ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 2 2

ഞാൻ അവിടെത്തന്നെ നിന്ന് അനിൽ സാറിനോടും ബിജു സാറിനോടും ഓരോ കാര്യങ്ങൾ പറഞ്ഞങ്ങനെ നിന്നു
ഇതിനിടയിൽ രമ്യമിസ്സ് വന്ന് എൻ്റെ കയ്യിൽ പിടിച്ചു വലിച്ചിട്ടു പറഞ്ഞു സർ ഒന്നിങ്ങു വന്നേ ഒരു കാര്യം പറയാനുണ്ട്

എന്താ കാര്യം പറഞ്ഞോളു
അത് അൽപ്പം പേഴ്സണലാണ് ഒന്ന് വാ എന്ന് പറഞ്ഞുകൊണ്ട് എൻ്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് നടന്നു ഞാൻ കൈ കുടഞ്ഞ് വിടുവാൻ ശ്രമിച്ചു പക്ഷെ അവർ മുറുകെ പിടിച്ചിരിക്കുകയാണ്
പതിയെ തിരിഞ്ഞ് ദേവൂനെ നോക്കിയപ്പോൾ പെണ്ണ് കലിതുള്ളി നിൽക്കുകയാണ്
അങ്ങനെ ആ നടത്തം അവസാനിച്ചത് ക്യാറ്ററിംഗ്കാർ ഫ്രൂട്സ്കൊണ്ട് അലങ്കരിച്ചുവെച്ചിരിക്കുന്ന മുതലയുടെ സ്‌ട്രക്ചറിനടുത്താണ്.

നല്ല ഭംഗിയില്ലേ സർ മിസ്സ് ചോദിച്ചു

ഞാൻ മനസ്സിൽ പറഞ്ഞു ഈ മൈര് കാണിക്കാൻ വേണ്ടിയാണോ ഇത്രയും വലിയ ഷോ ഈ പെണ്ണുമ്പിള്ള കാട്ടിക്കൂട്ടിയത്

അതെ മിസ്‌ നന്നായിട്ടുണ്ട്
പിന്നെ മിസ്സിനെന്താ പറയാനുണ്ടെന്ന് പറഞ്ഞത്

സർ ഞാൻ അയച്ചMsg നു എന്താ മറുപടി തരാഞ്ഞത്

അയ്യോ മിസ്സ് Msg അയച്ചോ ഞാൻ കണ്ടില്ല

സാറേ വെറുതെ ഉഡായിപ്പിറക്കല്ലേ എല്ലാർക്കും സാർ Msg അയച്ചു എനിക്ക് മാത്രം അയച്ചില്ല ഞാൻ ഇന്നിടാനുള്ള ചുരിതാറിൻ്റെ ഫോട്ടോയാണ് അയച്ചത് സർ അത് മൈൻ്റു പോലും ചെയ്തില്ല

അതേ മിസ്സേ എനിക്ക് അങ്ങനെ ഒന്നും ഡ്രസ്സ് സെലക്ട് ചെയ്യാനറിയില്ല ഞാൻ ഇട്ടിരിക്കുന്നത് പോലും ദേവൂട്ടി സെലക്ട് ചെയ്ത ഡ്രസ്സാണ്

ഇനി ഇവിടെ നിന്നാൽ ശരിയാവില്ലാന്നു മനസ്സിലാക്കിയ ഞാൻ പതിയെ തിരിഞ്ഞു നടന്നു
പക്ഷെ കൂടെ രമ്യമിസ്സുമുണ്ട്
ഞാൻ അവരോട് ചോദിച്ചു മിസ്സ് തനിച്ചാണോ ഹസ്ബൻ്റും കുട്ടിയും വന്നില്ലേ?

ഓ അയാൾക്കെവിടെയാ നേരം
ഏത് സമയവും വീട്ടിൽ കുത്തിയിരിക്കണം ഉറങ്ങണം ഇതാണ് ചിന്ത

പിന്നെ അയാളുടെയല്ലെ മോൻ അതിനും ആ ഗുണമല്ലെ കിട്ടു എന്ന് പറഞ്ഞ് മിസ്സ് നെടുവീർപ്പിട്ടു.

ഞാൻ പതിയെ നടത്തത്തിൻ്റെ വേഗത കൂട്ടി

ദേവുനടുത്തെത്തി അവളുടെ മുഖമാണേൽ കടന്നെല്ല് കുത്തിയ പോലുണ്ട്

ഇതിനിടയിൽ രമ്യമിസ്സ് അടുത്ത ആണിയടിച്ചു സാറേ ഈ ഡ്രസ്സിൽ സാറിനെക്കാണാൻ അടിപൊളിയാട്ടോ….

ഇനി സംസാരിച്ചാൽ പണിയാവുന്നുള്ളത്കൊണ്ട് ഞാൻ എല്ലാരോടും പറഞ്ഞു നമുക്കെന്നാൽ ഭക്ഷണം കഴിച്ചാലോ??

എന്നാൽ വാ ഭക്ഷണം കഴിക്കാമെന്ന് സോഫിയ മിസ്സ് പറഞ്ഞു

അങ്ങനെ ദേവു എനിക്കും അവൾക്കുമുള്ള ഭക്ഷണവുമായ് എത്തി [ഫ്രൈഡ്റൈസും ചില്ലി ചിക്കനുമാണ് Food ] ദേവു എൻ്റെ ഇടത് വശത്തായിരുന്നു പെട്ടെന്ന് രമ്യമിസ്സ് വന്ന് എൻ്റെ വലത് വശത്തായ് വന്നിരുന്നു

ഇതൊന്നും എൻ്റെ പൊണ്ടാട്ടിക്ക് തീരെ പിടിക്കുന്നില്ല.

സോഫിയമിസ്സ് കുട്ടികളുമായ് ഞങ്ങൾക്ക് എതിർവശത്തായിരുന്നു
എൻ്റെ നെഞ്ചത്ത് അവസാനത്തെ ആണിയുമടിച്ച് രമ്യ മിസ്സ്‌
എൻ്റെ പാത്രത്തിൽ നിന്നും ചിക്കൻ കയ്യിട്ട് വാരിയെടുത്തു.

ഞാൻ പിന്നെ ദേവൂനെ നോക്കാൻ പോയില്ല എനിക്കറിയാം ആ മുഖഭാവം എന്തായിരിക്കുമെന്ന് ഞാൻ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു ഭക്ഷണം കഴിച്ചു ഇടയ്ക്ക് ഒന്ന് തല ഉയർത്തിയപ്പോൾ സോഫിയമിസ്സ് കണ്ണ് കൊണ്ട് ദേവുവിനെ നോക്കാൻ ആംഗ്യം കാട്ടി ഞാൻ നോക്കുമ്പോൾ ദേഷ്യം ഇരച്ചുകയറിയിട്ട് ആ കലിപ്പ് മുഴുവൻ കൈ കൊണ്ട് ഭക്ഷണം നെരിച്ചുടക്കുവാണവൾ.

സോഫിയ മിസ്സ് രണ്ടാമത് ഭക്ഷണം എടുക്കാനായ് എഴുന്നേറ്റ് പോയപ്പോൾ ഞാൻ ദേവൂൻ്റെ പാത്രത്തിൽ നിന്നും ഒരു ചിക്കൻ പീസെടുക്കാനായ് കൈ നീട്ടിയതും ദേവു അതുവരെ ഒതുക്കിയ ദേഷ്യമെല്ലാം പുറത്തെടുത്ത് കൊണ്ട് പറഞ്ഞു സ്വന്തം പാത്രത്തിൽ ഇല്ലെങ്കിൽ അവിടെപ്പോയ് വാങ്ങണം അല്ലാതെ മറ്റുള്ളവരുടെ പാത്രത്തിൽ കയ്യിടുകയല്ല വേണ്ടത്

സംഭവം എന്നോടാണ് പറഞ്ഞതെങ്കിലും കൊട്ട് ചെന്ന് കൊണ്ടത് രമ്യമിസ്സിനായിരുന്നു
സംഭവം ഏറ്റു പിന്നെ രമ്യ ഒന്നും മിണ്ടിയിട്ടില്ല അങ്ങനെ ഭക്ഷണം കഴിയൊക്കെക്കഴിഞ്ഞ് അൽപ്പനേരംകൂടി അവിടെ നിന്ന് കുട്ടികളുമൊക്കെയായ് ഫോട്ടോ എടുത്ത്.
ഫോട്ടോ എടുത്തപ്പോൾ ദേവു എന്നോട് ചേർന്നാണ് നിന്നത്
അങ്ങനെ ഒരു 9 മണി ആയപ്പോൾ അവിടെ നിന്നും യാത്ര പറഞ്ഞ് ഞങ്ങൾ നേരെ വീട്ടിലേക്ക് തിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *