പുറത്തു നിന്ന് വാങ്ങാം എന്ന് പറഞ്ഞത് അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടിയതേ ഉള്ളു.
പെട്ടന്ന് തന്നെ ദേവന്റെ കയ്യിൽ പിടിച്ചു അവൾ വലിച്ചു
ദേവേട്ടൻ വന്നേ….
എങ്ങോട്ടാ…..
വാ എന്റെ കൂടെ……
റൂമിന്റെ വാതിൽ തുറന്ന് അവൾ ദേവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് തന്നെ കോണിപ്പടികൾ ചാടിയിറങ്ങി. പടികൾ തീർന്നു താഴെ എത്തിയതും ഫുൾ ബ്രേക്കിട്ടു അവൾ നിന്നു.വളരെ വലിയ ഒരു അകത്തളം. ഒരു പാട് മുറികളും വാതിലുകളും ഇടനാഴികളും. പിന്നെ എട്ടുകെട്ടിന്റെ വലിയ ഒരു കാൽത്തളവും. എങ്ങോട്ട് പോകണം എന്നോ അടുക്കള എവിടെ ആണെന്നോ അറിയില്ല.അടുക്കള അതിനോട് ചേർന്നുള്ള സ്റ്റോർ റൂം,വർക്ക് റൂം പുറത്തെ ബാത്ത് റൂം, കാവ് പിന്നെ മുൻവശത്തെ വിശാലമായ പൂമുഖം.ഒന്നര വർഷത്തോട് അടുക്കുന്നു ദേവർമഠത്തിൽ.ഈ പറഞ്ഞതിന് അപ്പുറത്തേക്ക് അനു മറ്റൊന്നും ദേവർമഠത്തിൽ അറിഞ്ഞിട്ടും കണ്ടിട്ടും ഇല്ല.
ദേവന്റെ മുഖത്തു നോക്കി അവൾ ചോദിച്ചു അടുക്കള എവിടാ…..
എന്തിനാ ഇപ്പൊ അടുക്കളയിൽ….
സത്യം പറഞ്ഞാൽ ദേവേട്ടൻ ചിലപ്പോ തിരിച്ചു മുറിയിലേക്ക് കൊണ്ട് പോകും. അത് കൊണ്ട് അവൾ ഒരു നുണ അങ്ങ് പറഞ്ഞു.
കുഞ്ഞിന് കുറുങ്ങല് മാറാൻ ഒരു മരുന്ന് ഉണ്ടാക്കി വച്ചിട്ടുണ്ട് അത് എടുക്കാൻ…..
പൂർണ്ണമായും അത് വിശ്വാസം വന്നില്ല എങ്കിലും ദേവൻ അനുവിന്റെ കൈ പിടിച്ചു നടന്നു. കാൽത്തളം കടന്നു വലത്തേയ്ക് തിരിഞ്ഞു ഇടനാഴിയിലൂടെ അവർ അടുക്കളയിൽ എത്തി
ദേവേട്ടന് ഇപ്പൊ എന്താ ഉണ്ടാക്കണ്ടത്….
അടുക്കളയിൽ എത്തിയ അനു ദേവനോടായ് ചോദിച്ചു.
എന്തു ഉണ്ടാക്കാൻ മാരുന്നെടുക്കു പോകാം….
പറ ദേവേട്ടാ ദേവേട്ടന് എന്താ ഇപ്പൊ കഴിക്കാൻ ഉണ്ടാക്കണ്ടേന്ന്…
ഒന്നും വേണ്ടടോ…
പിന്നെ പട്ടിണി കിടക്കാനോ . ദേവേട്ടൻ പറ. ഞാൻ വേഗം ഉണ്ടാക്കി തരാം…
അനുവിന്റെ ചിണുങ്ങൾ കണ്ട ദേവൻ ചിരിയോടെ പറഞ്ഞു
അങ്ങനാണേൽ എനിക്ക് പാൽ പൊറോട്ടയും മുട്ടനാടിന്റെ കരളു വരട്ടിയതും വേണം. എന്തെ കിട്ടുവോ
ദേവന്റെ കളിയാക്കൽ കേട്ടു ദേഷ്യം വന്ന അനു കണ്ണ് ഒരുട്ടി ദേവനെ തന്നെ നോക്കി നിന്നു അനുവിന്റെ ഭാവം കണ്ട ദേവൻ ചിരിയോടെ പറഞ്ഞു.
എന്റെ പെണ്ണെ എനിക്ക് ഇപ്പൊ ഒന്നും വേണ്ട താൻ നടക്കു നമുക്ക് റൂമിലേക്ക് പോകാം….
അനു വേഗം ദേവന്റെ കയ്യിൽ നിന്നും കുഞ്ഞിനെ ബലം പിടിച്ചു വാങ്ങി എന്നിട്ട് പറഞ്ഞു.
ദേവേട്ടൻ പൊയ്ക്കോ, ഞങ്ങള് ഇവിടെ കിടന്നോളാം…..
എവിടെ….
ഇത്രയും ദിവസം എവിടാണോ കിടന്നതു അവിടെ……..
അതും പറഞ്ഞു അവൾ ദേവന് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു. അനുവിന്റെ പ്രവർത്തി കണ്ടു ചിരി പൊട്ടിയ ദേവൻ ഒരു വിധത്തിൽ ചിരി അടക്കി. വായ പൊത്തി ചിരി പൂർണ്ണമായും നിയന്ദ്രിച്ചു.
അല്ലേലെ പെണ്ണ് കലിപ്പില. ഇനി ചിരിച്ചും കൂടി കണ്ട ഭ്രാന്തെടുത്തു ചിരവ കൊണ്ട് തന്റെ തലയ്ക്കു അടിക്കാനും മടിക്കില്ല.
അനു…
ഏയ് അനുക്കുട്ടി…
അനുവിന്റെ തോളിൽ വച്ച ദേവന്റെ കൈ അവൾ ദേഷ്യത്തിൽ തട്ടി മാറ്റി
ശെരി തോറ്റു. ഇനി അതിന്റെ പേരില് മുഖം വീർപ്പിക്കണ്ട താൻ എന്താന്ന് വച്ച പെട്ടെന്ന് ഉണ്ടാക്കൂ. പിന്നെ..കുറച്ചു എന്തേലും മതി…
അത് പറഞ്ഞു അവൻ അനുവിനെ തിരിച്ചു കുഞ്ഞിനെ വാങ്ങി അവളുടെ നെറ്റിയിൽ നെറ്റി കൂട്ടി ഒരു കുഞ്ഞു മുട്ട് മുട്ടി. എന്നിട്ട് മോളുമായി കട്ടള പടിയിൽ ചെന്നിരുന്നു. ദേവന്റെ വാക്കുകൾ കേട്ടു അനുവിന്റെ മുഖം താമര വിരിയുന്ന പോലെ വിരിഞ്ഞു. പിന്നെ അവിടെ നടന്നത് ഒരു യുദ്ധം തന്നെയായിരുന്നു.
കിണറിൽ നിന്ന് (അടുക്കളയിൽ നിന്ന് തന്നെ എടുക്കുന്ന പഴയകാല കിണർ )വെള്ളമെടുക്കുന്നു അരി കഴുകുന്നു ഗ്യാസ് അടുപ്പിൽ കുക്കർ വയ്ക്കുന്നു. തേങ്ങ ചിരകുന്നു. അങ്ങനെ ആകെ മൊത്തം അര മണിക്കൂർ അനുവിന്റെ കുഞ്ഞു വിഭവം റെഡി.
ഈ സമയമത്രയും അവളുടെ പിന്നഴകിന്നെ തുള്ളലും മാർക്കുടങ്ങളുടെ ചാട്ടവും ദേവന്റെ കണ്ണുകൾക്ക് വിരുന്നായി. അതെല്ലാം ദേവൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു.ഓട്ടപ്പാചിലിന്റെ ആവും അനു നന്നായി വിയർത്തു കിതയ്ക്കുന്നുണ്ടായിരുന്നു.
