ദേവാൻഷ് – 6 10

ജംഗ്ഷനിൽ പോയി ഫുഡ്‌ കഴിച്ചതിനുശേഷമാണ് ഇരുവരും തിരിച്ചുപോയത്….
.
.
.

ബെഡ്‌റൂമിലേക്ക് കയറിയ അൻഷ് തന്റെ വലിയ ബാഗ് കട്ടിലിൽ വച്ചു, തുറന്നു…..വൃത്തിയായി പൊതിഞ്ഞു വച്ചിരുന്ന ഒരു ഫ്രെയിം ചെയ്ത ചിത്രം പുറത്തെടുത്തു തുറന്നു..
അച്ഛൻ, അമ്മ, ചേച്ചി,…താൻ…. എല്ലാവരും എന്തൊരു ചിരിയാണ്…
അത് പത്തുവർഷങ്ങൾക്ക് മുമ്പ് ചേച്ചിയുടെ വളകാപ്പിന് തങ്ങളെ മാത്രം നിർത്തി എടുത്ത ചിത്രമായിരുന്നു … അവനത് ശ്രദ്ധയോടെ അടുത്തുള്ള ടേബിളിൽ നിവർത്തി വച്ചു….. ഉള്ളം നീറുന്ന ഓർമ്മകളോടെ അവൻ കിടക്ക വിരിക്കാത്ത കട്ടിലിൽ നിവർന്ന് കിടന്നു, കണ്ണുകൾ അടച്ചു….
.
.
.
.

തോരാതെ മഴ പെയ്ത ഒരു രാത്രി….കൈയിൽ ഒരു കത്തിയുമായി ഒരാൾ… രക്തം പരന്നൊഴുകിയ നിലത്ത് താൻ ഒറ്റക്ക്….

ദേവാൻഷ് ഞെട്ടി കണ്ണുകൾ തുറന്നു…മുറിയിലേക്ക് കയറി വന്ന ദക്ഷ അവനെ നോക്കി വരുത്തി ചിരിച്ചു…
“സ്വപ്നം കണ്ടോ….”

“നീ… നീയെന്താ ഇവിടെ….”
മുന്നിൽ നിൽക്കുന്ന ദക്ഷായണിയെ കണ്ട് അൻഷ് ശരിക്കും അമ്പരന്നു….

 

“ഹാ വാതിലും തുറന്നിട്ട്‌ ഇങ്ങനെ കിടന്നാൽ വഴിയേ പോണോരൊക്കെ കയറി വരും….”
ദക്ഷ പുച്ഛിച്ചു…ടേബിളിൽ ഇരുന്ന ഫോട്ടോ കണ്ണിൽപെട്ടു, അവൾ അത് കൈയെത്തി എടുത്തു…..

“നീ വീട്ടിലേക്ക് പോകുന്ന വഴിയാണോ….”
അൻഷ് എഴുന്നേറ്റ് ഹെഡ്ബോർഡിൽ ചാരിയിരുന്ന് ദക്ഷയെ നോക്കി…

“അല്ല വീട്ടിലെന്ന് വരുന്ന വഴിയാ…….എട പൊട്ടാ നേരം വെളുത്തു…. മണി ഒമ്പത് കഴിഞ്ഞു… നീ കോളേജിലൊന്നും പോകുന്നില്ലേ?….”

“രാവിലെയോ….”
അൻഷ് പിടഞ്ഞെഴുന്നേറ്റു മൊബൈലിൽ സമയം നോക്കി….9:12 am…. തനിത്ര നേരം കിടന്നുറങ്ങിയോ….ബാഗിലെന്ന് ടവലും, ബ്രഷും പേസ്റ്റും, സോപ്പിന്റെ പെട്ടിയും എടുത്തുകൊണ്ട് അൻഷ് ബാത്‌റൂമിലേക്ക് ഓടിക്കയറി….

