ധർമ്മം – 1 1

തുണ്ട് കഥകള്‍  – ധർമ്മം – 1

മുന്നറിയിപ്പ് …:
പ്രിയപ്പെട്ട വായനക്കാരെ എഴുത്ത്കാരെ അത് പോലെ അഡ്മിൻ പാനലിൽ ഉള്ള സുഹൃത്തുക്കളെ … ഈ കഥയിലെ കഥാ പാത്രങ്ങൾ മറ്റാരും അല്ല ഈ സൈറ്റിൽ ഉള്ളവരാണ്… നമ്മുടെ സൈറ്റിലെ സന്ദർശകർ ജീവിക്കുന്ന ഒരു സാഹചര്യം എന്റെ ഭാവനക്ക് അനുസരിച്ചു ഞാൻ എഴുതുകയാണ് … ഇതിലുള്ള കഥാപാത്രങ്ങളുടെ പേരുകൾ ഇവിടെ ഉള്ളത് ആണെങ്കിലും അവരുടെ രൂപങ്ങളും സാഹചര്യങ്ങളും ഒക്കെ എന്റെ ചിന്താഗതിക്ക് അനുസരിച്ചു ഞാൻ ഇടുന്നതാണ് …അത് കൊണ്ട് തന്നെ ഈ കഥക്ക് ജീവിച്ചിരിക്കുന്നവരായോ മരിച്ചവരായോ ഏതൊരു സാമ്യവും ഇല്ല . അത് പോലെ ഈ ഇതിലെ കഥ സന്ദർഭം നിങ്ങൾ സൈറ്റിൽ വന്നത് പോലെ അല്ല ഞാൻ എഴുതുന്നത് … ചിലപ്പോൾ ആദ്യമേ ഉള്ളവർ അവസാനം ആയിരിക്കും കഥയിൽ വരുന്നത് … അതൊന്നും ആരും വലിയ കാര്യം ആക്കി പൊക്കിക്കൊണ്ട് വരരുത് .. പരമാവധി എല്ലാരേയും ഞാൻ ഇതിൽ ഉൾപ്പെടുത്തുക തന്നെ ചെയ്യും … അബദ്ധത്തിൽ ആരേലും വിട്ട് പോയാൽ ദയവായി ക്ഷെമിക്കുക .. പിന്നെ എന്റെ റോൾ ചെറുതായിപ്പോയി എനിക്ക് ആ വേഷം വേണം എന്നൊന്നും ആരും നിരാശ കാണിക്കരുത് .. അതൊക്കെ എന്റെ പൂർണ്ണ സ്വാതന്ത്ര്യമാണ് .. ഈ കഥയിൽ കമ്പി കാണില്ല എന്നൊന്നും ഞാൻ പറയുന്നില്ല മൂഡ്‌ കിട്ടുവാണേൽ ഈ കഥയിലും ഞാൻ കമ്പി കൊണ്ട് വരും .. പിന്നെ ഒരു കാര്യം കൂടി ഈ കഥയിൽ ആർക്കേലും നെഗറ്റീവ് റോൾ വരുവാണേൽ എനിക്ക് ദേഷ്യം ഉണ്ടായത് കൊണ്ട് ആണെന്ന് കരുതരുത് .. എഴുതി വരുമ്പോൾ തോന്നുന്ന രീതിയിൽ ആയിരിക്കും കഥാപാത്രങ്ങൾ വരുന്നത് അത് കൊണ്ട് ആരും വിഷമം വിചാരിക്കരുത് ..ഇത് എഴുതുന്നത് കൊണ്ട് ആർക്കേലും വിഷമം തോന്നുവാണെങ്കിൽ എന്നോട് ക്ഷെമിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു… അത് പോലെ ചിലരൊക്കെ മുൻപൊക്കെ ഇട്ട കമന്റ്സ് ഒക്കെ ഞാൻ ഇതിൽ ഉപയോഗിക്കും … ആരും കാര്യമായി എടുക്കരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നു … നമ്മുടെ സൈറ്റിനെ വെച്ചുള്ള കഥ ആണേലും , സൈറ്റുമായി ബന്ധം ഇല്ലാത്ത ഒരു കഥയാണ് ഞാൻ എഴുതുന്നത്… എല്ലാർക്കും ഇഷ്ടമാകും എന്ന് എനിക്ക് തോന്നുന്നില്ല എന്നാലും ഞാൻ തുടരുന്നു … എന്റെ മറ്റുള്ള കഥകളും ഇതിനോടൊപ്പം ഞാൻ എഴുതുന്നത് ആണ് ..ക്ഷെമയോടെ കാത്തിരിക്കുന്ന എല്ലാ നല്ല വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… അത് പോലെ എന്നെ ഇഷ്ടമില്ലാത്ത ഒരു കൂട്ടം കൂട്ട്കാരുണ്ട് അവർക്കും എല്ലാവർക്കും ആരോഗ്യവും ദീർഘായുസ്സും ഈശ്വരൻ നൽകട്ടെ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ട് തുടങ്ങുന്നു…
എന്ന്

