നരകത്തിലേക്കുള്ള വഴി

നേരത്തെ കുഞ്ഞേച്ചി ഞായറാഴ്ച പോകുവാരുന്നു …കവലെ വെച്ച് ബുഷറാത്തയും മീര ചേച്ചിയുമൊക്കെ കല്യാണത്തെ പറ്റി ചോദിക്കൂന്നു പറഞ്ഞു ഇപ്പൊ പോകാറില്ല ….അയല്‍കൂട്ടത്തിനു വല്ലപ്പോഴും പോകും …എന്തേലും സാധനം കൊടുക്കനുണ്ടെല്‍ ചായിപ്പിലെ മേശമേല്‍ വെച്ചേക്കും …മേടിക്കനുണ്ടെല്‍ ലിസ്റ്റും …പിന്നെ അന്ന് ഒരു കട്ടന്‍ കാപ്പീം കാണും . ഞാനത് എല്ലാം മേടിച്ചു അടുക്കളെ കൊണ്ടോയി വെക്കും …പൈസ ഉണ്ടേല്‍ അതും …..എന്നാലും ഇനി എന്തായിരിക്കും കുഞ്ഞെച്ചിയുടെ പ്രതികരണം ..!!!

..രാത്രിയാകും തോറും ജോസുട്ടിയുടെ ശരീരം പേടിയാല്‍ വിറക്കാന്‍ തുടങ്ങി . പോരാത്തേന് അല്പം മഞ്ഞുമുണ്ട് .. തണുപ്പ് തുടങ്ങുവാന്നു തോന്നുന്നു …തണുപ്പായാ പിന്നെ ലോറിക്ക് ഓട്ടം കുറവായിരിക്കും ….പിന്നെ ഓട്ടോ തന്നെ ശരണം . ജോസുട്ടി അല്‍പം മാറിയുള്ള ബോര്‍മയില്‍ നിന്ന് ഒരു കിലോ ചുമന്ന ഹല്‍വ മേടിച്ചു . കുഞ്ഞെച്ചിക്ക് ചുമന്ന ഹല്‍വ ഭയങ്കര ഇഷ്ടമാണ് …ഇടയ്ക്കു തന്നെ കൊണ്ട് വാങ്ങിപ്പിക്കും …ഉപ്പു നോക്കാന്‍ കൂടി തരില്ലാന്നു മാത്രം . കവലേല്‍ പാക്കറ്റില്‍ വരുന്ന കറുത്ത ഹല്‍വ കിട്ടും ..പക്ഷെ അതവള്‍ക്ക്‌ ഇഷ്ടമല്ല . എണ്ണയുടെ കമര്‍പ്പ് ചോവേം …….

ജോസുട്ടി ലോഡു ബഷീറിന്റെ പീടികയില്‍ ഇറക്കിയിട്ട്‌ ലോറി കൊണ്ടോയി വീട്ടില്‍ ഇട്ടിട്ടു നാലുമുക്കിലേക്ക് തിരിഞ്ഞതും രമേശന്‍ മുന്നില്‍

‘അളിയാ …നിന്നെ എത്ര വിളി വിളിച്ചു …”

‘ആണോ ഈ പണ്ടാരത്തിന് റേഞ്ച് ഇല്ലടാ …” അവന്‍ പോക്കറ്റില്‍ നിന്ന് നോക്കിയ 1100 എടുത്തു കാള്‍ ലിസ്റ്റ് നോക്കി

” ഡാ ആ പണ്ടാരം കളഞ്ഞിട്ടു വേറെ ഒരെണ്ണം മേടിക്കു ..ദാ ഇത് കൂട്ട് ” രമേശന്‍ തന്റെ പുതിയ നോകിയ എടുത്തു ഞെളിഞ്ഞു നിന്നു

“ഡാ ..നീയെന്നാ വിളിച്ചേ ….വല്ല കൊളുമുണ്ടോ “

” ഹ്മം ..കൊളോണ്ട് …നീ വാ …നമ്മുടെ സുരേഷിന്റെ വീട്ടില്‍ ആരുമില്ല ..നല്ല സുന്ദരന്‍ വാറ്റ് ഒപ്പിചിട്ടുണ്ട്…പിന്നെ പോത്തും കപ്പേം ‘

” ഓ …ഞാനെങ്ങും ഇല്ലടാ …ഉവ്വേ ‘

” ഡാ ..വാടാ …പിന്നെ അപ്പു vcr എടുക്കാന്‍ പോയിട്ടുണ്ട് …..ഞാന്‍ ദെ കാസറ്റ് എടുക്കാന്‍ പോയതാ ” രമേശന്‍ അരയിലെ കാസറ്റില്‍ ജോസുട്ടിയുടെ കൈ എടുത്തു വെച്ചു