ദക്ഷായണി ആ ചിത്രം അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു….അതിലെ കുഞ്ഞൻ ദേവാൻഷിന്റെ കണ്ണുകൾ വളരെ പാവത്വം നിറഞ്ഞതായിരുന്നു… വാത്സല്യം തോന്നുന്ന തുറന്നു മിഴിഞ്ഞ കണ്ണുകൾ….പിന്നെ ഇന്നുകാണുന്ന ഈ hunting eyes അവനെങ്ങനെ ഉണ്ടായി എന്നുമാത്രം ദക്ഷക്ക് മനസ്സിലായില്ല….അവനുപിന്നിൽ ഒരു കഥ ഉണ്ടായിരുന്നു…. ഒരു lifestyle experience

“നിനക്ക് ഈ വീട് എങ്ങനെ പിടി കിട്ടി….”
തല തുവർത്തിക്കൊണ്ട് അൻഷ് ബാത്‌റൂമിലെന്ന് ഇറങ്ങി വന്നു….ഫോട്ടോയിലെന്ന് മുഖം ഉയർത്തിയ ദക്ഷയുടെ തലയിലെ കിളികൾ ഓരോന്നും നാലു ദിക്കിലായി പറന്നു…

അവന്റെ ശരീരത്തിൽ വസ്ത്രമെന്ന് പറയാൻ ആകെ ഒരു ടവൽ മാത്രം….നനവുമാറാത്ത വയറിൽ തെളിഞ്ഞു കാണുന്ന സിക്സ് പാക്കിൽ ദക്ഷയുടെ കണ്ണ് തറഞ്ഞു…..വിരിഞ്ഞ നെഞ്ച്….അവന്റെ പച്ച കുത്തിയ കൈ ഇത്ര വ്യക്തതയോടെ ദക്ഷ ആദ്യമായി കാണുകയായിരുന്നു… ദേവാൻഷിനെ കാണാൻ രണ്ടു കണ്ണുകൾ മതിയാകുന്നില്ലെന്ന് അവൾക്ക് തോന്നി….

അൻഷ് ഒന്ന് ചുമച്ചതും ദക്ഷ മുഖം വെട്ടിച്ചു… അവൻ ചിരിച്ചു….

“നീ നോക്കിക്കോടി…. എത്രവേണോ നോക്കിക്കോ…. നിന്റെയല്ലേ….”

“പോടാ… പോയി തുണി എടുത്തിടെടാ….. നാണമില്ലാത്തവനെ….”

“പുറത്തിറങ്ങ്… ഞാൻ ഡ്രസ്സ്‌ മാറട്ടെ….”

“ഹാ മാറിക്കോ…..പിന്നെ ഹാഫ് സ്ലീവ് എന്തേലും ഇട്ടാമതി…”
വാതിൽക്കൽ എത്തിയ ദക്ഷ വിളിച്ചുപറഞ്ഞു… പുറത്തേക്ക് ഇറങ്ങി…

അൻഷ് ബാഗിൽ നിന്ന് ഒലിവ് നിറത്തിലെ കാർഗോ പാന്റും… ബ്ലാക്ക് ഹാഫ് സ്ലീവ് ടീഷർട്ടും പുറത്തേക്ക് എടുത്തു, കൂടെ ഒരു ഷോർട്സും… വസ്ത്രം മാറി അവൻ അല്പനേരം കണ്ണാടിയുടെ മുന്നിൽ നിന്നു…ട്രാവലർ ബാഗിന്റെ ഉള്ളിൽ നിന്നും കോളേജിൽ കൊണ്ടുപോകുന്ന ചെറിയ ബാഗെടുത്തു ചുമലിൽ തൂക്കി, മുറിക്ക് പുറത്തേക്ക് ഇറങ്ങി….സോഫയിൽ ചാഞ്ഞു കിടക്കുന്ന ദക്ഷയെ കണ്ട് ചൊടികളിൽ പുഞ്ചിരി വിടർന്നു….ജീൻസും ഷർട്ടുമാണ് വേഷം… മുടി ഉചിയിൽ വാരികൂട്ടി കെട്ടി വച്ചിട്ടുണ്ട്….

“ഇതാണ് വീടെന്ന് എങ്ങനെ മനസ്സിലായി…”
അൻഷ് അവളുടെ അടുത്തേക്ക് ചെന്നു….

“മനു ലൊക്കേഷൻ തന്നു….”

റെഡി ആയി ഇറങ്ങിയ ദേവാൻഷിനെ കണ്ട് ദക്ഷായണിക്ക് ദേഷ്യം വന്നു…

Updated: June 16, 2025 — 8:58 pm

Leave a Reply

Your email address will not be published. Required fields are marked *