“നിനക്ക് ആ മുടിയിലെ വെള്ളം തുടച്ചു കളഞ്ഞൂടെ….”
ദക്ഷായണി ദേഷ്യപ്പെടുന്നത് കേട്ട് അൻഷ് അമ്പരന്നു….അവന്റെ ഓർമ്മകൾ വർഷങ്ങൾ പിന്നോക്കം സഞ്ചരിച്ചു…..അമ്മ… അമ്മ ഇന്ന് ഇല്ല…. തല തുവർത്താത്തതിന് വഴക്ക് കേട്ട കാലം മറന്നുപോയിരിക്കുന്നു..
അൻഷ് അവളെ തന്റെ നെഞ്ചിലേക്ക് അടക്കിപിടിച്ചു… പെട്ടന്നുള്ള നീക്കത്തിൽ ദക്ഷ ഞെട്ടി, അവന്റെ നെഞ്ചിലെ ചൂടിലേക്ക് അറിയാതെ പതിഞ്ഞുപോയി…
“എ… എന്താ എന്തുപറ്റി….”
അവൾ ചോദിക്കുന്നതോന്നും അൻഷ് കേൾക്കുന്നുണ്ടായില്ല… അവൻ അവളെ തന്നിലേക്ക് കൂടുതൽ ചേർക്കാൻ ശ്രമിച്ചു….ദക്ഷ അവന്റെ ടി ഷർട്ടിൽ പിടിച്ചു….ജീവിക്കാൻ മറന്നുപോയ ഒരു പത്തുവയസുകാരന്റെ കരച്ചിൽ അവൾ കേട്ടു….
“ഐണു…. ഞാൻ നീ കരുതുന്നതുപോലെ ഒരാളല്ല…. എന്നെക്കുറിച്ച് നീ അറിയണം….”
“എന്താ നീ പറയണേ…….”
“എന്നെ നീ അറിയണം ഐണു….”
അൻഷിന്റെ ശബ്ദം ക്ഷയിച്ചു….
ഒരു ടെലിപതിപോലെ അവന്റെ ആത്മാവിന്റെ കരച്ചിൽ ദക്ഷ കേട്ടു… അവൾ അവനെ ബലമായി തള്ളി സോഫയിലേക്ക് ഇട്ടു, പുറത്തുകൂടെ കിടന്നു അൻഷിന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി….. അവളുടെ മൂക്കുത്തിയുടെ തണുപ്പ് കഴുത്തിടുക്കിൽ പടർന്നതും അൻഷ് ഒന്ന് അമർത്തി ശ്വസിച്ചു…. അവളുടെ മുതുകിൽ കൈയമർത്തി ശരീരത്തിലേക്ക് ചേർത്തുപിടിച്ചു….
“ഐണു…. എനിക്ക് സംസാരിക്കാനുണ്ട്….”
“സംസാരിക്ക്….”
അവൾ മുഖം ഉയർത്തി അവന്റെ നെഞ്ചിൽ നെറ്റി മുട്ടിച്ചു കിടന്നു….
“എല്ലാം അറിയിച്ചിട്ടുവേണം നിന്നോട് എന്റെ ഇഷ്ടം തുറന്നു പറയാൻ എന്നുകരുതിയതാ…..അന്ന് പ്രാക്റ്റീസ് ഹാളിൽ വന്ന് ഞാൻ വിളിച്ചതാ… നീ വന്നില്ല….”
“സോറി….”
അവൾ ജാള്യതയോടെ ചിരിച്ചു….
“എനിക്കറിയില്ല ഐണു… ഇനിയുള്ള കാലം മുഴുവൻ നിന്നെ വേണോന്ന് തോന്നുവാ…. അന്ന് നീ പരിജയപ്പെടാൻ വന്നത് ഓർമയുണ്ടോ…. എനിക്കന്ന് എന്താ തോന്നിയതെന്ന് അറിയോ…. ഒരിക്കൽ എന്നെ വിട്ട് പോയവരെല്ലാം ഒരുവളുടെ രൂപത്തിൽ മുന്നിൽ വന്ന് നിൽക്കുകയാണെന്ന്….”
