“” നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ വെള്ളമടിക്കരുതെന്ന്… അതും പോരാഞ്ഞു എനിക്ക് വാക്കും തന്നു.. ഇല്ലേ “”
“” എടി വല്ലപ്പോഴും അല്ലെ.. പിന്നെ വാക്ക് അത് അന്നാ വെള്ളത്തിന്റെ പുറത്ത് തന്നതാ.. “”
പറഞ്ഞ് തീരലും ഒറ്റ അടി എന്റെ പുറത്ത്, അതോടെ കമ്പിൽ പിടിച്ച് വലിച്ചു അവളെ എടുത്ത് ഞാൻ പൊക്കി,
“” ന്റെ പെണ്ണെ നീ ഒന്ന് ഷെമിക്ക്.. വല്ലപ്പോഴും അല്ലെ.. “”
അവൾ എന്റെ കഴുത്തിലൂടെ കൈയിട്ട് മുഖം കോട്ടി
“” ഇതെന്തോന്നാ രണ്ടാളും രാവിലെ റൊമാൻസ് ആണോ.. “”
ഇതാരപ്പാ ന്ന് ശബ്ദം കെട്ടിടത്തേക്ക് നോക്കുമ്പോൾ ദണ്ടേ ഒരു കൂട്ടം പെൺ പട, ഏയ് ഇതവരല്ലേ അഞ്ചുന്റെ ഫ്രണ്ട്‌സ്..
“” ഇത് അഞ്ചുന്റെ കൂട്ടുകാരികൾ അല്ലെ.. “”
ന്ന് ഞാൻ ചോദിച്ചപ്പോ അവൾ മ്മ് ന്ന് മൂളി ചമ്മി അവരെ നോക്കി ചിരിച്ചോണ്ട് ന്റെ കൈയിൽ നിന്നും ഊർന്നിറങ്ങി .
“” മനുഷ്യനെ നാണം കെടുത്തനായിട്ട് താഴെ ഇറക്ക്.. അവരെല്ലാം കണ്ട്…. കണ്ടോ.. ഷോ.. “”
“” മ്മ് കണ്ട്.. എല്ലാരും ഉണ്ടല്ലോ.. മറ്റേത് ഉണ്ടോ ന്തോ.. “”
ആമിയെ ഒന്ന് ചൊടിപ്പിക്കാൻ ഞാൻ ഏറുകണ്ണിട്ട് പറഞ്ഞതും തറപ്പിച്ചൊരു നോട്ടം… അതിനൊന്ന് ഇളിച്ചു കാണിച്ചു.. അവർ കുറച്ചു ദൂരെയാണ് നില്കുന്നത് ഇങ്ങോട്ടേക് വരുന്നതേ ഉള്ളൂ..
“” അവരെ നോക്കി ഒലിപ്പിക്കാതെ കേറിപ്പോ മനുഷ്യാ.. “”
ന്നേ ഉന്തി അകത്തേക്ക് വിട്ടുപെണ്ണ്.. ഞാൻ അകത്തുപോയി പല്ലുതേച്ചു കുളിച്ചപ്പോളേക്കും ഒരു ഐഡിയ ഷേവ് ചെയ്താലോ കുറെയായി ഷേവ് ചെയ്തിട്ട്, കല്യാണത്തിന് പോലും താടി എടുത്തിരുന്നില്ല..
അപ്പോളേക്കും പുറത്തുനിന്നും പിള്ളേരുടെ അലമുറ കേൾകാം . ഇവരും വരണുണ്ടോ ഇനി അമ്പലത്തിൽ.. ദേവിയെ എന്നെ കാത്തോണേ..
“” ഏട്ടാ… “”
വെളിയിൽ നിന്നും ആമിയുടെ ശബ്ദം.. ഹാ… ഞാൻ ന്താണ് ന്ന് ചോദിച്ചതും
“” ഏട്ടന് ഇടാനുള്ള മുണ്ടും ഷർട്ടും ദേ കട്ടിലിൽ വച്ചിട്ടുണ്ട് . ഞാൻ അമ്മേടെ മുറിയിൽ കാണും, സാരീ ഉടുക്കണ്ടേ.. “”
“” ആഹ്ഹ്.. “”
ഞാൻ ഷേവ് ഉം ചെയ്തു പുറത്തിറങ്ങി അവൾ എടുത്ത് വച്ച മുണ്ടും ഷർട്ടും എടുത്തിട്ട്.. മെറൂൺ കളർ ഷർട്ടും അതെ കളർ മുണ്ടുമാണ്.. ഇതെനിക്ക് ഇല്ലാത്ത കളർ ആയത് കോണ്ട് മനസിലായി അവള് മേടിച്ചതാണെന്ന്, മുടിയും കൊതി ഒതുക്കി ഫേസ് ക്രീം ഉം ഇട്ട് ചെറു ബോട്ടിലിൽ നിന്നും മഞ്ഞളിന്റെ പൊടി എടുത്ത് വെള്ളത്തിൽ ചാലിച്ചു നെറ്റിയിൽ തൊട്ടു.. ഇങ്ങനെ ഒരു പതിവ് ഉത്സവ സമയത്താണ്.,
കണ്ണാടിയിൽ നോക്കി മീശയും പിരിച്ചൊന്നു അടിമുടി നോക്കി. അഹ് കലക്കൻ ആയിട്ടുണ്ടല്ലോ.. ഇപ്പോ കൊള്ളാം.., ഇനി താടി എടുത്തതിനു ഓഫീസിൽ ഇൽ നിന്ന് എന്തേലും പറയുമോ.. കുറച്ച് ആഡ് പെന്റിങ് ഉണ്ടേ..
“” നീ റെഡിയായോ.?? “”
അമ്മയുടെ മുറിയുടെ കതകിൽ മൂന്നുതവണ കോട്ടി ഞാൻ അവളെ വിളിച്ചു.
“” ഒരു പത്തു മിനിറ്റ്.. ഏട്ടൻ അങ്ങോട്ടേക്ക് ഇരുന്നോ ഞാൻ ദാ വരാണു . “”
ഞാൻ തിരിഞ്ഞതും തുണികളും കൈയിലെടുത്തു അടുക്കള പുറത്തുന്നു അകത്തേക്ക് വരണ അമ്മയെ കണ്ടു
“” ന്റെ കുഞ്ഞേ എനിക്ക് ആദ്യം മനസിലായില്ല.. ഇപ്പോ ഒരു കൊലമുണ്ട്.. നേരത്തെ ന്തായിരുന്നു.. അഹ് അത് പോട്ടെ കഴിക്കാൻ എടുക്കട്ടേ നിനക്ക്.. “”
“” വേണ്ടന്നെ പോയിട്ട് വന്നിട്ട് മതി… “”
അതിനവർ ചിരിച്ചോണ്ട് തലയാട്ടി അകത്തേക്ക് പോയി.. ഞാൻ ഉമ്മറത്തേക്ക് നടന്നു പെണ്ണ് പടകൾ മിറ്റത്തു നിന്ന് എന്തൊക്കെയോ പറയുന്നും ചിരിക്കുന്നുമുണ്ട്, അതിന്റെ എല്ലാം ചോക്ര കൊള്ളി അഞ്ചു തന്നെ.