” ഓ …ഇന്ഗ്ലീഷ് ആരിക്കും “

” ഇന്ഗ്ലിഷ് ഉണ്ട് ..പിന്നെ … എന്റെ മൊബൈലില്‍ വേറൊരെണ്ണം കിട്ടിയിട്ടുണ്ട് …. ഏതോ ഒരു ബാങ്കിലെ ചെച്ചീടെയാന്നാ പറഞ്ഞെ …ഒരു പച്ച ഡ്രസ്സ്‌ ഇട്ടോണ്ട് …ഞാന്‍ ഒന്നോടിച്ചു നോക്കി ‘

ജോസുട്ടി അത് കേട്ടപ്പോ മൂത്ത് …പോരത്തെനു രണ്ടെണ്ണം അടിച്ചാ വീട്ടീ കേറി ചെല്ലാന്‍ ഒരു ധൈര്യോം കിട്ടും

…………………………………………………………

രാവിലെ സാലി റോസമ്മയോട് സംസാരിക്കുന്നത് കേട്ടാണ് ജോസുട്ടി കണ്ണ് തുറന്നത് …ഇന്നലെ എപ്പോളാണ് വന്നതെന്ന് പോലും ഓര്‍ക്കുന്നില്ലാ ….രമേശനും അപ്പൂം കൂടെ താഴെ വരെ എത്തിച്ചത് ഓര്‍മയുണ്ട് ..ചായിപ്പു വരെ എങ്ങനെയെത്തി പോലും …അതോ അവന്മാരാണോ എന്നെ ഇവിടെ കൊണ്ട് വന്നിട്ടത് . ങാ …ശെരിയാ ….തോട് കഴിഞ്ഞതും താന്‍ വാള് തുടങ്ങി …. മൂന്നാല് പ്രാവശ്യം വാള് വെച്ചപ്പോ കുഴപ്പമില്ല….നടക്കാന്‍ പറ്റി …… എന്നിട്ടും മൂന്നാല് സ്റെപ് നടന്നപ്പോ വെച്ച് വീഴാന്‍ തുടങ്ങി …അത് കണ്ടാരിക്കും അവന്മാര് വന്നു താങ്ങിയത് …..അവന്റെ തോളത്തു തൂങ്ങിയാ ഇവിടം വരെയെത്തിയെ …അപ്പുവാണോ രമേശനാണോ …ആവോ ..ഒരാളെ ഉണ്ടായിരുന്നുള്ളൂ ….വീടടുത്തപ്പോ അവന്റെ മേലേക്കും ശര്ധിച്ചു

ജോസുട്ടി കട്ടിലില്‍; എഴുന്നേറ്റിരുന്നു … മേശയില്‍ ഹല്‍വ ഭദ്രമായിട്ടു ഇരിപ്പുണ്ട് …ഷര്‍ട്ടിനുള്ളില്‍ ബനിയന്‍ ഇട്ടിരുന്നതിനാല്‍ അതിലാണ് ഹല്‍വ വെച്ചത് .

‘ എന്ന് വരും ?”

‘ മൂന്നു ദിവസത്തെ പ്രാര്‍ത്ഥനയാ മോളെ ….ഞാനിന്നലെ പറഞ്ഞതല്ലേ “

‘ ആ ..പൊക്കോ …ഇനി ഞാനായിട്ടു പ്രാര്‍ത്ഥന മോടക്കണ്ട” സാലിയുടെ സംസാരത്തിന് മൃദുത്വം വന്നത് ജോസുട്ടി ശ്രദ്ധിച്ചു .

” അവനിന്നലെ എപ്പോളാ വന്നത് മോളെ ?’

‘ആ …അപ്പുറത്ത് കിടപ്പില്ലേ ..പോയി ചോദിക്ക് ….”

റോസമ്മ ചായിപ്പിലെക്കു വന്നതും ജോസുട്ടി എഴുന്നേറ്റു

” മോനെ ,,,ഞാന്‍ മൂന്നു ദിവസം കാണില്ല …മോന്‍ നേരത്തെ വന്നോണം …സാലി തന്നെയല്ലേ ഉള്ളൂ ‘

‘ ഞാന്‍ നേരത്തെ വന്നോളം അമ്മച്ചി ” ജോസുട്ടി പറഞ്ഞു . റോസമ്മ ബാഗുമെടുത്ത്‌ യാത്രയായി . റോസമ്മ വെള്ള സാരിയാണ് ധരിക്കാറ് . അധികം ഉയരമില്ല ..തടിയുമില്ല …നല്ല വെളുത്ത നിറം …കെട്ടിയോന്മാരുടെ നിറത്തിന് അനുസരിച്ച് മക്കള്‍ക്ക്‌ ഒക്കെ വെവ്വേറെ കളറാ…. റോസമ്മേടെ നിറോം ഭംഗീം ഒക്കെ സാലിക്കാ കിട്ടിയെക്കുന്നെ .

അമ്മച്ചി പോയതും ജോസുട്ടി ചായിപ്പിന് വെളിയിലെക്കിറങ്ങി.പല്ല് തെപ്പോക്കെ കഴിഞ്ഞു അടുക്കളെയില്‍ ചെന്ന് നോക്കിയപ്പോള്‍ തലേന്നത്തെ മത്തി കറിയും , കപ്പയും ഉണ്ട് …കപ്പ മഞ്ഞള്‍ പൊടിയിട്ടു വറ്റല്‍ മുളകും വേപ്പിലയും കടുകും ഇട്ടു താളിച്ച്‌ വേവിച ഉലര്‍ത്തി എടുത്തത്‌ . ജോസുട്ടിക്കു തേങ്ങ ഇട്ടു വേവിക്കുന്നതിലും ഇഷ്ടം ഇതാണ് . പ്ലേറ്റ് എടുത്തിട്ടവന്‍ തലേന്നത്തെ അനുഭവം ഓര്‍ത്തു പ്ലേറ്റ് തിരികെ വെച്ചു.

ചായിപ്പില്‍ പോയി ഷര്‍ട്ടുമിട്ട് പുറതെക്കിരങ്ങിയതും സാലി ഒരു കുട്ടയില്‍ തേങ്ങയും പെറുക്കി മുന്നില്‍ . അവനൊന്നു പരുങ്ങി . അവനെ കണ്ടതും സാലി കുട്ട താഴെ വെച്ചിട്ട് സ്പീട് കൂട്ടി . ജോസുട്ടി പെട്ടന്ന് കുത്ത് കല്ല്‌ ഇറങ്ങി വഴിയിലേക്ക് ചാടി

‘ നിക്കടാ അവിടെ ‘

കേള്‍ക്കാന്‍ ജോസുട്ടിയുടെ പട്ടി പോലും ഇല്ലായിരുന്നു

കവലേല്‍ ചെന്നാണ് അവന്‍ ശ്വാസം വിട്ടത് . പണ്ടാര കാലത്തി എന്നാ ഉദേശത്തിനാ ഓടി വന്നെ പോലും ..തല്ലനാണോ ..തലോടനാണോ …ആ …എന്നാനെലും ..തടി ചീത്തയാക്കാതെ രക്ഷപെട്ടു

അന്നുച്ചക്ക് നാലുമുക്കിലേക്കു ഒരോട്ടം കിട്ടിയപ്പോൾ ജോസൂട്ടി ഒന്ന് ആലോചിച്ചു . വീട്ടി പോയി ചോറുണ്ണണോ ? നാലു വരെയേ ഓട്ടോ പോകുള്ളൂ . അവിടെന്നു തോട് മുറിച്ചു നടന്നാൽ ഒരു മിനുട്ടു കൊണ്ട് വീട്ടിലെത്താം . നാലുമുക്കിലേക്കുള്ള വഴി തകർന്നു കിടക്കുവാണ് .മൊത്തം പൊടി ..യാത്രക്കാരും ഓട്ടോക്കാരും ടവൽ കൊണ്ട് മുഖം പൊത്തിയാണ് നടക്കുന്നത് . ജോസൂട്ടി മുഖം ഒന്നമർത്തി തുടച്ചിട്ട് വീണ്ടും ടവൽ കെട്ടി കവലക്കു തിരിച്ചു .

അത് വരെ ഓട്ടം ഒന്നും കിട്ടാതിരുന്ന ജോസൂട്ടിക്ക് തലേന്നത്തെ പോലെ രാത്രിയായപ്പോൾ ഒരോട്ടം അതും റബർ ഷീറ്റിന്റെ തന്നെ . അവൻ ബഷീറിനോട് പറഞ്ഞെങ്കിലും ഒഴിവാകാൻ ആയില്ല . സാലി തന്നെയേ ഉള്ളുന്നു പറയാനും പറ്റില്ല ..അമ്മച്ചി ഉണ്ടെന്നു കരുതിക്കോളും . അന്നും പത്തു മണി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ .അവൻ ശബ്ദമുണ്ടാക്കാതെ ചായിപ്പിന്റെ വാതിൽ തുറന്നു . വൈകിട്ടൊന്നും കഴിച്ചില്ല .കുഞ്ഞേച്ചിയെ വിളിച്ചാ എന്നാ സ്വഭാവമാണ് എന്നറിയാനും പാടില്ല . കിടന്നിട്ടാണെ ഉറക്കോം വരുന്നില്ല . ജോസൂട്ടി പുറത്തിറങ്ങി .കിണറ്റിൻ കരയിൽ ചെന്ന് ഒരു തോട്ടി വെള്ളം കോരി ആദ്യം കാലും മുഖവും കഴുകി .എന്നിട്ടു വെള്ളം മടമടാന്ന് കുടിച്ചു .

Leave a Reply

Your email address will not be published. Required fields are marked *