നവവധു – 10 2

ടാ പൊട്ടാ…നിന്നോടാ ചോദിച്ചേ…..

ഒന്നു മിണ്ടതിരിക്കടാ മൈരാ…..ഞാൻ കൈകൂപ്പികൊണ്ട് അവനോടു അപേക്ഷിച്ചു.

പിന്നെ കുറെ നേരത്തേക്ക് അവൻ ഒന്നും മിണ്ടിയില്ല. അവനും മനസ്സിലായിക്കാണും എന്റെ മാനസികാവസ്ഥ.

ടാ നിയിത് എന്നതാ ഇത്ര ചിന്തിച്ചു കൂട്ടുന്നെ????കുറേക്കഴിഞ്ഞു അവൻ വീണ്ടും മൗനം ഭഞ്ജിച്ചു.

ഞാനവനെ ഒരു നിമിഷം നോക്കിനിന്നു. ശെരിയാണ്. വന്നതിനു ശേഷം ഞാൻ അവനോടു ഒന്നും പറഞ്ഞിട്ടില്ല. നേരെ ചൊവ്വേ ഒന്നു ചിരിച്ചിട്ടു കൂടിയില്ല. അങ്ങനെ ഒരുത്തൻ കൂടെയുണ്ട് എന്ന ഭാവം പോലും കാണിച്ചിട്ടില്ല. എനിക്കവനോട് ഒരു തരം സഹതാപമാണ് തോന്നിയത്. വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ കലി വന്നിട്ട് ഇറങ്ങി എങ്ങോട്ടേലും പോയേനെ.

അല്ലാട….ഞാൻ ശിവേട്ടനെ കുറിച്ച് ഓർക്കുവാരുന്നു. അച്ഛനൊക്കെ പറയണ കേട്ടില്ലേ??? അറിഞ്ഞാല് എന്ത് ചെയ്യുമെന്നാ എല്ലാരുടേം പേടി. ചേച്ചിയെ അറസ്റ്റ് ചെയ്തു എന്നെങ്ങാനും അറിഞ്ഞാൽ പൊലീസുകാരേം പച്ചക്ക് കൊളുത്തിയിട്ട് സ്റ്റേഷനും തീവെക്കുന്ന ടൈപ്പാ….

പറഞ്ഞപോലെ അങ്ങനെ ഒന്നുണ്ടല്ലോ അല്ലെ???? വിശാലും അപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയത് എന്നെനിക്ക് തോന്നി. മച്ചാനും എന്നെക്കാൾ അധികമായി ഗാഢമായ ചിന്തായിലാണ്ടു.

പെട്ടെന്ന് മുറ്റത്തു ആരോ ചുമക്കുന്ന പോലെ തോന്നി. എന്താണെന്നറിയില്ല ഞങ്ങള് ഞെട്ടിച്ചാടിയെണീറ്റു പുറത്തെ ഇരുളിലേക്ക് നോക്കി. മുറ്റത്തേക്ക് ഒരു ലാമ്പ്ലൈറ്റിന്റെ(ലൈറ്റർ) വെളിച്ചം കടന്നു വരുന്നത് ഞങ്ങൾ കണ്ടു. മുറ്റത്തെ ചരലുകൾ ഞെരിഞ്ഞമരുന്നതിന് കൂടുതൽ ശബ്ദമുണ്ടോ????കനത്ത കാൽവെപ്പുകൾ….

ഇരുളിൽ നിന്നും വെള്ളമുണ്ടും ഇളംനീല ഷർട്ടും ധരിച്ചൊരു വിയർത്തോലിച്ചരൂപം ഉമ്മറത്തെ വെളിച്ചത്തിലേക്ക് വന്നു.

ശിവേട്ടൻ!!!! ആശ്ചര്യം പോലൊരു സ്വരം എന്നിൽ നിന്നുയർന്നു. വിശാൽ ഒന്ന് വിറച്ചപോലെ എനിക്ക് തോന്നി.

ശിവേട്ടാ…. സൗമ്യേച്ചി…..എനിക്കെന്തോ വാക്കുകൾ കിട്ടിയില്ല. കയറിയിരിക്കു എന്നു പറയാൻ പോലും മനസ്സ് തോന്നിച്ചില്ല എന്നതാണ് സത്യം.

ഉം….ശിവേട്ടൻ എല്ലാം അറിഞ്ഞു എന്ന മട്ടിലൊന്ന് അലക്ഷ്യമായി മൂളി. ആ സൗണ്ടിൽ പതിവില്ലാത്തൊരു മുഴക്കവും ഗാംഭീര്യവും എനിക്ക് തോന്നി.

കേറിയിരിക്കു…കൊച്ചിവിടെണ്ട്…..പെട്ടന്ന് ഒച്ച വന്നപോലെ വിശാൽ പറഞ്ഞു.

ഉം….അതിനും ഒരു മൂളൽ മാത്രം. ശിവേട്ടൻ ചെരിപ്പൂരിയിട്ട് വരാന്തയുടെ സൈഡിലെ ടാപ് ഓണാക്കി കാലു കഴുകി. അകത്തേക്ക് കയറുംമുമ്പേ ഞാൻ അകത്തേക്കോടി. അവിടെ അപ്പോഴും ചർച്ച പൊടിപൊടിക്കുന്നുണ്ട്.

അച്ഛാ ശിവേട്ടൻ വന്നു…..ഒറ്റശ്വാസത്തിൽ പറഞ്ഞിട്ട് ഞാൻ തിരിഞ്ഞോടി.ഞാൻ തിരിച്ചു വരുമ്പോ വിശാൽ വേരിറങ്ങിയ പോലെ പഴയ സ്ഥാനത് നിൽപ്പുണ്ട്. പേടിച്ചിട്ട് അവനിപ്പോൾ മുള്ളുമെന്നു എനിക്ക് തോന്നി. അല്ല പറഞ്ഞപോലെ ഈ മൈരൻ ഇതെന്തിനാ പേടിക്കുന്നെ???ശിവേട്ടൻ കാലുകഴുകി ഉമ്മറത്തേക് കയറിയതെയൊള്ളു.

അകത്തുണ്ടായിരുന്ന എല്ലാരും പുറത്തേക്ക് വന്നു. ഒരു സമ്മേളത്തിനുള്ള ആളുണ്ടെന്ന് എനിക്ക് തോന്നി. പക്ഷേ ആരുമൊന്നും മിണ്ടുന്നില്ല.

ശിവാ ഇരിക്ക്. അച്ഛന്റെ ശബ്ദം അന്തരീക്ഷത്തിൽ ഒരു മാറ്റമുണ്ടാക്കി.

ശിവേട്ടൻ ഒരു കസേരയിലേക്ക് ഇരുന്നു. പക്ഷേ ഒന്നും പറഞ്ഞില്ല. ആ മൗനമാണ് എല്ലാരേയും ഭയപ്പെടുത്തുന്നത് എന്നെനിക്ക് ഉറപ്പായിരുന്നു.

നീ സ്റ്റേഷനിലേക്ക് പോയോടാ???? അച്ഛൻ വീണ്ടും ചോദിച്ചു. ശിവേട്ടൻ എല്ലാം അറിഞ്ഞിരിക്കും എന്നെനിക്ക് ഉറപ്പായിരുന്നു എന്നെനിക്ക് തോന്നി.

ഞാനെങ്ങനെ അങ്ങോട്ടുപോകുമെന്റെ സോജേട്ടാ???? .മറുചോദ്യത്തോടൊപ്പം എന്നെ ഞെട്ടിച്ചുകൊണ്ട് ശിവേട്ടൻ ഒറ്റക്കരച്ചിൽ. ആദ്യമായാണ് അറിവായ ഒരു ആണ് പൊട്ടിക്കരയുന്നത് ഞാൻ കാണുന്നത്. എന്റെ അതേ അവസ്ഥയിൽ ആയിരുന്നു ബാക്കിയുള്ളവരും.

ഏയ്‌….ശിവാ….നീയെന്നാ കൊച്ചു പിള്ളേരെപ്പോലെ????അച്ഛൻ ശിവേട്ടനെ സ്വന്തനിപ്പിക്കാൻ ശ്രമിച്ചു.

ഞാൻ….. ഞാനുണ്ടാരുന്നെ….സോജേട്ടാ ന്റെ….ന്റെ പെണ്ണ്…..അവള്….. സ്റ്റേഷനിൽ….അവൾടെ കണ്ണു നിറയാൻ പോലും ഞാൻ സമ്മതിച്ചിട്ടില്ല….ആ അവള്….. ശിവേട്ടൻ വിങ്ങിപ്പൊട്ടി.

Leave a Reply

Your email address will not be published. Required fields are marked *