ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 2

ഫസ്റ്റ് അവർ 9.30 ന് ആണ് തുടങ്ങുന്നത് 9.3o മുതൽ 10.30 വരെ ഫസ്റ്റ് ഇയർ കുട്ടികൾക്കാണ് ക്ലാസ്സ് അടുത്ത അവർ ഫ്രീയാണ് അതിനാൽ ഞാൻ ഡിപ്പാർട്ട്മെൻ്റിൽ തന്നെ ഇരുന്നു രമ്യമിസ് പതിവ് പോലെ ഒലിപ്പിക്കൽ തുടങ്ങിയിട്ടുണ്ട് ഞാൻ ആ ഭാഗത്തേക്ക് വല്യ മൈൻ്റ് കൊടുത്തില്ല
അങ്ങനെ 11.30 നാണ് എൻ്റെ അടുത്ത ക്ലാസ് ഫൈനൽ ഇയർ കുട്ടികൾക്ക്
ഞാൻ ഫോൺ ടേബിളിൽ വെച്ചിട്ട് ഫൈനലിയർ ക്ലാസ്സിലേയ്ക്ക് പോയ്

ക്ലാസ്സ് എടുക്കുവാൻ തുടങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോൾ രമ്യമിസ്സ് ഓടിക്കിതച്ച് ക്ലാസ്സിനു മുൻപിലെത്തി…

എന്താ മിസ്സേ എന്തുപറ്റി ?

ഞാൻ ചോദിച്ചപ്പോൾ എൻ്റെ ഫോൺ ഉയർത്തിക്കാട്ടി മിസ്സ് പറഞ്ഞു ദേ… ദേവൂട്ടി ഒരു പാട് നേരായ് നിർത്താതെ വിളിക്കുന്നു ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കണ്ടാണ് ഞാൻ നോക്കിയത് 11 മിസ്കാൾ ഉണ്ടായിരുന്നു രമ്യമിസ് പറഞ്ഞു .

ഞാൻ കുട്ടികളോട് ഇപ്പോൾ വരാന്ന് പറഞ്ഞ് മിസ്സിൻ്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ദേവൂനെ വിളിക്കാനായ്പ്പോയതും ദേവൂട്ടി ഇങ്ങോട്ട് വിളിച്ചതും ഒരുമിച്ചായിരുന്നു

ഞാൻ വേഗം ഫോൺ എടുത്ത് എന്താ ദേവൂട്ടി എന്തുപറ്റി?

എന്ന് ചോദിച്ചതും മറുപടിയായ് വന്ന വാർത്തകേട്ട് ഞാൻ ഒരു നിമിഷം നിശ്ചലമായ്പ്പോയ് എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി ശരീരത്തിലെ രക്തയോട്ടംകൂടി എൻ്റെ ധമനികൾ പൊട്ടുന്ന അവസ്ഥയായ്

ഹ്യദയമിടിപ്പ് ക്രമാധീതമായ് വർദ്ധിച്ചു

എന്ത് പറയണമെന്ന് പോലുമറിയാതെ കുറച്ചു നേരം ഞാൻ തളർന്നുപോയ്

രമ്യമിസ്സ് തട്ടി വിളിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നത് കുട്ടികൾ എല്ലാരും ഞാൻ കരയുന്നത് കണ്ട് പേടിച്ചിരിക്കുകയാണ്

ഒരു നിമിഷം പോലും കളയാതെ ഫോൺ കട്ടാക്കി പോക്കറ്റിലിട്ട് ഞാൻ ബൈക്കിനടുത്തേക്കോടി

വേഗത്തിൽ ബൈക്ക് സ്റ്റാർട്ടാക്കി ഞാൻ തിരിയുമ്പോൾ കുട്ടികളെല്ലാം വന്ന് നോക്കി നിൽപ്പുണ്ട്

ഹെൽമെറ്റ് പോലും എടുക്കാതെ ഞാൻ ബൈക്ക് എടുത്ത് പറപ്പിച്ചു ഫോൺ നിർത്താതെ ബെല്ലടിക്കുന്നുണ്ട് ഞാൻ അത് നോക്കാനേ പോയില്ല വണ്ടി ഓടി സിറ്റി ഹോസ്പ്പിറ്റലിനു മുന്നിലെത്തി വണ്ടി വാതിൽക്കൽ വെച്ചിട്ട് ഞാൻ casuality ICU വിലേക്കോടി……….

തുടരും……..

Leave a Reply

Your email address will not be published. Required fields are marked *