നാമം ഇല്ലാത്തവൾ – 7 Likeഅടിപൊളി  

 

 

 

“” ന്നേ മനസ്സിലായോ അനാമികക്ക്.. “”

 

 

“” അന്ന് മാളിൽ കണ്ട… “”

 

അവൾ അതോർത്തെടുക്കാൻ ശ്രമിക്കവേ അവൾ തലയാട്ടി.

 

 

“” തൊഴുതോ . “”

 

 

 

വാഴയില ചീന്തിന്നു അല്പംഎടുത്ത് ന്റെ നെറ്റിയിൽ വരക്കുന്നതിനിടക്ക് അവളോടായി ചോദിച്ച്..

അതിൽ ചെറിയ ഒരു നീരസം ആ മുഖത്തുണ്ടായോ.. ന്നാൽ അത് മറച്ചുകൊണ്ട് തൊഴിതെന്ന് പറഞ്ഞു തല ഇളക്കി.

 

 

 

“” ന്നാൽ നിങ്ങള് സംസാരിച്ചിരിക്ക് ഞാൻ ഇറങ്ങട്ടെ..! പോട്ടെ….!!

ഞാൻ വിളികാം… “”

 

 

 

ഞാൻ ക്രമതീതമായി തലയാട്ടി അവൾ അവളുടെ സ്കൂട്ടർ എടുക്കുന്നതിനിടക്ക് ഞങ്ങൾക്ക് നേരെ കൈ വീശി കാണിക്കാനും മറന്നില്ല എന്നുള്ളതാണ് സത്യം.

 

അവൾ പോയി മറയുന്നതും നോക്കി തിരിഞ്ഞ ഞാൻ കാണുന്നത് കുറപ്പിച്ചു നോക്കുന്ന ആമിയെ യാണ്

 

 

 

“” എത്ര നേരമായി ആ പെണ്ണ് വന്നിട്ട്… “”

 

 

ന്നേ അടിമുടി നോക്കികോണ്ട് അവൾ ന്നോടായി ചോദിച്ച്

 

 

“” ആഹ്ഹ് കുറച്ചു നേരമായി. ചുമ്മാ ഓരോന്ന് പറഞ്ഞങ്ങനെ നിന്ന് പൊയി.. “”

 

 

 

“” പോകും… പൊകുല്ലോ.. “”

 

അവൾ സ്വയം പിറുപിറുത്തു

 

‘ന്താ.. ‘

 

“” അതൊന്നുല്ല… അഹ് പിന്നേ നിങ്ങടെ നമ്പർ ആ പെണ്ണ് വാങ്ങിയോ… “”

 

 

“” മ്മ് വാങ്ങി… “”

 

 

ഞാൻ വളരെ കൂൾ ആയി പറഞ്ഞിട്ട് തറയിൽ നിന്നും ഇറങ്ങി.

 

 

“” അതെ അധികം സംസാരിക്കാൻ ഒന്നും നിൽക്കണ്ട.. എനിക്ക് എന്തോ ആ പെണ്ണിനെ അങ്ങോട്ട് ദഹിക്കുന്നില്ല.. “”

 

 

 

അവൾ ചുണ്ട് കോട്ടി ഇഷ്ടക്കേട് കാണിച്ചു. ഓ അപ്പോ അതാണ് കാര്യം..

 

 

“” ദഹിക്കുന്നില്ലെലെ കുറച്ച് ഗ്യാസിന്റെ ഗുളിക വാങ്ങി തിന്നോണ്ട മതി.. “”

 

 

കണ്ണുകൾ കൂർപ്പിച്ചു ന്നേ നോക്കിട്ട് പെടുന്നനെ മുഖം തിരിച്ചു നിന്നു.. അയ്യോ പെണ്ണിന് ഫീൽ ആയല്ലോ

 

 

“” ന്റെ പൊന്നെ .. അവള് വെറുതെ വാങ്ങിയതാ.. ഇനി അഥവാ അവള് വിളിക്കുന്നേൽ നിന്റെ മുന്നിലെ ഞാൻ ഫോൺ എടുക്കു പോരെ.. നോക്ക്.. അഹ് നോക്കാൻ… ”

 

 

.

അവളുടെ കഴുത്തിലൂടെ കൈയിട്ട് അത്രേം പറഞ്ഞപോലും ആ മുഖം ഒന്നുയർത്തിയില്ല.. ബലം പിടിച്ച് ഉയർത്തുമ്പോൾ ആ കണ്ണുകൾ ചെറുതായി ഈറനണിയിച്ചു.. അത് കണ്ടെന്റെ നെഞ്ചണ് പിടഞ്ഞത്.

 

.

 

“” ഇനി പറ പിണക്കം മാറിയോ.. “”

 

 

“” മ്മ്.. “” മാറുന്നു പറഞ്ഞവൾ തലയനക്കി.. പിന്നെ തൊഴുതു കഴിഞ്ഞു അവരും കൂടെ വന്നതും ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്കു നടന്നു. രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റ് ഉം കഴിച്ചാണ് ഞങ്ങൾ വീട്ടിലെക്ക് മടങ്ങുന്നത്. ന്റെ വീടിന്റെ മുന്നിൽ വണ്ടിയും നിർത്തി ങ്ങൾ മുന്നോട്ടേക് നടന്നു.

 

 

“” അമ്മേ…!!””

 

ഞാൻ ഡോറിന് അടുത്ത് നിന്ന് അകത്തേക്ക് നീട്ടി വിളിച്ചു. എവിടെ ആര് കേൾക്കാൻ അകത്തുന്നു ടീവി യുടെ ഒച്ച കേൾകാം

 

 

“” തള്ളേ കതക് തുറക്കാൻ.. “”

 

 

 

അതിന് അവരെല്ലാം ഒന്ന് ഞെട്ടി ന്നേ നോക്കി , ഞാൻ ഒന്നിളിച്ചു കാണിച്ചു അല്ല പിന്നെ..

 

 

 

‘”” നിങ്ങള് അത്കാര്യമാക്കണ്ട അമ്മേടെ കൈയിന്ന് കിട്ടേണ്ടത് കിട്ടുമ്പോ പേടിക്കേണ്ടവര് പഠിച്ചോളും . “”

 

 

“” നീ പൊടി ഊളെ.. “” ന്ന് ഒച്ചയില്ലാതെ അവളെ നോക്കി പറഞ്ഞു

 

“” അമ്മേ… ദാണ്ടേ ആരൊക്കെയാ വന്നെന്ന് നോക്കിയേ.. “”

 

 

 

അകത്തുനിന്ന് കതക് തുറക്കുന്ന സ്വരം കേൾകാം, ഞാൻ ഒരു ചിരിയോടെ കുറച്ച് കയറി നിന്നു ന്നാൽ കതക് തുറന്ന നിമിഷം ഞാൻ രണ്ടടി പിറകോട്ടാഞ്ഞു, അത് കണ്ടവരുടെ അടക്കി ചിരിയും പുറകിൽ നിന്നും കേക്കാം..

ദേവിയെ… കൈയിൽ കത്തി… ന്തോ അറിഞ്ഞുകൊണ്ടിരിക്കുന്ന അമ്മ പെട്ടെന്ന് കത്തിയുമായി മുന്നിൽ വന്നപ്പോ ഒന്ന് ഞെട്ടി ഇനി തള്ളേന്ന് വിളിച്ചതിഷ്ടപ്പെടാതെ ന്നേ “”നരബലി “” ക്ക് വിധേയമാക്കുമോ.ഇപ്പൊ അതാണല്ലോ ട്രെൻഡ് പോരാഞ്ഞിട്ട് ഒറ്റ ബുദ്ധിയും ഹായ് സബാഷ്..

Leave a Reply

Your email address will not be published. Required fields are marked *