” ഇന്നെന്താ ഒറ്റക്ക്.., അല്ലേൽ ചക്കരയും ഈച്ചയും പോലെ ഒരുത്തൻ കൂടി കാണുമല്ലോ …” കടക്കാരൻ പല്ലിളിച്ച് കൊണ്ട് ചോദിച്ചു …
” തന്നോട് വെള്ളം ചോദിച്ചാൽ തരാൻ പറ്റുമെങ്കിൽ തരണം.. അല്ലാതെ കൂടുതൽ അങ്ങോട്ട് കൊണക്കാൻ വന്നാൽ തന്റെ ഈ പറി എല്ലാം കൂടി ചവുട്ടിക്കീറി ഞാൻ ചാലിലിടും ..മനസ്സിലായോ മൈരേ …” തന്നെക്കാൾ പ്രായം ഉള്ള ആളെന്നു നോക്കാതെ അനീഷ് ചൂടായി …
ആദ്യമായി അവനിൽ നിന്നും അങ്ങനെ ഒരു അനുഭവം ഉണ്ടായ അയാൾ നിന്നൊന്ന് വിറച്ചു .. ” തന്റെ വെള്ളോം പറിയും എനിക്ക് വേണ്ട ..എടുക്കെടോ രണ്ട് വിൽസ്..” അവൻ വീണ്ടും പറഞ്ഞു …
അയാൾ വേഗം വിൽസ് എടുത്ത് കൊടുത്തു … അവൻ ക്യാഷ് എടുത്തു കൊടുത്തിട്ട് കോളേജിലേക്ക് പോയി …
‘പാവം പയ്യനായിരുന്നു .. ഇവനിത് എന്ത് പറ്റി.., കോളേജ് പിള്ളേർ ആയോണ്ടാ.. ഒന്നും പറയാൻ പറ്റില്ല തേനീച്ച കൂട്ടം പോലെ ഇങ്ങ് വരും .. ‘ അയാൾ അനീഷ് പോകുന്നത് നോക്കി നിർവികാരനായി നിന്നു …
അനീഷിനു വീണ്ടും തന്റെ തലക്ക് ചൂട് പിടിക്കുന്നത് പോലെ തോന്നി… അവൻ വേഗം ഫോൺ എടുത്തു . അനസിന്റെ നമ്പർ ഡയൽ ചെയ്തു ..
” ഹലോ …” അനസ് ഫോൺ എടുത്ത് പറഞ്ഞു …
” ഇനി നീ എന്തൊക്കെ എന്നിൽ നിന്നും മറയ്ക്കുന്നുണ്ടെടാ …” അല്പം ദേഷ്യത്തിൽ തന്നെ അനസിനോട് അവൻ ചോദിച്ചു …
” എന്താടാ അനീഷേ …ഞാൻ എന്ത് മറയ്ക്കാനാ നിന്നോട് ..” അവൻ ദയനീയമായി ചോദിച്ചു …
“എന്നോട് നീ ഒന്നും മറക്കുന്നില്ല അല്ലെ ..സത്യം പറയെടാ ..ഇനി നിനക്കും ഉണ്ടോ ലൈൻ ..,അതോ അതിലും വലിയ സീക്രട്ട് വല്ലതും ഉണ്ടോ ..” അനീഷ് വീണ്ടും ദേഷ്യത്തിൽ തന്നെ ചോദിച്ചു …
” ടാ എനിക്ക് ലൈൻ ഒന്നും ഇല്ല …” അനസ് വീണ്ടും പറഞ്ഞു ..
” അപ്പോൾ നീ എന്നിൽ നിന്നും ഒരു കാര്യവും മറച്ചിട്ടില്ല അല്ലേ …” അനീഷ് വീണ്ടും ഉച്ചത്തിൽ ചോദിച്ചു …
‘ ടാ ഒരു കാര്യം ഞാൻ മറച്ചു വെച്ചു വേറൊന്നും കൊണ്ടല്ല അതറിഞ്ഞാൽ നിങ്ങൾ എന്നോട് പിണങ്ങുമോ എന്ന ഭയം കൊണ്ട് പറയാത്തത് ആണ് …’
ഇത്രയും പറഞ്ഞപ്പോൾ അനസിന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു അവൻ ഫോൺ നോക്കിയപ്പോൾ ഫോൺ ഷട്ട്ഡൗൺ ആകുന്നു …
ആ ചോദ്യം ചോദിച്ചു മറുപടിക്ക് വേണ്ടി നിന്ന അനീഷ് കരുതിയത് അനസ് ഫോൺ കട്ട് ചെയ്തു എന്നാണ് … അവന്റെ ബ്ലഡിൽ വീണ്ടും ചൂട് കയറി ..
അവൻ വീണ്ടും നമ്പർ എടുത്തു വിളിച്ചു ..ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കേട്ടു … അനീഷിന് ആകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി..ഉറ്റ സുഹൃത്ത്ക്കൾ എന്ന് കരുതിയ രണ്ടു പേരും തന്നെ ചതിക്കുവാണോ ..
അനീഷിന് ആദി കയറുവാൻ തുടങ്ങി ..
അനീഷിന്റെ ജീവിതയാത്ര മറ്റൊരു വഴിയിലൂടെ തുടങ്ങാൻ പോകുന്നു എന്ന് അറിയാതെ, എന്താ ഇനി ചെയ്യേണ്ടത് എന്നറിയാതെ അനീഷ് ക്ലാസ്സിലേക്ക് നടന്നു …
(തുടരും….)
