നവവധു – 10

അല്ലാട….ഞാൻ ശിവേട്ടനെ കുറിച്ച് ഓർക്കുവാരുന്നു. അച്ഛനൊക്കെ പറയണ കേട്ടില്ലേ??? അറിഞ്ഞാല് എന്ത് ചെയ്യുമെന്നാ എല്ലാരുടേം പേടി. ചേച്ചിയെ അറസ്റ്റ് ചെയ്തു എന്നെങ്ങാനും അറിഞ്ഞാൽ പൊലീസുകാരേം പച്ചക്ക് കൊളുത്തിയിട്ട് സ്റ്റേഷനും തീവെക്കുന്ന ടൈപ്പാ….

പറഞ്ഞപോലെ അങ്ങനെ ഒന്നുണ്ടല്ലോ അല്ലെ???? വിശാലും അപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയത് എന്നെനിക്ക് തോന്നി. മച്ചാനും എന്നെക്കാൾ അധികമായി ഗാഢമായ ചിന്തായിലാണ്ടു.

പെട്ടെന്ന് മുറ്റത്തു ആരോ ചുമക്കുന്ന പോലെ തോന്നി. എന്താണെന്നറിയില്ല ഞങ്ങള് ഞെട്ടിച്ചാടിയെണീറ്റു പുറത്തെ ഇരുളിലേക്ക് നോക്കി. മുറ്റത്തേക്ക് ഒരു ലാമ്പ്ലൈറ്റിന്റെ(ലൈറ്റർ) വെളിച്ചം കടന്നു വരുന്നത് ഞങ്ങൾ കണ്ടു. മുറ്റത്തെ ചരലുകൾ ഞെരിഞ്ഞമരുന്നതിന് കൂടുതൽ ശബ്ദമുണ്ടോ????കനത്ത കാൽവെപ്പുകൾ….

ഇരുളിൽ നിന്നും വെള്ളമുണ്ടും ഇളംനീല ഷർട്ടും ധരിച്ചൊരു വിയർത്തോലിച്ചരൂപം ഉമ്മറത്തെ വെളിച്ചത്തിലേക്ക് വന്നു.

ശിവേട്ടൻ!!!! ആശ്ചര്യം പോലൊരു സ്വരം എന്നിൽ നിന്നുയർന്നു. വിശാൽ ഒന്ന് വിറച്ചപോലെ എനിക്ക് തോന്നി.

ശിവേട്ടാ…. സൗമ്യേച്ചി…..എനിക്കെന്തോ വാക്കുകൾ കിട്ടിയില്ല. കയറിയിരിക്കു എന്നു പറയാൻ പോലും മനസ്സ് തോന്നിച്ചില്ല എന്നതാണ് സത്യം.

ഉം….ശിവേട്ടൻ എല്ലാം അറിഞ്ഞു എന്ന മട്ടിലൊന്ന് അലക്ഷ്യമായി മൂളി. ആ സൗണ്ടിൽ പതിവില്ലാത്തൊരു മുഴക്കവും ഗാംഭീര്യവും എനിക്ക് തോന്നി.

കേറിയിരിക്കു…കൊച്ചിവിടെണ്ട്…..പെട്ടന്ന് ഒച്ച വന്നപോലെ വിശാൽ പറഞ്ഞു.

ഉം….അതിനും ഒരു മൂളൽ മാത്രം. ശിവേട്ടൻ ചെരിപ്പൂരിയിട്ട് വരാന്തയുടെ സൈഡിലെ ടാപ് ഓണാക്കി കാലു കഴുകി. അകത്തേക്ക് കയറുംമുമ്പേ ഞാൻ അകത്തേക്കോടി. അവിടെ അപ്പോഴും ചർച്ച പൊടിപൊടിക്കുന്നുണ്ട്.

അച്ഛാ ശിവേട്ടൻ വന്നു…..ഒറ്റശ്വാസത്തിൽ പറഞ്ഞിട്ട് ഞാൻ തിരിഞ്ഞോടി.ഞാൻ തിരിച്ചു വരുമ്പോ വിശാൽ വേരിറങ്ങിയ പോലെ പഴയ സ്ഥാനത് നിൽപ്പുണ്ട്. പേടിച്ചിട്ട് അവനിപ്പോൾ മുള്ളുമെന്നു എനിക്ക് തോന്നി. അല്ല പറഞ്ഞപോലെ ഈ മൈരൻ ഇതെന്തിനാ പേടിക്കുന്നെ???ശിവേട്ടൻ കാലുകഴുകി ഉമ്മറത്തേക് കയറിയതെയൊള്ളു.

