നീയും ഞാനും -1 2

എന്തൊക്കെയായാലും രണ്ടാഴ്ചത്തെ അതിഭീകരമായ ഫോളോയിങ്ങിനുനുശേഷം…. അവളെക്കുറിച്ച് തന്നെ ആലോചിച്ചുകൊണ്ട് സമാധാനപരമായ ഒരു ചായ കുടിച്ചു കൊണ്ടിരിക്കുന്ന ഗ്യാപ്പിലാണ് , എന്നെ ഞെട്ടിച്ചുകൊണ്ട് കോളേജ് ക്യാന്റീൻ പരിസരത്ത് ഇതുവരെ കാണാത്ത അവൾ അങ്ങോട്ട് കയറി വരുന്നത് കണ്ടത്…….

തെല്ലുനേരം മിഴിച്ചിരുന്നു എന്നതൊഴിച്ചാൽ ഞാനവളെ ഉറ്റു നോക്കി കൊണ്ടിരുന്നു….. പക്ഷേ എന്റെ നെഞ്ചിലെ താളം തെറ്റാൻ അധികനേരം വേണ്ടിവന്നില്ല…… കാരണം എന്റെ ദേവത നടന്നുവന്നത് എന്റെ നേർക്ക് തന്നെയായിരുന്നു…….. നെഞ്ച് പട പട മിടിച്ചു കൊണ്ടിരിക്കെ ഒരു സീനിയറിന്റെ എല്ലാ അധികാര ഭാവത്തോടുകൂടി കൂട്ടുകാരൊത്തു ഇരിക്കുന്ന എന്റെ നേർക്ക് ഞാൻ ഇരിക്കുന്ന മേശമേൽ കൈയ്യൂന്നി കൊണ്ട് അവൾ എന്നോട് ആജ്ഞാപിച്ചു

” താൻ ഒന്നു വന്നേ എനിക്ക് സംസാരിക്കണം “
പൊതുവേ കോളേജിൽ ഞാൻ അല്പസ്വല്പം ഗുണ്ടായിസം ഒക്കെ ഉണ്ടാകുമെങ്കിലും അവളുടെ ആജ്ഞ സ്വരത്തിൽ എന്തോ ഒരു മായാജാലം ഉള്ളതുപോലെ എനിക്ക് തോന്നി…… എനിക്ക് മാത്രം തോന്നി എന്നു പറയുന്നതായിരിക്കും ശരി…. കാരണം ചുറ്റും ഇരുന്ന അവന്മാരുടെ മുഖത്ത് മാറിമാറി നോക്കിയപ്പോൾ കണ്ടത് എന്നെ തന്നെ മിഴിച്ചു നോക്കിയിരിക്കുന്ന അവന്മാരെയാണ്…..

“കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കാതെ വേഗമാകട്ടെ എനിക്ക് ക്ലാസ്സ് ഉണ്ട് അടുത്ത്…. ”

ദേ പിന്നെയും അവൾ….

” ഞാൻ പുറത്ത് ഉണ്ടാകും ”
ആ ഡയലോഗും പറഞ്ഞിട്ട് കക്ഷി തിരിഞ്ഞുനടന്നു……..

ഇനിയൊരു ആജ്ഞയ്ക്ക് സമയം കൊടുക്കാതെ തന്നെ അവൾ പോയ പുറകെ ഞാനും പോയി…

കുറച്ചു ദൂരം മാറി അവൾ ഒരു മരച്ചുവട്ടിൽ ചെന്നുനിന്നു…..
ഞാൻ അവളുടെ അടുത്തു പോയി കൈ കെട്ടി നിന്നു……

” മോനെ ജഗത്തേ എന്താ നിന്റെ ഉദ്ദേശം ”

അവളെന്റെ പേരുവിളിച്ചത് കേട്ട് ഞാൻ തെല്ലൊന്ന് അമ്പരന്നു…..

” എ…. എ… എന്ത്… ”

” അല്ല അപ്പൊ നീ അറിയാതെയാണോ ഞാൻ പോകുന്ന എല്ലായിടത്തും നിന്നെ കാണുന്നത്….. ”

എനിക്കപ്പോ ബാംഗ്ലൂർ ഡെയ്‌സിലെ സേറയേ ഓർമവന്നു… സേറ അർജുനോട് ചോദിക്കുന്ന അതേ ചോദ്യം…!

കുറച്ചു ഞെട്ടിയെങ്കിലും ഞാനത് പുറത്തു കാണിച്ചില്ല……

” ഞാൻ…….. ”

” പ്രത്യേകിച്ച് ഒന്നും പറയണ്ട എനിക്ക് പ്രണയം ഉണ്ടോ എന്ന് അന്വേഷിച്ച് നടക്കലാണോ സാറിന്റെ പണി…..? ”

പിന്നെയും ഞാൻ ഞെട്ടി……. എന്നാലും
എവിടുന്നോ ഒരു ധൈര്യം വന്ന് എന്നെ പൊതിഞ്ഞു

” എന്റെ പൊന്നു ചേച്ചി എനിക്ക് കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു… ജോർജിനു മലരിനെ ഇഷ്ടപ്പെട്ടപോലെ…. അപ്പോ എനിക്ക് അറിയില്ലല്ലോ എന്റെ സെയിം ഏജ് ആണോ അല്ലയോ എന്ന് കണ്ടപ്പോ ഇഷ്ടപ്പെട്ടു അതിനുശേഷമാണ് ഈ നൂലാമാലകൾ അത്രയും ഞാൻ അറിയുന്നത് തന്നെ എന്നുവച്ച് എനിക്ക് എന്റെ ഇഷ്ടം ഉപേക്ഷിക്കാൻ പറ്റ്വോ…. ചേച്ചി എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഞാൻ പറയുവാ ഐ ലവ് യു….. ”

ഒറ്റ സ്‌ട്രെച്ചിൽ ശ്വാസം പോലും വിടാതെ അത്രയും പറഞ്ഞു തീർത്ത കഷ്ടപ്പാട് എനിക്കും ദൈവത്തിനും മാത്രേ അറിയൂ……
അവൾക്ക് പക്ഷെ ചിരിപ്പൊട്ടി…. അവൾ എന്റെ മുന്നിൽ തന്നെ പൊട്ടി പൊട്ടി ചിരിച്ചു….

എനിക്കൊന്നും മനസിലായില്ല ഇതിലെന്താ ഇത്രയും ചിരിക്കാൻ ഉള്ളത്……

” ചേച്ചി……”

ഒരു വിധം ചിരിയടക്കി അവൾ എന്നെ നോക്കി പറഞ്ഞു….

” എടാ മോനെ…. ഈ പ്രേമത്തിനിടയ്ക്കും എന്നെ ചേച്ചീന്നു വിളിക്കാൻ കാണിച്ച ആ മനസുണ്ടല്ലോ ഹാറ്റ്സ് ഓഫ്‌….. ”

ഞാനും ചിന്തിച്ചു… ശെടാ ഞാനെന്തിന് ഇവളെ അങ്ങനെ വിളിച്ചു….
എന്തായാലും ബിൽഡപ്പ് കളയാതെ ഒരു ഡയലോഗ് തട്ടി വിട്ടു….

” അതിപ്പോ നമ്മൾ തമ്മിൽ പ്രേമിക്കുമ്പോ ഞാൻ ചേച്ചിന്നു വിളിക്കണ മോശല്ലേ അതോണ്ട് നേരത്തെ ആയിക്കോട്ടെ….. ”

” ആ നീയങ്ങു തീരുമാനിച്ചോ ഞാൻ നിന്നെ പ്രേമിക്കും എന്ന്……? ”

” എന്റെ ചേച്ചി ഇരുപതു വർഷമായിട്ട് ഒരാളെ പോലും നോക്കാതെ ഇക്കണ്ട പെൺപിള്ളേർ മൊത്തം എന്റെ കണ്ണിന്റെ മുന്നിൽ കൂടി പോയിട്ടും ഒരിടത്തും ഉടക്കാതെ ചേച്ചിയെ കണ്ടപ്പോ മാത്രം പറന്നു പോയ എന്റെ കിളി സത്യം ആണെങ്കിൽ ചേച്ചി എനിക്കുള്ളത് തന്നെയാണ്….

Leave a Reply

Your email address will not be published. Required fields are marked *