നിധിയുടെ കാവൽക്കാരൻ – 20 22

 

ആ കണ്ണുകളിൽ എഴുതിയ കരിമഷിയുടെ അറ്റം ചെറുതായി ചെവികളിലേക്ക് നീണ്ടിരുന്നു. അവളുടെ നെറ്റിയിൽ ചുവന്ന വലിയൊരു പൊട്ട് കുത്തിയിട്ടുണ്ട്. വിളറിയ അവളുടെ വെളുത്ത കവിളുകൾക്ക് താഴെ, തിളങ്ങുന്ന ഒരു വജ്രമൂക്കുത്തി ആ ഇളം വെയിലിൽ വെട്ടിത്തിളങ്ങി.

 

സാരിയുടെ മുന്താണി അഴിഞ്ഞുപോയതുകൊണ്ട്, അവളുടെ മാറിടത്തിന്റെ വടിവുകൾ ആ ഇറുകിയ ചുവന്ന ബ്ലൗസിൽ പൂർണ്ണമായും വ്യക്തമായിരുന്നു. ശ്വാസമെടുക്കുമ്പോഴുള്ള അവളുടെ നെഞ്ചിന്റെ ഉയർച്ച താഴ്ചകൾ പോലും ആ നേർത്ത തുണിയിലൂടെ കാണാമായിരുന്നു.

 

അനാവൃതമായ അവളുടെ വെളുത്ത അരക്കെട്ടിലൂടെയും വയറിലൂടെയും ഊർന്നിറങ്ങുന്ന ചെറിയ വിയർപ്പുതുള്ളികൾ ആ സൂര്യപ്രകാശത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. ആ ഉടലിന്റെ അളവുകൾ ഒരു ശില്പി കൊത്തിയെടുത്തതുപോലെ അത്രമേൽ കൃത്യമായിരുന്നു.

 

അവളുടെ കൊഞ്ചുന്നതുപോലെയുള്ള ആ ചുവന്ന ചുണ്ടുകളിൽ നിഗൂഢമായ ഒരു പുഞ്ചിരി തങ്ങിനിന്നിരുന്നു. ഒരു ദേവതയെപ്പോലെ വശ്യമായ സൗന്ദര്യം… എന്നാൽ അതിലേറെ ഭയപ്പെടുത്തുന്ന ഒരു അധികാരം ആ നിൽപ്പിൽ ഉണ്ടായിരുന്നു.

 

അവൾ ആരെയും പ്രത്യേകിച്ച് നോക്കുന്നില്ലെങ്കിലും, അവളുടെ ആ നോട്ടം ഞങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ എനിക്ക് തോന്നി.

ആരാണ് ഇവൾ? ഇതാണോ അവർ പറഞ്ഞ ആ ‘അമ്മ’? ഈ ചെറിയ പ്രായത്തിൽ എങ്ങനെയാണ് അവൾക്ക് ഇത്രയും വലിയ അധികാരവും, ആ പ്രൊഫസറെ വരെ ശിക്ഷിക്കാനുള്ള കഴിവും കിട്ടിയത്?

 

ചിന്തകൾ എന്റെ തലയ്ക്കുള്ളിൽ വട്ടം കറങ്ങി. ആരും ഒരക്ഷരം മിണ്ടാൻ കഴിയാതെ, ശിലകളെപ്പോലെ അവളെത്തന്നെ നോക്കി നിന്നുപോയി.

 

അഴിഞ്ഞുവീണ സാരിത്തുമ്പ് നിലത്തിഴയുമ്പോഴും അവൾ അതൊന്നും കാര്യമാക്കിയില്ല. ഞങ്ങൾക്ക് നേരെ, കൃത്യമായി പറഞ്ഞാൽ എനിക്ക് നേരെ അവൾ സാവധാനം നടന്നു വരികയായിരുന്നു.

 

ഓരോ ചുവടുവെപ്പിലും കാലിലെ പാദസരങ്ങൾ ആ വലിയ മുറിയിലെ നിശബ്ദതയെ മുറിച്ചുകൊണ്ട് കിലുങ്ങി. ആ രക്തച്ചുവപ്പുള്ള ബ്ലൗസും വെളുത്ത ഉടലും ആ ഇളം വെയിലിൽ വല്ലാത്തൊരു മാസ്മരികത തീർത്തിരുന്നുവെങ്കിലും, എന്റെ ഉള്ളിൽ പെട്ടെന്ന് വല്ലാത്തൊരു ഭയമാണ് ഉരുണ്ടുകൂടിയത്.

 

അവൾ അടുത്തേക്ക് വരുംതോറും എന്റെ ശരീരത്തിൽ എന്തോ മാറ്റങ്ങൾ സംഭവിക്കുന്നത് ഞാൻ അറിഞ്ഞു. എന്റെ നട്ടെല്ലിന്റെ താഴെ നിന്നും തുടങ്ങി, മാംസത്തിനുള്ളിലൂടെ എന്തോ ഒന്ന് മുകളിലേക്ക് ഇഴഞ്ഞു കയറുന്നതുപോലെ… തണുത്തുറഞ്ഞ ഒരു പാമ്പ് എന്റെ സിരകളിലൂടെ അരിച്ചു കയറുന്നതുപോലത്തെ അതിഭയാനകമായ ഒരു തോന്നൽ.

 

എന്റെ പുറത്തെ ആ നാഗത്തിന്റെ ടാറ്റൂ കിടക്കുന്ന ഭാഗത്ത് നിന്നും മാംസം പറിഞ്ഞുപോവുന്നതുപോലത്തെ വേദന പെട്ടെന്ന് എന്നെ പൊതിഞ്ഞു.

 

“ആഹ്…”

 

വേദന സഹിക്കാൻ കഴിയാതെ ഞാൻ നെഞ്ചിൽ കൈവെച്ച് മുന്നോട്ട് ആഞ്ഞുപോയി. അറിയാതെ എന്റെ വായിൽ നിന്നും ഒരു ഞരക്കം പുറത്തുവന്നു.

 

“ദേവാ…!”

 

തൊട്ടടുത്ത് നിന്ന ആമിയും നിധിയും ഒരുമിച്ച് എന്റെ രണ്ടുകൈകളിലും പിടിച്ചു.

 

“എന്താ… എന്തുപറ്റി ദേവാ നിനക്ക്…?”

 

ആമി വെപ്രാളത്തോടെ ചോദിച്ചു. നിധിയുടെ മുഖത്തും അമ്പരപ്പായിരുന്നു. എന്റെ നെറ്റിയിൽ വലിയ വിയർപ്പുതുള്ളികൾ പൊടിയാൻ തുടങ്ങിയിരുന്നു.

 

പക്ഷേ, എന്റെ ഈ അവസ്ഥയോ അവരുടെ വെപ്രാളമോ അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയില്ല. ഒരു യന്ത്രം പോലെ അവൾ എന്റെ നേർക്ക് നടന്നടുത്തു. അവളുടെ ആ വലിയ കാന്തക്കണ്ണുകൾ എന്റെ മുഖത്ത് മാത്രമായിരുന്നു തറച്ചുനിന്നിരുന്നത്. അവൾ എന്റെ തൊട്ടുമുന്നിലെത്തി, എന്നെ തൊടാനായി അവളുടെ വെളുത്ത, നേർത്ത വിരലുകൾ നീട്ടി.

 

ആ നിമിഷം, എന്ത് അപകടമാണ് വരാൻ പോകുന്നതെന്നറിയാതെ നിധി പെട്ടെന്ന് എന്റെ മുന്നിലേക്ക് കയറി നിന്നു. എന്നെ തൊടാൻ വന്നവൾക്കും എനിക്കും ഇടയിൽ ഒരു വലിയ മതിൽ പോലെ, എന്നെ സംരക്ഷിക്കാനായി അവൾ നിലയുറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *