നാലുമണിപ്പൂക്കൾ – 2

“ഇന്നലെ പറഞ്ഞത്..” അവൾ വിട്ടുകൊടുത്തില്ല
“ഭംഗിണ്ട്” വാതിലിലിൽ നോക്കിയാണത് അംജദ്അലി പറഞ്ഞത്.

അത് കേട്ടതും അവൾക്ക് ആസകലം കോരിത്തരിച്ചു.

“വാതിലിനോ..” അവൾക്ക് പെട്ടെന്ന് കിട്ടിയ ഊർജ്ജത്തിൽ ചോദിച്ചു.

“അല്ല..,ടീച്ചർക്ക്!”

“മുഖത്ത് നോക്കി പറയാന്ന് പറഞ്ഞിട്ട്..?” സംവൃതവിട്ടില്ല.

അവനെണീറ്റ് സംവൃതയെ മുഖത്ത് നോക്കിയില്ലെങ്കിലും മുഖമവൾക്കഭിമുഖമായി മിഴികൾ താഴ്ത്തിപ്പറഞ്ഞു: “ടീച്ചറെ കാണാൻ നല്ല ഭംഗിണ്ട്…സത്യായിട്ടും”

“എന്നാ ഞാൻ പോകട്ടെ?”

“ഉം..”

“വേറെന്തെങ്കിലും പറയാനുണ്ടോ?”

“ഇല്ല ടീച്ചറേ…”

“സത്യമായിട്ടും ഇല്ലല്ലോ?”

“ഇല്ല”

“ഇനി രാത്രി വിളിക്കുമ്പൊ ഒന്നും പറയില്ലല്ലോ?”

“രാത്രി വിളിക്കോ?”

“നിനക്ക് വേണമെങ്കിൽ വിളിച്ചോട്ടാ എന്റംജദേ ഞാൻ ദേഷ്യപ്പടില്ല” ഇതും പറഞ്ഞ് സംവൃത തലകുനിച്ച് നിറഞ്ഞ മുടിയുലച്ച് നാണിച്ച് കടന്ന് പോയത് അംജദ് മാത്രമല്ല ഷാനിബയും സംഗീതയും അപ്പുറത്തെ ക്ലാസ്സിൽ നിന്ന് നോക്കിനിന്നു.

അവർ പറഞ്ഞതെന്താണെന്നറിയാൻ പെൺകൊടികൾക്ക് ആകാംക്ഷയായി.

സ്കൂൾ വിട്ട് കുട്ടികളൊഴുകിപ്പോകുന്നതിനിടയിൽ അംജദിന്റെ ഓരോ ചലനവും ഒപ്പിയെടുത്ത സംവൃതയ്ക്ക് ഷാനിബയും സംഗീതയും അവന്റെ പുറകേ പോകുന്നത് കണ്ട് കരൾ പിടഞ്ഞു. അവരുള്ളിൽ നീറിപ്പുകഞ്ഞു. സ്കൂൾ കുട്ടിയായി അംജദിനൊപ്പം ചിരിച്ചു കളിച്ച് പാറിനടക്കാൻ താൻ കൊതിക്കുന്നത് സംവൃത തിരിച്ചറിഞ്ഞു.

“നീയിനി ആ അംജദിനെ വിളിച്ച് മുറിയിൽ കയറ്റല്ലേട്ടാ…”
‘ഹരിയേട്ടൻ വിളിക്കുമ്പോൾ കളിയാക്കിയാണെങ്കിലും പറഞ്ഞത് സത്യമായി പുലരരുതേ ഈശ്വരാ?’ അവൾ പിടിവിട്ട് മനമുരുകി.

‘ശരിയാണ് ഏട്ടനോട് അംജദിനെ പറ്റി മാത്രേ പറയാറുള്ളൂ.. വേറെത്ര കുട്ടികളുണ്ട് സ്കൂളിൽ? എന്താണ് അവനോട് മാത്രം ഒരിത്? കുട്ടികളും ഹരിയേട്ടനും കളിയായാണെങ്കിലും നിരന്തരം അവനെയും എന്നെയും കൂട്ടിച്ചേർത്ത് കഥകളുണ്ടാക്കിയതാണ് തന്റെ മനസ്സിൽ ഇങ്ങനെയൊരു ഇഷ്ടം തോന്നാൻ കാരണമായത്.’
‘ഇഷ്ടോ!? ഇതെപ്പൊ പെണ്ണേ?’ താനറിയാതെ തന്റെയുള്ളിൽ പലതും നടക്കുന്നത് സംവൃത തിരിച്ചറിഞ്ഞു.

പ്രണയിക്കേണ്ട കാലത്ത് പഠിച്ചു നടന്നു…
ഇപ്പോ പഠിപ്പിക്കുന്ന കുട്ടിയെ പ്രണയിക്കുന്നു…

‘ആരും അറിയേണ്ട,അംജദിനോടും പറയേണ്ട. അവനെയിങ്ങനെ മനസ്സിൽ താലോലിക്കാൻ തന്നെയൊരു സുഖമുണ്ട്! അതു മതി ഈ പെണ്ണിന്… ഈശ്വരാ ഇനിയൊരു ജന്മം എനിക്കായ് തരുന്നെങ്കിൽ എന്റെ അംജദിന്റെ പെണ്ണായിരിക്കാൻ വല്ലാത്ത മോഹം.’ അവൾ കരളുരുകി പ്രാർത്ഥിച്ചു.

വീട്ടിലേയ്ക്ക് കയറുന്നത് വരെ ഷാനിബ അവന്റെ മുഖത്ത് നോക്കി നീറിപ്പുകഞ്ഞു. അംജദ്അലിക്ക് പക്ഷേ പ്രണയിനിയുടെ മുഖത്ത് നോക്കാനുള്ള കരുത്ത് ഇല്ലായിരുന്നു.
സംഗീതയോടുള്ള സ്നേഹത്തിനും അവനോടുള്ള ഖൽബ് നിറഞ്ഞ പ്രണയത്തിനുമിടയിൽ അവൾ വല്ലാതെ ആടിയുലഞ്ഞെഴുതിയ കത്ത് അവൻ ആവേശത്തോടെ വായിക്കുന്നത് സംഗീത കൗതുകത്തിൽ വീക്ഷിച്ചു. വായിച്ചു കഴിഞ്ഞ് അവന്റെ മുഖം വാടിപ്പോയത് കണ്ട് സംഗീതയ്ക്ക് ആധിയായി.

“എന്ത് പറ്റ്യേടാ? ഇന്നോട് പറയ്”

“ചേച്ച്യെന്നെ വായിച്ചോക്ക്” അവൻ കത്ത് നീട്ടി കണ്ണു നിറഞ്ഞ് പറഞ്ഞു.

അവൾ അവനെയും കൂട്ടി ആരും കാണാതിരിക്കാനായി ഇടവഴിയിലേയ്ക്ക് കടന്നു.
ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ സംഗീതയത് തുറന്ന് വായിച്ചു.

“അംജദ്; ഇന്നലെ വരെ എനിക്ക് വല്ലാത്ത സ്നേഹമായിരുന്നു.., പറഞ്ഞറിയിക്കാനാവാത്ത ഇഷ്ടമായിരുന്നു. കുട്ടികൾ നിന്നെയും സംവൃത ടീച്ചറെയും ചേർത്ത് പല കഥകളും പറഞ്ഞെങ്കിലും ഞാൻ വിശ്വസിച്ചില്ല. എന്നാൽ പലതും റ്റ്നേരിട്ട് കണ്ടത് കൊണ്ട്, എനിക്ക് എന്നെ തന്നെ വിശ്വസിക്കാമെങ്കിൽ കുട്ടികൾ പറയുന്നത് സത്യമാണെന്ന് ഇന്ന് ഞാനറിയുന്നു. അവസാനമായി ഇന്ന് ടീച്ചർ നിന്നോടൊത്ത് സംസാരിച്ചതൊന്നും ഞാൻ കേട്ടില്ലെങ്കിലും നിന്റെയും ടീച്ചറുടെയും ശരീരഭാഷ എനിക്ക് വ്യക്തമായിരുന്നു. അത് കൊണ്ട് ഇനിയുമിത് തുടർന്നാൽ കൂടുതൽ പ്രശ്നങ്ങളിലേയ്ക്ക് പോകുമെന്നെനിക്ക് ഭയമുണ്ട്. ഒരു ദിവസമാണെങ്കിലും പ്രണയിച്ചത് നിന്നെയാണ്..,നിന്നെ മാത്രം. വിട പറയുന്നു. നമ്മളെന്നും നല്ല സുഹൃത്തുക്കളായിരിക്കും…നിർത്തുന്നു.
-ഷാനിബ നജ്മത്ത്.

വായിച്ച് കഴിഞ്ഞ് സംഗീതയ്ക്കും കരച്ചിൽ പൊട്ടി. അവളുടെ കണ്ണുനിറഞ്ഞത് കണ്ട് സംഗീതയ്ക്ക് തന്നോടെത്ര സ്നേഹമുണ്ടെന്നറിഞ്ഞ് അംജദിനും വിങ്ങിപ്പൊട്ടി. അവൻ തളർന്ന് അതിരിലെ ചെങ്കല്ലിലിരുന്നു. സംഗീത അവനടുത്തിരുന്ന് അവന്റെ ദുഖം കണ്ട് സങ്കടപ്പെട്ടു.

