എന്തുകൊണ്ടോ അയാളുടെ ആ സംസാരം കേട്ട മാനസി അറിയാതെ ചിരിച്ചു പോയി ,,,
മാ,, മാനസി,, അതാണ് എൻ്റെ പേര്,, സാർ എന്നെ അങ്ങനെ വിളിച്ചാൽ മതി,,
ഓക്കേ,, ഞാൻ ഇനി മാനസി എന്ന് വിളിച്ചോളാം,, ബട്ട് ഓൺ 1 കണ്ടീഷൻ,, എന്നെ മാനസി സാർ എന്ന് വിളിക്കരുത്,, യൂ ക്യാൻ കാൾ മി ദത്തൻ,, ഡീൽ?? (മുഷ്ടി ചുരുട്ടി തള്ളവിരൽ ഉയർത്തിപ്പിടിച്ചായിരുന്നു ദത്തൻ ആ ഡീൽ എന്ന വാക് ഉപയോഗിച്ചത്)
അയാളുടെ സരസമായ ആ ചോദ്യത്തിന് മാനസി ചെറുതായി ഒന്ന് കുണുങ്ങിച്ചിരിച്ചു കൊണ്ട് തിരിച്ചു അയാളുടെ നേർക്കും തന്റ്റെ തള്ളവിരൽ ഉയർത്തിക്കാണിച്ചു ഡീൽ ഉറപ്പിച്ചു,,,
എന്താ ഇവിടെ ഒരു ചിരിയും കളിയുമൊക്കെ,,, നിങ്ങൾ ഇപ്പോയെ ഫ്രണ്ട്‌സ് ആയോ?? ജ്യുസുമായി തിരിച്ചു വന്ന മായ നിറപുഞ്ചിരിയോടെ ആയിരുന്നു അത് ചോദിച്ചത്,,,
പിന്നെ മാനസിയെ ഉപദേശിക്കുമ്പോലെ പറഞ്ഞു,, മോളെ മാനസി,, ഇയാളുമായി കൂടുതൽ കമ്പനി കൂടാൻ നിക്കണ്ട,, സംസാരിക്കാൻ ആരെയെങ്കിലും കിട്ടിയാൽ പിന്നെ അയാളെ വധിച്ചിട്ടേ വിടത്തുള്ളൂ,,
മായ അത് പറഞ്ഞതും മാനസി പതിഞ്ഞ രീതിയിൽ ഒന്ന് പൊട്ടിച്ചിരിച്ചു ,,, ദത്തനും ആ ചിരിയിൽ പങ്കു ചേർന്നു,,
പിന്നെ മാനസി,, ദത്തനും നമ്മുടെ ഒപ്പം ലഞ്ചിന് കാണും,, നിനക്ക് കുഴപ്പമില്ലല്ലോ??
ഏയ്,, ഇല്ല ചേച്ചി,, മാനസി മുഖത്തെ പുഞ്ചിരി മായാതെ പറഞ്ഞു,,,
സത്യത്തിൽ,, ഇങ്ങോട്ടു കയറി വരുന്ന സമയത്തു ആദ്യം ദത്തനെ കണ്ടപ്പോൾ മാനസിക്ക് നിരാശ തോന്നിയിരുന്നു,, മാനസിയുടെ ഇന്നത്തെ ആഗമന ഉദ്ദേശം തന്നെ മായേച്ചിയുമായി കുറച്ചു നേരം തനിച്ചു ചിലവഴിക്കുക,, പിന്നെ ഏറ്റവും മുഖ്യമായ തൻ്റെ ജോലിക്കാര്യത്തെ പറ്റി സംസാരിക്കുക എന്നതൊക്കെ ആയിരുന്നു,, പക്ഷെ ഇതിപ്പോൾ ഇങ്ങനെ ഒരു അന്യൻറ്റെ മുന്നിൽ വെച്ച് എങ്ങനെ തൻ്റെ കാര്യങ്ങളൊക്കെ മായേച്ചിയോടു പറയും എന്ന ആശങ്ക അവർക്കുണ്ടായിരുന്നു,,,
പക്ഷെ ഇപ്പോയെന്തോ ദത്തനുമായി കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ താൻ അയാളുമായി പെട്ടെന്ന് കംഫോര്ട്ടബിൾ ആയി വരുന്നത് പോലെ മാനസിക്ക് തോന്നി,,,
മായ തുടർന്ന് സംസാരിച്ചു,,,