അകത്തുണ്ടായിരുന്ന എല്ലാരും പുറത്തേക്ക് വന്നു. ഒരു സമ്മേളത്തിനുള്ള ആളുണ്ടെന്ന് എനിക്ക് തോന്നി. പക്ഷേ ആരുമൊന്നും മിണ്ടുന്നില്ല.

ശിവാ ഇരിക്ക്. അച്ഛന്റെ ശബ്ദം അന്തരീക്ഷത്തിൽ ഒരു മാറ്റമുണ്ടാക്കി.

ശിവേട്ടൻ ഒരു കസേരയിലേക്ക് ഇരുന്നു. പക്ഷേ ഒന്നും പറഞ്ഞില്ല. ആ മൗനമാണ് എല്ലാരേയും ഭയപ്പെടുത്തുന്നത് എന്നെനിക്ക് ഉറപ്പായിരുന്നു.

നീ സ്റ്റേഷനിലേക്ക് പോയോടാ???? അച്ഛൻ വീണ്ടും ചോദിച്ചു. ശിവേട്ടൻ എല്ലാം അറിഞ്ഞിരിക്കും എന്നെനിക്ക് ഉറപ്പായിരുന്നു എന്നെനിക്ക് തോന്നി.

ഞാനെങ്ങനെ അങ്ങോട്ടുപോകുമെന്റെ സോജേട്ടാ???? .മറുചോദ്യത്തോടൊപ്പം എന്നെ ഞെട്ടിച്ചുകൊണ്ട് ശിവേട്ടൻ ഒറ്റക്കരച്ചിൽ. ആദ്യമായാണ് അറിവായ ഒരു ആണ് പൊട്ടിക്കരയുന്നത് ഞാൻ കാണുന്നത്. എന്റെ അതേ അവസ്ഥയിൽ ആയിരുന്നു ബാക്കിയുള്ളവരും.

ഏയ്‌….ശിവാ….നീയെന്നാ കൊച്ചു പിള്ളേരെപ്പോലെ????അച്ഛൻ ശിവേട്ടനെ സ്വന്തനിപ്പിക്കാൻ ശ്രമിച്ചു.

ഞാൻ….. ഞാനുണ്ടാരുന്നെ….സോജേട്ടാ ന്റെ….ന്റെ പെണ്ണ്…..അവള്….. സ്റ്റേഷനിൽ….അവൾടെ കണ്ണു നിറയാൻ പോലും ഞാൻ സമ്മതിച്ചിട്ടില്ല….ആ അവള്….. ശിവേട്ടൻ വിങ്ങിപ്പൊട്ടി.

കണ്ടുനിക്കുന്നവരുടെയും കണ്ണ് നിറയ്ക്കാൻ ആ ശബ്ദവും കണ്ണീരും മതിയായിരുന്നു. ശിവേട്ടൻ ഇതുവരെ ചെയ്ത സർവ പാപങ്ങളും ആ കണ്ണീരിൽ വെണ്ണീര്‌ ആയിപ്പോകുമെന്നെനിക്ക് തോന്നി.

ടാ…. നീയിങ്ങനെ തളർന്നാലോ…. അച്ചുവിന്റെ അച്ഛനും ആശ്വസിപ്പിക്കാനെത്തി. ഈ ദുഃഖരംഗം കൂടുതൽ കണ്ടുനിക്കാൻ ആവാത്തപോലെ സ്ത്രീജനങ്ങൾ അകത്തേക്ക് വലിഞ്ഞു. ചേച്ചിയുടെ കണ്ണുകൾ തുളുമ്പിയെന്നെനിക്ക് തോന്നി. അച്ചുവും ഏറെക്കുറെ കരയുന്ന മട്ടാണ്.

അല്ലേട്ടാ….അവള് കരയരുത്…. എനിക്ക് വേണ്ടിപ്പോലും ഒരിക്കലും സ്റ്റേഷനിൽ കേറാൻ ഇടവരുത്തരുത് എന്നോർത്താ ഞാനെല്ലാം നിർത്തിയെ….ആ അവള്…. ഇപ്പൊ…..ആ വാക്കുകൾ പറയുമ്പോ ശിവേട്ടന്റെ കണ്ണുകളിൽ വന്ന ആ ഭാവം….ഹോ….എനിക്ക് എന്നൊടുതന്നെ പുച്ഛം തോന്നി. ഒരാണിന് ഇങ്ങനെയൊക്കെ ഒരു പെണ്ണിനെ സ്നേഹിക്കാനും അവൾക്കുവേണ്ടി കരയാനും പറ്റുമോ????ഒറ്റ നിമിഷം കൊണ്ട് പുതിയ ലൈനിട്ട ഞാനെവിടെ ശിവേട്ടൻ എവിടെ????ആ കാലു തൊട്ടു വണങ്ങാനുള്ള അർഹത പോലും എനിക്കില്ലായെന്നൊരു തോന്നൽ.

