ദേവൂ…..
മ്മ്……
സാരി നന്നായിട്ടുടുത്തിട്ടില്ലേ വല്ലവർക്കും സീൻപിടിക്കാനുള്ള വകുപ്പുണ്ടോന്ന് ഞാൻ ഒന്ന് നോക്കട്ടെ
എന്ന് പറഞ്ഞ് ഞാൻ അവളുടെ ചുറ്റിലും നടന്ന് നോക്കി
ടാ മോനെ ഇങ്ങ് പോര് ഇങ്ങ് പോര് അത് ഫുൾ ലോക്കാ ചിരിച്ചുകൊണ്ട് ദേവു എന്നോട് പറഞ്ഞു
ശരിയാണ് മുഴുവൻ പിൻ ചെയ്ത് വെച്ചിരിക്കുവാണ് കക്ഷി
ഞാൻ ചിരിച്ച്കൊണ്ട് വേഗം തന്നെ ഡ്രസ്സ് ചെയ്ത് മുടിയൊക്കെ ചീവിയൊതുക്കിയിട്ട് ദേവൂനോട് ചോദിച്ചു
എങ്ങനുണ്ട് മോളെ
ദേവു കൈ കൊണ്ട്👌👌👌 എന്ന ആക്ഷൻ കാണിച്ചു
എന്നാൽ ഇറങ്ങാം മോളെ
മ്മ്…
ഞങ്ങൾ റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി അവിടെ സിന്ധൂട്ടിയും അമ്മുവും കൂടി കാര്യമായ എന്തോ ചർച്ചയിൽ ആണ് ഞങ്ങൾ വരുന്നത് കണ്ട് 2 പേരും സോഫയിൽ നിന്നും എഴുനേറ്റ് ഞങ്ങളിൽ തന്നെ നോക്കി നിന്നു
ദേവു എന്റെ ഇടം കയ്യിൽ അവളുടെ വലം കൈ കോർത്ത് പിടിച്ചിരിക്കുവാണ്
അവരുടെ അടുത്ത് എത്തിയതും അമ്മു പറഞ്ഞു
ഹൊ ഇതിപ്പോൾ നിങ്ങൾ അവിടെ ചെന്നുകഴിഞ്ഞാൽ ചെറുക്കന്റെയും പെണ്ണിന്റെയും സ്കോർ ഇടിയുമല്ലോ….
ഞങ്ങൾ 2 പേരും അത് കേട്ടു ചിരിച്ചു
പോയിട്ട് വരാം എന്ന് പറഞ്ഞു ഇറങ്ങുമ്പോൾ സിന്ധൂട്ടി പറഞ്ഞു മക്കളെ അധികം വൈകരുത് നേരത്തെ വരാൻ നോക്കണം
മ്മ് ഞങ്ങൾ ഒരു 11 മണിക്ക് മുൻപായി വരാം അമ്മേ ഞാൻ പറഞ്ഞു
ഞാൻ വണ്ടിയുടെ താക്കോലുമെടുത്ത് വണ്ടിയുടെ അടുത്തേക്ക് നീങ്ങി ദേവൂട്ടി ഗേറ്റ് തുറക്കാൻ പോയതും
ഞാൻ തുറന്നോളം ദേവൂസേ എന്ന് പറഞ്ഞു അമ്മു ഗേറ്റിനടുത്തേക്ക് നീങ്ങി ദേവു വന്ന് മുൻസീറ്റിൽ കയറി ഇരുന്നു.
ഞാൻ റിസപ്ഷൻ നടക്കുന്ന ഓഡിറ്റോറിയം ലക്ഷ്യമാക്കി വണ്ടി ഓടിച്ചു
ഞങ്ങൾ എത്തുമ്പോൾ 6 മണി കഴിഞ്ഞിരുന്നു .
അകത്ത് നല്ല തിരക്കുണ്ട് അധ്യാപകരും കുട്ടികളുമൊക്കെ എത്തിയിട്ടുണ്ട് ഞങ്ങൾ വണ്ടി പാർക്ക് ചെയ്തിട്ട് ഗിഫ്റ്റുമായ് ഇറങ്ങി ഹോളിനു മുൻവശത്തെത്തി.
വാതിൽക്കൽ അതിഥികളെ സ്വീകരിക്കാൻ നിന്ന 2 പെൺകുട്ടികൾ ഞങ്ങളെ കണ്ണിമവെട്ടാതെ നോക്കുകയാണ്
അത് കണ്ടപ്പോൾ ദേവു എൻ്റെ കൈ അവളുടെ കൈ കൊണ്ട് കോർത്ത് പിടിച്ചു
അതിൽ വലതു വശത്തായ് നിന്ന പെൺകുട്ടി ഞങ്ങളെ രണ്ടുപേരെയും നോക്കി കൈ ചൂണ്ടിയിട്ട് 👌 എന്ന് പറഞ്ഞു ചിരിച്ചു ഞാനുംദേവുവും അവരോട് നന്ദി പറഞ്ഞ്കൊണ്ട് അകത്തേക്ക് കയറി
ഒരു നിമിഷം അവിടെ നിന്നിരുന്ന എല്ലാരുടെയും ശ്രദ്ധ ഞങ്ങളിൽത്തന്നെ കേന്ദ്രീകരിച്ചു
ഈ സമയം ഞാൻ നോക്കിയത് രമ്യമിസ്സ് ആ പരിസരത്ത് വല്ലതുമുണ്ടോന്നാണ്
ഹാളിലെ അലങ്കാര ലൈറ്റുകളുടെ പ്രകാശത്തിൽ ദേവുസിൻ്റെ സാരി നന്നായ് തിളങ്ങുന്നുണ്ട്
ഞങ്ങൾ വേദിയുടെ മുൻവശത്തെത്തി ദീപു സാറും ഭാര്യയും അതിഥികളുമായ് ഫോട്ടോ എടുക്കുന്ന തിരക്കിലാണ് ഞങ്ങൾ സാറിനെ വിഷ് ചെയ്യാനായ് താഴെ നിന്നു ഇടക്ക് ഞാൻ ഒന്ന് വലതു വശത്തേക്ക് നോക്കിയപ്പോൾ അതാ അവിടെ എന്നെത്തന്നെ മിഴിച്ചു നോക്കി നിൽക്കുകയാണ് രമ്യമിസ്സ് ഞാൻ നോക്കുന്നത് കണ്ട് ഞങ്ങളുടെ അടുത്തേക്ക് വരാനൊരുങ്ങിയ രമ്യമിസ്സിനെ കണ്ട് അപകടം മണത്ത ഞാൻ ദേവുവിനെ കയ്യിൽ പിടിച്ചുകൊണ്ട് സ്റ്റേജിലേക്ക് കയറി എന്നിട്ട് ഞങ്ങൾ രണ്ട് പേരുംകൂടി സാറിനും ഭാര്യക്കും വിവാഹമംഗളാശംസകൾ നേർന്നുകൊണ്ട് ഗിഫ്റ്റ് നൽകി
സർ അതൊന്ന് ഓപ്പൺ ചെയ്യുമോ?ഞാൻ ചോദിച്ചു
ദീപുസാറും ഭാര്യയും കൂടി ഗിഫ്റ്റ് തുറന്നു കണ്ടതും രണ്ട്പേരുടെയും മുഖത്ത് ഒരുപോലെ പുഞ്ചിരി വിടർന്നു
രണ്ടു പേരുടെയും ഫോട്ടോ ക്യാരികെച്ച് ചെയ്ത് ഫ്രയിം ചെയ്തതായിരുന്നു അത്
അങ്ങനെ നിന്നപ്പോൾ ഫോട്ടോഗ്രാഫർ പറഞ്ഞു എല്ലാരും ഒന്ന് അടുത്ത് നിന്നെ ഒരു ഫോട്ടോ എടുക്കട്ടെയെന്ന് ഫോട്ടോ എന്ന് കേട്ടതും ദേവു എന്നെ നോക്കി പുഞ്ചിരിച്ചു
അവളുടെ പുഞ്ചിരിയുടെ അർത്ഥം മനസ്സിലാക്കിയ ഞാൻ തിരിച്ച് അവളെ നോക്കി പുഞ്ചിരിതൂകി ഫോട്ടോ എടുത്തതിനു ശേഷം ഞങ്ങൾ മറ്റ് അധ്യാപകരുടെ അടുത്തേക്ക് ചെന്നു സംസാരിച്ചു നിന്നു ഈ സമയത്താണ് സോഫിയ മിസ്സ് ദേവുവിനെ വന്ന് വിളിച്ചുകൊണ്ട് മിസ്സിൻ്റെ കുട്ടികളെ പരിചയപ്പെടുത്താൻ കൊണ്ടുപോയി മനസ്സില്ലാ മനസ്സോടെ എന്നെ ഒന്ന് നോക്കിയിട്ട് ദേവൂട്ടി മിസ്സിനോടൊപ്പം പോയി .
