നവവധു – 15

ആഹാ പുതുമണവാളൻ ഒറ്റക്കിരുന്നു കാറുവാണോ??? പെട്ടന്നൊരു സ്ത്രീസ്വരം കാതിൽ മുഴങ്ങിയപ്പോൾ ഞെട്ടിയാണ് കണ്ണു തുറന്നത്.

മുന്നിൽ റോസ്… ആ പഴയ കുസൃതിചിരിയോടെ…!!!

എന്താ മാഷേ… ഞാനൊഴിഞ്ഞു പോയിട്ടും ഒരു സെന്റി??? ചിരിയോടെയാണ് ചോദിച്ചതെങ്കിലും ആ മുഖത്ത് വിരിയുന്ന കരച്ചിൽ ഞാനറിഞ്ഞു.

ഞാനൊന്നും മിണ്ടിയില്ല.

വിട്ട് തന്നെക്കുവാ ഞാൻ… എനിക്ക് തട്ടിപ്പറിക്കാൻ….

ഞാൻ ആ വാക്കുകളുടെ പൊരുളറിയാതെ ആ മുഖത്തേക്ക് നോക്കി.

നോക്കണ്ട. ഉള്ളതാ പറഞ്ഞേ… വിട്ട് കൊടുക്കുവാ ഞാൻ. ആ അസുഖം മാറുന്ന വരെ…. അതുകഴിഞ്ഞ് എനിക്ക് വേണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്… എനിക്ക് വേണം എന്റെ ചെക്കനെ…. പറഞ്ഞതും അവൾ കരഞ്ഞുപോയി.
എനിക്കാകെ അടി കിട്ടിയത് പോലെ. ആശ്വസിപ്പിക്കാനുള്ള അർഹത പോലുമില്ലാതെ ഞാൻ തരിച്ചുനിന്നു. പെട്ടെന്നുതന്നെ അവൾ കണ്ണുതുടച്ചു. കണ്ണീരിൽ കുതിർന്ന ഒരു കള്ളച്ചിരി ആ മുഖത്തുണ്ടായി.

ദേ… രണ്ടു കൊല്ലം സമയം തരാം ഞാൻ. അതിനു മുന്നേ അസുഖോം മാറ്റി എന്നെ കെട്ടിക്കോണം… അല്ലെങ്കി കാണിച്ചു തരാം ഞാൻ….

ങേ…??? എനിക്കൊന്നും മനസ്സിലായില്ല.

കേന്നല്ല… ഉള്ളതാ പറഞ്ഞേ….

കാര്യം പറയടി കോപ്പേ……. എനിക്ക് കലി വന്നു.

അത്… അത്… അതിന്നലെ….

റോസ് പിന്നെപ്പറഞ്ഞത് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്…!!!

രണ്ടു കൊല്ലത്തേക്ക് ഞാൻ ചേച്ചിയുടെ ഭർത്താവ്…. അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുന്നു…. രണ്ടു കൊല്ലത്തിന്റെ ചികിൽസ കഴിഞ്ഞു സുഖമാകുന്ന ചേച്ചിയെ ഒഴിവാക്കി ഞാൻ റോസിനെ കെട്ടുന്നു…. സിംപിൾ….

കേട്ടു കഴിഞ്ഞതും എന്റെ കൈ റോസിന്റെ കവിളത്തൊരു പടക്കം പൊട്ടിച്ചതും ഒന്നിച്ചായിരുന്നു. എന്റെ നിയന്ത്രണം വിട്ടുപോകുന്ന വാർത്തയായിരുന്നുവത്.

