അങ്ങനെ പറയുമ്പോഴേക്കും ദേഷ്യം വെടിഞ്ഞു അനു പുഞ്ചിരിച്ചു.അങ്ങനെ എന്തൊക്കെയോപറഞ്ഞും ചിന്തിച്ചും ഒക്കെ
വിശാലമായ ഒരു കുളിയും കഴിഞ്ഞു ബാത്ത് ടവൽ മാറിൽ ചുറ്റി അനു റൂമിലേക്ക് വന്നു. കട്ടിലിൽ മോളുടെ കൈയിൽ വിരൽ കോർത്തു ദേവൻ കിടക്കുന്നു. മനസിനും ശരീരത്തിനും കുളിരു നൽകുന്ന കാഴ്ച നോക്കി അല്പസമയം നിന്ന അനു നില കണ്ണാടിയുടെ മുന്നിലേക്ക് നിന്ന് മുടി മുന്നിലേക്കിട് കോതി ഒതുക്കാൻ തുടങ്ങി.. അടുത്തിരുന്നു ഹെയർ ഡ്രൈർ ഉപയോഗിച്ച് മുടി ഉണക്കി ചുറ്റി കിട്ടിയതും ദേവൻ പിന്നിൽ നിന്നും അവളെ വട്ടം പിടിച്ചു. അത് പ്രതീക്ഷിച്ചു എന്ന പോലെ അനു ദേവന്റെ നെഞ്ചിലേക്ക് ചാരി. നിലക്കണ്ണാടിയുടെ തട്ടിലിരുന്ന കുങ്കുമ ചെപ്പിൽ നിന്നും ഒരു നുള്ളെടുത്തു അവൻ അനുവിന്റെ സീമന്ത രേഖയിൽ ചാർത്തി.
ഇനി നിന്റെ നെറ്റിയിൽ നിന്നും ഈ സിന്ദൂരം മായുന്നത് ദേവന്റെ മരണത്തിൽ ആയിരിക്കണം….
പറഞ്ഞു തീർത്തു അനുവിന്റെ ചെവി വായിലേക്കെടുത്തു ഒന്ന് കടിച്ചു വിട്ടു.
ഒന്ന് പുളകം കൊണ്ട അനു തിരിഞ്ഞു ദേവന്റെ കഴുത്തിൽ മുഖമോളിപ്പിച്ചു..
ഉറക്കച്ചടവിൽ നിന്ന് കുണുങ്ങി കരഞ്ഞുകൊണ്ട് മോളു എണീറ്റതും ഇരുവരും പരസ്പരം വിട്ടുമാറി കട്ടിലിലേക്കു പാഞ്ഞു. അനുവിന് മോളെ എടുക്കാൻ കഴിയുന്നതിനു മുന്നെ ദേവൻ അവളെ വാരിയെടുത്തു നെഞ്ചോടു ചേർത്തു
ദേവന്റെ പ്രവർത്തി അനുവിന്റെ മനസ്സിൽ ഒരായിരം പൂത്തിരി ഒരുമിച്ചു മിന്നിച്ചു എങ്കിലും സ്ത്രീ സഹജമായ കുശുമ്പിന്റെ അലയൊലികൾ അവളുടെ ചുണ്ടിൽ വിരിഞ്ഞു. തന്നെ നോക്കി ചുണ്ട് കൂർപ്പിക്കുന്ന അനുവിനെ നോക്കി വിജയ ചിരി ചിരിച്ചു കൊണ്ട് ദേവൻ കുഞ്ഞിനേയും കൊണ്ട് റൂമിൽ നടക്കാൻ തുടങ്ങി. ദേവന്റെ ചിരി തന്നെ കളിയാക്കിയതാണെന്നു മനസിലായ അനു ഗൗരവം വിടാതെ തലയാട്ടി കൊണ്ട് സോഫ്ഫയിൽ പോയിരുന്നു. ഏറിപോയാൽ ഒരഞ്ചു മിനിട്ട്. അതിനുള്ളിൽ ദേവേട്ടനായിട്ട് തന്നെ അവളെ തന്റെ കയ്യിൽ തരും. ആ ആത്മവിശ്വാസം മുഖത്തു വരുത്തികൊണ്ട് അവൾ ഇരുവരെയും നോക്കി തടിക്കു ഒരു കയ്യും കൊടുത്തു ആ ഇരിപ്പു തുടർന്നു
അനു മനസ്സിൽ കണ്ടത് തന്നെ അവിടെ നടന്നു.
പഠിച്ച പണി എല്ലാം നോക്കിയിട്ടും മോളുടെ കരച്ചിലിന്റെ ശക്തി കൂടിയതല്ലാതെ ഒരു പൊടിക്ക് പോലും കുറഞ്ഞില്ല. കുഞ്ഞിന്റെ കരച്ചില് മാറ്റാൻ ദേവൻ കാണിക്കുന്ന കോപ്രായങ്ങൾ കണ്ടു അനു ചിരിച്ചു പോയി. അനുവിന്റെ ചിരി കണ്ടു ദേവൻ അവളെ തുറിച്ചു നോക്കുന്നത് കൂടി കണ്ടതോടെ അനുവിന്റെ എല്ലാ പിടിയും വിട്ടു പോയി. അവൾ വാ പൊത്തി പിടിച്ചു കൊണ്ട് കുലുങ്ങി ചിരിച്ചു.
ഇതൊന്നും കൊണ്ട് താൻ തോൽക്കില്ല എന്ന ഭാവത്തോടെ ദേവൻ കുഞ്ഞിന്റെ കരച്ചില് മാറ്റാൻ ശ്രെമിച്ചുകൊണ്ടേയിരുന്നു.
ഒടുവിൽ ഒരുവിധം ചിരി അടക്കി അനു പറഞ്ഞു.
എന്റെ ദേവേട്ടാ… ഏട്ടൻ എത്ര കളിപ്പിക്കാൻ നോക്കിയാലും ചിരിപ്പിക്കാൻ നോക്കിയാലും അവള് കരച്ചില് നിർത്താൻ പോണില്ല. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളു ഉറക്കമുണർന്നാലേ അവർക്കു വേണ്ടത് അമ്മയേയ അല്ലാതെ അച്ഛനെ അല്ല
അത് കൊണ്ട് എന്റെ പൊന്നു മോൻ അധികം കിടന്നു കഷ്ടപ്പെടാതെ അവളെ ഇങ്ങു കൊണ്ടുവാ. ഇപ്പൊ അവൾക്കു വേണ്ടത് അച്ഛന്റെ നെഞ്ചിലെ ചൂടല്ല അമ്മയുടെ നെഞ്ചിലെ പാലാണ്…
അതു പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അനു കുഞ്ഞിനായി കൈ നീട്ടി.
താൻ വിചാരിച്ചാൽ ഇവളുടെ കരച്ചിലടക്കാൻ കഴിയില്ല എന്ന് മനസിലായ ദേവൻ ഒരു ചമ്മിയ ചിരിയോടെ കുഞ്ഞിനെ അനുവിന്റെ മടിയിൽ കിടത്തി. തിരിഞ്ഞു പോകാൻ നിന്ന് ദേവനെ പിടിച്ചു തന്റെ വലതു വശത്തായി അവൾ ചേർത്തിരുത്തി ദേവന്റെ വിരിഞ്ഞ നെഞ്ചിലേക്ക് ചാരിയിരുന്നു. ബാത്ത് ടവലിന്റെ കുത്തഴിച്ചു അവൾ ഇടതു മുല പുറത്തെടുത്തു മോളുടെ തല മുലയോട് ചേർത്ത് മുലക്കണ്ണ് ആ കുഞ്ഞി വായിലേക്ക് തള്ളികൊടുത്തു. ഇടതു കൈ കുഞ്ഞിന്റെ തലയുടെ പിന്നിൽ ചേർത്ത് പിടിച്ചു വലതു കൈകൊണ്ടു അവൾ മുല ഒന്ന് അമർത്തി ഞെക്കി പിടിച്ചു. മുലയിലേറ്റ മർദത്തിന്റെ ഫലമായി അനുവിന്റെ മുലക്കണ്ണിൽ നിന്നും പാൽ തുള്ളികൾ ഇറ്റ് മോളുടെ വായിലേക്ക് വീണു. നാവിൻ തുമ്പിലറിഞ്ഞ ഇളം ചൂടിന്റെയും ഇളം മാധുര്യത്തിന്റെയും രുചി താൻ തേടിയതെന്തോ അതു കിട്ടി എന്നറിയിച്ച പോലെ സ്വിച്ചിട്ട പോലെ അവൾ കരച്ചിൽ നിർത്തി മുല കുടിക്കാൻ തുടങ്ങി..