Only own …

(…പങ്കാളി…)
” നിങ്ങൾ എങ്ങനെ അളിയാ ലൈൻ ആയത് ..,തുടങ്ങിയിട്ട് എത്ര നാളായി ..? എന്നോട് എന്തിനാ ഇതൊക്കെ മറച്ചു വെച്ചത് ..,അപ്പോൾ ഞാൻ നിനക്ക് അത്രയേ ഉള്ളല്ലേ ..? ” അനീഷിന്റെ ആയിരം ചോദ്യങ്ങൾ അർജുന്റെ നെഞ്ചിൽ ഒരു തീ ചൂളയായി പതിച്ചു…

” അളിയാ ..,നീ ഇങ്ങനെ ഒന്നും പറയാതെടാ .., അവൾ ആരോടും പറയരുതെന്ന് തലയിൽ അടിച്ചു സത്യം ചെയ്യിച്ചു അതാടാ ..നീ എന്നോട് ക്ഷെമിക്കെടാ പ്ലീസ് ..” അർജുൻ ഇത് പറഞ്ഞപ്പോൾ അറിയാതെ അവന്റെ കണ്ണ് നിറഞ്ഞു …

” ടാ നീ അവളെ ഇന്നലെ കണ്ടതാ.. പക്ഷേ ഞാനും നീയും തമ്മിലുള്ള സുഹൃത്ത് ബന്ധം നാലാം ക്ലാസ്സിൽ തുടങ്ങിയതാ അന്ന് മുതൽ ഇന്ന് വരെ എനിക്കും നിനക്കും ഒരു രഹസ്യവും ഇല്ല.. പക്ഷേ നീ ഇപ്പോൾ ചെയ്തത് മൂഞ്ചിയ പരിപാടി ആയിപ്പോയി …ഇനി മേലാൽ നീ എന്നോട് മിണ്ടരുത് …നമ്മൾ തമ്മിലുള്ള ബന്ധം ഇതോടെ തീർന്നു.. ഇനി നീ എന്നോട് മിണ്ടാൻ വന്നാൽ നീയും അവളുമായുള്ള കണക്ഷൻ ഞാനീ കോളേജിൽ മുഴുവൻ അറിയിക്കും …” നിറ കണ്ണുകളോടെ ഇത് പറഞ്ഞു അനീഷ് ഇറങ്ങി നടന്നു …

മറുത്തൊന്നും പറയാനാകാതെ അർജ്ജുൻ അനീഷിനെ നോക്കി നിന്നു.. അവന്റെ കണ്ണും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു …

ഡിസംബർ മാസത്തിലെ ഉച്ച വെയിൽ ഒന്നുമല്ലാത്തത് പോലെ മുവാറ്റുപുഴ ഗവർമെന്റ് കോളേജിലെ ഗ്രൗണ്ടിലേക്ക് അനീഷ് നടന്നു .. പുറത്തെ ചൂടിനെക്കാൾ അവന്റെ ഉള്ളം ചൂട് പിടിക്കുന്നുണ്ടായിരുന്നു.. അവൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവമാണ് അർജുന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്.. നട്ടുച്ച വെയിലിൽ ഗ്രൗണ്ടിന്റെ സൈഡിൽ ആരും കാണാത്ത ഒരു വശത്ത് ഇരുന്നുകൊണ്ട് അവൻ പോക്കറ്റിൽ നിന്നും വിൽസിന്റെ ഒരു പാക്കറ്റ് എടുത്ത് കൊണ്ട് ഒരെണ്ണം കത്തിച്ചു ചുണ്ടിലേക്ക് വെച്ചു ..

Leave a Reply

Your email address will not be published. Required fields are marked *