അങ്ങനെ ഇങ്ങനെ ഒക്കെ പോയ്കൊണ്ടിരിക്കുമ്പോഴാണ് അന്നാദ്യമായി ഞാൻ അവളെ കാണുന്നത്………ഞാൻ കോളേജിലെ എന്തോ ആവശ്യത്തിന് കോളേജിൽ നിന്നും ഇറങ്ങി ജംഗ്ഷനിൽ പോയതാണ്……….. അവിടത്തെ കാര്യവും കഴിഞ്ഞു നേരെ ബൈക്കിൽ കയറാൻ വന്നപ്പോൾ ആണ് എതിർവശത്തെ ബസ്‌സ്റ്റോപ്പിലേക്ക് കണ്ണുടക്കിപ്പോയത്………..
ഒരു പെൺകുട്ടി ചുരിദാർ ഒക്കെയിട്ട് ബസ് കാത്ത് നിൽക്കുന്നു……..തോളിൽ ഒരു ബാഗ് തൂക്കിയിട്ടിരിക്കുന്നു കൈയിൽ ഒരു ഫോണും പിടിച്ചിരിക്കുന്നു……..
ആരും തോൽക്കുന്ന അഴകുള്ളവൾ എന്നൊന്നും പറയില്ല ഞാൻ……. അവൾക്ക് അത്ര ഭംഗിയൊന്നും ഇല്ല……. പക്ഷെ എന്തോ ഒന്ന് എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുണ്ടായിരുന്നു…..ഞാൻ നേരത്തെ പറഞ്ഞ ആ സ്പാർക് എന്റെ ഉള്ളിൽ അപ്പോഴേക്കും വീണിരുന്നു………
” ദേവിയെ ഏതാ ഇവൾ……… ”
ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി……. അപ്പോഴേക്കും ഏതോ ബസ് എന്റെ മുന്നിൽ അവളെ മറച്ചുകൊണ്ട് വന്നു നിന്നു…….ഇത്തിരിയെങ്കിലും ദർശനം ലഭിക്കാൻ ഞാൻ ചാഞ്ഞും ചെരിഞ്ഞും നിന്നു നോക്കികെണ്ടേയിരിന്നു……
അപ്പോഴേക്കും ബസ് എടുത്തു….. ഞാൻ വളരെ പ്രതീക്ഷയോടെ അവളെ കാണാനായി നിന്നു…… നിർഭാഗ്യമെന്നു പറയട്ടെ ബസിനോടൊപ്പം അവളും പോയി…….നാശം……. !!!!!!!!!
ആ ബസിന്റെ പുറകെ പോകാമല്ലോ എന്നോർത്തപ്പോൾ ആശ്വാസം തോന്നി…… അങ്ങനെ എങ്കിലും കണ്ടുപിടിക്കാല്ലൊ……..ഞാൻ നേരെ ബൈക്കിൽ കേറിയതും ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു……….
” മൈര് ”
പിറുപിറുത്തുകൊണ്ട് ഞാൻ ഫോൺ എടുത്തു……. കോളേജിൽ നിന്നുള്ള കാൾ ആണ് …………
” ടാ മൈരേ എവിടെ പോയി തുലഞ്ഞു കിടക്കുവാ….. ”
” വരാണെടാ കുണ്ണെ…… അടങ്ങു…… ”
എനിക്കാകെ ടെൻഷൻ ആയി ……….
” ദൈവമേ നീയായിട്ട് കൊണ്ട് തന്നതാണ്…….ഒരേ ഒരു തവണകൂടി നീയവളെ എന്റെ മുന്നിൽ എത്തിക്കണം അത്രയ്ക്കു പതിഞ്ഞു പോയി എന്റെ ദേവിയെ……. അത്കൊണ്ട് പ്ലീസ് ഹെല്പ്……… ”
ഞാൻ നന്നായിട്ടൊരു പ്രാർത്ഥന നടത്തി…..ഞാൻ കോളേജിലെ ആർട്സ് സെക്രട്ടറി ആണ് കേട്ടോ……..നാളെ യൂത്ത് ഫെസ്റ്റിവൽ ആണ് അതിന്റെ ഒരുക്കമാണ്……..അതിന്റെ ഓട്ടത്തിന് ഇടയിലാണ് എന്റെ നിളയെ ഞാൻ ആദ്യമായി കാണുന്നത്……….
ബൈക്ക് ഓടിക്കുമ്പോൾ മനസ്സിൽ ചോദ്യങ്ങളുടെ ഒരു വടംവലി തന്നെ നടക്കുന്നുണ്ടായിരുന്നു…….
ഏതാണവൾ……. ?
എവിടയാകും പഠിക്കുന്നുണ്ടായിരിക്കുക…..?
ഇനിയും ഞാൻ കണ്ടുമുട്ടുമോ അവളെ ……… ?
ഇങ്ങനെ നൂറു നൂറു ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു……
ആലോചിച്ചു ആലോചിച്ചു കോളേജ് എത്തിയത് അറിഞ്ഞില്ല……
ബൈക്ക് ഒതുക്കി വെച്ച് നേരെ അകത്തേക്ക് കടന്നു……ഏതായാലും എന്റെ തിരക്കിൽ ഞാനവളെ മനഃപൂർവം അങ്ങ് മറന്നു…..ഇല്ലെങ്കിൽ എന്റെ കോൺസെൻട്രേഷൻ മൊത്തം തെറ്റുമെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു…….
കോളേജിലെ പണിയെല്ലാം തീർത്ത് നേരെ വീട്ടിലോട്ട് പോയെങ്കിലും രാത്രി കിടക്കാൻ നേരത്ത് വീണ്ടും അവൾ എന്റെ ഓർമ്മയിലേക്ക് എത്തി അങ്ങനെ അന്നത്തെ ഉറക്കം പോയി കിട്ടി……… എങ്ങനെയാ തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്ന് നേരം വെളുപ്പിച്ചു……, പിറ്റേന്ന് ഉദ്ഘാടനം മറ്റുമായതിനാൽ നേരത്തെ കോളേജിലേക്ക് പോകേണ്ടിവന്നു…………
അങ്ങനെ ഉദ്ഘാടനവും മറ്റും ഭംഗിയായി തന്നെ നടന്നു……… ഓരോരോ കാര്യങ്ങൾക്ക് അങ്ങോട്ടോടി ഇങ്ങോട്ടോടി ഞാൻ തളർന്നിരുന്നു……… ഉച്ചയ്ക്കുള്ള ഫുഡ് ബ്രേക്ക് ആയപ്പോഴേക്കും ഞാൻ അവിടെ ഒതുങ്ങിയിരുന്നു കൂട്ടുകാരും ഉണ്ടായിരുന്നു എന്റെ കൂടെ……. ഈ ഫുഡ് ബ്രേക്കിംഗ് ഗ്യാപ്പിൽ ആണ് പാട്ടുകളൊക്കെ പ്ലേ ചെയ്യുന്നത്.
…… ഫുഡ് ഒക്കെ കഴിച്ചിട്ട് പിള്ളേര് ഈ പാട്ടിനൊത്ത് ഡാൻസ് ഈ ചെയ്യുകയും ചെയ്യും……. പ്രോഗ്രാം തുടങ്ങുന്നതുവരെ സ്റ്റേജ് നോക്കേണ്ട ചുമതല എനിക്കായിരുന്നു അതുകൊണ്ട് പ്രോഗ്രാം തുടങ്ങിക്കഴിഞ്ഞാൽ മാത്രമേ എനിക്ക് പോയി ഫുഡ് കഴിക്കാൻ പറ്റുള്ളൂ……. ഞാനും ആരും ഞാനും ആരും കൂടെ പിള്ളേരെ ഡാൻസ് ഒക്കെ ആയിട്ട് അങ്ങനെ നോക്കി അവന്മാരും കൂടെ പിള്ളേരെ ഡാൻസ് അങ്ങനെ നോക്കി നിന്നു……..