ആ പിന്നെ മാനസി,,, ഞാൻ നേരത്തെ പറഞ്ഞല്ലോ ദത്തൻ ഡൽഹി സ്റ്റെൽഡ് ആണെന്ന് അതുപോലെ ഒരുപാടു ബിസിസ്നെസ്സ് സ്വന്തമായുള്ള ഒരു വ്യവസായ പ്രമുഖൻ കൂടിയാണ് ദത്തൻ,,, ഒരുപാടു ഫാക്ടറികൾ, റീടൈൽ സ്റ്റോറുകൾ,തീയേറ്ററുകൾ അങ്ങനെ,,, അങ്ങനെ,,,
ഓ,, മതി മായെ,,, ഇനിയും പൊക്കിയാൽ എൻ്റെ ഈ കഷണ്ടിത്തല ചെന്ന് റൂഫിൽ ഇടിക്കും,, (അങ്ങനെ പറഞ്ഞു ദത്തൻ പൊട്ടിചിരിച്ചതും മായയും, മാനസിയും അയാളുടെ ആ ചിരിയിൽ പങ്കാളിലകളായി)
അതിരിക്കട്ടെ,, മാനസിയുടെ ഭർത്താവു എന്ത് ബിസിനെസ്സ് ആണ് ചെയ്യുന്നേ,,, ദത്തനായിരുന്നു അത് ചോദിച്ചത്,,,
ഇല്ല,, എൻ്റെ ഭർത്താവു ബിസിനെസ്സിൽ അല്ല,,, അദ്ദേഹം ഒരു ടീച്ചറാണ്,, കണക്കു ടീച്ചർ,,,
ഓഹ്,, കണക്കു ടീച്ചറോ?? അത്രയും പറഞ്ഞു ദത്തൻ പുകച്ചു ചുളിച്ചു,,
തൻ്റെ ആ പ്രതികരണം കണ്ടു ഒരു സംശയത്തോടെ തന്നെ നോക്കിയിരിക്കുന്ന മാനസിയോടായി ദത്തൻ തുടർന്ന് സംസാരിച്ചു,,,
ഓഹ്,,, ക്ഷമിക്കണം,, എനിക്ക് പഠിക്കുന്ന കാലം തൊട്ടേ കണക്കു ഇഷ്ട്ടമല്ല,, ബോറിങ്,, എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വിഷയം ഹിസ്റ്ററി ആയിരുന്നു,,,
ശേഷം ദത്തൻ ഹിസ്റ്ററി വിഷയങ്ങളായ വേൾഡ് വാറിനെ പറ്റിയും അതുപോലെ സമാനമായ മറ്റു വിഷയങ്ങളെ പറ്റിയും വാതോരാതെ സംസാരിച്ചു തുടങ്ങി,,,
ഏതാണ്ട് പത്തു മിനിറ്റോളം ദത്തൻറ്റെ ആ വധം കേട്ടതും മാനസി അറിയാതെ ഒരു കോട്ടുവായ വിട്ടുപോയി,,,
മാനസിയുടെ പ്രതികരണം കണ്ട മായ പെട്ടെന്ന് തന്നെ ദത്തൻറെ കയ്യിൽ ഒരു ഇടി കൊടുത്തു കൊണ്ട് “മതി,, ആ പെണ്ണിൻ്റെ തല തിന്നത്” എന്ന് പറഞ്ഞു കൊണ്ട് ദത്തന് ഒരു താക്കീത് കൊടുത്തു,,
മായ തുടർന്നു,,,
ഇവളുടെ ഭർത്താവ് പഠിപ്പിക്കുന്നത് കണക്കാണെങ്കിലും,, വീട്ടിൽ കൂട്ടുകാരുമൊത്തു ഇരുപത്തിനാലു മണിക്കൂറും ചർച്ച ചെയ്യുന്നത് ഇതുപോലുള്ള ചരിത്ര വിഷയങ്ങളാണ്,, അതിൽ നിന്നും ഒരു മോചനം തേടിയാ,, ആ കൊച്ചു ഇങ്ങോട്ടു വരുന്നത്,, ഇനി നീയും ഇവിടെ ഇരുന്നു ചരിത്രം വിളമ്പി ആ കൊച്ചിനെ വെറുപ്പിക്കല്ലേ,, പ്ളീസ്,,, ഒരു തമാശ രീതിയിൽ കൈകൾ കൂപ്പിക്കൊണ്ടായിരുന്നു മായ അവരുടെ വാക്കുകൾ അവസാനിപ്പിച്ചത്,,,
അതെന്താ?? മാനസിക്ക് ചരിത്രം ഇഷ്ടമല്ലേ? സോഫയിലേക്ക് ഒന്നൂടെ പിന്നോക്കം ചാരിയിരുന്നു,, അല്പം ഗൗരവമേറിയ സ്വരത്തിലായിരുന്നു ദത്തൻ അത് ചോദിച്ചത്,,,
