നുണക്കുഴി 1

“പോടാ ജ്ജ് ഇന്നേ തൊടണ്ട, ഇന്നലെ കൂടി വിളിച്ചതല്ലേ നീ അപ്പളും പറഞ്ഞില്ലല്ലോ ജ്ജ് വരുന്ന കാര്യം ഇന്നേ തൊടണ്ട മാറിനിക്ക് ജ്ജ്

അയ്യോ ഇന്റെ ഇത്ത എന്നോട് പിണങ്ങല്ലേ ഞാൻ നിങ്ങളെ ഒക്കെ ഞെട്ടിക്കാൻ വേണ്ടി പറയാതെ വന്നതല്ലേ പറഞ്ഞിട്ട് വന്ന ഇക്ക് ഇത്താടെ ഈ മുഖം കാണാൻ പറ്റോ …
അപ്പോൾ ഇത്താക്ക് ഒരു ചിരിയൊക്കെ വന്നു
“” എവിടെ ഇത്താ നൂറുമോളും പൊന്നൂസും “”
ചോദിച്ചു നാവെടുത്തില്ല പൊന്നൂസിന്റെ കരച്ചിൽ ഉമ്മാച്ചീന്നുംപറഞ്..­.

“”അവൾ ഉണർന്നൂന്ന് തോനുന്നു നൂറു റൂമിൽ ഉണ്ട് കോളേജിൽ പോവാൻ ഒരുങ്ങികൊണ്ടിരികാ””

ഇത്ത കുട്ടിനെ എടുക്കാൻ റൂമിലൊട്ടും ഞാൻ ഞാൻ നൂറമോൾടെ റൂമിലൊട്ടും പോയി
ഞാൻ വാതിൽ പതിയെ തുറന്നു അകത്തോട്ടുനോക്കി
നൂറു കണ്ണാടിക്കുമുന്നിൽ നിന്ന് ഒരുങ്ങികൊണ്ടിരിക്കാ …
“” ആരെ കാണിക്കാനാടി ഇത്രക്കങ്ങോട്ട് ഒരുങ്ങുന്നത് “”
ഇന്റെ ചോദ്യം കേട്ടതും നൂറു പെട്ടന്ന് തിരിഞ്ഞു

ഇന്നേ കണ്ടതും അവൾ ഇക്കാക്ക ന്നും പറഞ്ഞുകണ്ണും തുറിച്ചു ഒരേ നിൽപ്പാ …
ഞാൻ ചിരിച്ചും കൊണ്ട് അവളുടെ അടുത്തേക്ക് പോയി …
“”ഇക്കാക്ക “”
“അതേടി അന്റെ ഇക്കാക്ക തന്നെ ”
ഇക്കാക്ക ന്നും വിളിച്ചു അവൾ എന്റെ നെഞ്ചിലൊട്ടു വീണു …
ഇവൾ എത്രയൊക്കെ വലുതായാലും എനിക്ക് ആ പഴയ 4 വയസുകാരി തന്നെയാ
“” ഇക്കാക്ക എന്താ പറയാതെ വന്നത് “”
“”പറഞ്ഞിട്ട് വന്നാൽ ഇക്ക് അന്റെ ഈ അന്തം വിട്ട മുഖം കാണാൻ പറ്റോ “”
ഒന്ന് പോഇക്കാക്കാനും പറഞ് അവൾ ചിരിച്ചു
അപ്പോഴേക്കും പൊന്നൂസിനെ എടുത്ത് ഇത്ത റൂമിലേക്ക് വന്നു
“അല്ല ആരാപ്പോത് ഞമ്മടെ പൊന്നുസോ ”
ഞാൻ അവളെ എടുക്കാൻ വേണ്ടിപോയി

പക്ഷെ വന്നില്ല ഇത്തനെ പറ്റിപിടിച്ചു ഇത്താടെ ഒക്കത്ത് തന്നെ ഇരുന്നുഅവൾ
ഞാൻ ബലം പ്രയോഗിക്കാൻ നിന്നില്ല ഉറങ്ങി നീറ്റല്ലേഉള്ളു ഇപ്പോൾ അവൾക്ക് കുറുമ്പുണ്ടാവും

