“നോവുന്നു ഐണു…”
രഹസ്യംപോലെ ഒരു സ്വരം… ദക്ഷ പിടഞ്ഞുകൊണ്ട് അവന്റെ കൈയിലേക്ക് നോക്കി… നഖത്തിന്റെ ആകൃതിയിൽ ചുവന്ന പാടുകൾ….
“നോവട്ടെ… കാര്യമായിപ്പോയി…”
“എന്തിനാ ഇത്ര ദേഷ്യം….”
അവൻ അവളെയും കൊണ്ട് ചെമ്പകത്തിന്റെ വലിയ വേരുകളിലൊന്നിൽ ഇരുന്നു… ഉരുണ്ടു മൃദുലമായ തന്റെ പിൻ ഭാഗം അവന്റെ മടിയിൽ അമർന്നതും ദക്ഷ കിടുങ്ങി….
“അവളെന്തിനാ നിന്റെ കൈയിലൊക്കെ പിടിച്ചത്….”…
“ആര് അഭിരാമിയോ… അത് നിന്റെ കൂട്ടുകാരി അല്ലെ… ചോദിക്കാത്തതെന്താ….”
“പോടാ….”
ദേഷ്യത്തോടെ എഴുന്നേൽക്കാൻ തുടങ്ങിയ ദക്ഷയെ അൻഷ് വീണ്ടും മടിയിൽ പിടിച്ചിരുത്തി….
“ഐണുന് പൊസ്സസ്സീവ്നെസ് ആണോ….”
“എനിക്കൊരു പൊസ്സസ്സീവ്നെസ്സും ഇല്ല….”
ദക്ഷായണി വാശിയോടെ പറഞ്ഞു, എഴുന്നേറ്റ് ക്ലാസ്സിലേക്ക് നടന്നു
അന്ന് ഉച്ചവരെയും അവളുടെ മുഖം കടന്തൽ കുത്തിയതുപോലെ ഉണ്ടായിരുന്നു….ഡേറ്റ് ആയതിന്റെ ആണെന്ന് അഭിരാമി ഇടക്ക് അൻഷിന് ആംഗ്യം കാണിച്ചു… അവൻ കണ്ണടച്ചു ചിരിച്ചു…
ലഞ്ച് ബ്രേക്കിന് കാമുകനുമായി കൊഞ്ചാൻ പോകുന്ന അഭിരാമിയുടെ ഒപ്പം പോകാതെ ദക്ഷ ക്ലാസ്സിൽ ഇരുന്നു…. കാന്റീനിൽ പോയി ഫുഡ് കഴിച്ചിട്ടു മടങ്ങി വന്ന അൻഷ് അവളുടെ അടുത്തിരുന്നു… ദക്ഷ ഒരക്ഷരം മിണ്ടീല….
അൻഷ് അവളുടെ ഇടതുകൈ കവർന്നു.. ഉള്ളം കൈയിൽ വച്ച് ഓരോ വിരലായി മടക്കി പതിയെ ഞൊട്ട പൊട്ടിച്ചു…ഇടതുകൈ തീർന്നതും ദക്ഷായണി വലതു കൈ അവന്റെ മടിയിലേക്ക് വച്ചു കൊടുത്തു…. അൻഷ് ചിരിയോടെ ആ കൈയിലെയും ഞൊട്ടകൾ പൊട്ടിച്ചു….
“എനിക്ക് നല്ലോണം കാല് വേദനിക്കുന്നുണ്ട്….”
അവൾ വരാന്തയിലേക്ക് നോക്കിയിരുന്നു….. അൻഷിന് ദക്ഷയുടെ മുഖം കണ്ട് പാവം തോന്നി…അവനെഴുന്നേറ്റു മുന്നിലെ ഡെസ്കും ബെഞ്ചും ചവിട്ടി മുന്നിലേക്ക് നീക്കി നിലത്തിരുന്നു… കൗതുകത്തോടെ നോക്കിയിരിക്കെ ദക്ഷയുടെ ഷൂസ് കാലുകളിൽ നിന്നും അഴിഞ്ഞു മാറി…അവളുടെ പൂ പോലെ നനുത്ത കാൽപാദങ്ങൾ അൻഷ് തന്റെ മടിയിലേക്ക് എടുത്തു വച്ചു,പുറം കാലിൽ വിരലുകളമർത്തി വൃത്താകൃതിയിൽ പതിയെ തടവി…..ദക്ഷ ചുമരിൽ ചാരിയിരുന്നു അവനെ ഉറ്റുനോക്കി…. അഭിരാമി പറഞ്ഞ പ്രിൻസസ്സ് ട്രീറ്റ്മെന്റ് അവൾക്ക് ഓർമ വന്നു….പ്രഹസനം?…. ഒരിക്കലുമല്ല… ഇത് സ്നേഹമാണ്….
“പീരിയഡ് ടൈമിൽ uterus ചുരുങ്ങും….അടിവയറിൽ ഉണ്ടാകുന്ന ക്രാമ്പിന്റെ വേദനയാണ് നടുവിലും കാലിലും ഒക്കെ പടരുന്നത്….നന്നായിട്ട് മസ്സാജ് ചെയ്ത് ബ്ലഡ് ഫ്ലോ കൂട്ടിയാൽ വേദന പകുതി കുറയും… .”
അവനിങ്ങനെ സംസാരിക്കുകയാണ്…..ദക്ഷ അവന്റെ അധരങ്ങളിലേക്ക് കണ്ണുകൾ ഉറപ്പിച്ചു….അതിങ്ങനെ അടുത്തും അകന്നും, എന്തൊരു ഭംഗിയാണ്….
ക്ലാസ്സിലേക്ക് വന്ന പെൺകുട്ടികളും ആൺകുട്ടികളും ദക്ഷയുടെ പാദങ്ങൾ തടവുന്ന അൻഷിനെ കണ്ട് വാ തുറന്നു….എന്തൊക്കെയോ അടക്കി പറഞ്ഞു ചിരിച്ചു….
.
.
.
.
.
ആരെയും കാത്തു നിൽക്കാതെ ദിവസങ്ങൾ മുന്നോട്ട് നീങ്ങി…..
കാലത്തെ അൻഷിന്റെ വീട്ടിലേക്കുള്ള ദക്ഷയുടെ വരവ് പതിവായി…. വൈകുന്നേരം അവൾ തന്നെ അവനെ വീട്ടിലാക്കും…..കോളേജിനു പിന്നിലെ ചെമ്പകമരത്തിന്റെയൊപ്പം ദേവദക്ഷായണി പ്രണയവും പൂവിട്ടുതുടങ്ങി….
തുടരും….
