നവ്യാപുരാണം – 11 2അടിപൊളി  

പക്ഷെ അയാൾ പറഞ്ഞു “നീ ഇനി വെറുതെ കിടന്ന് ഉരുളണ്ടാ. ഞാൻ CC TV നോക്കിയതാണ്. നീ അല്ലാതെ ആരും ആ റിസപ്ഷന്റെ ഏഴയലത്ത് വന്നിട്ടില്ല.

അപ്പൊ പിന്നെ നീ അകത്ത് വെച്ച ആ മാല ജിന്ന് വന്ന് എടുത്തോണ്ട് പോയോ? സംശയം ഉണ്ടെങ്കിൽ നീ നോക്ക്”. സാർ എന്നെ സാറിന്റെ മൊബൈലില് ഓഫീസ് മുറിയുടെ ഉള്ളില് ഉള്ള CCTV കാണിച്ചു തന്നു.

ഞാൻ ബോക്സ് അലമാരിയില് വെച്ച് പൂട്ടുന്നത് മുതൽ തിരിച്ച് ഞാൻ എടുക്കുന്നത് വരെ അയാൾ കാണിച്ചു. ശരിയാണ്. ഞാൻ അല്ലാതെ ആരും ആ ഓഫിസിന്റെ ഉള്ളില് പോലും കയറിയിട്ടില്ല.

ഞാൻ “എനിക്ക് അറിയില്ല സാർ, ഞാൻ സത്യമാണ് പറയുന്നത്” എന്നെല്ലാം കുറേ പറഞ്ഞ് നോക്കി. പക്ഷെ എന്ത് പറഞ്ഞിട്ടും, എത്ര പറഞ്ഞിട്ടും അയാൾ ചെവികൊണ്ടില്ല.

ഒടുവിൽ അയാൾ പറഞ്ഞു “നിറുത്ത് രോഹിണി. ഈ രാത്രി എന്റെ ഉറക്കം കളഞ്ഞ് ഞാൻ ഇവിടെ ഇരിക്കുന്നത് നിന്റെ ന്യായങ്ങളും, വിശദീകരണങ്ങളും കാണാന് വേണ്ടിയല്ല.

നമുക്ക് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കാം”.

ഞാൻ നിസ്സഹായായ ആയി സാറിനെ നോക്കി. സാർ

പറഞ്ഞു “ആ ഗസ്റ്റ് പൊലീസിനെ വിളിക്കണം എന്ന് നിര്ബന്ധം പറഞ്ഞ് കൊണ്ടിരിക്കുവാ. പോലീസ് കേസ് ആയാൽ എങ്ങനെ വന്നാലും അവര് നിന്നെ ഇടിച്ച് പിഴിഞ്ഞിട്ട് ആണെങ്കിലും കുറ്റം സമ്മതിപ്പിക്കും”.

“സാർ ആ CC TV നോക്കിയാൽ മനസ്സിലാകില്ലേ ഞാൻ അവിടെ നിന്ന് എങ്ങോട്ടും പോയിട്ടില്ലെന്ന്. ഞാൻ അത് എടുത്തിട്ടുണ്ടെങ്കിൽ അത് എന്റെ കൈയിൽ ഉണ്ടാവേണ്ടേ?

സാർ തന്നെ എന്നെ പരിശോധിച്ചതല്ലേ. അല്ലെങ്കിൽ ഞാൻ അത് എവിടെയെങ്കിലും ഒളിപ്പിക്കാന് വേണ്ടി പോകണ്ടേ?” അപ്പോൾ അക്ബർ സാർ പറഞ്ഞു “CC TV നോക്കിയപ്പോൾ നീ ഇടക്ക് എന്റെ അടുത്തേക്ക് വന്നു.

അതിന് ശേഷം തിരിച്ച് പോകുന്ന വഴി ഒരു 6 മിനിറ്റ് നിന്നെ ഒരു ക്യാമറയിലും കാണാനില്ല. ആ സമയം കൊണ്ട് നിനക്ക് അത് എളുപ്പത്തിൽ ഒളിപ്പിക്കാവുന്നതേ ഉള്ളു”.

