നിധിയുടെ കാവൽക്കാരൻ – 20 22

നിധിയുടെ കാവൽക്കാരൻ 20

Nidhiyude Kaavalkkaran Part 20 | Author : Kavalkkaran

[ Previous Part ] [ www.kambi.pw ]


 

 

 

അവൾ തിരിഞ്ഞു കിടക്കുകയാണെങ്കിലും, ആ ശരീരഭാഷയിൽ നിന്നും ഒന്ന് എനിക്കുറപ്പായിരുന്നു. അവളുടെ സൗന്ദര്യം… അത് ഈ ഏഴ് ലോകങ്ങളെയും തോൽപ്പിക്കാൻ പോന്ന ഒന്നായിരിക്കും. മുഖം കാണാതെ തന്നെ, ആ സൗന്ദര്യത്തിന്റെ വശ്യതയിൽ ഞാൻ മയങ്ങിപ്പോകുന്നതുപോലെ തോന്നി.

 

ആ പാട്ടിന്റെ താളത്തിനൊത്ത് അവൾ ആ ഊഞ്ഞാലിൽ കിടന്ന് കാലുകൾ മെല്ലെ ആട്ടുന്നുണ്ടായിരുന്നു. അവളുടെ കാലിലെ സ്വർണ്ണപ്പാദസരം ആ വെളിച്ചത്തിൽ മിന്നിത്തിളങ്ങി…..

 

 

ആരാണിവൾ….?

 

 

ആ വലിയ മുറിയിൽ അലയടിച്ചിരുന്ന പാട്ടിന്റെ താളത്തിൽ ലയിച്ച്, ആ ഊഞ്ഞാലിൽ കിടക്കുന്നവളിൽ നിന്നും കണ്ണെടുക്കാനാവാതെ ഞാൻ നിൽക്കുമ്പോഴാണ് പെട്ടെന്ന് ആ അന്തരീക്ഷം മാറിയത്.

 

കാതടപ്പിക്കുന്ന ശബ്ദത്തിൽ പാടിക്കൊണ്ടിരുന്ന ആ പാട്ട് പെട്ടെന്ന് നിന്നു. റേഡിയോയ്ക്ക് സിഗ്നൽ കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്നതുപോലത്തെ ഒരു ‘ഖർർർ…’ ശബ്ദം മാത്രം ആ സ്പീക്കറിൽ നിന്നും പുറത്തുവന്നു. പിന്നെ അവിടെ വീണത് ഭയപ്പെടുത്തുന്ന ഒരു കനത്ത നിശബ്ദതയാണ്.

 

ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്, എവിടെ നിന്നോ അതിശൈത്യമുള്ള ഒരു ഇളം കാറ്റ് ആ മുറിയിലേക്ക് ഇരച്ചുകയറി.

 

അത്രയും നേരം അവിടെയുണ്ടായിരുന്ന ഇളംചൂടിനെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കുന്ന ഒരു തണുപ്പ്. ആ കാറ്റ് എന്നെ കടന്നുപോയപ്പോൾ എന്റെ ശരീരമാകെ ഒരു നിമിഷം മരവിച്ചുപോയി. എന്റെ കൈകളിലെ രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നത് ഞാനറിഞ്ഞു. എന്റെ കണ്ണുകൾ അപ്പോഴും ആ ഊഞ്ഞാലിൽ കിടക്കുന്നവളിൽ തന്നെ തറച്ചു നിൽക്കുകയായിരുന്നു.

 

എനിക്ക് നോട്ടം മാറ്റാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്നെ മാത്രമല്ല, എനിക്ക് പിന്നിൽ നിന്നിരുന്ന ആമിയെയും നിധിയെയും രാഹുലിനെയുമെല്ലാം ആ നിഗൂഢമായ തണുപ്പും ആ കാഴ്ചയും വല്ലാതെ ഗ്രസിച്ചിരുന്നു.

 

ആ തണുത്ത കാറ്റിനെ ഒട്ടും വകവെക്കാതെ, അവൾ സാവധാനം ആ വലിയ തേക്ക് ഊഞ്ഞാലിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങി. ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ലാഘവത്തോടെയായിരുന്നു ആ ചലനങ്ങൾ.

 

അവൾ ഊഞ്ഞാലിൽ ഇരുന്നുകൊണ്ട് തന്നെ, മുഖത്തേക്ക് വീണുകിടന്നിരുന്ന തന്റെ ഇടതൂർന്ന കാർമുകിൽ നിറമുള്ള നീണ്ട മുടിയിഴകൾ ഇരു കൈകളും കൊണ്ട് പിന്നിലേക്ക് മാടിക്കെട്ടി. ആ കൈകളുടെ ചലനത്തിൽ അവളുടെ കൈത്തണ്ടയിലുണ്ടായിരുന്ന ചുവപ്പും സ്വർണ്ണവും കലർന്ന കുപ്പിവളകൾ തമ്മിലുരസി മനോഹരമായ ഒരു നാദം പുറപ്പെടുവിച്ചു.

 

മുടി ഒതുക്കിക്കെട്ടുമ്പോൾ, ജനലിലൂടെ അരിച്ചെത്തിയ ഇളം വെയിൽ അവളുടെ കാതുകളിൽ കിടന്നാടുന്ന ആ വലിയ സ്വർണ്ണ ജിമിക്കിയിൽ തട്ടി തിളങ്ങി. ആ പ്രകാശം നേരെ വന്ന് പതിച്ചത് എന്റെ കണ്ണുകളിലേക്കാണ്.

 

ഊഞ്ഞാലിൽ നിന്നും താഴേക്ക് ഊർന്നു വീണ ആ പച്ചപ്പട്ട് സാരിയുടെ മുന്താണി അവൾ ഒട്ടും ശ്രദ്ധിച്ചില്ല. അത് അവിടെ തന്നെ കിടന്നു. രക്തച്ചുവപ്പ് നിറമുള്ള, അവളുടെ വെളുത്ത പുറംഭാഗം കൂടുതലായി കാണിക്കുന്ന ആ ഇറക്കിവെട്ടിയ ബ്ലൗസും, അരക്കെട്ടിൽ ഇറുകി കിടക്കുന്ന സാരിയുടെ താഴ്ഭാഗവും മാത്രമായിരുന്നു അവളുടെ വേഷം.

 

ആ വേഷത്തിൽ, യാതൊരു സങ്കോചവുമില്ലാതെ, തന്റെ സൗന്ദര്യത്തിൽ പൂർണ്ണ ബോധ്യമുള്ളവളെപ്പോലെ അവൾ ഊഞ്ഞാലിൽ നിന്നും നിലത്തേക്ക് കാലെടുത്തുവെച്ചു.

 

കാലിലെ സ്വർണ്ണ പാദസരങ്ങൾ കിലുക്കിക്കൊണ്ട് അവൾ സാവധാനം ഞങ്ങൾക്ക് നേരെ തിരിഞ്ഞു.

 

എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങിപ്പോയി. ആ മുഖം… അത് ഭൂമിയിലുള്ള ഏതെങ്കിലും ഭാഷ വെച്ച് വർണ്ണിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. വിടർന്ന വലിയ കണ്ണുകൾ, അതിൽ കാരിരുമ്പിന്റെ കരുത്തും ഒരു കാന്തത്തിന്റെ ആകർഷണവുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *