അടുക്കളയിലെ തന്നെ ചെറിയ ഒരു മേശയിൽ അവൾ എല്ലാം വിളമ്പി
ഉണക്കലരി കൊണ്ട് ഉണ്ടാക്കിയ കഞ്ഞി. ജീരകവും ചിരവിയ തേങ്ങയും ഒക്കെ ചേർത്തുണ്ടാക്കിയത്. ഉണക്കലരിയുടെയും ജീരകത്തിന്റെയും മണം
ആഹ് ഹ്
ദേവൻ അത് ആഞ്ഞു വലിച്ചെടുത്തു
അടുത്ത് മറ്റൊരു പാത്രത്തിൽ ഉള്ളിയും മുളകും ഉപ്പും പുളിയും ചേർത്ത് ചതച്ചത് ഒരു കൂട്ട്. ഉപ്പിലിട്ട മാങ്ങാ ചേർത്തുണ്ടാക്കിയ ചമ്മന്തി,രാമേട്ടന്റെ വീട്ടിൽ നിന്നും അനുവിനു കൊണ്ട് കൊടുത്തതാവും മാങ്ങ.ദേവൻ മനസിൽ അങ്ങനെ വിലയിരുത്തി. പിന്നെ പപ്പടവും
സ്പൂൺ ഉപയോഗിച്ച് ദേവൻ കഞ്ഞി മാത്രം എടുത്തു ഊതി കുടിച്ചു. ഹോട്ടൽ ഫുഡ് കഴിച്ചു ശീലിച്ചത് കൊണ്ടോ അതോ അനുവിന്റെ കൈപ്പുണ്യവോ,അസാധ്യ രുചി.രാമേട്ടൻ പറഞ്ഞത് എന്തായാലും വെറുതെ അല്ല.എല്ലാം ഒന്നിനൊന്നു മെച്ചം.
താനും കഴിക്ക്….
ഞാൻ ദേവേട്ടൻ കഴിച്ചു കഴിഞ്ഞു കഴിച്ചോളാം…
അത് വേണ്ട കഴിക്കുന്നെങ്കിൽ ഒരുമിച്ചു… ദേവൻ സ്പൂൺ താഴെ വച്ചതും അവൾ തനിക്കും വിളമ്പി ദേവന്റെ അടുത്തിരുന്നു. കുഞ്ഞിനെ എടുക്കാൻ കൈ നീട്ടി എങ്കിലും അവൾ ദേവന്റെ കഴുത്തിലും തൂങ്ങിയപ്പോ അനു പിന്നെ അതിനു ശ്രമിച്ചില്ല. ദേവേട്ടന്റെ ഒപ്പം ഇങ്ങനെ ഒരു നിമിഷം അതൊന്നും ജീവിതത്തിൽ നടക്കും എന്ന് പ്രതീക്ഷിക്കാതിരുന്നതിനാലാവും അവൾ കഴിക്കുന്നതിലും ശ്രെദ്ധ ദേവൻ കഴിക്കുന്നത് കാണുന്നതിലായിരുന്നു. പത്രത്തിൽ കഞ്ഞി തീർന്നത് ദേവൻ തന്നെ വീണ്ടും എടുക്കുന്നത് കണ്ടപ്പോ വിശപ്പില്ല എന്ന് ദേവൻ കള്ളം പറഞ്ഞതാണെന്ന് അനുവിന് മനസിലായി.
ഇരുവരും കഴിച്ചു കഴിഞ്ഞപ്പോ ഉണ്ടാക്കിയ പാത്രം കാലി.
ദേവൻ മനസ്സിൽ പറഞ്ഞു. അനുവിനെ കൂടെ ഇരുത്തിയത് നന്നായി ഇല്ലേ ഇത് മൊത്തം താൻ കഴിച്ചേനെ. എന്തായിരുന്നു രുചി ഹോ. ഒരു രക്ഷയും ഇല്ല. മുളക് ചതച്ചത് അത് ഒരു ഒന്നൊന്നര ഐറ്റം തന്നെ.അതിന്റെ ഫാൻസ് ആയോ എന്ന് പോലും തോന്നി ദേവന്. കഴിച്ച പാത്രം എല്ലാം എടുത്തു കഴുകുന്ന കൂട്ടത്തിൽ അനു ആരോടെന്നില്ലാതെ പറഞ്ഞു.
എന്തൊക്കെയാ പറഞ്ഞത് ഒന്നും വേണ്ട വിശപ്പില്ല എന്നിട്ടോ. ഇന്ന് എങ്ങാനും പട്ടിണി കിടന്നിരുന്നെ ഉറക്കത്തിൽ എന്നെ പിടിച്ചു തിന്നേനെ……
പാത്രം കഴുകി തീർത്തു എളിക്ക് കൈ കുത്തി അവൾ ദേവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.
ദേവന്റെ മുഖത്തു മനസും വയറും നിറഞ്ഞതിന്റെ ആത്മ സംതൃപ്തി മാത്രമേ ഉണ്ടായിരുന്നുള്ളു.
വാതിലെല്ലാം അടച്ചു മോളെയും എടുത്തു ഇരുവരും റൂമിലേക്ക് തിരിച്ചു.കോണി പടി എത്തും വരെ തന്റെ ഒപ്പം നടന്ന ദേവേട്ടൻ പെട്ടെന്ന് അകലം പാലിച്ചത് നാലഞ്ചു പടി കയറിയപ്പോളാണ് അനു ശ്രദ്ധിച്ചത്. രണ്ടു പേർക്കും ചേർന്ന് നടക്കാനുള്ള വീതി ഉണ്ടായിട്ടും ദേവേട്ടൻ മാറി നടന്നത് എന്താന്ന് നോക്കാൻ തിരിഞ്ഞ അനു കണ്ടത് തന്റെ പിന്നഴക് നോക്കി നിക്കുന്ന ദേവനെയാണ്.
അല്ലെങ്കിൽ തന്നെ പാന്റി ഇട്ടിട്ടില്ല ട്രാക് പാന്റ് ആണെങ്കിൽ ഇറുകിയതും. സാധാരണ ഡ്രസ്സ് എല്ലാം ഇട്ടു നടക്കുമ്പോൾ തന്നെ പിന്ന് ഭാഗത്തിന് ആട്ടം കൂടുതലാണ്.പടി കയറുമ്പോൾ പിന്നെ പറയുകയും വേണ്ട. ആട്ടവും ഇളക്കവും തെന്നി കയറലും കൂടി വരികയെ ഉള്ളു.
വഷളൻ……
അത് പറഞ്ഞു അവൾ താഴേക്കിറങ്ങി ദേവന്റെ ചെവിയിൽ വേദനിപ്പിക്കാതെ കിഴുക്കി എന്നിട്ട് ദേവന്റെ പിന്നിൽ നിന്ന് ദേവനെ മുന്നോട്ടു തള്ളി കൊണ്ട് നടന്നു.
ദേവേട്ടനെ മുന്നിൽ നടന്ന മതി…
അതെന്താ എന്തു പറ്റി….
ദേവൻ ഒന്ന് പൊട്ടൻ കളിച്ചു
പിന്നെ ദേവേട്ടൻ കള്ളനാ….
ഞാൻ എന്തു കള്ളം ചെയ്തു അതിനു…
പിന്നെ ഒന്നും ചെയ്തില്ലേ…..
എന്താന്ന് പറയെടോ…
ദേവേട്ടൻ എന്റെ അവിടെ നോക്കാനല്ലേ പിന്നീലേക്കു നിന്നത്….
എവിടെ നോക്കാൻ….
ദേവൻ കുസൃതി ചിരി ചിരിച്ചു
ചിരിക്കല്ലേ.. ദേവേട്ടൻ എന്റെ ബാക്ക് നോക്കാനാ പിന്നിലേക്ക് നിന്നത് എന്ന് എനിക്ക് മനസിലായി….
ദൈവമേ ഇതിനു പിന്നിലും കണ്ണുണ്ടോ. ഇതിനെ സൂക്ഷിക്കണം ഇല്ലേ ഇവൾ എന്നെ എടുത്തു ഉടുക്കും അത്രയ്ക്ക് പാവം ഒന്നുവല്ല ഇവൾ. പറഞ്ഞത് അത്രയും മനസ്സിൽ ആയിരുന്നു. അങ്ങനെ ഓരോന്നു പറഞ്ഞു ഇരുവരും മുറിയിൽ എത്തി. അകത്തു കടന്ന അനു വാതിൽ അടച്ചു കുറ്റിയിട്ട് നേരെ ബാത്ത് റൂമിലേക്ക് പോയി….