“സാർ ഞാൻ അത് ഒന്ന് ടോയിലെറ്റില് പോവാന് വേണ്ടി മുറി വരെ ഒന്ന് പോയതാണ്”. പക്ഷെ അയാള് സമ്മതിച്ചില്ല “അതിന് എന്താ തെളിവ്.

നീ മുറിയില് തന്നെയാണ് പോയതെന്ന് ഉള്ളതിന് സാക്ഷി പറയാൻ നിന്റെ റൂംമേറ്റ് പോലുമില്ലല്ലോ. അല്ലെങ്കിൽ തന്നെ നിന്റെ മുറിയിലേക്ക് പോകാൻ ശരിയായ വഴി പോകാതെ, CCTV ഇല്ലാത്ത ആ കാട്ട് വഴി കയറി പോയത് എന്തിനാ?”.

“സാർ എല്ലാവരും അത് വഴി അല്ലേ പോകാറുള്ളത്? കാരണം ശരിക്കുള്ള വഴി പോയാൽ ഒരുപാട് ചുറ്റി ഗസ്റ്റ് റൂം എല്ലാം കഴിഞ്ഞേ ഞങ്ങളുടെ മുറി ഏത്തുകയുള്ളു.

എല്ലാ സ്റ്റാഫും ആ കാട്ട് വഴി തന്നെയാണ് പോകാറ് സാർ”. ഞാൻ പറഞ്ഞ് നോക്കി.

പക്ഷെ അക്ബർ സാർ പറഞ്ഞു “അതൊക്കെ

നിനക്ക് എന്നോട് പറയാം രോഹിണി. പോലീസ് ഇതൊന്നും കേൾക്കാൻ പോകുന്നില്ല”.

എനിക്ക് എന്ത് പറയണം എന്നറിയാതെ അവിടെ നിന്ന് ഉരുകി. അയാൾ എന്റെ മുഖഭാവവും, എന്റെ അവസ്ഥയും നോക്കി നിന്ന് രസിക്കുന്നുണ്ടായിരുന്നു. അയാൾ വീണ്ടും പറഞ്ഞു “പൊലീസിന്റെ അടുത്തേക്ക് കാര്യങ്ങൾ എത്തിയാല് നിനക്ക് പിന്നെ രക്ഷ ഉണ്ടാവില്ല. അത് കട്ടായം ആണ്”.

വീണ്ടും കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം അയാൾ പറഞ്ഞു “പിന്നെ ഒരു വഴി ഉണ്ട്”. ഞാൻ പ്രതീക്ഷയോടെ അക്ബർ സാറിനെ നോക്കി.

അപ്പോൾ സാർ പറഞ്ഞു “ഗസ്റ്റ് പറഞ്ഞത് ആ നെക്ക്ലേസിന്റെ വില കിട്ടിയാൽ പിന്നെ പോലീസിൽ പരാതിയും ആയി പോകില്ല എന്നാണ്”. ഞാൻ അന്തം വിട്ട് നോക്കി പോയി, ഒരു ഡയമണ്ട് നെക്ക്ലേസിന്റെ വില എത്ര വരുമെന്ന് ഊഹിക്കാൻ പോലുമുള്ള പാങ്ങ് എനിക്കില്ല.

പിന്നെ ഞാൻ എങ്ങനെ അതിന്റെ വില നല്കും?

ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോള് സാർ തുടർന്നു “അയാൾ കാണിച്ച ബില്ല് അനുസരിച്ച് രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ ആണ് അതിന്.

അത് നാളെ രാവിലെ 10 മണിക്ക് മുമ്പ് കൊടുത്താൽ അയാൾ കേസും ആയി പോവില്ല. ഇല്ലെങ്കില് നീ വീട്ടില് എല്ലാം വിളിച്ച് ഒരു ഗുഡ് ബൈ പറഞ്ഞിട്ട് പോയി കിടന്നോ.

നാളെ രാവിലെ പോലീസ് വന്നിട്ട് ബാക്കി കാര്യങ്ങൾ ചെയ്തോളും”.

Updated: September 18, 2026 — 3:29 pm

Leave a Reply

Your email address will not be published. Required fields are marked *