അത്ഭുതത്തോടെ ആ കാഴ്ച നോക്കിയിരുന്ന ദേവന് നേരെ ഒരു കുസൃതി ചിരി ചിരിച്ചു കൊണ്ട് അനു പുരികം രണ്ടും മുകളിലേക്കുയർത്തി എന്തെ എന്ന ഭാവം എറിഞ്ഞു. ഒരു കുഞ്ഞു കുശുമ്പോടെ ചുണ്ട് കൂർപ്പിച്ചു ദേവൻ ചുമൽ കൂച്ചി
മച്ചും…
ഇതേ പത്തു മാസം ചുമന്നു ലോകത്തിലെ തന്നെ ഏറ്റവും വലിയ വേദന അനുഭവിക്കുന്നതിനു അമ്മമാർക്ക് മാത്രം ദൈവം തരുന്ന ഒരു പ്രത്യേക കഴിവാണ്. അതിനു കുശുമ്പ് കുത്തണ്ടാട്ടോ..
അതും പറഞ്ഞു അനു ദേവന്റെ താടി തുമ്പിൽ പിടിച്ചു ഒന്ന് ആട്ടി. ശേഷം ഒന്ന് ഏന്തി വലിഞ്ഞു അവന്റെ കവിളിൽ അമർത്തി ചുംബിച്ചു. ഒരു കുഞ്ഞു കടിയും കൊടുത്തു തല താഴ്ത്തി അവൾ ഒന്ന് കൂടി ദേവന്റെ നെഞ്ചിലേക്ക് ചാരി.
സെറ്റിയിലേക്ക് തന്റെ ഇടതു കാൽ മടക്കി വച്ചു അവൻ അനുവിനെ തന്റെ മടിയിലേക്ക് എടുത്തിരുത്തി. ഇടതു കൈ അവളുടെ ഇടതു കൈക്കു പിന്നിൽ കുഞ്ഞിന്റെ തലയിൽ തന്നെ ചേർത്ത് പിടിച്ചു. വലതു കൈ കൊണ്ട് അവളുടെ വയറിനു വട്ടം ടവലിന് പുറത്തൂടെ പിടിച്ചു അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് വച്ചു . ദേവന്റെ നഗ്നമായ നെഞ്ചിൽ അവളുടെ പുറം ഭാഗം പൂർണ്ണമായും ഒട്ടിനിന്നു..രണ്ടു ശരീരങ്ങളിലെയും ചൂട് പരസ്പരം പകർന്നു നൽകി. അനുവിന്റെ വലതു തോളിൽ താടി ചേർത്ത് അവളുടെ കവിളിനോട് ചേർന്ന് ദേവൻ താഴേക്കു നോക്കി.
അരയ്ക്ക് മുകളിൽ നൂൽ ബന്ധം ഇല്ലാതെ അനു. അവളുടെ നെഞ്ചോടു ചേർന്ന് കിടന്നു അവളുടെ മുലകളിൽ ഒന്ന് നുണയുന്ന തങ്ങളുടെ പൊന്നു മകൾ. തന്റെയും അനുവിന്റെയും കൈകളിലൊന്ന് അവളുടെ കുഞ്ഞു തലയ്ക്കു താങ്ങായി നില്കുന്നു. വലതു മുല പൂർണ്ണമായ പ്രൗഡ്ഢിയോടെ തലയെടുപ്പോടെ നിക്കുന്നു. കൂർത്തു ബലം വച്ചു നിക്കുന്ന മുലകണ്ണിൽ നിന്നും ഇറ്റ് വീഴാൻ മടിച്ചു നിൽക്കുന്ന പാൽതുള്ളികൾ.
ദേവൻ അവന്റെ വലതു കൈ വയറിൽ നിന്നും എടുത്തു അനുവിന്റെ വലതു മുല മറയും വിധം ചേർത്ത് പിടിച്ചു. ഒട്ടും തന്നെ ബലം നൽകാതെ. ദേവന്റെ ആ പ്രവർത്തിയിൽ അനു ഇടം കണ്ണിട്ടു അവനെ നോക്കി. കുഞ്ഞിനെ ഒന്ന് കൂടി ചേർത്ത് അവൾ ദേവാനിലേക്ക് ചേർന്നിരുന്നു.
ദേവന്റെയും അനുവിന്റെയും കണ്ണുകളിൽ നിറഞ്ഞു നിന്നത് ഒരേ വികാരം. പക്ഷെ അതു പ്രണയത്തിന്റെ ആയിരുന്നില്ല, സ്നേഹമോ അതും അല്ല, കാമവും അല്ല, എന്തു പേരിട്ടു അതിനെ വിളിക്കണം എന്ന് അറിയാനും കഴിയുന്നില്ല. പക്ഷെ ഒന്നുറപ്പാണ്
ലോകത്തിലെ ഏതൊരു അച്ഛനും അമ്മയും കൊതിക്കുന്ന സുന്ദരമായ നിമിഷങ്ങളിലൂടെ ആണ് ഇരുവരും കടന്നു പോകുന്നത്.
തന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പിടിച്ചു അവൾക്കു പാലൂട്ടുന്ന അനു. തന്റെ കുഞ്ഞിന്റെ അച്ഛന്റെ നെഞ്ചിൽ ചരിയിരുന്നു അവൾക്കായി പാല്അമൃത് ഊട്ടുന്ന നിർവൃതിയിൽ അനു
അതെ ലോകത്തിൽ എല്ലാവരും കൊതിക്കുന്ന സുന്ദര നിമിഷങ്ങളിൽ ഒന്ന്.
കണ്ണിമ വെട്ടാതെ ഇരുവരും കൊതിയോടെ ആ കാഴ്ച നോക്കിയിരുന്നു. അനുവിന്റെ ഇടത്തെ മുലക്കണ്ണിൽ ഞൊട്ടി നുണയുന്ന തങ്ങളുടെ പൊന്നുമകൾ. അമ്മപ്പാലിന്റെ മാധുര്യം ആവളുടെ കുഞ്ഞു ചുണ്ടിൽ വിരിയിക്കുന്ന അതിമനോഹരമായ പുഞ്ചിരി. ഒരിക്കലും അവസാനിക്കരുതേ എന്ന് ആഗ്രഹിച്ചു പോകുന്ന ചില സുന്ദര നിമിഷങ്ങളിൽ ഒന്നു..
… ഇടയ്ക്കു ഇടയ്ക്ക് അവൾ മുലകണ്ണിൽ നിന്നും വയ്യെടുത്തു ഇരുവരെയും നോക്കും എന്നിട്ട് വീണ്ടും മുല പാനം തുടരും ഒരു പത്തു മിനിറ്റോളം അവൾ അമ്മപ്പലിന്റെ മാധുര്യം നുണഞ്ഞു.
വയറു നിറഞ്ഞതിനാലാവും മുലയിൽ നിന്നും വായെടുത്തു അവൾ ഇരുവരെയും നോക്കി കിടന്നു. ഒരല്പസമയം അനു കുഞ്ഞിന്റെ പ്രവർത്തി നോക്കിയിരുന്നു. ഇല്ല അവൾ മുലകുടിക്കാൻ ശ്രെമിക്കുന്നില്ല വയറു നിറഞ്ഞിട്ടുണ്ട് അല്ല എങ്കിൽ അവൾ അമ്മിഞ്ഞ പൂർണ്ണമായും അവഗണിക്കില്ല.
അനു അല്പം മുന്നോട്ടു ആഞ്ഞു കുഞ്ഞിനെ ഇടതു തോളിലേക്ക് കിടത്തി ആ കുഞ്ഞു പുറത്തു തട്ടിക്കൊണ്ടിരുന്നു. ഇതിപ്പോ എന്താണാപ്പ എന്നായിരുന്നു ദേവന്റെ മനസ്സിൽ, ഉറക്കം ഉണർന്നെണീറ്റ കുഞ്ഞിനെ വീണ്ടും തോളിൽ തട്ടി ഉറക്കാനുള്ള പരിപാടി ആണോ…
