നിഷിദ്ധ ജ്വാല – 4

റിയാസ്സ് നന്നായി കിതച്ചു. നന്ദിനി പതുക്കെ എഴുന്നേറ്റ് വേച്ച് വേച്ച് പതുക്കെ പാറയുടെ അടിയിലേക്ക് ശ്രദ്ധയോടെ നടന്നു.

“…നന്ദിനി… നീ എവിടെ പോവ്വാ …”.

“…ഒരു മിനിറ്റ് റിയാസ്സേട്ടാ …ഞാനൊന്ന് കഴുകീട്ടു വരാം….”.

“…വേഗം വാ ….ഞാന്‍ കാറില്‍ ഉണ്ടാകും…”.

റിയാസ്സ് പതുക്കെ നടന്നു കാറിനരുകിലേക്ക് നടന്നു. ടവല്‍ എടുത്ത് തല തുവര്ത്തിയ ശേഷം വണ്ടിയുടെ ഹീറ്റര്‍ ഓണ്‍ ചെയ്തു. സുഖകരമായ ചൂട് ആ തണുത്ത ശരീരത്തിലെത്തുന്നത് ആശ്വാസമായി. സമയം കുറച്ചായീട്ടും നന്ദിനിയെ കാണുന്നില്ലല്ലോ എന്നോര്‍ത്ത് അവന്‍ കാറില്‍നിന്നിറങ്ങി. മഞ്ഞിന്റെ ആവരണങ്ങള്‍ക്കിടയിലൂടെ ഒരു മാലാഖയെ പോലെ അവള്‍ നടന്നടുക്കുന്നത് അവന്‍ കണ്ടു.
“…എന്താ റിയാസ്സേട്ടാ….എന്നെ ആദ്യമായിട്ട് കാണുന്നപോലെ ….ഇങ്ങനെ തുറിച്ച് നോക്കുന്നെ….”.

“…നീ ശരിക്കും ഇപ്പോള്‍ ഒരു മാലാഖയെ പോലെയുണ്ട്….”.

“…ഉം…ഉറക്കച്ചടവ് മാറീട്ടില്ല അല്ലെ…..അതാ ഇങ്ങനെ ജല്പനങ്ങള്‍ പറയുന്നത്….”.

നന്ദിനി കാറില്‍ കയറി അവിടെ കിടക്കുന്ന ടവ്വല്‍ എടുത്ത് തല തുവര്‍ത്തുന്നതിനിടയില്‍ പറഞ്ഞു. റിയാസ്സ് ചിരിച്ചുകൊണ്ട് വണ്ടിയെടുത്ത് വീട്ടിലേക്ക് പായിച്ചു.

“….നന്ദിനി…നീ മാധവനുമായി കമ്മിറ്റ് ആയില്ലെങ്കില്‍ …സത്യത്തില്‍ ഞാന്‍ നിന്നില്‍ വീണു പോയേനെ….”.

“….ഹ്ഹോ….അപ്പോള്‍ പകല്‍ കിനാവ് കാണുന്ന സ്വഭാവം ഉണ്ടല്ലേ…..റിയാസ്സെട്ടന് എന്നെക്കാള്‍ നല്ല പെണ്‍കുട്ടിയെ കിട്ടുമല്ലോ….പിന്നെന്താ….”.

“…ഞാന്‍ എന്‍റെ ആശ പറഞ്ഞു എന്നെയുള്ളൂ….”.

“…അതൊന്നുംവേണ്ട …. സത്യത്തില്‍ മാധവേട്ടന്‍ എന്നെ കെട്ടുമോ എന്ന് തന്നെ ഇപ്പോള്‍ സംശയം വന്നീരിക്കുന്ന അവസ്ഥയിലാണ്….മൂപ്പര്‍ക്ക് എന്നെ കൂടാതെ വേറെയും സ്ത്രീകളുമായി ബന്ധമുണ്ട്….”.

“….അപ്പോള്‍ ഇതെല്ലാം അറിഞ്ഞു നീ അവനെ…..???”.

റിയാസ്സ് അത്ഭുതത്തോടെ പാതിവാക്കുകളില്‍ നിര്‍ത്തി.

“….ഞങ്ങളെ പോലെ കാശില്ലാത്തോര്‍ക്ക് ഇങ്ങനെയൊക്കെയാ മാഷേ….ജീവിതമൊക്കെ സേഫാക്കണ്ടേ….”.

“…..മാധവന്‍ നല്ല കാശുകാരനാണല്ലേ….”.

“…അതെങ്ങിനെ റിയാസ്സെട്ടന് മനസ്സിലായി…..”.

“…മനസ്സിലായി….”.

റിയാസ്സ് അര്‍ത്ഥംവെച്ചുള്ള മൂളലോടെ പറഞ്ഞു. അത് കേട്ട് നന്ദിനിയും ചെറുതായി വ്ഹിരിച്ചു. ആ ചിരിയില്‍ ചെരുതായുള്ള നിഗൂഡതകള്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്നവന് ചെറിയ സംശയം ജനിപ്പിച്ചു.

“…അല്ലാ നന്ദിനി….തനിക്ക് തന്‍റെ അച്ഛന്റെ അടുത്ത് പറഞ്ഞു നല്ല കല്യാണ ആലോചനയെങ്ങാനും നോക്കികൂടെ…..ഒരു സേഫ്റ്റി ഇല്ലാതെ മാധവന്റെ പുറകില്‍ പോകുന്നതിനേക്കാള്‍ നല്ലത് അതല്ലേ…..”.
“…ആ ബെസ്റ്റ്…അച്ഛന്റെ ദേവസ്സത്തിന്റെ ജോലി സ്ഥിരപ്പെടുത്താന്‍ വേണ്ടി എന്നോട് ദേവസ്വംബോര്‍ഡ് മെബറുടെ കൂടെ കിടക്കുവാന്‍ നിര്‍ബന്ധിക്കുന്ന ആളോട് തന്നെ പറയണം…..നല്ല കഥ….”.

നന്ദിനിയുടെ തുറന്ന് പറച്ചില്‍ സത്യത്തില്‍ റിയാസ്സിനെ ഞെട്ടിച്ചു. പിന്നീട് അവന്‍ കുറച്ച് നേരം ഒന്നും തന്നെ പറഞ്ഞില്ല.

“…എന്താ റിയാസ്സേട്ടാ വല്ല്യ ചിന്തയിലാണോ…..”.

“…അതെ…ഞാനും നിന്‍റെ കൂടെ ഓപ്പറേഷന്‍ മാധവന്‍ എന്നതില്‍ കൂടിയാല്ലോ എന്നാലോചിക്കുകയാ…..”.

“…അതെന്താ അങ്ങിനെ ഒരു തോന്നല്‍…..”.

“…അതെ നന്ദിനി …നീ കുറച്ച് നിന്‍റെ ലുക്ക് ഒക്കെ മാറ്റണം…..എന്തായാലും നമുക്ക് ഇന്ന്‍ പട്ടണത്തിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ പോകാം….നീ ഒന്ന് മിനുങ്ങിയാല്‍ മാധവന്‍ പുഷ്പ്പം പോലെ നിനക്ക് കിട്ടും…..”.

“…സംഗതിയൊക്കെ കൊള്ളാം…..അതിനൊക്കെ വലിയ കാശാകില്ലേ….എന്‍റെ കയ്യില്‍ എവിടെന്നാ….”.

“….നമ്മുക്ക് പാത്തൂ ഉമ്മയോട് ചോദിക്കാം…എല്ലാം ഞാന്‍ ശരിയാക്കാമെന്നെ…..”.

“….ഉം…”.

നന്ദിനി ചെറുതായി മൂളി.

കാര്‍ അവരെയും വഹിച്ച് കൊണ്ട് വീടിലേക്കെത്തി. പുറത്തെ ഊഞ്ഞാലില്‍ പാത്തൂമ്മ ഇരിക്കുന്നുണ്ടായിരുന്നു. വെളുക്കനെ നല്ല ചിരി ചിരിച്ചുകൊണ്ട് നന്ദിനി ഉള്ളിലേക്ക് കയറിപ്പോയി. അവള്‍ സന്തുഷ്ടയായി കണ്ട പാത്തൂമ്മയില്‍ സന്തോഷം തിരതല്ലി.

“….മോനൂ റിയാസ്സൂ അന്റെ ഉമ്മ ആയിഷ എന്നെ വിളിച്ചീരുന്നു….പറ്റുമെങ്കില്‍ അബിടേക്ക് ചെല്ലാന്‍ പറഞ്ഞ്….നീ വേണമെങ്കീല്‍ കാര്‍ എടുത്തോ….”.

“….ശരി പാത്തൂ ഉമ്മ….വീട്ടിലേക്ക് പോയീട്ട് കുറച്ച് നാളായല്ലോ…..ഞാന്‍ ഡ്രസ്സ്‌ മാറട്ടെ….”.

റിയാസ്സ് മുറിയില്‍ ചെന്ന് ഒരു കുളി കൂടി പാസ്സാക്കിയതിന് ശേഷം വസ്ത്രങ്ങളൊക്കെ ബാഗിലാക്കി. ചായ കൊണ്ടു വന്ന നന്ദിനിയോട് വീട്ടില്‍ പോയിട്ട് വരാമെന്ന് പറഞ്ഞു. പാത്തൂമ്മയോട് യാത്ര പറഞ്ഞ് അവന്‍ കാറുമായി വീട്ടിലേക്ക് പറ പറന്നു.

നഗരവും കടന്ന് പാടത്തിന്റെ നടുവിലൂടെ നീണ്ട ടാറിട്ട വഴിയിലൂടെ കാറില്‍ പായുബോള്‍ കഴിഞ്ഞ ഒരു മാസത്തെ ദിനങ്ങള്‍ കണ്‍മുന്നിലൂടെ സിനിമ കണക്കെ മാഞ്ഞുമാറഞ്ഞുപോയി. ഉമ്മയും,ഇക്കയെയും,സൈനബ ഇത്തയും കാണാന്‍ അവന്‍റെ മനസ്സ് തുടിച്ചു.
റിയാസ് ചെല്ലുമ്പോൾ ഇക്കയും സൈനബ ഇത്തയും കൂടി മാങ്ങ പറിക്കുകയായിരുന്നു. കാര്‍ വന്നു നില്‍ക്കുന്നത കണ്ട ഇരുവരും അവനെ നോക്കി. മാങ്ങ പറിച്ച് കഴിഞ്ഞ് വരാമെന്ന് ഇക്കാ ഉറക്കെ പറഞ്ഞു. അവരെ കൈവീശികാണിച്ച് അവൻ ഉള്ളിലേക്ക് കയറി.

ഉള്ളിലേക്ക് കയറുബോള്‍ അവന്‍ സൈനബ ഇത്തയെ നോക്കി. ഉമ്മയെ പോലെ സൈനബ ഇത്തയും പർദ്ദ ധരിച്ചിരിക്കുന്നു. അവന് കണ്ടപ്പോൾ ചെറിയ വിഷമം ഇല്ലാതിരുന്നില്ല . ഉമ്മയുടെ വാശികാരണമായിരിക്കുമല്ലോ അവർ പർദ്ദ ധരിക്കാൻ കാരണം എന്നതിൽ അവൻ ലവലേശം സംശയവും ഉണ്ടായിരുന്നില്ല.

ഉമ്മയെ തേടി അവൻ അടുക്കളയിൽ ചെന്നു. മാങ്ങ പറിക്കുന്ന മകനെയും മരുമകളെയും നോക്കി ദ്വേഷ്യത്തോടെ നിൽക്കുന്ന കൈ തിരുമ്പി നിൽക്കുന്ന ഉമ്മയെ കണ്ടപ്പോൾ അവൻ എന്തോ ഒരു പന്തിക്കേട് തോന്നി.

“…എന്താ…ഉമ്മ…..കിനാവ് കണ്ട നില്ക്ക്യാ …..”.

റിയാസ് വന്നത് അറിഞ്ഞ ഉമ്മ ഞെട്ടി. ഉമ്മ ഒന്നും മിണ്ടിയില്ല.

“…എന്താ ഉമ്മാ….”.

“….ഹഹോ….നാട്ടുകാർ കാണുമെന്ന ബല്ല ബിചാരം ന്റെ ഇക്കാക്ക്ഉണ്ടോ ….എന്നാ കെട്ട്യോളായ അവളല്ലേ….നോക്കേണ്ട…..ബെറുതെ നാട്ടാരെ പറയിപ്പിക്ക്യാനായി….”.

ഉമ്മാക്ക് ഇക്കയും ഭാര്യയും തൊട്ടുരുമ്മി നിൽക്കുന്നത് കണ്ട സഹിക്കുന്നില്ല എന്നവന് മനസ്സിലായി. ഉമ്മയെ തണുപ്പിക്കാനായി അവൻ പുറകിൽ നിന്ന് ചുറ്റിപ്പിടിച്ചു.

“…ന്റെ ഉമ്മാ….അവരുടെ ഇപ്പം കല്ല്യാണം കഴിഞ്ഞല്ലേ ഉള്ളൂ…..അതോണ്ടാ…..”.

“…ഹഹോ…..കെട്ട് കഴിഞ്ഞ് മാസം ഒന്നായീ ….എന്നിട്ടും പെണ്ണിന്റെ പുതുക്ക പൂതി കഴിഞ്ഞിട്ടില്ല….ഓളുടെ…ബിചാരം ….വലിയ ഹൂറിയാണെന്നാ…..”.

ഉമ്മ രണ്ടും കൽപ്പിച്ച് അവൻ്റെ അടുത്ത് അസൂയയുടെ കെട്ടഴിച്ചു.

സംഗതി ഇത്തിരി ഗുരുതലമാണെന്ന് റിയാസിന് തോന്നി. പെണ്ണെല്ലേ വർഗ്ഗം. ഒന്നിന് മറ്റൊന്നിനെ കണ്ണിൽ പിടിക്കില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *