ദേവർമഠം – 3 16

ദേവൻ വന്നതും പോയതും ഒന്നും അനു അറിഞ്ഞിരുന്നില്ല. കുളി കഴിഞ്ഞു ഷാവർ ഓഫ്‌ ചെയ്തപ്പോളാണ് ടവൽ എടുക്കാൻ മറന്നത് അവൾക്കു ഓർമവന്നത്. കൈ നന്നായി കുടഞ്ഞു വെള്ളം കളഞ്ഞു അത്യാവശ്യം എല്ലാം മറയുന്ന വിധത്തിൽ ടി ഷർട്ട്‌ കുറുകെ പിടിച്ചു ദേവനെ വിളിക്കാനായി അവൾ തിരിഞ്ഞു

ദേവ്….

മുഴുവിച്ചില്ല. ടവൽ ഡോറിൽ തൂക്കിയിട്ടിരിക്കുന്നു . ഞാൻ മറന്നത് കൊണ്ട് ദേവേട്ടൻ കൊണ്ട് വന്നിട്ടതാവും. മനസ്സിൽ ദേവന് നന്ദി പറഞ്ഞു അവൾ ടി ഷർട്ട്‌ തിരികെ ഇട്ട് ടവൽ കയ്യിലെടുത്തു ദേഹം മൊത്തം തുടച്ചു. ടി ഷർട്ട്‌ തല വഴി ഇട്ടപ്പോളാണ് അവൾക്കു ബോധോദയം ഉണ്ടായതു.

അയ്യേ… കുളിച്ചോണ്ടിരുന്നപ്പോളല്ലേ ദേവേട്ടൻ വന്നത്. കോണിപ്പടി കേറിയപ്പോ പിന്നിൽ നോക്കിയതിനു ദേഷ്യപ്പെട്ടിട്ടു ഇപ്പൊ പാന്റിന്റെ പോലും മറ ഇല്ലാതെ മൊത്തം കണ്ടില്ലേ ശ്ശേ…

അവൾ നാണം കൊണ്ട് നഖം കടിച്ചു..

ചെല്ലട്ടെ ശെരിയാക്കുന്നുണ്ട് ഞാൻ……

അതും പറഞ്ഞു അവൾ ഡ്രസ്സ്‌ എല്ലാം ധരിച്ചു മുടിയും അഴിച്ചു മുന്നിലേക്കിട്ട് ടവൽ തോളിലിട്ട് റൂമിലേക്ക്‌ ചെന്നു.താൻ ചെല്ലുന്നത് കണ്ട ദേവൻ കണ്ണടച്ച് പിടിച്ചതും ചിരി അടക്കി പിടിക്കുന്നത് കൂടി കണ്ടപ്പോ അനു ഉറപ്പിച്ചു. താൻ കുളിക്കുന്നത് മുഴുവൻ ഒളിഞ്ഞു നിന്നു കണ്ടിട്ടുണ്ടെന്നു.

മുഖത്തേയ്ക്ക് എന്തോ വന്നു വീണപ്പോളാണ് ദേവൻ കണ്ണ് തുറന്നത്. നോക്കുമ്പോ ടവൽ ചുരുട്ടി എറിഞ്ഞതാണ്. എളിയിൽ കയ്യും കുത്തി കണ്ണും ഉരുട്ടി കവിളും വീർപ്പിച്ചു ഇത് വരെ കാണാത്ത ഓമനത്തം ഉള്ള ഒരു മുഖവുമായി അനു തന്നെ തന്നെ നോക്കി നിൽക്കുന്നു. അനുവിന്റെ മുഖത്തു കണ്ടത് കപട ദേഷ്യം ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ ദേവന് മനസിലായി.

അവളുടെ നോട്ടം കണ്ടു ദേവൻ ചിരിച്ചു പോയി. ദേവന്റെ ചിരി കൂടി കണ്ടതോടെ അനു ഒന്ന് കൂടി കണ്ണുരുട്ടി

എന്തെ….

ദേവൻ ചോദിച്ചു. അപ്പോളും അവൻ ചിരി നിർത്തിയിരുന്നില്ല.

കിണിക്കല്ലേ….

താൻ കാര്യം പറയെടോ….

നാണവില്ലല്ലോ സ്വന്തം ഭാര്യ കുളിക്കുന്നത് ഒളിഞ്ഞു നോക്കാൻ..ഹുംമമ്….😏

അത് പറഞ്ഞു കൊണ്ടവൾ മുഖം വെട്ടിച്ചു.

മനസിലായില്ല….

ദേവൻ കുസൃതി ചിരിയോടെ പറഞ്ഞു നിർത്തി

ദേ…. ദേവേട്ടാ.. ചുമ്മാ എന്നെ പൊട്ടിയാക്കല്ലേ… എനിക്ക് അറിയാം ദേവേട്ടൻ ഞാൻ കുളിക്കുന്നത് വന്നു നോക്കി എന്ന്. നാണമില്ലാത്ത ജന്തു….

ഏയ്..ഞാൻ വന്നുവില്ല. നോക്കിയുവില്ല….സത്യം…

അയ്യ… ഒരു സത്യവാൻ വന്നേക്കുന്നു.ദേവേട്ടൻ വരാതെ ടവൽ പിന്നെ താനേ പറന്നു വന്നതാവും അല്ലെ..

എടൊ അത് താൻ ടവൽ എടുക്കാൻ മറന്നത് കൊണ്ട് കൊണ്ട് വന്നതല്ലേ ഒരു സഹായവായിട്ടു……..

അയ്യടാ ഒരു സഹായം. കൂടെ കുളി സീനും കാണാല്ലോ……

അതും പറഞ്ഞവൾ ദേവന്റെ തലമുടി കൈ ചുരുട്ടി പിടിച്ചു ഇളക്കി വലിച്ചു.

ചെറുതായി വേദന എടുത്ത ദേവൻ അവളുടെ കൈ പിടിച്ചു മാറ്റിയിട്ടു താഴെ നോക്കി പറഞ്ഞു

ഞാൻ പിന്നെ സ്വന്തം ഭാര്യയുടെ അല്ലാതെ വല്ലവന്റേം ഭാര്യ കുളിക്കുന്നത് പോയി നോക്കാം….

ആ വല്ല പെണ്ണുങ്ങളുടേം കുളി സീൻ കണ്ടിട്ട് ഇങ്ങു വാ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും പറഞ്ഞേക്കാം…..

അതും പറഞ്ഞു അവൾ മുഖം വെട്ടിച്ചു കട്ടിലിൽ കയറി ചാരിയിരുന്നു.

പരസ്പരം പോരാടിച്ചു എങ്കിലും ഇരുവരും ഉള്ളിൽ മനസറിഞ്ഞു സന്തോഴിക്കുന്നുണ്ടായിരുന്നു.

ഒന്നര വർഷക്കാലം ഒരു വിട്ടിൽ അപരിചിതരെ പോലെ കഴിഞ്ഞവർ. ഒരുമിച്ചു ചേർന്നിട്ടു മണിക്കൂറുകൾ മാത്രം. പക്ഷെ ഒരു ജന്മം കൊണ്ട് പരസ്പരം അറിഞ്ഞവരെ പോലെയാവാൻ അവർക്കു ഈ മണിക്കൂറുകൾ തന്നെ ധാരാളം ആയിരുന്നു. പരസ്പരം അവർ മനസിലാക്കുകയാണ് ദേവനാരായണനെയും അനുപമയെയും.

ദേവൻ ചെന്ന് തൊട്ടിലിലേക്ക് കൈ നീട്ടിയതും കുഞ്ഞിപ്പെണ് കൈയിൽ എന്തി പിടിച്ചു. ദേവൻ അവളെ വാരിയെടുത്തു കട്ടിലിൽ ചെന്ന് കിടന്നു.

ഇരുവരും കിടന്നു എന്തൊക്കെയോ കാട്ടി കൂട്ടുന്നു. അനു ഇതെല്ലാം കണ്ടു ഒരു ചെറു ചിരിയോടെ നോക്കിയിരുന്നു. ദേവന്റെ നോട്ടം അനുവിലേക്കു പാളി വീഴുമ്പോ അവൾ ചുണ്ട് കൂർപ്പിച്ചു മുഖം തിരിക്കും. ഏകദേശം ഒരു മണിക്കൂറിനടുത്തു അത് തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *