നാമം ഇല്ലാത്തവൾ – 7 Likeഅടിപൊളി  

 

എല്ലാരും ഒന്നോടെ വെട്ടിതിരിഞ്ഞു ആമിയെ നോക്കി. . ഏയ്‌ അതെന്തിനാ അങ്ങനെ ഒരു ഹഹോയ്‌ വിട്ടത് അവരെല്ലാം.. ആയെന്ന ന്നേ കോണ്ട് അതിനൊന്നും കഴിയില്ലേ..

ഡോ തന്തേ തനിക്കല്ലേ ഞാൻ ഒന്നും അധ്വാനികുന്നില്ല എന്നെക്കൊണ്ടൊന്നിനും കഴിയില്ലെന്ന് പറഞ്ഞത്.. നോക്കടോ തന്റെ മോൻ കഷ്ടപ്പെട്ടതിന്റെ പ്രതിഫലം ഒരു… പത്തുമാസം കഴിയുമ്പോൾ കൈയിലേക്ക് വച്ചങ്ങ് തരും.. അല്ല പിന്നേ..

ഡോണ്ട് അണ്ടെര്സ്റിമേറ്റ് ദി പവർ ഓഫ് കോമൺ മാൻ..

 

സ്ത്രീ ജനങ്ങൾ എല്ലാം മോളെന്നും ചേച്ചിന്നും പറഞ്ഞ് കെട്ടിപ്പിടുത്തമായി.. ഞാൻ ഫോൺ എടുത്ത് വെളിയിലേക്ക് ഇറങ്ങി.ആവരുടെ സ്നേഹം തീരട്ടെന്ന് കരുതി. അതുമല്ല എനിക്ക് ഈ വിവരം ആദ്യമൊരാളെ അറിയിക്കണം..

കാൾ ലിസ്റ്റിൽ ഉള്ള ആദ്യത്തെ നമ്പറിലേക്ക് വിളിച്ചു രണ്ടു തവണ റിങ് ചെയ്തപ്പോളേക്കും കാൾ അറ്റൻഡ് ആയി.

 

 

 

“” ന്താടാ നാറി നിനക്ക് ഉറക്കമൊന്നുമില്ലേ…!!””

 

 

ഉറക്കച്ചടപ്പാണ് ആ സ്വരം മുഴുവൻ. ന്നാലും ദേഷ്യത്തിന് ഒരു കുറവുമില്ല

 

 

 

‘” എടി… “”

 

 

ഞാൻ നീട്ടി വിളിച്ചു. അവൾ ഒരു അഞ്ചുസെക്കന്റ് കഴിഞ്ഞ് വിളിയും കേട്ട്

 

 

“” പറഞ്ഞോ.. “”

 

 

“” മാഗി……..!!””

 

 

 

 

“” രാത്രി വിളിച്ച് കൊഞ്ചത്തെ കാര്യം പറ ചെക്കാ… “”

 

 

 

“” എടി ഞാൻ… ഞാൻ.. ഞനൊരു അച്ഛാ.. അച്ഛനാകാൻ പോണെന്നു… “”

 

 

 

 

എങ്ങോനാണോ ന്തോ പറഞ്ഞൊപ്പിച്ചു.. കരയുകയോ ചിരിക്കുകയോ എന്തെല്ലാമോ ആയിരുന്നു ഞാൻ. കാരണം ആ ഒരു ഫീൽ വേറെയാണ്.. ന്നാൽ മറുതലക്കൽ ആദ്യം ഒരു പ്രതികരണങ്ങളും ഉണ്ടായിരുന്നില്ല, പെട്ടന്ന്

 

 

 

“” സത്യമാണോടാ….??””

 

 

 

അച്ചാര്യപൂർവ്വമുള്ള സ്വരം. ആ സ്വരത്തിൽ നിനറിയാം അവൾക്ക് ഉണ്ടായ സന്തോഷത്തിന്റെ അളവ്

 

 

 

“” അതേല്ലോ..””

 

 

 

പറഞ്ഞ് തീരലും ഫോൺ കട്ടായതും ഒന്നിച്ചായിരുന്നു. ഞാൻ ചിരിച്ചുപോയി,ഇപ്പോ അവനേം പൊക്കി ഇങ്ങിട്ടുള്ള വണ്ടി പിടിക്കും. അത് തന്നെ നടക്കാൻ പോണേ..

