നവവധു – 10

ശിവേട്ടൻ ഇതുവരെ അറിഞ്ഞിട്ടില്ല. ആരോട് പറയാൻ…..കയ്യിൽ ഫോണില്ല. ഞാൻ മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു എങ്കിലും കാലുകുത്താൻ പോലും അവിടെയെങ്ങും ഇടമില്ല. ഞാൻ റോഡിലേക്ക് തിരിച്ചു കയറിവന്നു. കോളേജിൽ നിന്നും കുറെപ്പേർ കൂടി വന്നിരുന്നു. ത്രിമൂർത്തികളും ആദ്യം വന്നവരും അവസാനം വന്നവർക്ക് കാര്യങ്ങൾ വിശദീകരിക്കുന്നു.

കൂട്ടം കൂടി നിക്കുന്നവർ സംഭവത്തിന് പല നിർവചനങ്ങളും കണ്ടുപിടിച്ചുകൊണ്ടിരുന്നു. മോഷണ ശ്രമം ആയിരുന്നു….കേറിപ്പിടിച്ചപ്പോ വെട്ടി….. തുടങ്ങിയ പല പല നിർവചനങ്ങൾ…..

ഈയിടക്ക് ശിവൻ പാർട്ടിക്കാരുമായി എന്തോ പ്രശ്നം ഉണ്ടാക്കിയെന്നാ കേട്ടെ….ഇനി അവര് ആരേലും ആണോ?????

ഏതോ ഒരുത്തൻ ഉന്നയിച്ച ആ സംശയം വെള്ളിടി പോലെയാണ് എന്നിലേക്ക് പതിച്ചത്. ദൈവമേ….അങ്ങനൊന്നും ആകല്ലേ…..ഞാൻ അറിയാതെ പ്രാർത്ഥിച്ചുപോയി.

ഞാൻ കാരണം ഇങ്ങനെയൊരു സംഭവം….. അതെനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

വടിവാളിനാ വെട്ടിയതെന്നാ കേട്ടെ…..നെഞ്ചുംകൂടും തലയും ചേർത്താ ഒന്ന്. ഒരെണ്ണം പിന്നീന്ന് നടുവിനും….അത്ര സീരിയസ് ഒന്നുമല്ല….പക്ഷേങ്കി….. ഇനിയവൻ എണീറ്റ് നടക്കാൻ ഇത്തിരി പാടുപെടും…. ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് ഒരുത്തൻ അഭിപ്രായങ്ങൾ വിളമ്പി.

എനിക്ക് ആകെയൊരു മരവിപ്പ് ആയിരുന്നു…. നാട്ടിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്. ശിവേട്ടൻ ആയിരുന്നെങ്കിൽ ഒരുപക്ഷേ ഇത്ര ഫീലിംഗ് ഉണ്ടാവില്ലായിരുന്നു എന്നെനിക്ക് തോന്നി. നാട്ടിൽ ഒരു പെണ്ണിനും ഇതുവരെ ആയുധമെടുക്കേണ്ടി വന്നിട്ടില്ല. അതിന് ആണുങ്ങൾ അവസരം ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം.

ഇവൻ ഓടുന്നത് കണ്ടപ്പോ ആദ്യമൊന്നും മനസ്സിലായില്ല. റോസാ പറഞ്ഞേ ശിവേട്ടന്റെ കെട്യോളുടെ പേരാ പറഞ്ഞിട്ട് ഓടിയതെന്ന്…..പിന്നെ ഇവന്റെ വണ്ടിയേല് ഞങ്ങള് പുറകെ വിട്ടു….ഇവൻ ഏതോ ഊടുവഴിയിലൂടെ ഓടി. ഞങ്ങള് നേരെ പൊന്നു…..വിശാല് പറയുന്നത് ഏതോ ലോകത്തുനിന്ന് ഞാൻ കേട്ടു.

ദേ…. പോലീസ് വന്നു. ആരോ പറയുന്നത് ഞാൻ കേട്ടു.

ഒരു ബൊലീറോയിൽ ഒന്നു രണ്ട് പൊലീസുകാർ…. രണ്ടു വനിതാ പൊലീസ്….ഒരു എസ്.ഐ…..

ആളുകൾക്കിടയിൽ ഒരു മുറുമുറുപ്പ് ഉയർന്നു. പൊലീസുകാർ വീട്ടിലേക്ക് ചെന്നുകയറി. അൽപ്പം കഴിഞ്ഞു പുറത്തേക്ക് വന്നു. കൂട്ടത്തിൽ വനിതാ പോലീസുകാരുടെ കയ്യിൽ തൂക്കിയിട്ട പോലെ സൗമ്യേച്ചിയും.

ആ വന്ന സൗമ്യേച്ചി എനിക്ക് തീർത്തും അന്യയായിരുന്നു. ഒരു തരം വിളറി നിർവികാരമായ മുഖഭാവം…. അഴിഞ്ഞുകിടക്കുന്ന മുടി. ഒരു ഭ്രാന്തിയെപ്പോലെ……ഒരു നൈറ്റിയാണ് വേഷം. മാറ്റി എടുത്തു ഇടുവിച്ചത് ആണെന്ന് തോന്നുന്നു. രക്തം ഒന്നുമില്ല…

അന്ന് നാട്ടിലാരും ഉറങ്ങിയില്ല. പൊലീസുകാർ ശിവേട്ടന്റെ വീട് പൂട്ടി. ആരോടും അതിൽ കയറരുത് എന്ന് പറഞ്ഞിട്ടാണ് പോയത്. നാട്ടിലെങ്ങും ചൂടുള്ള ചർച്ചകൾ നടന്നു. ശിവന്റെ പെണ്ണിന്റെ ധൈര്യവും വന്നവനെക്കുറിച്ചുള്ള ചർച്ചകളും തകൃതിയായി നടന്നു. കൂട്ടത്തിൽ വന്നത് ജാരൻ ആയിരുന്നു എന്നും എന്തോ പറഞ്ഞു തെറ്റിയപ്പോൾ വെട്ടിയതാണ് എന്നുമുള്ള പല അടക്കം പറച്ചിലുകളും നടന്നു.

അന്ന് വീട്ടിലും സ്ഥിതി വിഭിന്നമായിരുന്നില്ല. എന്താണ് സംഭവിച്ചത് എന്നറിയാതെ എല്ലാരും ഓരോന്നായി പറഞ്ഞുകൊണ്ടിരുന്നു.

ശിവേട്ടന്റെ പഴയ കഥകളൊക്കെ പൊടിതട്ടിയെടുത്തു. കോളേജിലെ പ്രശ്നം വന്നു….നാട്ടിലെ പീഡനങ്ങൾ വന്നു….മോഷണ വാർത്തകൾ വന്നു…..ആകെമൊത്തം വീട് ചാനൽ ചർച്ചക്ക് സമമായി. അച്ഛനമ്മമാർ പരസ്പരം തെളിവുകൾ വിടർത്തി. ഞങ്ങള് പിള്ളേര് കെട്ടുനിന്നു. കോളേജിലെ പ്രശ്നം വരുമ്പോൾ കുറ്റം എനിക്കാകും. അവളുമാർ എനിക്ക് സപ്പോർട്ട്….

കുറെ കേട്ടപ്പോൾ എനിക്കാകെ പ്രാന്ത് പിടിക്കുന്നത് പോലെ…. ആകെയൊരു മന്ദത. വിശാൽ അന്ന് വീട്ടിൽ പോയിട്ടില്ല.ബാക്കിയുള്ളവർ സന്ധ്യയ്ക്ക് പോയി. ഞാൻ അവനെയും കൂട്ടിക്കൊണ്ടു ഉമ്മറത്ത് പോയിരുന്നു.

ശിവേട്ടന്റെ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അച്ഛന്റെ വാക്കിന് ആരും എതിര് നിന്നില്ല. വേറെ ബന്ധുക്കൾ ആരുമില്ലാത്ത കുഞ്ഞിനെ വേറെന്തു ചെയ്യാൻ???!!!

ക്രിമിനൽ കേസ് ആയതുകൊണ്ട് ജാമ്യം കിട്ടില്ലത്രേ. ഒന്നാമത് ആശുപത്രിയിൽ നിന്നുള്ള വിവരം ഒന്നുമില്ല. ആർക്കാണെന്നോ എന്താണ് അവസ്ഥയെന്നോ വന്നവരുടെ ഉദ്ദേശം എന്തായിരുന്നു എന്നൊന്നും……എനിക്കെന്തോ ആകെയൊരു പന്തികേട് ആണതിൽ തോന്നിയത്. അച്ഛൻ കുഞ്ഞിനെയും കൊണ്ടു സ്റ്റേഷനിൽ പോയിരുന്നു. ജീവച്ഛവം പോലെയിരുന്നു ചേച്ചി കുഞ്ഞിനെ പാലൂട്ടി.

