നവവധു – 15

നീ… നീ എങ്ങോട്ട് പോകുവാന്നാടി പറഞ്ഞത്??? ചാകാനോ….??? ശ്രീ ഒരെണ്ണം കൂടി പൊട്ടിച്ചു. എന്നിട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് റോസിനെ കെട്ടിപ്പിടിച്ചു. പിന്നെ രണ്ടുംകൂടി അങ്ങനെ നിന്നൊരു കരച്ചിൽ.

എനിക്കാകെ കിളിപോയി. എനിക്ക് മാത്രമല്ല എല്ലാരുടെയും.

നീ… നീ … ഒരു നിമിഷം കഴിഞ്ഞു റോസിനെ വലിച്ചകത്തി ആ മുഖത്തിനു നേരെ കൈചൂണ്ടി ശ്രീ ചീറി.
അഞ്ചാം ക്ലാസ്സുമുതൽ നീ ഇവനെ നോക്കുവാന്ന് പറഞ്ഞോണ്ടല്ലേടീ…. ഇവനില്ലേ നീ ചത്തുകളയുമെന്നു പറഞ്ഞോണ്ടല്ലേടീ….അതൊണ്ടല്ലേടീ…..ഇവനെ ഇവനെ ഞാൻ വിട്ടു തന്നത്…???എന്നിട്ട് നീ….നീ….

ശ്രീ പൂർത്തിയാക്കാതെ കരഞ്ഞുകൊണ്ട്‌ നിന്നു കിതച്ചു. കേട്ടത് വിശ്വസിക്കാനാകാതെ എല്ലാരും പരസ്പ്പരം നോക്കി. എന്നിട്ട് എന്നെയും. അവരെക്കാൾ വലിയ ഞെട്ടലിൽ ഞാൻ റോസിനെ നോക്കി. ദൈവമേ… ഇതെന്ത് പരീക്ഷണം????

ചങ്കുപറിച്ചു തന്നതല്ലേടീ ഞാൻ… എന്നിട്ട്… നീ…നീ…. റോസിനെ തല്ലാനായി ശ്രീ വീണ്ടും ചാടി. പക്ഷേ പ്രാഞ്ചി ഇടക്ക് കയറി.

എടി….എടികൊച്ചേ… നീയത് എന്നാക്കൊയാ…എന്നതാ നീയീ പറയുന്നേ… കേട്ടത് വിശ്വസിക്കാനാവാതെ പ്രാഞ്ചി ചോദിച്ചത് എന്റെ മനസ്സ് ചോദിച്ചത് പോലെയാണെനിക്ക് തോന്നിയത്.

മിണ്ടരുത്….. ശ്രീ പ്രാഞ്ചിക്ക് നേരെ അലറി.

നിങ്ങക്ക്….നിങ്ങക്കൊന്നും അറിയില്ല… കാശ്…കാശെന്നു പറഞ്ഞു ഓടിനടന്നപ്പോ കണ്ടില്ല….കേട്ടില്ല…. ഇവളില്ലേ… ഇവള്…. ഇവനെ കണ്ട അന്നുതൊട്ടു ഇവനേം കെട്ടാൻ നടക്കുവാ… ചോദിച്ചു നോക്ക്… അവന്റമ്മക്ക് അറിയാത്ത അവന്റെ ഇഷ്ടങ്ങൾ പോലും അവൾക്കറിയില്ലേന്നു….

എന്നിട്ട് അവള്… അവള് പോകുവാന്ന്… എങ്ങോട്ട്… ചാകാൻ… ചാകാനാ പോണേ… എനിക്കറിയാം… അവള്… അവള് ചാകാനാ പോണേ….അത്രക്കിഷ്ടാവാ അവൾക്ക്…

ശ്രീ പൊട്ടിക്കരഞ്ഞു. റോസ് അവൾ പറഞ്ഞത് നിഷേധിക്കാൻ പോലുമാവാത്ത പോലെ തലതാഴ്ത്തി നിന്ന് കരഞ്ഞു.
ഞാനാകെ പകച്ചു നിൽക്കുകയായിരുന്നു. കേട്ടതൊന്നും വിശ്വസിക്കാനാവുന്നില്ല. ആകെമൊത്തം ഒരു ഇരുട്ട് പോലെ.

അവനെ… അവനെ അവൾക്ക് തന്നെ കൊടുക്കണം… അവള്… അവളൊരു പാവമാ… ശ്രീ സീതേച്ചിയുടെ കാലിലേക്ക് വീണു. തള്ളാനോ കൊള്ളാനോ പറ്റാതെ എല്ലാവരും പകച്ചു നിന്നു.