നീ എന്നടി മൈരേ കരുതിയെ??? ജോയെപ്പറ്റി??? അറിയാവൊടി മറ്റവളെ നീയിപ്പറഞ്ഞത് എന്താണെന്ന്??? ഞാനെന്നാടി പട്ടിയോ??? അറിയാവോടീ ചേച്ചി… ചേച്ചി ആരാണെന്നു??? എന്റെ… എന്റെ പെണ്ണാ… ഞാൻ ആദ്യവായി തൊട്ട എന്റെ പെണ്ണ്…. അതുകൊണ്ടുണ്ടായതാ ആ സൂക്കേട്… അത് പ്രാന്തൊന്നുവല്ല… സ്നേഹവാ… എന്നോടുള്ള സ്നേഹം… അതിനി മാറാനും പോണില്ല… മാറുകെം വേണ്ട… നാണമുണ്ടോടീ കഴുവേറിടെ മോളെ…ഇമ്മാതിരി ചെറ്റത്തരം പറയാൻ….????
കവിളും പൊത്തിപ്പിടിച്ചു എന്താണ് സംഭവിച്ചത് എന്നറിയാതെ നിന്ന റോസിനെനോക്കി സർവവും മറന്നു ഞാനലറി. ആരു കേട്ടാലും എനിക്കപ്പോൾ കുഴപ്പമില്ലയിരുന്നു. റോസിന്റെ മുഖത്തുണ്ടായ ഞെട്ടൽ വല്ലാത്തതായിരുന്നു.

ജോ… നീ… നീ… റോസ് അവിശ്വസനീയതയോടെ എന്നെ നോക്കി.

അതേടീ… സത്യവാ ഞാനീപറയണേ…. എങ്ങനെ പറയുവടീ ഞാനിത്…??? ആരോട് പറയും ഞാൻ..???

ഞാൻ തലയിൽ കൈവെച്ചു കട്ടിലിലേക്കിരുന്നു. അറിയാതെ കരഞ്ഞു പോയിരുന്നു ഞാൻ. റോസ് കുറച്ചുനേരം അനങ്ങിയില്ല. ഞെട്ടിപ്പോയിരിക്കണം. പിന്നെ എന്റെ അടുത്തു വന്നിരുന്നു. എന്നിട്ട് എന്നെ ആശ്വസിപ്പിക്കാൻ എന്ന മട്ടിൽ എന്റെ തോളിൽ കൈവെച്ചു.

കുറച്ചുസമയം നിശബ്ദമായി ഞാനെന്റെ പാപങ്ങളെ കണ്ണീരായി ഒഴുക്കി. പിന്നെ ഞാൻ എണീറ്റത് ശക്തമായ തീരുമാനങ്ങളോടെയായിരുന്നു.

നീ… നീ… മാറിത്തരണം… മാറിതന്നേ പറ്റൂ… ആദ്യമായി ഞാനവളോട് തുറന്നു പറഞ്ഞു.

ഇല്ല… ഞാൻ പ്രതീക്ഷിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ മറുപടി.

ടീ പ്ലീസ്…. ചേച്ചിയെ പറ്റിക്കാൻ എനിക്ക് പറ്റില്ലടി….. എനിക്ക് പറ്റാത്തത് കൊണ്ടാ….ഞാൻ റോസിനെ നോക്കി തൊഴുതു. റോസ് ഒന്നാലോചിച്ചു. അനുകൂലമായ ഒരു മറുപടി പ്രതീക്ഷിച്ച എന്നോടൊരു മറുചോദ്യമാണ് അവൾ ചോദിച്ചത്.

ഞാൻ…ഞാൻ മാറിത്തന്നാ അവളെ കെട്ടാൻ പറ്റുവെന്നു നിനക്കുറപ്പുണ്ടോ?????
ഏ….??? ചോദ്യത്തിന്റെ അർഥമറിയാതെ ഞാൻ അവളെ നോക്കി.

അല്ല…. ഞാൻ മാറിതന്നാ അവളെ കെട്ടാൻ നിനക്ക് പറ്റ്വോ എന്ന്???? നിന്റെ വീട്ടുകാര് സമ്മതിക്കുവോ എന്ന്???? കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര് ആരോടൊക്കെയോ ഉള്ള കലിപ്പ് പോലെ തുടച്ച് റോസ് ആ ചോദിച്ചത് വെല്ലുവിളി പോലെയായിരുന്നു.

ഒരു നിമിഷം ഞാനൊന്ന് പകച്ചു. എന്റെ ഉള്ളിലൊരു പകപ്പ് ഉണ്ടായോ???

സമ്മതിക്കും… നീയൊന്ന് ഒഴിഞ്ഞു തന്നാൽ മതി…. റോസിനെ എങ്ങനെയെങ്കിലും ഒഴിവാക്കുക എന്നത് മാത്രമായിരുന്നു അത് പറയുമ്പോൾ എന്റെ ഉദ്ദേശം.

ഉം…പിന്നേ…. പുച്ഛം നിറഞ്ഞൊരു ആക്കിയ ചിരി റോസിൽ നിന്നുണ്ടായി.

എന്താടി ഇത്ര…. പറയാൻ വന്ന തെറി പൂർത്തിയാക്കാതെ ഞാൻ ചാടിയെണീറ്റു. ആ പുച്ഛഭാവം എനിക്കൊട്ടും ദഹിച്ചില്ല എന്നത് പ്രത്യേകം പറയണ്ടല്ലോ….???!!!

കിടന്നു ചാടണ്ട…. പെങ്ങളെ കെട്ടിച്ചുതരാൻ വീട്ടുകാരുടെ അഭിമാനം സമ്മതിക്കുവോ എന്നുമാത്രം നോക്കിയാ മതി. സ്വന്തവല്ലേലും നാട്ടുകാരുടെ മൊത്തം മുന്നില് അവള് ചൊന്തം പെങ്ങള് തന്നല്ലോ….????…!!! അതും രണ്ട് തവണ വട്ട് വന്നൊരു പ്രാന്തിയും….!!!

വെല്ലുവിളി പോലെ… അല്ലെങ്കിൽ പുച്ഛിക്കുന്ന പോലെയാണ് റോസത് പറഞ്ഞത്. എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി… രണ്ട് തവണയോ????

ആ ചോദ്യം ചോദിച്ചത് മനസിലാണെങ്കിലും അത് അറിയാതെ എന്റെ വായിൽ നിന്നും പുറത്തു വന്നിരുന്നു എന്നത് ഞാനറിഞ്ഞത് റോസ് മറുപടി പറഞ്ഞപ്പോഴാണ്.
ആഹാ… അപ്പൊ അറിഞ്ഞില്ലാരുന്നോ??? എന്നാ കേട്ടോ… അവൾക്കെ നേരത്തെയും വട്ട് വന്നിട്ടുണ്ട്… നീ തൊട്ടതും പിടിച്ചതുമൊന്നുമല്ല കാരണം…. അവൾക്കെ… അവൾക്ക് മുഴുവട്ടാ…..

റോസ് പരിഹാസവും പുച്ഛവും കലർത്തി പിന്നെപ്പറഞ്ഞതൊന്നും ഞാൻ കേട്ടില്ല…എന്റെ തല കറങ്ങുകയായിരുന്നു…. ലോകം എനിക്ക് മുന്നിൽ കീഴ്മേൽ മറിയുന്നത് പോലെയെനിക്ക് തോന്നി…..

ആ ഞെട്ടലിന്റേയും ഷോക്കിന്റെയും ഇടയിലും റോസ് വെല്ലുവിളിപോലെ പറയുന്നത് ഞാൻ കേട്ടു…..

നീ… എന്റെയാ… എന്റെ… നീ എന്നെയേ കെട്ടൂ… പറയുന്നത് റോസാ… വാശിയുടെ കാര്യത്തിൽ റോസിന്റത്രേം വരില്ല ഒരുത്തിയും…. നീ എന്നെയേ കെട്ടൂ….!!!

ഏവരുടേയും അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിച്ചുകൊണ്ടു ഹൃദയപൂർവ്വം നിങ്ങളുടെ ജോ

Leave a Reply

Your email address will not be published. Required fields are marked *