അച്ഛന്റെ കൂടെ ബിസിനസ്സ് തിരക്കുകളിൽ ആയിരുന്നു സമീർ ഇപ്പൊ. വന്ന സമയത് അതികം പണി ഉണ്ടായിരുന്നില്ലെകിലും, സമീറിന് കാര്യപ്രാപ്തി ആയി എന്ന് തോന്നിയ അവന്ടെ അച്ഛൻ കമ്പനിയിലേക്ക് കൂടുതൽ വരാതെ ആയി.
മുംബൈയിൽ പുതിയ ആൾക്കാരുടെ ഇടയിൽ ലോഹിതിന്ടെ ജീവിതവും ജോലിയും മുന്നോട്ടെ പോയി. ആരെയും വിളിക്കാൻ ഒന്നും അവന്ടെ ഭാഗത് നിന്നും ഒരു നീക്കം ഉണ്ടായിരുന്നില്ല, വല്ലപ്പോഴും സാമിന് മെസ്സേജ് അയക്കും, ത്രിവേണിയോടും അങ്ങനെ തന്നെ. തന്ടെ ഇഷ്ട പരിപാടി ആയ ഡിജിറ്റൽ ആർട്ട് പോലും അവൻ ഇപ്പൊ ചെയാർ ഇല്ല. ഇപ്പോഴും കൂടെ തന്നെ ഉണ്ടാവും എന്ന് കരുതിയ മൂന്ന് ആൾക്കാരും ഇപ്പൊ മൂന്ന് സ്ഥലങ്ങളിലേക്ക് ആയി.
അങ്ങ് കേരളത്തിൽ…
“ഇത് എന്താ സിനിമയോ, അതോ സീരിയലോ… ബിസിനസ്സ് ഒന്നും കൂടി കൊഴുക്കും എന്ന് പറഞ്ഞ് എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ… എനിക്ക് ആകെ 24 വയസ്സ് അല്ലെ ആയിട്ട് ഉള്ളു. അല്ല, നമ്മളെ ബിസിനെസ്സിന് എന്താണ് ഒരു പ്രെശ്നം, അത്യാവശ്യം നല്ല ലാഭം തന്നെ ഞാൻ ഉണ്ടാകുന്നുണ്ടലൊ” സമീർ അവന്റെ ബാപ്പയോട് കുറച്ച് ഗൗരവത്തിൽ പറഞ്ഞു.
“എടാ നിന്നെ ആരെങ്കിലും നിർബന്ധിച്ചോ. അത്യാവിശ്യം നല്ല ഒരു പ്രൊപോസൽ ആയിട്ട് തോന്നി എനിക്ക്, പിന്നെ ബുസിനെസ്സിനെയും ഗുണം ചെയ്യും എന്ന് തോന്നി. പിന്നെ അറിയാലോ മക്കളെ, ഒരു മുസ്ലിം കുടുംബത്തിനോ ക്രിസ്ത്യാനി കുടുംബത്തിനോ ഇങ്ങോട്ടേക്ക് ആലോചന ആയിട്ട് ആരും വരില്ല. നിനക്ക് ആണെകിൽ ആരോടും അങ്ങനെ ഇഷ്ടവും കാര്യങ്ങളും ഒന്നും ഇല്ല” ബാപ്പ പറഞ്ഞു.
“ബാപ്പ… അത് മാത്രം പറയരുത്. അങ്ങനെ ആണെകിൽ ഇവനെ കൊണ്ട് കെട്ടിച്ച പോരെ, പ്രെശ്നം തീർനിലെ…” അനിയനെ ചൂണ്ടി കാണിച്ച് കൊണ്ട് സമീർ പറഞ്ഞു.
“ഡാ ചേട്ടായി… പിന്നെ എനിക്ക് പകരം നീ കോളേജ് പോയി ഉണ്ടാകുമോ” എന്നും പറഞ്ഞ് രണ്ട് പേരും നേർക്ക് നേർ വന്നു.
“നീർത്തട രണ്ടെണ്ണവും. ഒരു അഭിപ്രായം ചോയ്ച്ച അത് പറഞ്ഞ മതി നീ, ഞാൻ അവനെ വിളിച്ച് ശെരി ആവില്ല എന്ന് പറഞ്ഞേക്കാം… പോരെ” ബാപ്പ പറഞ്ഞു.