അവൾക്ക്…അവൾക്കവനെ ജീവനാ… എനിക്കറിയാം… മനസുതുറന്ന് ഒന്നു മിണ്ടിയിട്ടേലും ആ മനസ്സ് ഒന്നു തുറന്നു കാണാനുള്ള പ്രാർത്ഥനയിൽ നടക്കുവാരുന്നു അവള്…!!! ഇന്ന് കോളേജിൽ പറഞ്ഞത് അവനെ രക്ഷിക്കാൻ ഒന്നുവല്ല… അത്… അതവളുടെ മനസ്സാ….അത്രക്ക്… അത്രക്ക് പാവവാ അവള്….

എനിക്ക്…എനിക്കിതൊന്നും അറിയാന്മേലാരുന്നു… പ്രാഞ്ചി ഇടക്കുകേറി.

അറിയില്ല… കാശ്… കാശെന്നും പറഞ്ഞു നടന്ന നിങ്ങളാരും കണ്ടില്ല ആ മനസ്സ്….ഇനി അവള് ചങ്കുപൊട്ടി ചത്താലും നിങ്ങളറിയില്ല… ശ്രീ ചാടിയെണീറ്റു പൊട്ടിത്തെറിച്ചു.

പ്രാഞ്ചി ഒരുനിമിഷം നിശ്ചലനായി. ആ കണ്ണുകളിലും മുഖത്തും അന്നാദ്യമായി ഒരു ദുഃഖം നുരഞ്ഞു പൊങ്ങുന്നത് ഞാൻ കണ്ടു….

നേരാ… എനിക്ക് കാശ് കാശെന്ന ഒറ്റ ചിന്തയെ ഒള്ളു… അതേ വരാൻ പാടോള്ളു. കാരണം ഞാ…ഞാൻ എന്റെ പിള്ളേർക്ക് ജീവിക്കാൻ വേണ്ടി തന്നെയാ… ഞാൻ പട്ടിണി കിടന്നപോലെ എന്റെ പിള്ളേര് പട്ടിണി കിടക്കല്ല് എന്ന വാശിയിലാ…അതേ ഞാൻ നോക്കിയൊള്ളു…അതിനിടെ എന്റെ കൊച്ചിനെ…ന്റെ കൊച്ചിനെ മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല…..

അത് പറഞ്ഞു തീരുമ്പോഴേക്കും ആ മനുഷ്യൻ കരഞ്ഞു പോയിരുന്നു… ഒരച്ഛന്റെ വേദന അന്നാദ്യമായി ഞാൻ കണ്ടു… അല്ല അനുഭവിച്ചറിഞ്ഞു.

എനിക്ക്…എനിക്കെങ്ങനെ ചോദിക്കണം എന്നറിയില്ല… ഇവടെ വരുന്ന വരെ ഇവനേം നിങ്ങളേം ഒന്ന് നാറ്റിക്കണം എന്ന് മാത്രേ ഞാൻ കരുതിയൊള്ളു…
ഇപ്പ… ഇപ്പ…. ഞാൻ…..ഇവനെ… ഇവനെ… എന്റെ കൊച്ചിന് കൊടുത്തേക്കുവോ??? വീട്ടിവന്ന് എന്റെ കൊച്ചു നെഞ്ചുതല്ലി കരയണത് കാണാൻ വയ്യത്തോണ്ടാ… അതിന്… അതിനു മാത്രവുള്ള മനസ്സൊന്നും ഈ എച്ചിപ്രാഞ്ചിക്കില്ലാ….

പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആ വാക്കുകൾ അവസാനിപ്പിച്ചത്. ആർക്കും മറുപടിയില്ലായിരുന്നു.

കൊടുക്കാം… ഗോപേട്ടനായിരുന്നു ആ പറഞ്ഞത്.

എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി. അല്ല എല്ലാരുടെയും ഉള്ളിൽ.

അപ്പൊ റ്റ്ചേച്ചി??? എന്റെ ആത്മഗതം ഉച്ചത്തിലായിപ്പോയി.

എല്ലാരും എന്നെ തുറിച്ചു നോക്കി. ഒരു ശത്രുവിനെ കാണുന്ന മട്ടിൽ. എന്റെ തല അറിയാതെ താണു.

ഇത്രയൊക്കെ ഉണ്ടാക്കി വെച്ചിട്ടും മതിയായില്ലേടാ നിനക്ക്??? ഇനി എല്ലാരേം കൊല്ലണോ നിനക്ക്???? അന്നാദ്യമായി ഗോപേട്ടൻ എന്റെ നേരെ പൊട്ടിത്തെറിച്ചു.

എനിക്ക് മറുപടിയില്ലായിരുന്നു.

