അജയ് യുടെ സകല നിയന്ത്രണവും നഷ്ടപ്പെട്ട സമയമായിരുന്നു അത്..
താൻ ഇഷ്ടപ്പെടുന്ന പെണ്ണിനെ.. അത് ടീച്ചറായാലുംശരി അവരുടെ അമ്മയായാലും ശരി ഒരുത്തൻ അവഹേളിക്കുന്നത് നോക്കി നില്ക്കുന്നതിന് ആണൊരുത്തന് പരിമിധിയുണ്ട്..
”പ്ഭ… തായോളീ.. നിന്നോട് പറഞ്ഞാൽ മനസ്സിലാകില്ലേടാ നായിൻറ മോനേ…”
അവൻ അലറി കൊണ്ട് ഫോണും പിടിച്ച് നിന്നവൻറെ ചെകിടത്ത് ആഞ്ഞടിച്ചു.. അവൻ നിലതെറ്റി തറയിലേക്ക് വീണു.. അവനെ ഒന്ന് നോക്കിയ ശേഷം അജയ് ജസീലിന് നേരേ തിരിഞ്ഞു..
”എനിക്ക് അറിയായിരുന്നടാ പുല്ലേ.. നീ ഇതല്ല ഇതിനപ്പുറവും കാണിക്കുമെന്ന്.. രാവിലെ ഇവരെ ഡ്രോപ്പ് ചെയ്യുമ്പോൾ ഞാൻ കണ്ടിരുന്നു നിൻറെ കണ്ണുകൾ ഇവരിൽ പതിക്കുന്നത്.. അപ്പോഴേ തോന്നീതാ നീ എന്തെങ്കിലുമൊക്കെ കാട്ടി കൂട്ടുമെന്ന്… പിന്നെ നീ അവസാനം പറഞ്ഞ കാര്യം.. അതേ ഇവിടെ ഞാനും അർജുൻറെ അതേ പാത സ്വീകരിക്കുകയാ.. പക്ഷേ മോനേ ജസീലേ ഞാൻ അവനെപ്പോലെ നീ കാട്ടികൂട്ടിയതെല്ലാം ക്ഷമിച്ചെന്ന് വരില്ല.. പറഞ്ഞേക്കാം..”
കൂടി നിന്നവരെല്ലാം മിഴിച്ച് നോക്കി നില്ക്കുമ്പോൾ അജയ് റോഷ്നിയുടെ ഇടം കൈയ്യിൽ പിടിച്ചു വലിച്ച് കൊണ്ട് നടന്നു…
എന്താണ് സംഭവിച്ചതെന്നോ.. ഇനി എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്നോ അറിയാതെ റോഷ്നിയും അവനൊപ്പം നടന്നു..
ആദ്യമായി തന്നെ അർദ്ധ നഗ്നയായി കണ്ട പുരുഷൻ.. അവൻ തന്നെ ഇവരുടെ മുന്നിൽ നിന്നും തന്നെ രക്ഷിക്കാനും വന്നിരിക്കുന്നു..
ആദ്യമായി ഒരു പുരുഷനിൽ നിന്നും ലഭിക്കുന്ന സംരക്ഷണത്തിൻറെ സുഖം.. അത് ഉളവാക്കുന്ന അനുഭൂതി.. അതിലെല്ലാം ഉപരിയായി ഇവൻ.. തന്നോടൊപ്പം.. തനിക്കായി ചേർന്നു നടക്കുന്ന ഇവൻ തൻറെ ആരൊക്കെയോ അണെന്നുളള തോന്നൽ.. അത് റോഷ്നിയെ സ്വലോകത്തു നിന്നും സ്വർഗ്ഗീയ ലോകത്തേക്ക് പറിച്ചു നട്ടു.. അവനെ കൈകോർത്തു നടക്കുന്ന ഓരോ നിമിഷത്തെയും മനസ്സിലിട്ട് ലാളിച്ചു കൊണ്ട് അവൾ നടന്നു.. താൻ സമ്പാദിച്ച ലെക്ചർ പദവിയിൽ നിന്നും താൻ ആഗ്രഹിച്ച പതിനെട്ടുകാരിയിലേക്ക് ചെറുതായി കൊണ്ട് …
ഡിപ്പാർട്ട്മെൻറിന് മുന്നിലെത്തിയപ്പോൾ അവൻ അവളുടെ കൈവിട്ടു.. അത്രയും നേരം അനുഭവിച്ച ഒരു സുരക്ഷിതത്വം അപ്പോൾ നഷ്ടപ്പെട്ടതായി അവൾക്ക് തോന്നി..
നന്ദി” എന്ന വാക്ക് പറയാതെ തന്നെ അപ്പോൾ അവളുടെ മുഖത്ത് ബഹുവർണ്ണങ്ങളാൽ ചാലിച്ചിരുന്നു..
”റോഷ്നി..”
അവൾ പതിഞ്ഞ ശബ്ദത്തിൽ മൊഴിഞ്ഞു..
”എന്താ??..”
”അല്ല.. നേരത്തെ ചോദിച്ച സംശയത്തിനുളള ഉത്തരം..”
അവൾ തല കുമ്പിട്ട് ചെറു നാണത്തോടെ പറഞ്ഞു…
”ഓ..ഹ്.. അങ്ങനെ… അപ്പോൾ ശരി റോഷ്നി..അയ്യോ.. സോറി റോഷ്നി മിസ്…”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
അവൻറെ മുഖത്തേക്ക് നോക്കാൻ കഴിയാതെ… ആ പൂച്ചക്കണ്ണുകളിലെ തിളക്കം സഹിക്കാൻ കഴിയാതെ… അവൻറെ പുഞ്ചിരിക്കു മുന്നിൽ തല കുനിച്ച അവളിലപ്പോൾ ഒരു നവവധു’ വിൻറെ നാണവും വിധേയത്വം നുരഞ്ഞു പൊങ്ങി…
എന്നാൽ ആ പ്രണയത്തിൽ ചാലിച്ച പ്രകടനത്തിൻറെ അസ്തമനം മാത്രം കൊതിച്ച രണ്ടു കഴുകൻ കണ്ണുകളെ മാത്രം ആരും കണ്ടില്ല…
തുടരും..
ചില ഒഴിവാക്കാൻ കഴിയാത്ത തിരക്കുകൾ വന്നുപെട്ടു..
അതിനാൽ അടുത്ത ഭാഗം കുറച്ച് വൈകും എന്ന് ഖേദപൂർവ്വം അറിയിക്കുന്നു…
നന്ദി…
അർജ്ജുൻ…
