ധർമ്മം – 1 1

സിഗരറ്റിന്റെ എരിയുന്ന പുകയും,മനസ്സിൽ ആളികത്തുന്ന തീയും ഉച്ച വെയിലിന്റെ ചൂടും അവനു ആരോടെന്നില്ലാതെ ദേഷ്യം തോന്നി… അവന്റെ മനസ്സിൽ പല ചിന്തകളും കടന്നു വന്നു …
” ഹും ഒരു പെണ്ണ് വന്നപ്പോൾ അവനും തനി കൊണം കാണിച്ചു …, അല്ലേലും എല്ലാ മൈരന്മാരും ഇങ്ങനെയാ .. ഒരുത്തി വന്നു എല്ലാം കുലുക്കി കാണിക്കുമ്പോൾ അവന്മാർ കൂടെനിൽക്കുന്ന ചങ്കന്മാരെ അങ്ങ് മറക്കും ..” അനീഷ് പുക ഉള്ളിലേക്ക് ആഞ്ഞു വലിച്ചു കൊണ്ട് ചിന്തിച്ചു …

” എന്നാലും ആ മൈരന് തന്നോട് എങ്ങനെ ഇത് മറയ്ക്കാൻ കഴിഞ്ഞു .. അതും ഇന്നലെ വന്നവൾക്ക് വേണ്ടി …” അനീഷ് അടുത്ത സിഗരറ്റ് എടുത്തു ചുണ്ടത്തു വെച്ചിട്ട് പഴയ കുറ്റിയിൽ നിന്നും തീ പകർന്നു ആഞ്ഞു വലിച്ചു …
പുകയുന്ന സിഗരറ്റിനൊപ്പം അവന്റെ ചിന്തകളും കാട് കയറി…

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അനീഷിന്റെ വീടിന്റെ അടുത്ത് താമസം മാറി വന്നതാണ് അർജുനും അവന്റെ കുടുംബവും .. വന്നത് മുതലേ വീട്ടികാർ തമ്മിൽ നല്ല ബന്ധം ഉടലെടുത്തു .. അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ ആയിരുന്ന അനീഷിന് അർജുന്റെ വരവ് വളരെ ആശ്വാസകരം ആയിരുന്നു …

അന്ന് മുതൽ ഇന്ന് വരെ അവനും അർജുനും ഒറ്റ കെട്ടാണ് . ഇന്ന് വരെ അവർ തമ്മിൽ പിണങ്ങിയിട്ടില്ല .. പക്ഷേ എന്തോ അവൻ ലവറിന്റെ കാര്യം തന്നോട് മറച്ചത് അനീഷിന് വളരെ വിഷമവും ദേഷ്യവും ഉണ്ടാക്കി …

” ഹും എന്നാലും ഒരു പീറ പെണ്ണിനെ കണ്ടപ്പോൾ അവൻ എന്നോട് ഇങ്ങനെ കാണിച്ചു .. ഇല്ല ഇനി ജീവിതത്തിൽ ഒരിക്കലും അവനോട് മിണ്ടാൻ പാടില്ല .., ” പല്ല് ഞെരിച്ചു കൊണ്ട് അനീഷ് അല്പം ഉറക്കെ പറഞ്ഞു …അർജുൻ തന്റെ മൊബൈൽ കയ്യിൽ എടുത്തു .. അർജുന്റെ ഫോൺ നമ്പർ അവൻ ഡിലീറ്റ് ചെയ്തു.. അവനയച്ച മെസ്സേജ്കളും, വാട്സ്ആപ്പ് മെസ്സേജസും , കാൾ ഹിസ്റ്ററി എല്ലാം അവൻ ഡിലീറ്റ് ചെയ്തു .. എന്നിട്ട് അവൻ വാട്സ്ആപ്പിൽ കയറി അർജുനും അവനും ഉള്ള എല്ലാ ഗ്രൂപ്പുകളിൽ നിന്നും എക്സിറ്റ് ആയി …

പിന്നെ ഫോണിലെ ഗാലറി തുറന്ന് അർജുനും അവനും തമ്മിലുള്ള സകല ഫോട്ടോകളും ഡിലീറ്റ് ചെയ്തു ..
ഇത്രയും ചെയ്തിട്ട് അവൻ മൊബൈൽ പോക്കറ്റിൽ ഇട്ടു ..ഇതൊക്കെ ആയപ്പോൾ അവന്റെ കയ്യിൽ ഇരുന്ന ഏഴു സിഗരറ്റ് അവൻ വലിച്ചു തീർത്തിരുന്നു …

അപ്പോഴും അർജുൻ കോളേജിന്റെ കവാടത്തിനടുത്തുള്ള പടു വൃക്ഷത്തിൽ ചാരി നിൽക്കുകയായിരുന്നു.. അവന്റെ മനസ്സും വിഷമത്തിന്റെ തീചൂളയിൽ കിടന്ന് എരിഞ്ഞു കൊണ്ടേ ഇരുന്നു …

” തന്നോട് ആദ്യമായി ആണ് അനീഷ് ഇത്രയും ദേഷ്യത്തോടെ സംസാരിക്കുന്നത് .., അല്ലാതെ അവനു ദേഷ്യം വന്നിരിക്കുന്ന സമയത്ത് പോലും അവൻ എന്നെ പ്രത്യേകം കെയർ ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ട് .., അവൻ ഇനി എന്നോട് മിണ്ടില്ലേ .., അവനോട് ഒളിച്ചത് ഞാൻ ചെയ്ത തെറ്റ് തന്നെയാണ് ..” അനീഷിനെ കുറിച്ച് ആലോചിച്ചു അർജുൻ വിങ്ങി പൊട്ടി…

“അവനോട് പറയണമായിരുന്നു .., ഞാൻ ചെയ്തത് തെറ്റാണ് ..” അനീഷ് തനിക്ക് വേണ്ടി ചെയ്ത ത്യാഗങ്ങൾ ആലോചിച്ചു കൊണ്ട് അർജുൻ ആ മരച്ചുവട്ടിൽ ഇരുന്നു…

ആദ്യം അവന്റെ മനസ്സിലേക്ക് ഇരമ്പികയറിയത് പ്ലസ് ടു വിനു പഠിക്കുന്ന സമയത്തുണ്ടായ ഒരു സംഭവമാണ്..
അന്ന് കോട്ടയത്തുള്ള സെന്റ് .മേരീസ് കോൺവെന്റ് സ്കൂളിൽ ആണ് അനീഷും അർജുനനും പഠിച്ചിരുന്നത് .. സയൻസ് വിഷയം ആയിരുന്നു… ഒരു ബയോളജി ക്ലാസ്സിൽ സർ വരാത്തത് കൊണ്ട് കുട്ടികൾ തമ്മിൽ ഭയങ്കര സംസാരം ആയിരുന്നു… അനീഷും അർജുനും ഭയങ്കര സംസാരം ആയിരുന്നതിനാൽ അവരെ സ്ഥലം മാറ്റിയാണ് ക്ലാസ്സിൽ ഇരുത്തിയിരുന്നത് ..

അനീഷ് സെക്കന്റ്‌ ബെഞ്ചിലും, അർജുൻ ഫോർത്ത് ബെഞ്ചിലും.., അർജുന്റെ അടുത്തിരുന്ന ഷൈജു ഒരു കോഴി ആയിരുന്നു.., അവൻ പെൺകുട്ടികളോട് ദ്വയർത്ഥമുള്ള വാക്കുകൾ ഉപയോഗിച്ച് സംസാരിക്കും ആയിരുന്നു.. അത് ഇഷ്ടമുള്ള കുട്ടികൾ അവനോട് എളുപ്പം കമ്പനി ആകും .. അവൻ പുറകിൽ ഇരിക്കുന്ന പെൺകുട്ടിയോട് സംസാരിക്കുന്നത് കണ്ട് അർജുനും അത് കേട്ട് കൊണ്ടിരുന്നു… മിയ എന്ന് പേരുള്ള പെൺകുട്ടിയോട് ആയിരുന്നു അവൻ സംസാരിച്ച് കൊണ്ടിരുന്നത്..

Leave a Reply

Your email address will not be published. Required fields are marked *