“സാരല്ലടാ ഓൾക്ക് അന്നോടിത്ര ഇഷ്ടേള്ളൂന്ന് വിചാരിച്ചാ മതി”

“ഉം..” ഒരു ദിവസം പോലും തികയാത്ത ആദ്യ പ്രണയം‌ തകർന്നു പോയി.

“ഓള് പോയാലും അനക്ക് അയ്നേക്കാളും ഭംഗിള്ള പെണ്ണിനെ കിട്ടും അതിക്ക് ഒറപ്പാ”

“അതല്ല ചേച്ചീ ഓള് പറഞ്ഞത് കൊറച്ചൊക്കെ സത്യാ” സംഗീതയത് കേട്ട് വാ പൊളിച്ചിരുന്നു പോയി.

“ടീച്ചറ് പാവാ.‌. ന്നാലും എന്തോ ഒര് അടുപ്പം ഇന്നോട്ണ്ട്ന്ന് തോന്ന്ണ്”

“അനക്ക് എന്തേലും ണ്ടാ ടീച്ചറോട്?”

“അറിയില്ല സംഗീതേച്ച്യേ..ക്കറിയില്ല”

“ന്റെ അംജദേ വേണ്ടാട്ടാ അങ്ങനെണ്ടെങ്കിൽ‌ ഇപ്പൊത്തന്നെ മനസ്സീന്ന് കളഞ്ഞോ”

“ഉം.. കളയാം”

“ഞാനന്റെ കൈയൊന്ന് പിടിക്കെട്ടേ അംജദേ?”

“ഉം..”

അടുത്തിരുന്ന സംഗീത അവന്റെ ഇടത് കൈപിടിച്ച് തന്റെ മടിയിൽ വച്ചു.

“അംജദ്ന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും ഇക്ക് മറക്കാൻ പറ്റില്ല.”

അവനൊന്നും പറഞ്ഞില്ല. സംഗീതയുടെ കൈപിടിച്ചിരിക്കാനെന്ത് സുഖം!

അവളവന്റെ കൈ പിടിച്ചുയർത്തി തന്റെ മുഖത്തോട് ചേർത്ത് അവനെ നോക്കി. അവൻ എന്തെങ്കിലുമായ്ക്കോയെന്ന ഭാവത്തിലിരിക്കുകയാണ്. സംഗീതയെപ്പോലൊരു പെണ്ണ് കൈയിൽ കയറിപ്പിടിച്ചാൽ അംജദെന്നല്ല ആരും വഴുതിവീഴും.

‘എന്തൊരു ഭംഗിയാണിവൾക്ക്.. കിഴുക്കുത്തി‌മുല്ല കവിളുള്ള പഞ്ചാരപ്പെണ്ണിൻ തേൻതുടിക്കും കരിംചുവപ്പ്‌ ചുണ്ടിലൊന്ന് മുത്താൻ കൊതിക്കാത്തതായി ആരാണുള്ളത്?’ അവനുള്ളിൽ മോഹനിലാവുദിച്ച് അസ്വസ്ഥനായി.
അവളവന്റെ കൈയിൽ ചുണ്ടുചേർത്ത് അവന്റെ മുഖത്ത് നോക്കി. തന്റെ നനുത്ത പവിഴാധരങ്ങളുടെ സ്പർശനത്തിലവൻ കുളിർകൊണ്ടത് സംഗീതയെ ആനന്ദിപ്പിച്ചു.

‘ഷാനിക്ക് വേണ്ടെങ്കി വേണ്ട ഇക്ക് വേണം ന്റെ ചെക്കനെ’ അവൾ വീണ്ടും മോഹമെത്തയിൽ അരിമുല്ലപ്പൂ വിതറി കാത്തിരുന്നു.

“പൂവാ അംജദേ?”അവളവന്റെ കൈ വിട്ട് എണീറ്റു.

“ഉം..”

അവർ നടന്നു നീങ്ങി. അവന്റെയുള്ളിൽ ഷാനിബ കെട്ടടങ്ങുന്നത് സംഗീത വായിച്ചെടുത്തു. നടത്തത്തിനിടയിൽ കള്ളക്കണ്ണ് സംഗീതയിൽ പാളിയുരഞ്ഞു കൊണ്ടിരുന്നു.

‘ഇനിയൊരിഷ്ടം പറഞ്ഞ് ചമ്മണ്ട. ഓൻ വേണെങ്കി പറ്യേട്ടേ.’

സംഗീത വീട്ടിലേയ്ക്ക് കയറുമ്പോൾ തിളക്കമുള്ള ചെക്കന്റെയാ നോട്ടം മനസ്സിൽ പകർത്തി യാത്ര ചൊല്ലി.

Leave a Reply

Your email address will not be published. Required fields are marked *