന് എന്നോട് പറഞ്ഞു,…. പരസ്പരം കേട്ടിരുന്നു….അവൾക്ക് മരിക്കുന്നതിന് മുമ്പ് രണ്ട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു…. ഒന്ന് പ്രണയിക്കണം… രണ്ട്!!!”
ബാക്കി പറയാൻ അൻഷിനു മടി തോന്നി… ദക്ഷ മിററിലൂടെ അവനെ നോക്കി… മുഖത്ത് എന്തോ ഒരു വൈക്ലബ്യം…
“രണ്ടാമത്തെ പറയണ്ട…. നീ കഥ ബാക്കി പറയ്….”
“മ്മ്ഹ്….ഞങ്ങൾ പ്രണയിച്ചു…. ഒരു കോൺട്രാക്ട് പ്രണയം….മരിക്കുന്നതുവരെ അവൾ പറയുന്നതെല്ലാം കേട്ടിരിക്കണം…..
ആളൊരു നല്ല സാഹിത്യകാരി ആയിരുന്നു….ഇതിനിടയിൽ ഞാൻ വയലിൻ പഠിക്കാൻ ചേർന്നു….പ്ലസ് ടു കഴിഞ്ഞ് ഞാൻ ഡൽഹി യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് അഡ്മിഷനെടുത്തു….അങ്ങനെ അങ്ങനെ….ഒരു വർഷം മുമ്പ് ശാലിനി പോയി…. നേർത്ത പുഞ്ചിരിയോടെ എന്റെ കൈകളിൽ കിടന്നുകൊണ്ട് എന്നെന്നേക്കുമായി അവളുടെ കണ്ണുകൾ അടഞ്ഞു…”
