റോസമ്മ ചായിപ്പിലെക്കു വന്നതും ജോസുട്ടി എഴുന്നേറ്റു
” മോനെ ,,,ഞാന്‍ മൂന്നു ദിവസം കാണില്ല …മോന്‍ നേരത്തെ വന്നോണം …സാലി തന്നെയല്ലേ ഉള്ളൂ ‘
‘ ഞാന്‍ നേരത്തെ വന്നോളം അമ്മച്ചി ” ജോസുട്ടി പറഞ്ഞു . റോസമ്മ ബാഗുമെടുത്ത് യാത്രയായി . റോസമ്മ വെള്ള സാരിയാണ് ധരിക്കാറ് . അധികം ഉയരമില്ല ..തടിയുമില്ല …നല്ല വെളുത്ത നിറം …കെട്ടിയോന്മാരുടെ നിറത്തിന് അനുസരിച്ച് മക്കള്‍ക്ക് ഒക്കെ വെവ്വേറെ കളറാ…. റോസമ്മേടെ നിറോം ഭംഗീം ഒക്കെ സാലിക്കാ കിട്ടിയെക്കുന്നെ .
അമ്മച്ചി പോയതും ജോസുട്ടി ചായിപ്പിന് വെളിയിലെക്കിറങ്ങി.പല്ല് തെപ്പോക്കെ കഴിഞ്ഞു അടുക്കളെയില്‍ ചെന്ന് നോക്കിയപ്പോള്‍ തലേന്നത്തെ മത്തി കറിയും , കപ്പയും ഉണ്ട് …കപ്പ മഞ്ഞള്‍ പൊടിയിട്ടു വറ്റല്‍ മുളകും വേപ്പിലയും കടുകും ഇട്ടു താളിച്ച് വേവിച ഉലര്‍ത്തി എടുത്തത് . ജോസുട്ടിക്കു തേങ്ങ ഇട്ടു വേവിക്കുന്നതിലും ഇഷ്ടം ഇതാണ് . പ്ലേറ്റ് എടുത്തിട്ടവന്‍ തലേന്നത്തെ അനുഭവം ഓര്‍ത്തു പ്ലേറ്റ് തിരികെ വെച്ചു.
ചായിപ്പില്‍ പോയി ഷര്‍ട്ടുമിട്ട് പുറതെക്കിരങ്ങിയതും സാലി ഒരു കുട്ടയില്‍ തേങ്ങയും പെറുക്കി മുന്നില്‍ . അവനൊന്നു പരുങ്ങി . അവനെ കണ്ടതും സാലി കുട്ട താഴെ വെച്ചിട്ട് സ്പീട് കൂട്ടി . ജോസുട്ടി പെട്ടന്ന് കുത്ത് കല്ല് ഇറങ്ങി വഴിയിലേക്ക് ചാടി
‘ നിക്കടാ അവിടെ ‘
കേള്‍ക്കാന്‍ ജോസുട്ടിയുടെ പട്ടി പോലും ഇല്ലായിരുന്നു
കവലേല്‍ ചെന്നാണ് അവന്‍ ശ്വാസം വിട്ടത് . പണ്ടാര കാലത്തി എന്നാ ഉദേശത്തിനാ ഓടി വന്നെ പോലും ..തല്ലനാണോ ..തലോടനാണോ …ആ …എന്നാനെലും ..തടി ചീത്തയാക്കാതെ രക്ഷപെട്ടു
അന്നുച്ചക്ക് നാലുമുക്കിലേക്കു ഒരോട്ടം കിട്ടിയപ്പോൾ ജോസൂട്ടി ഒന്ന് ആലോചിച്ചു . വീട്ടി പോയി ചോറുണ്ണണോ ? നാലു വരെയേ ഓട്ടോ പോകുള്ളൂ . അവിടെന്നു തോട് മുറിച്ചു നടന്നാൽ ഒരു മിനുട്ടു കൊണ്ട് വീട്ടിലെത്താം . നാലുമുക്കിലേക്കുള്ള വഴി തകർന്നു കിടക്കുവാണ് .മൊത്തം പൊടി ..യാത്രക്കാരും ഓട്ടോക്കാരും ടവൽ കൊണ്ട് മുഖം പൊത്തിയാണ് നടക്കുന്നത് . ജോസൂട്ടി മുഖം ഒന്നമർത്തി തുടച്ചിട്ട് വീണ്ടും ടവൽ കെട്ടി കവലക്കു തിരിച്ചു .
അത് വരെ ഓട്ടം ഒന്നും കിട്ടാതിരുന്ന ജോസൂട്ടിക്ക് തലേന്നത്തെ പോലെ രാത്രിയായപ്പോൾ ഒരോട്ടം അതും റബർ ഷീറ്റിന്റെ തന്നെ . അവൻ ബഷീറിനോട് പറഞ്ഞെങ്കിലും ഒഴിവാകാൻ ആയില്ല . സാലി തന്നെയേ ഉള്ളുന്നു പറയാനും പറ്റില്ല ..അമ്മച്ചി ഉണ്ടെന്നു കരുതിക്കോളും . അന്നും പത്തു മണി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ .അവൻ ശബ്ദമുണ്ടാക്കാതെ ചായിപ്പിന്റെ വാതിൽ തുറന്നു . വൈകിട്ടൊന്നും കഴിച്ചില്ല .കുഞ്ഞേച്ചിയെ വിളിച്ചാ എന്നാ സ്വഭാവമാണ് എന്നറിയാനും പാടില്ല . കിടന്നിട്ടാണെ ഉറക്കോം വരുന്നില്ല . ജോസൂട്ടി പുറത്തിറങ്ങി .കിണറ്റിൻ കരയിൽ ചെന്ന് ഒരു തോട്ടി വെള്ളം കോരി ആദ്യം കാലും മുഖവും കഴുകി .എന്നിട്ടു വെള്ളം മടമടാന്ന് കുടിച്ചു .
!!! ഒരേങ്ങൽ ..!!!
അലക്കു കല്ലിൽ നിന്ന്
” ആരാ ?” അവൻ പേടിച്ചു പിന്നോട്ട് ചാടി
അപ്പോൾ ഏങ്ങലിന്റെ ശക്തി കൂടി
!!!കുഞ്ഞേച്ചി !!
‘ കുഞ്ഞേച്ചി …ഇതെന്നാ ഇവിടെ ഇരിക്കുന്നെ ? ങേ ..അകത്തു വാ …”
‘ എന്നാലും നീയും എന്നെ കുറിച്ചോർത്തില്ലല്ലോ ….തന്നെ അതിനകത്തു ഇരിക്കുമ്പോ പേടി പോലെ ..അടച്ചുറപ്പില്ലാത്ത വീടല്ലേ … അതാ പുറത്തിറങ്ങി ഇരുന്നത് …ഇവിടവുമ്പോ ആറു വന്നാലും കാണാം ..എന്നെ ഒട്ടു കാണുകേം ഇല്ല ” സാലി മുഖം തുടച്ചു
ജോസൂട്ടി അവളെ ചേർത്ത് പിടിച്ചു വാതിൽ തുറന്നു അകത്തേക്ക് കയറി ലൈറ്റിട്ടു .ട്യൂബ് ളൈറ്റിന്റെ വെട്ടത്തിൽ അവളുടെ കണ്ണീർ വീട്ടിൽ തിളങ്ങി
‘ കുഞ്ഞേച്ചി വല്ലോം കഴിച്ചാരുന്നോ ?”
” നീ വല്ലോം കഴിച്ചാരുന്നോ ?’
” ഇല്ല …..”
” വിശക്കുന്നില്ലേ ?’
” ഉണ്ട് ….ഭയങ്കര വിശപ്പാ ..ഞാൻ ഉച്ചക്കും ഒന്നും കഴിച്ചില്ല ….”
” എന്നിട്ടാണോ നീ എന്നെ വിളിക്കാതെ ചായിപ്പീ കേറി കതകടച്ചത് ….കിണറ്റിന്ന് വെള്ളം കോരി കുടിച്ചത് …ഞാൻ തന്നെയേ ഉള്ളൂ …എന്നിട്ടും നീ എന്നെ അന്വേഷിച്ചില്ല …അതിനും മാത്രം അകന്നു നീ …ഞാനെന്നാ തെറ്റാ ചെയ്തേ ” സാലി വീണ്ടും വിങ്ങി പൊട്ടി
