ദ കോളേജ് ഡെയ്സ് – 2 Like

”ജസീൽ.. പ്ളീസ്… മിസ് പൊക്കോട്ടേ..”
അജയ് കെഞ്ചുന്ന സ്വരത്തിൽ അജയ് യോട് പറഞ്ഞു..
”അജയ്.. നിനക്കെന്താ ഇവരോട് ഇത്ര സോഫ്റ്റ് കോർണർ.. നിൻറെ ആരുമല്ലല്ലോ ഇവർ… പിന്നെ പ്രിൻസി അറിഞ്ഞാലുളള പേടിയാണ് നിനക്കെങ്കിൽ പോകാൻ പറേടാ..”
”എടാ.. നീ ഒന്ന് നിർത്ത് പ്ളീസ്.. ഒന്നുമില്ലെങ്കിലും ഇവർ ടീച്ചറല്ലേ.. അതിൻറെ ബഹുമാനമെങ്കിലും നിനക്ക് കൊടുത്തൂടേ..”
അജയ് ജസീലിന് മുന്നിൽ യാചനാ സ്വരത്തിൽ പറഞ്ഞു..
”ഓഹോ.. അപ്പോൾ ഗുരു ഭക്തി ആയിരുന്നു അല്ലേ.. നല്ല കാര്യം.. എന്നാൽ ഇവർക്ക് എന്തേലും പണിഷ്മെൻറ് കൊടുക്കണം.. കാരണം അന്ന് തൻസീർ ഗെൾസ് ടൊയ് ലെറ്റിലേക്ക് ഒളിഞ്ഞു നോക്കി എന്ന് പറഞ്ഞു അവനെ പണിഷ് ചെയ്തായിരുന്നു.. ഇപ്പോൾ സെയിം തെറ്റല്ലേ ഇവരും കാട്ടിയത്.. ഇതെന്താ ടീച്ചർസിനും സ്റ്റുഡൻറ്സിനും രണ്ട് നിയമമോ??.. ”
അവൻ ലോകം പിടിച്ചടക്കിയ സന്തോഷത്തിൽ ഞെളിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു..

അജയ് മുഖം തിരിച്ച് റോഷ്നിയെ നോക്കി.. ഐ ലൈനർ പടർന്ന കണ്ണുകളിൽ വെളളം നിറച്ച് അവൾ നില്ക്കുന്നു..
”ഇല്ല.. ഞാൻ.. ഞാൻ ചോദിച്ചപ്പോൾ സാനിയ മിസാ ഇവിടെയാണ് ടൊയ് ലെറ്റ് എന്ന് പറഞ്ഞു തന്നത്.. ഇവിടെ വന്നപ്പോൾ പുറത്തൊന്നും ആരുമില്ലായിരുന്നു.. പോരാത്തേന് സൈൻ ബോഡും വെച്ചിട്ടുണ്ടായിരുന്നു.. ”
അവളുടെ കിളി കൊഞ്ചൽ ചിലമ്പിച്ച നാദങ്ങളോടൊപ്പം പുറത്തു വന്നു..

അവൻ പുറത്തിറങ്ങി നോക്കിയപ്പോൾ അവൾ പറഞ്ഞത് സത്യമാണെന്ന് മനസ്സിലായി..

”ജസീൽ.. നീ വെറുതെ അലവലാതിത്തരം കാണിക്കരുത്.. നിൻറെ ഉപ്പ മാനേജ്മെൻറിലെ മെംബറായിരിക്കാം.. നിൻറെ ഇക്കാക്ക ഇവിടുത്തെ വലിയ പുളളിയും.. പക്ഷേ ആ അഹങ്കാരം കാണിക്കേണ്ടത് ഇന്ന് വന്ന ഈ മിസിനോടല്ല.. പറഞ്ഞേക്കാം..”
റോഷ്നി യുടെ പക്ഷത്തെ ന്യായം മനസ്സിലായപ്പോൾ അജയ് യുടെ ശബ്ദത്തിൻറെ ഘനവും കൂടി..
”ആഹാ.. നിനക്കൊക്കെ ഏത് ടീച്ചർമാരെയും ഏത് പിളേളരേം റാഗ് ചെയ്യാം.. മറ്റാർക്കും ചെയ്തൂടേ.. ”
ജസീലിൻറെ കൂടെ നിന്നവൻറെ ശബ്ദം ഉയർന്നു..
”ഹേയ്.. ഞങ്ങളിത് വരെ ആരേയും ടോർച്ചെർ ചെയ്തിട്ടില്ല.. ഫണ്ണി മോഡ് മാത്രമാണ്.. ബട്ട് ഇത് ടോർച്ചെറിങ്ങാ..ജസീൽ പ്ളീസ് സ്റ്റോപ്പ് ഇറ്റ്..”
അജയ് അതു പറഞ്ഞു റോഷ്നിയെ നോക്കുമ്പോൾ പേടിച്ചരണ്ട മുഖവുമായി അവൾ നില്ക്കുന്നു…

ഇവർ ഒരു ലെക്ചറാണ്.. കൂടി നില്ക്കുന്നതെല്ലാം അവരുടെ സ്റ്റുഡൻറ്സും.. ഇവർക്ക് തീർച്ചയായും ഇവിടെ നിന്നും ഇറങ്ങിപ്പോകാനോ അല്ലെങ്കിൽ ഇവരെ ഷൌട്ട് ചെയ്യാനോ ഉളള അധികാരം ഉണ്ട്.. എന്നിട്ടും കൊച്ചു കുട്ടികളെ പോലെ നിന്ന് കരയുന്നു.. ഇങ്ങനെയുമുണ്ടോ ദൈവമേ ആളുകൾ..
അജയ്ക്ക് റോഷ്നിയുടെ കാരക്ടർ കണ്ടപ്പോൾ സഹതാപം തോന്നി അതിലുപരിയായി വാത്സല്യവും..

‘ ഒരു മിസിനോട് സ്റ്റുഡൻറിനുണ്ടാകുന്ന അതേ വാത്സല്യം..’

”മിസ് കരയാതെ.. ഇതൊക്കെ ഇവിടെ പതിവാ.. ഒന്നും സീരിയസ് ആക്കാതെ..”
അജയ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..
”ഓഹോ.. അപ്പോൾ മച്ചാന്മാര് രണ്ടും ഒരേ തരക്കാരാണല്ലേ.. ടീച്ചർസിനെയാ നോട്ടം… കൊളളാം.. വന്നു കേറിയില്ല അതിനിടയിൽ കുടുക്കിട്ടു അല്ലേ..നിന്നെയൊക്കെ നാറ്റിച്ചിട്ട് തന്നെ കാര്യം..”

അതു പറഞ്ഞു ജസീൽ കൂടെ നിന്ന ഒരുവനോട്..
”എടാ.. ഇവർ രണ്ടുപേരും ബോയ്സ് ടൊയ് ലെറ്റിൽ നില്ക്കുന്ന ഫോട്ടോയെടുക്ക്.. അതിൻറെ കോപ്പി കോളേജിൻറെ മുക്കിലും മൂലയിലും ഒട്ടിക്കണം.. പൊളപ്പിച്ചു കൊണ്ടുളള ഒരു കാപ്ഷനും വേണം.. പിന്നെ റോഡിലും ബസ് സ്റ്റോപ്പിലുമൊക്കെ വിതറിയേരേ… നാട്ടുകാരും കാണട്ടേ ഇരുവരുടെ മനസ്സിലിരുപ്പ്..”

റോഷ്നി ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ അജയ് യെ നോക്കി.. അവളുടെ കണ്ണുകളിൽ നിന്നും കണ്ണു നീർ തുളളികൾ ധാരധാരയായി അടർന്നു വീണു.. അവളുടെ കണ്ണുകളിലെ വികാരം.. അത് പേമാരിക്ക് മുമ്പുളള നിശബ്ദതയായി അവന് തോന്നി..

അപ്പോഴേക്കും മൊബൈൽ ഫോണും നീട്ടി പിടിച്ച് അവൻ മുന്നിൽ എത്തിയിരുന്നു..

ഒരു ടീച്ചർ ആയിരുന്നിട്ട് കൂടിയും തനിക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധിയെ ശപിച്ച് കൊണ്ട് അവൾ വീണ്ടും അജയ് യുടെ കണ്ണുകളിലേക്ക് നോക്കി..

Leave a Reply

Your email address will not be published. Required fields are marked *