എടുത്തു മാറ്റിയപ്പോൾ ഒന്നു നോക്കിയത് പോലുമില്ല. ഒരു കോമാ അവസ്ഥയിൽ എന്നപോലെ ആയിരുന്നു എന്നാണ് പറഞ്ഞത്. ആ മൂഡിൽ കുട്ടിയെ ചേച്ചിയോടൊപ്പം നിർത്തണ്ട എന്ന് പൊലീസുകാർ തന്നെയാണ് പറഞ്ഞത്. സംഭവം നടന്നശേഷം ഒരു വാക്ക് പോലും ചേച്ചിയുടെ നാവിൽ നിന്ന് വീണിട്ടില്ല. ശെരിക്കും ഒരു ഭ്രാന്തിന്റെ വക്കിലാണ് ചേച്ചിയെന്നാണ് അച്ഛൻ പറഞ്ഞത്.

വിഷാദ ഭാവം….ചത്ത കണ്ണുകൾ….ആ രൂപം എന്റെ ഭാവനയിൽ വളരെ ക്രൂരവും വേദനാജനകവും ആയിരുന്നു….സ്റ്റേഷനിലേക്ക് എന്തോ എന്നെ കൊണ്ടുപോയില്ല….ഞാൻകൂടി വരാം എന്നുപറഞ്ഞപ്പോൾ ഒറ്റ അലർച്ച….കാരണം എന്താണെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന പോലൊരു സ്റ്റൈൽ.

ശിവേട്ടന്റെ വിവരം ഒന്നുമില്ല… എന്റെ ചിന്ത അതായിരുന്നു. സംഭവം അറിയുമ്പോൾ എന്തൊക്കെ നടക്കുമെന്നോ ചെയ്യുമെന്നു ഒരൈഡിയയും ഇല്ല.

നീയത് എന്ത് ഓർത്തൊണ്ടിരിക്കുവാ???? പെരക്കാതിരുന്ന എന്നേം വിളിച്ചോണ്ട് വന്ന് ഈ തണുപ്പ് കൊള്ളിക്കാൻ????

ഞാൻ വിശാലിനെ തുറിച്ചു നോക്കി. ഈ മൈരന് എന്താ ഒരു ഭാവവും ഇല്ലേ….വിവരോം ഇല്ല വികാരോം ഇല്ലാത്ത കുണ്ണ. എനിക്കവൻ ഏതോ ഒരു അന്യഗ്രഹ ജീവിയെപ്പോലെ തോന്നി. വന്നപ്പോൾ മുതല് ഞാൻ കോളേജിൽ ഇട്ടിട്ടു പോന്ന ബൈക്കിന്റെ കാര്യോം ഇലക്ഷന്റെ കാര്യോം അവളുമാരുടെ വിളിയെക്കുറിച്ചുമൊക്കെയാണ് ഈ പൂറന്റെ ചിന്ത.

ടാ പൊട്ടാ…നിന്നോടാ ചോദിച്ചേ…..

ഒന്നു മിണ്ടതിരിക്കടാ മൈരാ…..ഞാൻ കൈകൂപ്പികൊണ്ട് അവനോടു അപേക്ഷിച്ചു.

പിന്നെ കുറെ നേരത്തേക്ക് അവൻ ഒന്നും മിണ്ടിയില്ല. അവനും മനസ്സിലായിക്കാണും എന്റെ മാനസികാവസ്ഥ.

ടാ നിയിത് എന്നതാ ഇത്ര ചിന്തിച്ചു കൂട്ടുന്നെ????കുറേക്കഴിഞ്ഞു അവൻ വീണ്ടും മൗനം ഭഞ്ജിച്ചു.

ഞാനവനെ ഒരു നിമിഷം നോക്കിനിന്നു. ശെരിയാണ്. വന്നതിനു ശേഷം ഞാൻ അവനോടു ഒന്നും പറഞ്ഞിട്ടില്ല. നേരെ ചൊവ്വേ ഒന്നു ചിരിച്ചിട്ടു കൂടിയില്ല. അങ്ങനെ ഒരുത്തൻ കൂടെയുണ്ട് എന്ന ഭാവം പോലും കാണിച്ചിട്ടില്ല. എനിക്കവനോട് ഒരു തരം സഹതാപമാണ് തോന്നിയത്. വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ കലി വന്നിട്ട് ഇറങ്ങി എങ്ങോട്ടേലും പോയേനെ.

Leave a Reply

Your email address will not be published. Required fields are marked *