എന്നാലും എനിക്കൊരു സന്തോഷമുണ്ടെന്റെ സോജേട്ടാ…. തൊട്ടവനെ വെട്ടിയിട്ടല്ലേ അവള് പോയേ….ശിവേട്ടന്റെ കണ്ണിലൂടെ അഭിമാനം പരന്നൊഴുകി.

ഒന്നു പോയിക്കണണ്ടേ നമുക്ക്????

ഞാനെങ്ങനെ അവളെ കാണുമെന്റെ സോജേട്ടാ??? ആ അവസ്ഥയിൽ അവളെ കാണാൻ എനിക്ക് പറ്റൂല്ല….ശിവേട്ടന്റെ കണ്ണുകൾ വീണ്ടും സജലങ്ങളായി.

ആരെന്നോ വല്ലോം അറിയാവോ നിനക്ക്??? ആശുപത്രിയിലെ വിവരം വല്ലോം ഉണ്ടോ???

ഇല്ല. സീരിയസ് ഒന്നുമല്ലന്നാ പറയണേ… അന്വേഷിക്കാൻ ആളെ വിട്ടിട്ടുണ്ട്. അത് പറഞ്ഞപ്പോൾ ശിവേട്ടന്റെ കണ്ണിലൊരു മിന്നൽ ഞാൻ കണ്ടു. ഞാൻ മാത്രമല്ല അച്ഛനും.

ടാ ഇനിയിപ്പോ എന്നാ ചെയ്യാനാ???? ജാമ്യം കിട്ടാത്ത എഴുത്താ അവന്മാര് എഴുതിയെക്കുന്നെ….പാർട്ടിക്കാരും കേറി കളിക്കുന്നുണ്ടോ എന്നൊരു തോന്നലുണ്ട് എനിക്ക്…..അച്ഛന്റെ സൗണ്ടിൽ അന്നാദ്യമായി ഒരു അമർഷം ഞാൻ കണ്ടു. സാധാരണ മറ്റുള്ളവരുടെ വിഷയങ്ങളിൽ അച്ഛൻ തികച്ചും ശാന്തസ്വഭാവക്കാരനാണ്.

ആര് കളിച്ചാൽ എനിക്കെന്നാ??? എന്റെ പെണ്ണിനെ ഇറക്കാൻ എനിക്കറിയാം. അല്ലെങ്കി കളിക്കുന്ന പാർട്ടിക്കാരേം കൊന്നിട്ട് ഞാനും പോകും അകത്തേക്ക്. അവൾക്കൊപ്പം ഞാനും കെടന്നോളം. കൊല്ലും കൊലയുമൊന്നും ശിവന് പുത്തരിയല്ലന്നു സർവ മറ്റവമാരെയും ഞാൻ പഠിപ്പിക്കാം…..ശിവേട്ടന്റെ കണ്ണുകളിൽ ഒരു തരം പ്രത്യേക ഭാവം കൈവന്നു.

ഏയ്‌….നീ വേണ്ടത്തത് ഒന്നും ചിന്തിച്ചു കൂട്ടണ്ട. നേരമൊന്നു വെളുത്തോട്ടെ….നമുക്കു ഇറക്കാടാ അവളെ….

ഉം….ശിവേട്ടൻ ഒന്ന് മൂളി. എന്നിട്ട് പെട്ടന്നെന്തോ ഓർത്തപോലെ എന്നെ നോക്കി. എന്തോ ഞാനൊന്നു ഞെട്ടി.

ജോക്കുട്ടാ…. ഫോണില് പൈസ ഉണ്ടോ…ഒണ്ടെങ്കി ഈ നമ്പറൊന്നു കുത്തിത്തരുവോ???? ശിവേട്ടൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നൊരു മുഷിഞ്ഞ കടലാസ്സുകഷ്ണം എനിക്ക് നേരെ നീട്ടി.

ഇങ്ങു താടാ…. അച്ഛൻ അത് വാങ്ങി സ്വന്തം ഫോണിൽ ആ നമ്പർ കുത്തി ശിവേട്ടന് കൊടുത്തു.

ശിവേട്ടൻ പതുക്കെ ഇരുളിൽ പോയിരുന്നു ആരോടോ കുറേനേരം സംസാരിച്ചു. എന്നിട്ട് തിരിച്ചു വന്നപ്പോൾ മുഖം ആകെ വലിഞ്ഞുമുറുകിയതായി എനിക്ക് തോന്നി.

ആരാടാ??വക്കീല് വല്ലോം ആണോ???? അച്ഛന്റെ ആ ചോദ്യത്തിന് ശിവേട്ടൻ ഒഴുക്കൻ മട്ടിലൊന്നു മൂളി.

Leave a Reply

Your email address will not be published. Required fields are marked *