“എനിക്കും അറിയില്ല ദേവാ….. നിന്നെ നോക്കുമ്പോഴൊക്കെ, നിന്റെ അടുത്ത് നിൽക്കുമ്പോഴൊക്കെ എന്റെ ഹൃദയം വല്ലാതെ മിടിക്കുവാ….ഉള്ളിലെ ഫീലിംഗ്സ് മനസ്സിലാവാതെ ചിലപ്പോ വല്ലാത്ത തലവേദന വരും…. ഇപ്പൊ നിന്റെ ആത്മാവിന്റെ ശബ്ദം എനിക്ക് കേൾക്കാം…..അതിപ്പോഴും കരയുകയാണ്…. എന്താ ഇവിടെ ഇത്രക്ക് വേദന… എന്നോട് പറയ്…”
ദക്ഷ അവന്റെ ഹൃദയത്തിൽ കൈചേർത്തു…. ദേവാ എന്നുള്ള അവളുടെ വിളിയിൽ കുടുങ്ങി കിടക്കുകയായിരുന്നു അൻഷ്….
“നീ… നീ വെള്ളം തോർത്താത്തതിന് വഴക്ക് പറഞ്ഞപ്പോ അമ്മയെ ഓർമ്മവന്നു… ”
അൻഷ് പറഞ്ഞതും ദക്ഷ സങ്കടത്തോടെ ആ മുഖത്തേക്ക് നോക്കി….
.
.
.
.
ഇന്റക്ഷൻ കുക്ക് ടോപ്പിൽ തയ്യാറാക്കിയ കോഫി അൻഷ് രണ്ടു മഗിലേക്ക് പകർന്നു… ഒരു കപ്പ് ദക്ഷക്ക് കൊടുത്തു…. കോഫി മഗുമായി അവൻ സ്ലാബിലേക്ക് ചാരി നിന്നു… കഥ കേൾക്കാനായി അവൾ സ്ലാബിന്റെ പുറത്തുകയറിയിരുന്നു …
“ജൻപഥ് തെരുവിലെ ഒരു രണ്ടുനില വീട്ടിലാണ് എന്റെ ജനനം…ഹർഷവർദ്ധന്റെയും നന്ദിനിയുടെയും ഇളയമകനായി ഞാൻ ജനിച്ചു…. ഞാനും ചേച്ചിയുമായി ഏകദേശം പന്ത്രണ്ടുവയസ്സ് വ്യത്യാസമുണ്ട്…. അവളെനിക്ക് രണ്ടാമത്തെ അമ്മയായി….
ജൻപഥിലെ സ്വർഗമായിരുന്നു ഞങ്ങളുടെ വീട്….അച്ഛന് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ഡൽഹി acp ആയി പ്രൊമോഷൻ കിട്ടിയതോടെ എല്ലാം നശിച്ചു….ശത്രുക്കൾ പെരുകി, കുടുംബത്തിനുനേരെ ഭീഷണികൾ മുഴങ്ങിതുടങ്ങി…
.എനിക്ക് അന്ന് പത്തു വയസ്സ്…ആ സമയം ചേച്ചി ഗർഭിണി ആയിരുന്നു… … ഒമ്പതാം മാസത്തിലെ അവളുടെ വളകാപ്പ് കഴിഞ്ഞ് മൂന്നാം ദിവസം കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രിയിൽ ഞങ്ങളുടെ വീട്ടിലേക്ക് ഒരു അഥിതി എത്തി….എന്റെ മുന്നിലിട്ട് അയാളെന്റെ അമ്മയുടെ കഴുത്ത് അറുത്തു….ഞാൻ നോക്കി നിൽക്കെ പൂർണ ഗർഭിണി ആയിരുന്ന എന്റെ ചേച്ചിയെ, ഞാനെന്റെ അമ്മയെപ്പോലെ കണ്ട എന്റെ ചേച്ചിയെ അയാൾ നശിപ്പിച്ചു….
ഞാൻ ഒളിച്ചു നിന്നു….എന്റെ കാലുകളെ ആരോ പിടിച്ചുകെട്ടിയിരുന്നു….. അവളുടെ വസ്ത്രങ്ങൾ വേർപെടുന്നത് നോക്കി, അവളിലേക്ക് നുഴഞ്ഞു കയറുന്ന അയാളുടെ നായയെപ്പോലെയുള്ള ചലനങ്ങൾ ദർശിച്ചുകൊണ്ട് ഞാൻ നിന്നു….”
