നിഷിദ്ധ ജ്വാല – 4 1

റിയാസ്സ് നന്നായി കിതച്ചു. നന്ദിനി പതുക്കെ എഴുന്നേറ്റ് വേച്ച് വേച്ച് പതുക്കെ പാറയുടെ അടിയിലേക്ക് ശ്രദ്ധയോടെ നടന്നു.

“…നന്ദിനി… നീ എവിടെ പോവ്വാ …”.

“…ഒരു മിനിറ്റ് റിയാസ്സേട്ടാ …ഞാനൊന്ന് കഴുകീട്ടു വരാം….”.

“…വേഗം വാ ….ഞാന്‍ കാറില്‍ ഉണ്ടാകും…”.

റിയാസ്സ് പതുക്കെ നടന്നു കാറിനരുകിലേക്ക് നടന്നു. ടവല്‍ എടുത്ത് തല തുവര്ത്തിയ ശേഷം വണ്ടിയുടെ ഹീറ്റര്‍ ഓണ്‍ ചെയ്തു. സുഖകരമായ ചൂട് ആ തണുത്ത ശരീരത്തിലെത്തുന്നത് ആശ്വാസമായി. സമയം കുറച്ചായീട്ടും നന്ദിനിയെ കാണുന്നില്ലല്ലോ എന്നോര്‍ത്ത് അവന്‍ കാറില്‍നിന്നിറങ്ങി. മഞ്ഞിന്റെ ആവരണങ്ങള്‍ക്കിടയിലൂടെ ഒരു മാലാഖയെ പോലെ അവള്‍ നടന്നടുക്കുന്നത് അവന്‍ കണ്ടു.
“…എന്താ റിയാസ്സേട്ടാ….എന്നെ ആദ്യമായിട്ട് കാണുന്നപോലെ ….ഇങ്ങനെ തുറിച്ച് നോക്കുന്നെ….”.

“…നീ ശരിക്കും ഇപ്പോള്‍ ഒരു മാലാഖയെ പോലെയുണ്ട്….”.

“…ഉം…ഉറക്കച്ചടവ് മാറീട്ടില്ല അല്ലെ…..അതാ ഇങ്ങനെ ജല്പനങ്ങള്‍ പറയുന്നത്….”.

നന്ദിനി കാറില്‍ കയറി അവിടെ കിടക്കുന്ന ടവ്വല്‍ എടുത്ത് തല തുവര്‍ത്തുന്നതിനിടയില്‍ പറഞ്ഞു. റിയാസ്സ് ചിരിച്ചുകൊണ്ട് വണ്ടിയെടുത്ത് വീട്ടിലേക്ക് പായിച്ചു.

“….നന്ദിനി…നീ മാധവനുമായി കമ്മിറ്റ് ആയില്ലെങ്കില്‍ …സത്യത്തില്‍ ഞാന്‍ നിന്നില്‍ വീണു പോയേനെ….”.

“….ഹ്ഹോ….അപ്പോള്‍ പകല്‍ കിനാവ് കാണുന്ന സ്വഭാവം ഉണ്ടല്ലേ…..റിയാസ്സെട്ടന് എന്നെക്കാള്‍ നല്ല പെണ്‍കുട്ടിയെ കിട്ടുമല്ലോ….പിന്നെന്താ….”.

“…ഞാന്‍ എന്‍റെ ആശ പറഞ്ഞു എന്നെയുള്ളൂ….”.

“…അതൊന്നുംവേണ്ട …. സത്യത്തില്‍ മാധവേട്ടന്‍ എന്നെ കെട്ടുമോ എന്ന് തന്നെ ഇപ്പോള്‍ സംശയം വന്നീരിക്കുന്ന അവസ്ഥയിലാണ്….മൂപ്പര്‍ക്ക് എന്നെ കൂടാതെ വേറെയും സ്ത്രീകളുമായി ബന്ധമുണ്ട്….”.

“….അപ്പോള്‍ ഇതെല്ലാം അറിഞ്ഞു നീ അവനെ…..???”.

റിയാസ്സ് അത്ഭുതത്തോടെ പാതിവാക്കുകളില്‍ നിര്‍ത്തി.

“….ഞങ്ങളെ പോലെ കാശില്ലാത്തോര്‍ക്ക് ഇങ്ങനെയൊക്കെയാ മാഷേ….ജീവിതമൊക്കെ സേഫാക്കണ്ടേ….”.

“…..മാധവന്‍ നല്ല കാശുകാരനാണല്ലേ….”.

“…അതെങ്ങിനെ റിയാസ്സെട്ടന് മനസ്സിലായി…..”.

“…മനസ്സിലായി….”.

റിയാസ്സ് അര്‍ത്ഥംവെച്ചുള്ള മൂളലോടെ പറഞ്ഞു. അത് കേട്ട് നന്ദിനിയും ചെറുതായി വ്ഹിരിച്ചു. ആ ചിരിയില്‍ ചെരുതായുള്ള നിഗൂഡതകള്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്നവന് ചെറിയ സംശയം ജനിപ്പിച്ചു.

“…അല്ലാ നന്ദിനി….തനിക്ക് തന്‍റെ അച്ഛന്റെ അടുത്ത് പറഞ്ഞു നല്ല കല്യാണ ആലോചനയെങ്ങാനും നോക്കികൂടെ…..ഒരു സേഫ്റ്റി ഇല്ലാതെ മാധവന്റെ പുറകില്‍ പോകുന്നതിനേക്കാള്‍ നല്ലത് അതല്ലേ…..”.
“…ആ ബെസ്റ്റ്…അച്ഛന്റെ ദേവസ്സത്തിന്റെ ജോലി സ്ഥിരപ്പെടുത്താന്‍ വേണ്ടി എന്നോട് ദേവസ്വംബോര്‍ഡ് മെബറുടെ കൂടെ കിടക്കുവാന്‍ നിര്‍ബന്ധിക്കുന്ന ആളോട് തന്നെ പറയണം…..നല്ല കഥ….”.

നന്ദിനിയുടെ തുറന്ന് പറച്ചില്‍ സത്യത്തില്‍ റിയാസ്സിനെ ഞെട്ടിച്ചു. പിന്നീട് അവന്‍ കുറച്ച് നേരം ഒന്നും തന്നെ പറഞ്ഞില്ല.

“…എന്താ റിയാസ്സേട്ടാ വല്ല്യ ചിന്തയിലാണോ…..”.

“…അതെ…ഞാനും നിന്‍റെ കൂടെ ഓപ്പറേഷന്‍ മാധവന്‍ എന്നതില്‍ കൂടിയാല്ലോ എന്നാലോചിക്കുകയാ…..”.

“…അതെന്താ അങ്ങിനെ ഒരു തോന്നല്‍…..”.

“…അതെ നന്ദിനി …നീ കുറച്ച് നിന്‍റെ ലുക്ക് ഒക്കെ മാറ്റണം…..എന്തായാലും നമുക്ക് ഇന്ന്‍ പട്ടണത്തിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ പോകാം….നീ ഒന്ന് മിനുങ്ങിയാല്‍ മാധവന്‍ പുഷ്പ്പം പോലെ നിനക്ക് കിട്ടും…..”.

“…സംഗതിയൊക്കെ കൊള്ളാം…..അതിനൊക്കെ വലിയ കാശാകില്ലേ….എന്‍റെ കയ്യില്‍ എവിടെന്നാ….”.

“….നമ്മുക്ക് പാത്തൂ ഉമ്മയോട് ചോദിക്കാം…എല്ലാം ഞാന്‍ ശരിയാക്കാമെന്നെ…..”.

“….ഉം…”.

നന്ദിനി ചെറുതായി മൂളി.

കാര്‍ അവരെയും വഹിച്ച് കൊണ്ട് വീടിലേക്കെത്തി. പുറത്തെ ഊഞ്ഞാലില്‍ പാത്തൂമ്മ ഇരിക്കുന്നുണ്ടായിരുന്നു. വെളുക്കനെ നല്ല ചിരി ചിരിച്ചുകൊണ്ട് നന്ദിനി ഉള്ളിലേക്ക് കയറിപ്പോയി. അവള്‍ സന്തുഷ്ടയായി കണ്ട പാത്തൂമ്മയില്‍ സന്തോഷം തിരതല്ലി.

Leave a Reply

Your email address will not be published. Required fields are marked *