എട്ടാ…….
മ്മ്……..
എപ്പോഴാ നമുക്ക് കല്യാണത്തിന് പോകണ്ടത്
നമുക്ക് ഒരു 5 മണി കഴിയുമ്പോൾ പോകാം മോളെ
പിന്നെ ഏട്ടൻ ഗിഫ്റ്റ് വാങ്ങിയോ?
അത് ഞാൻ ഇന്നലെ തന്നെ വാങ്ങി
ഗിഫ്റ്റ് പാക്ക് ചെയ്ത് നമ്മുടെ പോളോക്കുട്ടൻ്റെ പുറക്സീറ്റിൽ വെച്ചിട്ടുണ്ട്
ഞാനത് പറയാൻ മറന്നു സോറി മോളെ
മ്മ്….
ഏട്ടാ ഞാൻ ഇന്നലെ ഏട്ടൻ്റെ പുതിയ ചുവന്ന ജുബ്ബയും ചുവന്ന കരയുള്ള മുണ്ടും തേച്ചുവെച്ചിട്ടുണ്ട് ഇന്ന് അതിട്ടാൽ മതി കേട്ടോ
മ്മ് ശരി എല്ലാം എന്റെ ദേവൂട്ടിയുടെ ഇഷ്ടം.
ദേവൂട്ടി എത് കളർ ചുരിതാറാണ് ഇടുന്നത് ?
ഞാൻ ചുരിതാറല്ല ഏട്ടാ ഇടുന്നത് കഴിഞ്ഞമാസം ഏട്ടൻ എനിക്ക് വാങ്ങിത്തന്ന സാരിയില്ലെ ചുവന്ന നിറത്തിൽ ഗ്ലാസ്സ് കൊണ്ട് എബ്രോയിഡറി ചെയ്ത സാരി അതാണ് ഉടുക്കുന്നത്
( ദേവുവിന് ഏറ്റവും ഇഷ്ടമുള്ള നിറമാണ് ചുവപ്പ് )
കൊള്ളാം
ഞാനും ചുവപ്പ് നീയും ചുവപ്പ് നമ്മുടെ പോളോക്കുട്ടനും ചുവപ്പ് ആകെമൊത്തം ചുവപ്പ് മയമാണല്ലോന്റെ
പെണ്ണേന്ന് 🥰 പറഞ്ഞു ഞാൻ ശക്തിയിൽ അവളെ ഇറുക്കിപ്പിടിച്ചു
ഏട്ടാ വിട് ദേവൂട്ടിക്ക് വേദന എടുക്കുന്നെന്ന് പറഞ്ഞവൾ ചിണുങ്ങി
പിന്നെ പതിയെ അവൾ കട്ടിലിലേക്ക് ഇറങ്ങി എന്നെ മുറുകെ കെട്ടിപ്പിടിച്ചു കിടന്നു
എപ്പോഴോ ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി വീണു
മക്കളെ മക്കളെ എഴുന്നേൽക്ക് സമയം 4മണി കഴിഞ്ഞു നിങ്ങൾ കല്ല്യാണത്തിന് പോകുന്നില്ലേ എന്തൊരുറക്കമാ രണ്ടും
.
സിന്ധൂട്ടിയുടെ വിളികേട്ട് ഞങ്ങൾ രണ്ടുപേരും കണ്ണ് തുറന്നു
നോക്കുമ്പോൾ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുകയാണ് സിന്ധൂട്ടി.
പെട്ടെന്ന് തന്നെ ദേവു എഴുന്നേറ്റ് പറഞ്ഞു
അയ്യോ അമ്മേ സമയംപോയതറിഞ്ഞില്ല വല്ലാത്ത ക്ഷീണം കാരണം ഒന്നുറങ്ങിപ്പോയ്
മ്മ്….
ദാ രണ്ടാൾക്കും ഞാൻ കാപ്പി വെച്ചിട്ടുണ്ട് വേഗം കുടിച്ചിട്ട് റെഡിയാവൂ സിന്ധൂട്ടി പറഞ്ഞു
ഞാൻ അമ്മൂനോട് ഇങ്ങ് വരാൻ പറഞ്ഞിട്ടുണ്ട് നിങ്ങൾ പോയാൽ ഞാൻ ഇവിടെ ഒറ്റക്കല്ലേ അതുകൊണ്ട്
എന്നാൽ ഞാൻ താഴേക്ക് പോകുവാ നിങ്ങൾ വേഗം റെഡിയാവൂ.
സിന്ധൂട്ടി പോയ ശേഷം ദേവു എന്നോട് ചോദിച്ചു
ഏട്ടാ അമ്മ നമ്മളെ ശരിക്കും ആക്കിച്ചിരിച്ചതല്ലെ ?
അതേ…
അത് ഇപ്പോളാണോ മനസിലായത് എനിക്ക് ആദ്യമേ കത്തി
അതെന്താ?
അതോ സിന്ധുട്ടി റൂമിൽ വന്നപ്പോൾ നമ്മൾ കെട്ടിപ്പിടിച്ചല്ലേ കിടന്നുറങ്ങിക്കൊണ്ടിരുന്നത് പിന്നെ നമ്മൾ രാവിലെ പറഞ്ഞത് കള്ളമാന്നെന്ന് മനസിലായിക്കാണും
എന്ത് കള്ളം?
നീയല്ലെ ഇപ്പോൾ പറഞ്ഞത് ക്ഷീണം കാരണം ഉറങ്ങിപ്പോയെന്ന് അപ്പോൾ ഇന്നലെ നമ്മൾ ശരിക്കും ആഘോഷമാക്കിയെന്ന് സിന്ധൂട്ടിക്ക് മനസ്സിലായിക്കാണും പിന്നെ സാധാരണ നമ്മൾ പകൽ ഉറങ്ങാറില്ലല്ലോ പതിവില്ലാതെ ഉറങ്ങിയപ്പോൾ കാര്യം മനസിലായിക്കാണും.
അയ്യേ ഞാനിനി അമ്മയുടെ മുഖത്ത് എങ്ങനെ നോക്കും
അതെന്താ, സിന്ധൂട്ടി നീ നോക്കാതിരിക്കാൻ കോക്രി കാണിച്ചിരിക്കുവാണോ ?
നീ ചുമ്മാ നോക്കണം ഹെ…..
പോടാ കള്ളത്തെമ്മാടി മനുഷ്യനെ ഉറങ്ങാനും സമ്മദിക്കാതെ ഓരോന്നൊക്കെ കാട്ടിക്കൂട്ടിക്കോളും.
ആഹാ ഇപ്പോൾ എനിക്കായോകുറ്റം
ദേവൂസ് പറഞ്ഞത്
മറന്നുപോയോ
ഞാൻ ഒന്ന് തൊട്ടാൽ മതി ദേവൂട്ടിയെ പിന്നെ ദേവൂട്ടിക്ക് എന്തൊക്കെയോ ചെയ്യാൻ തോന്നുമെന്നൊക്കെ
ഇല്ലേ
ഒന്നും മറന്നിട്ടില്ലേ…
എന്റെ കുട്ടൻ തൊടുകയൊന്നും വേണ്ട കുറച്ചുനേരം എന്റെ കണ്ണിൽ ഒന്ന് നോക്കിയാൽ മാത്രംമതി ദേവൂട്ടിയുടെ കണ്ട്രോൾ മുഴുവൻ പോകും പിന്നെ പരിസരത്ത് ആരൊക്കെയുണ്ടെന്ന് പോലും ഞാൻ നോക്കില്ല
എൻ്റെ കുട്ടനെ ദേവൂട്ടി സ്നേഹത്താൽ വീർപ്പ് മുട്ടിക്കും
ഏട്ടൻ ഓർക്കുന്നുണ്ടോ അമ്മൂട്ടിയുടെ കല്യാണത്തിന് സ്റ്റേജിൽ വെച്ച് നമ്മുടെ ഫോട്ടോ എടുക്കാനായ് ഫോട്ടോഗ്രാഫർ face 2 face നോക്കാൻ പറഞ്ഞത് പിന്നെ അവിടെ നടന്ന പ്രകടനം അത് ഏട്ടൻ ഓർക്കുന്നുണ്ടോ?
പിന്നെ മറക്കാൻ പറ്റുമോ പൊന്നേ
നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നന്നായ് വാലുമുറിഞ്ഞതല്ലെ …
അതേ ഇവിടെ ഇങ്ങനെ സംസാരിച്ചിരുന്നാൽ മതിയോ എൻ്റെ ദേവൂസ് പോയി കുളിച്ച് റെഡിയാവ് നമുക്ക് പോവണ്ടേ?
