മാനസി തങ്ങളേക്കാൾ എത്ര കുറഞ്ഞ നിലവാരത്തിലാണ് ജീവിക്കുന്നത് എന്ന അവളെ ബോധ്യപ്പെടുത്താനുള്ള ഒരു ചെറിയ കെണി!!
മായേച്ചി,,, മാനസി ഒരു ചമ്മിയ മുഖത്തോടെ വിളിച്ചു,,,
എന്താ മോളെ? എന്ത് പറ്റി?? (മായ ഒന്നും അറിയാത്ത കണക്കെ മാനസിയുടെ നേർക്ക് നോക്കി)
അത് മായേച്ചി,,, വല്ല സ്പൂണോ,, ഫോർക്കോ കിട്ടിയിരുന്നെങ്കിൽ,,, ഇരുകൈകളിലും ഓരോ ചോപ്സ്റ്റിക്ക് വെറുതെ പിടിച്ചു കൊണ്ട് നല്ല ചമ്മലോടെ മാനസി തൻ്റെ ആവശ്യം അറിയിച്ചു,,,
മായ: ഓഹ്,, സോറി മോളെ,,, ഇവിടെ ചൈനീസ് ഫുഡ് സെർവ് ചെയ്യുമ്പോൾ ഈ സ്റ്റിക് മാത്രമേ ഒപ്പം വെക്കാറുള്ളു,, ഞാനാണെങ്കിൽ നിനക്ക് ഇത് പരിചയമുണ്ടാവില്ല എന്നു കാര്യം ഓർത്തുമില്ല,,,
ഒരു രണ്ടു മിനിറ്റ്,, കട്ട്ലറീസ് കൊണ്ട് വരാൻ ഞാൻ വിളിച്ചു പറയാം എന്നും പറഞ്ഞു മായ ഫോണിൻറെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും ദത്തൻ മായയെ തടഞ്ഞു,,,
ദത്തൻ: അതിൻ്റെ ഒന്നും ആവശ്യമില്ല മായ,,, ദേ,, മാനസി ഇങ്ങോട്ടു നോകിയെ എന്നും പറഞ്ഞു കൊണ്ട് ദത്തൻ ആദ്യം അയാൾ ആ ചോപ്സ്റ്റിക്ക് എങ്ങനെയാ പിടിച്ചിരിക്കുന്നെ എന്ന് മാനസിക്ക് കാണിച്ചു കൊടുത്തു,, ശേഷം അതുപയോഗിച്ചു എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടത് എന്നു രീതിയും അയാൾ അവൾക്കു കാട്ടിക്കൊടുത്തു,,,
ആദ്യമായി കാണുന്ന ഒരാളുടെ മുന്നിൽ വെച്ചു തനിക്ക് ഇതൊന്നും അറിയില്ല എന്ന് പറയാൻ മാനസിക്ക് നല്ല ചമ്മൽ തോന്നിയിരുന്നെങ്കിലും ഇപ്പോൾ ദത്തൻ തന്നെ അവളെ അതൊക്കെ പഠിപ്പിക്കാൻ മുൻകൈ എടുക്കുന്നത് കണ്ടപ്പോൾ മാനസിക്ക് ദത്തനോട് കൂടുതൽ ബഹുമാനം തോന്നി,,, ഒപ്പം വെറും രണ്ടു നേർത്ത കൊള്ളികൾ മാത്രം ഉപയോഗിച്ച് അയാൾ നിഷ്പ്രയാസം ചോറ് കഴിക്കുന്നത് കണ്ടപ്പോൾ ആശ്ചര്യവും തോന്നി,,,
അയാൾ കാട്ടിക്കൊടുത്ത രീതി പകർത്തി മാനസി ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല,,, രണ്ടു കൊള്ളികൾക്കിടയിലായി ഭക്ഷണം ഇറുക്കിപ്പിടിച്ചു ഉയർത്താൻ സാധിച്ചുവെങ്കിലും തൻ്റെ വായിക്കകത്തേക്കു ഇടുന്നതിനു മുന്നേ അത് വീണ്ടും ആ പ്ലേറ്റിലേക്കു തന്നെ തെന്നി വീഴും,,,
ഈ പ്രക്രിയ രണ്ടു മൂന്നു തവണ ആവർത്തിച്ചതും മാനസി നിസ്സഹായതയോടെ ദത്തൻറ്റെ മുഖത്തേക്ക് നോക്കി,,,
കാര്യം മനസ്സിലാക്കിയ ദത്തൻ,, പേടിക്കേണ്ടതില്ല എന്ന് പറയുന്ന ഭാവത്തോടെ അയാളുടെ ചെയറിൽ നിന്നും എഴുന്നേറ്റു മാനസിയുടെ പിറകിൽ അല്പം കുനിഞ്ഞു നിന്നു,,,
ദത്തൻ അയാളുടെ മുഖം മാനസിയുടെ ഷോൾഡർ ഭാഗത്തു ചേർത്ത് വെച്ചു,, ശേഷം അവളുടെ ഇരു കരങ്ങൾക്കും മേൽ തൻ്റെ കരങ്ങൾ ചേർത്ത് വെച്ചു,,
മാനസിയുടെ ഓരോ വിരലിനും മുകളിലായി തൻ്റേയും സമാന വിരലുകൾ ചേർത്ത് വെച്ച ദത്തൻ ആദ്യം ചോപ്സ്റ്റിക്ക് എങ്ങനെയാണു ശരിയായ രീതിയിൽ പിടിക്കേണ്ടത് എന്ന് മാനസിക്ക് പഠിപ്പിച്ചു കൊടുത്തു,,,
പിടുത്തം ശരിയായതും ഫ്രൈഡ് റയിസിൽ നിന്നും അല്പം ചോറും ഒപ്പം ഒരു ചെമ്മീൻ കഷ്ണവും ഇറുക്കിപ്പിടിച്ചു മാനസിയുടെയും ദത്തൻറ്റെയും ഇരു കൈകളും ഒരുപോലെ മുകളിലേക്ക് ഉയർന്നു വിജയകരമായി ആ ഭക്ഷണം മാനസിയുടെ വായിലേക്ക് നിക്ഷേപിക്കപ്പെട്ടു
തൻ്റെ വായിലേക്ക് നിക്ഷേപിക്കപ്പെട്ട ആ ചൈനീസ് ഫുഡിന്റെ സ്വാദ് അറിഞ്ഞതും,, മാനസി കണ്ണുകൾ അടച്ചു പരിസരം മറന്നു ഹ്മ്മ്മ്,,, വൗ,, എന്ന് അല്പം ഉറക്കെ തന്നെ പറഞ്ഞുപോയി,,,
ഇത് ഇവിടുത്തെ ചൈനീസ് ഫുഡിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും ബെസ്റ്റ് ആണ്,, ശങ്കായിയിൽ നിന്നും വന്ന ഒരു റിയൽ ചൈനീസ് കാരൻ തന്നെയാണ് ഇവിടുത്തെ ഷെഫ് !! (മാനസിയുടെ ആ നിഷ്കളങ്കമായ പ്രതികരണം കണ്ട മായ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു).
ഏതാണ്ട് അഞ്ചോ ആറോ തവണ ദത്തന്റെ സഹായത്തോടെ കഴിച്ചതിനു ശേഷമാണു മാനസി തനിച്ചു ചോപ്പ്സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാൻ പഠിച്ചത്,,,
ഏകദേശം തൻ്റെ മകളുടെ പ്രായം വരുന്ന മാനസിക്ക് ദത്തൻ ചോറ് വാരിക്കൊടുക്കുന്ന കാഴ്ച ‘മായ’ നിറഞ്ഞ പുഞ്ചിരിയോടെ നോക്കിയിരുന്നു,, ഒപ്പം തന്ത്രപരമായി മാനസിയെ തൻ്റെ വലയിൽ കുടുക്കുന്ന ദത്തന്റെ മിടുക്കിനെ അവർ മനസ്സാൽ പ്രശംസിക്കുകയും ചെയ്തു,,