 

 

 

ഒരുപാട് വൈകിയാണ് അന്നെല്ലാവരും കിടക്കാൻ പോയത്, അവര് പോയതും അവളെ കട്ടിലിൽ ഇരുത്തി ഞാൻ വെള്ളമെടുക്കാൻ താഴേക്ക് ചെന്നു.. അപ്പോളേക്കും എല്ലാരും മുറിയിൽ കയറിയിരുന്നു, തിരിച്ചു വരുമ്പോൾ നേരത്തെ പോലെ ക്രോസയിലേക്ക് തലചാരി ഇരിക്കുന്ന ന്റെ പെണ്ണിന്രിയാണ് കണ്ടേ.. ഞാൻ പത്രം ടേബിൾ ൽ വച് തിരിഞ്ഞതും പെണ്ണ് കൈ കാണിച്ചു ന്നേ അരികിലേക്ക് വിളിച്ചു ഞാൻ ചാടി അവളുടെ മടിയിൽ തല വച്ചതെ

 

 

 

 

“” പൈയ്യേ… ഇനിയെ ഇതിലൊരാളുള്ളതാ… “”

 

 

 

ഞാൻ നൈറ്റിക്ക് മുകളിലൂടെ ആ വയറിൽ മുത്തമിട്ടപ്പോൾ അവൾ ന്റെ തല ആ വയറിൽ ചേർത്തു പിടിച്ചങ് നിന്നു. ഞാൻ ആ ഇടുപ്പിലൂടെ കൈ വട്ടം ചുറ്റി ഉറക്കം പിടിച്ചു, അവൾ ന്റെ മുടിയിലൂടെ വിരലുകൾ ഒടിച്ചും

 

 

 

 

“” ഏട്ടാ… “”

 

 

 

ഞാൻ ഒന്നും മിണ്ടില്ല… ഉറങ്ങുന്നപോലെ കിടന്ന്..

 

 

 

“” കള്ളഉറക്കം കാണിക്കണ്ട നിക്കറിയാം ഉറങ്ങിട്ടില്ലെന്ന്.. “”

 

 

 

അതുംപറഞ്ഞവൾ ന്റെ മുഖത്തിനേട്ട് ഒറ്റക്കുത്തു.ഞാൻ ഒന്ന് ചിരിച്ചു അവളുടെ മുഖത്തേക്ക് നോക്കി..കണ്ണിറുക്കി കാട്ടി

 

 

“” ഏട്ടാ ഏട്ടത്തിക്ക്… ന്തോ വിഷമം ഉള്ളപോലെ.. ”

 

 

“” ന്ത്‌ വിഷമം…?? “”

 

 

 

“” ന്റെ കാര്യം അറിഞ്ഞപോ എന്ത് സന്തോഷം ആയിരുനെന്നോ.. പക്ഷെ അതിന് ഇടക്ക് ഏട്ടനെ ഏട്ടത്തി ഒന്ന് നോക്കി.. അതെന്താട്ടാ അവർക്കൊരു വാവേനെ ഈശ്വരൻ കൊടുക്കാത്തെ.. “”

 

 

 

അങ്ങനെ ഒന്ന് ഉള്ളതായി അപ്പോളാണ് ഞാൻ ചിന്തിച്ചത്, ഒന്ന്ലും അവരും ഒരു സ്ത്രീ അല്ലെ.. കല്യാണം കഴിച്ചിട്ട് ഇത്രേം ആയിട്ടും ഏട്ടത്തിക്ക് വിശേഷം ആകാത്തത്തിൽ അമ്മയും മറ്റാരും ഇത് വരെ ഒരു വാക്ക് കോണ്ട് പോലും വേദനിപ്പിച്ചിട്ടില്ല.. ഒന്ന് ചോദിച്ചിട്ട് കൂടെ ഇല്ല.. അവളെങ്ങനെ ചോദിച്ചപ്പോ എന്ത് പറയുമെന്നായി.

Leave a Reply

Your email address will not be published. Required fields are marked *