“ഇത്ത പറഞ്ഞു കൊടുക്കുന്നുണ്ട് മാമയാ മോൾടെ മാമ നോക്കിനോക്ക്

ഞാൻ പോയി ബാഗിൽ നിന്നും ചോക്ലേറ്റ് എടുത്തുപൊന്നൂസിന് നേരെ നീട്ടി
അവൾ അത് വാങ്ങി എന്നെ നോക്കി ഒരു ചിരി

ഇതല്ലാം കണ്ടു അന്തം വിട്ടുനിൽകാർന്നു എനിക്ക് വാതിൽ തുറന്ന് തന്ന ആ പെൺകുട്ടി

അവളെ നോക്കി ഞാൻ ഒന്ന് ചിരിച്ചുകൊണ്ട്

“”ഇത്താ ഇത് ആരാ “”

ഇത്ത അവൾ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി ..,
“ഇത് ഉപ്പാടെ ഫ്രണ്ട് മജീദ്ക്കാ ടെ മോളാ”
നിനക്ക് ഓർമയില്ലേ ഇവളെ ?”
ഇവരിപ്പോൾ ഇവിടെയാതാമസം ഇവിടെ അടുത്ത് ഒരു വീട് വാങ്ങിച്ചു ഇപ്പോൾ കവലയിൽ ഒരു സ്റ്റേഷനറി കട നടത്താമൂപ്പര്,നിന്നോ­ട് ഞാൻ പറഞ്ഞിരുന്നല്ലോ “

“ആ ഇത്ത എന്നോട് പറഞ്ഞിരുന്നു ”
“പടച്ചോനെ ഇത് ആ കുട്ടിയാണോ ….ഇവളങ്ങുവലുതായല്ല­ോ %% ഇവള് നൂറുമോളുടെ ശത്രു ആയിരുന്നല്ലോ ചെറുപ്പത്തിൽ?,,,
അത് പറഞ്ഞു നാവ് വായിലേക്ക് ഇട്ടില്ല അപ്പോഴേക്കും നൂറു മോൾ ഇടയിൽ കയറി …

“ഹേയ് അതൊക്കെ പണ്ട് .ഇപ്പോൾ ഇവൾ എന്റെ best ഫ്രണ്ടാ ഹന്ന”

അവൾ തല പൊക്കി എന്നെ നോക്കി ഒന്ന് ചിരിച്ചു
“പണ്ട് നൂറു മോൾക്ക് വേണ്ടി കുറെ കരയി പിച്ചിട്ടുണ്ട് ഞാനിവളെ.രണ്ടാളും കൂടി കളിക്കുമ്പോൾ നൂറുമോള് എന്തങ്കിലും കുരുത്തക്കേട് ഒപ്പിക്കും അവസാനം അവള് തന്നെ കരയും എന്നിട്ടുഎന്നോട് വന്ന് ഒരു പരാതി പറയലും അത് കേട്ടപാതി ഞാൻ അവളെ പോയി വഴക്ക് പറയും അപ്പൊ കരഞ്ഞു കലങ്ങിയ കണ്ണുമായി എന്നെ നോക്കി വീട്ടിലേക്ക് ഒരു ഓട്ടം ഉണ്ട്
ഇവളുടെ ഈ നിൽപ്പ് കാണുമ്പോൾ എനിക്ക് ആ മുഖമാഓർമ വരുന്നത്
അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു .,

“” അല്ല ഹന്ന ഇപ്പോൾ എന്താ ചെയ്യുന്നേ “”

അവൾ പറയാൻ നിന്നപ്പോഴേക്കും നൂറു ചാടി കേറിപറഞ്ഞു

“”അവൾ എന്റെ കൂടെ തന്നെയാ ഡിഗ്രിക്ക് പഠിക്കുന്നത്.ഇക്കാക്­ക പറഞ്ഞു നിക്കാൻ സമയം ഇല്ല ഞങ്ങൾക്ക് കോളേജിൽ പോവാനുള്ള ടൈം ആയി
“”മ് ന്നാ ഇങ്ങള് പോയിക്കോ”
അപ്പോഴേക്കും നൂറു ബാഗും തോളിലിട്ട് പൊന്നൂസിന് ഒരു ഉമ്മയും കൊടുത്ത് എന്റെ അടുത്തേക്ക് വന്നു
ഇക്കാക്ക
ഞങ്ങൾ പോയിട്ട് വരാനും പറഞ്ഞുഅവർ പോയി

Leave a Reply

Your email address will not be published. Required fields are marked *