കണ്ടോടാ…കണ്ടോടാ നീ… ചങ്ക് തകർന്നാ ആ കൊച്ചു നിക്കണേ… നീ…നീ ഒറ്റയൊരുത്തൻ കാരണം. മുടിഞ്ഞു പോകുമെടാ ആ കണ്ണീരീ മുറ്റത്തു വീണാൽ….മുടിഞ്ഞു പോകും നീ….

എന്റെ നാവിറങ്ങിപ്പോയി. ആദ്യാമായാണ് ഗോപേട്ടന്റെ ശബ്ദം അത്ര ഉയർന്നു കേൾക്കുന്നത്. തെറ്റ് എന്റെ ഭാഗതായത് കൊണ്ടാവാം എന്റെ മുഖം താഴ്ന്നത്. പക്ഷേ അതേ നിമിഷം ഞാനറിഞ്ഞു എനിക്കും ചേച്ചിക്കുമായി വാദിച്ച…അല്ല ചേച്ചിക്കായി വാദിച്ച അമ്മമാരുടെ സൗണ്ട് പോലും അപ്പോഴില്ല. ശ്രീയും പ്രാഞ്ചിയും അച്ചുവുമുൾപ്പടെ സർവരും നിശ്ശബ്ദർ. ഗോപേട്ടന്റെ തീരുമാനം എല്ലാവരും ശിരസാ വഹിച്ചപോലെ….
സ്വന്തം മകളെക്കുറിച്ചു ആർക്കുമൊന്നും ചിന്തിക്കാൻ മനസ്സിലാത്തത് പോലെ… അല്ലെങ്കിൽ എല്ലാരും മനപ്പൂർവ്വം ചേച്ചിയെ മറക്കുന്നത് പോലെ…. ചേച്ചിയെക്കുറിച് ആരെങ്കിലും പറയുമെന്നോ ചിന്തിക്കുമെന്നോവുള്ള ചിന്തയാൽ ഞാൻ സർവരെയും പ്രതീക്ഷയോടെ നോക്കി…എനിക്കപ്പോൾ മറ്റൊന്നുമായിരുന്നില്ല ചേച്ചിയെക്കുറിച്ചു മാത്രമായിരുന്നു ചിന്ത… ആ കരയുന്ന മുഖം… ആ കണ്ണുകളിലെ പ്രതീക്ഷ… ഞാൻ കൊടുത്ത വാക്ക്… അത് കെട്ടപ്പോളുള്ള ആ സന്തോഷം… അതിനേക്കാൾ ഉപരിയായി ഞാൻ കാണിച്ച ഒരിക്കലും പൊറുക്കാനാവാത്ത ആ വലിയ തെറ്റ്…!!!

നോക്കി. ഇല്ല… ആരുമില്ല…വിശാൽ പോലും…ആരുമില്ല എനിക്കൊരു സപ്പോർട്ട്.

ചേച്ചി… ചേച്ചി…. ചത്തുപോകും അത്…. ഞാനൊരു ആശ്രയതിനായി എന്നപോലെ പറഞ്ഞു.

പോട്ടേടാ…പോട്ടെ… ചത്തുപോട്ടെ… അങ്ങനെ തീരട്ടെ… അല്ലെങ്കി ഏതേലും പ്രാന്താശുപത്രിയിൽ കൊണ്ടോയി തള്ളിക്കൊളാം ഞാൻ….ഗോപിയേട്ടൻ അച്ചന്റെ തോളിൽ കിടന്നു പുലമ്പി.

എങ്ങനെ ഇവർക്കൊക്കെ എങ്ങനെ ഇത്തരത്തിൽ സംസാരിക്കാൻ പറ്റുന്നു??? സ്വന്തം മകള് ചാകട്ടെന്ന്.

എന്താ പറഞ്ഞേ… എന്താ പറഞ്ഞെന്ന്… എന്റെ മോൾക്ക് പ്രാന്തില്ല… ഇല്ല ഗോപേട്ടാ… നമ്മടെ മോൾക്…അവൾക്ക് പ്രാന്തില്ല ഗോപേട്ടാ… സീതേച്ചിയുടെ നിലവിളി പെട്ടന്നുയർന്നു.

ഇല്ലടി ഇല്ല… പ്രാന്തില്ല… പക്ഷേ ആയിപ്പോകും… ഇവൻ പോയാ… അവൾക്ക് പ്രാന്തായിപ്പോകും…. ആകട്ടടി… പ്രാന്താകട്ടെ…
എനിക്ക് വാക്കുകളില്ലായിരുന്നു. എല്ലാം എല്ലാവർക്കും അറിയാവുന്നത് പോലെ. ഞാൻ അവിശ്വസനീയതോടെ എല്ലാരേയും നോക്കി.

Leave a Reply

Your email address will not be published. Required fields are marked *