“ഹമ്മ്… നീ കൊണ്ട് ഇങ്ങനെ എങ്കിലും ഒരു ഗുണം എനിക്ക് ഉണ്ടായലോ” സമീർ ജോയലിനോട് പറഞ്ഞു.
“എസ്ക്യൂസ് മി, ആരും ഇല്ലേ ഇവിടെ” വീടിന്ടെ മുമ്പിൽ നിന്നും ആരോ പറഞ്ഞു. ഒരു പെൺകുട്ടിയുടെ കിളിനാദം കേട്ട ഉടനെ ചേട്ടനും അനിയനും ഉമ്മറത്തേക്ക് ഓടി ചെന്നു. പരിചയം ഇല്ലാത്ത ഒരു കുട്ടി, മൂന്ന് പേരും എന്ത് പറയണം എന്നോ എന്ത് ചോയ്ക്കണം എന്നോ അറിയാതെ അവിടെ നിന്നു.
“മുഷീദ് അങ്കിൾ ഇല്ലേ” അവൾ ചോദിച്ചു. അവരുടെ ബാപ്പ ആയിരുന്നു അത്. അപ്പൊ തന്നെ ജോയൽ ഉറക്കെ ബാപ്പയെ ഇങ്ങോട്ടേക്ക് വിളിച്ച് വരുത്തി.
“ആഹ് ഇതാരാ അലൈല മോളോ. കേറി ഇരിക്ക് മോളേ, വീട്ടിലേക്ക് ആരെങ്കിലും വന്ന ഒന്ന് തിരുത്തണം എന്ന് ഉള്ള ബോധം പോലും ഉള്ള ആരും ഇവിടെ ഇല്ല മോളെ” ബാപ്പ രണ്ടവന്മാരെയും നോക്കി പറഞ്ഞു.
“ഇത് അലൈല, അബ്ദുല്ലാഹ് അങ്കിൾ ഇല്ലേ, നമ്മളുടെ ഐറ്റംസ് ഇപ്പൊ ഷിപ്പിങ്ങിന് ഒക്കെ സഹായിക്കുന്ന… അയാളുടെ മോൾ ആണ്” ബാപ്പ പറഞ്ഞു. അപ്പോഴാണ് അവളെ പറ്റി ആയിരുന്നു കുറച്ച് മുന്നേ പറഞ്ഞത് എന്ന് രണ്ടാൾക്കും മനസ്സിലായത്.
അലൈല, കാണാൻ നല്ല സുന്ദരി. ഇരു നിറം, ബ്രൗണും കറുപ്പുമായ കൃഷ്ണമണികൾ. ചിരിക്കുമ്പോഴും ചുണ്ട് അത്ര വിരിയുന്നില്ല, നേരെയും അല്ല ചുരുണ്ടിട്ടും അല്ലാത്ത തീരമാലകൾ പോലത്തെ മുടി. നോട്ടത്തിലും സംസാരത്തിലും ഭയങ്കര നിഷ്‌കളങ്കത. കണ്ടാൽ അപ്പൊ തന്നെ ആരും മയങ്ങി വീഴില്ല, പക്ഷെ പിന്നെയും പിന്നെയും നോക്കാൻ പ്രേരിപ്പിക്കുന്ന എന്തോ കാര്യം അവളിൽ ഉണ്ടായിരുന്നു.
അവൾ ബാപ്പയോട് സംസാരിച്ച് കൊണ്ടിരിക്കുക ആയിരുന്നു, അപ്പൊ ജോയൽ പെട്ടന് സമീറിനോട് ഒന്ന് ഉള്ളിലേക്ക് വരാൻ പറഞ്ഞു.
“ചേട്ടായി പറഞ്ഞതാ ശെരി, പിന്നെ ബാപ്പാക്കും വിഷമം ആവണ്ട. ഇപ്പൊ ഉറപിച്ചാലും കല്യാണം പഠിത്തം ഒക്കെ കഴിഞ്ഞിട്ട് പതുക്കെ മതിയലോ” ജോയൽ പറഞ്ഞു. സമീർ അവനെ ശെരിക്കും ഒന്ന് നോക്കി, അത് കണ്ടതും നാണം കാരണം ജോയൽ തല താഴ്ത്തി അവിടെ നിന്നു. വീട്ടിൽ ഗസ്റ്റ് വന്നിട്ട് ഉള്ളിൽ തന്നെ നിൽക്കുന്നത് മോശം ആയത് കൊണ്ട് അവർ അപ്പൊ തന്നെ തിരിച്ച് ഹാളിലേക്ക് പോയി.
