അവിടെ വന്ന ഒട്ടുമിക്ക എല്ലാ കമ്പനികളിടേയും ജോയ്‌നിങ് ഡേറ്റ് കോളേജ് കഴിഞ്ഞ് ഒന്ന് രണ്ട് മാസം കഴിഞ്ഞായിരുന്നു. പക്ഷെ സമീറിന് വന്ന കമ്പനി ജോയിൻ ചെയ്യാൻ പറഞ്ഞത് കോളേജ് കഴിഞ്ഞ് മൂന്ന് ദിവസം കഴിയുമ്പോഴ് ആയിരുന്നു. നേരെ വീട്ടിലേക്ക് പോവുന്നതിന് പകരം അവൻ കമ്പനിയിൽ ജോയിൻ ചെയ്യാനും താമസം ശെരിയാകാനും വേണ്ടി പുണെ’യിലേക്ക് പോവുക ആണ്. സമീറും ലോഹിതും അവർ അവരുടെ വീട്ടിലേക്കും.
ശേഷം എയർപോർട്ടിൽ…
“എടാ… ഞാൻ അവനെയും വിളിച്ചതാ നിന്നെ യാത്രയാക്കാൻ പക്ഷെ തിരക്ക് ആയത് കൊണ്ട് വരാൻ പറ്റിയില്ല” സമീർ പറഞ്ഞു.
“അവൻ വരാൻ പോവുന്നില്ല എന്ന് എനിക്കും അറിയാം നിനക്കും അറിയാം. എന്തിനാടാ പിന്നെ കള്ളം പറയണേ മൈരേ” അവന്ടെ തോളിൽ കൈ വെച്ച് കൊണ്ട് ഹൃതിക് ചോദിച്ചു. അത് കേട്ടതും മറുപടി ഒന്നും നൽകാതെ സമീർ അവിടെ നിന്നു.
“ആ അത് വിട്. ഡാ സോറി… ഞാനും കൂടി ഓരോന്ന് പറഞ്ഞ് ആണലോ നിന്നെയും സാനിയയെയും… നിനക്ക് എങ്ങനെ തോന്നും എന്ന് ആലോചിക്കാതെ ഞാൻ എന്തൊക്കയോ പറഞ്ഞിട്ട് ഉണ്ട്, അതൊക്കെ ഒരു തമാശ ആയിട്ട് ഉദ്ദേശിച്ചുള്ളൂ അല്ലാതെ…” ഹൃതിക് പറഞ്ഞു.
“എന്നോട് ഇതൊക്കെ വേണോടാ… നീ ചെലാൻ നോക്ക് സമയവും ആയി ഫ്ലൈറ്റിന്” സമീർ പറഞ്ഞ ശേഷം അവനേ കെട്ടിപിടിച്ചു, ശേഷം അവനെ യാത്രയാക്കി.
ഇതേ സമയം കോളേജിൽ…
“എന്തോ പോലെ, കുറച്ച് ആയിട്ട് ഇവിടെ തന്നെ ഉണ്ടായിരുന്നാലോ, പെട്ടന് എല്ലാം കഴിഞ്ഞ് പോവാ എന്നൊക്കെ പറയുമ്പോ… ഇനി നമ്മൾ കാണുവോ” ലോഹിത് ചോദിച്ചു.
“ഇനി നമ്മൾ കാണുമോ ഇല്ലയോ എന്നൊന്നും പക്ഷെ ഐ വിൽ മിസ്സ് യു… ഞാൻ മെസ്സേജ് ഇടാം” ത്രിവേണി പറഞ്ഞു. അത് കഴിഞ്ഞതും രണ്ട് പേരുടെയും ഇടയിൽ ഒരു ബുദ്ധിമുട്ടിക്കുന്ന നിശബ്ദത ആയിരുന്നു. എന്തൊക്കെ പറയാനും എന്ന് ഉണ്ടായിരുനെകിലും ഒന്നും അവളെ അറിയിക്കരുത് എന്നും ഉണ്ടായിരുന്നു. ഇനിയുമവിടെ നിന്ന് അവളുടെ ഉള്ളിൽ സംശയം ഉണ്ടാകേണ്ട എന്ന് കരുതി ലോഹിത് അവിടെ നിന്നും പോവാൻ തീരുമാനിച്ചു.
“അപ്പൊ ശെരി എന്നാ…” ഇതും പറഞ്ഞ് ലോഹിത് അവളുടെ കൈയിലേക്ക് ഒരു ഗിഫ്റ് കൊടുത്തു. അവൻ വരച്ച അവളുടെ ഒരു ഫോട്ടോ ആയിരുന്നു. ഒരു ചിരി നൽകിയ ശേഷം അവൾ അവനെ ഒന്ന് കെട്ടിപിടിച്ചു. അവളുടെ മുലകൾ നന്നായി തന്നെ അവന്ടെ നെഞ്ചിൽ അമർന്നു, ഉള്ളിൽ വീണ്ടും പല ചിന്തകൾ വന്ന് തുടങ്ങി, അപ്പോഴേക്കും അവൾ അവനിൽ നിന്നും അകന്ന ശേഷം യാത്ര പറഞ്ഞ് പോയി. കൂറേ പറയണം എന്ന് അവന് ഉണ്ടായിരുനെകിലും, ഒന്നും പറയാതെ അവനും പോയി. നാട്ടിലേക്ക് പോവുമ്പോ അവളെയും കൂട്ടണം എന്ന് ഉണ്ടായിരുനെകിൽ അവന് വിളിക്കാൻ ഒരു ബുദ്ധിമുട്ട് തോന്നി. സമീറും ലോഹിതും അന്ന് രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചു.
“നിനക്ക് ഇപ്പോഴതാ ജോയ്‌നിങ് ഡേറ്റ്… അല്ല എപ്പോ ആണെകിൽ നമക്ക് ഒരുമിച്ച് പോവാം മുംബൈയിലേക്ക്” യാത്രക് ഇടയിൽ ലോഹിത് പറഞ്ഞു.
“ഞാൻ ഇല്ലടാ… ഞാൻ ഓഫർ ലെറ്റർ അക്‌സെപ്റ് ചെയ്തില്ല. ബാപ്പയുടെ കൂടെ ബിസിനസ് ചെയാൻ അല്ലേടാ ഞാൻ MBA എടുത്തത്. പിന്നെ നമ്മൾ എല്ലാവര്ക്കും ഒരേ കമ്പനിയിൽ പോയി ഒന്നുടെ അടിച്ച് പൊളിക്കാൻ ഇന്റർവ്യൂവിന് ഇരുന്നു, അല്ലാതെ… ഇപ്പൊ ഉള്ള അവസ്ഥ വെച്ച് നിങ്ങൾ ഇനി ഒരുമിച്ച് ഒരു കമ്പനിയിലേക്ക് പോവാൻ പോവുന്നതും ഇല്ല…” അല്പം ദേഷ്യവും സങ്കടത്തോട് കൂടി സാം പറഞ്ഞതിന് ശേഷം ചെവിയിൽ ഹെഡ്സെറ്റ് വെച്ച് അവൻ. ലോഹിനെ നോക്കാതെ ഇരിക്കാൻ ജന്നൽ വഴി അവൻ മേഘങ്ങൾ നോക്കി ഇരുന്നു. അധികം സംസാരം ഒന്നും അവർക്ക് ഇടയിൽ ആ യാത്രയിൽ ഉടന്നീളം ഉണ്ടായില്ല.
വീണ്ടും കാണാം എന്നും പറഞ്ഞ് അവർ നാട്ടിൽ എത്തിയതിന് ശേഷം പിരിഞ്ഞു.
വീണ്ടും മാസങ്ങൾ കടന്ന് പോയത് വളരെ പെട്ടന് ആയിരുന്നു, കാലങ്ങൾ മാറി അവരുടെ ജീവിതവും മാറി… 1 വർഷത്തിന് ശേഷം…
ഹൃതിക് തന്ടെ ജോലിയും തിരക്കുകളുമായി പോകുന്നു, എന്നാലും ഉള്ളിൽ ഇപ്പോഴും ചെയ്ത് പോയത് എല്ലാം തിരുത്താൻ ഒരു അവസരം കിട്ടാൻ വേണ്ടി അവൻ ഒരുപാട് ആഗ്രഹിച്ചു. അവിടെ ജോലിക്ക് കേറി ഏകദേശം 6-7 മാസം കഴിഞ്ഞപ്പോ ശ്രുതികയും അതെ ബ്രാഞ്ചിൽ വന്ന് ജോയിൻ ചെയ്തു. ഹൃതിക്കിന് ഇപ്പൊ ഉള്ള ആശ്വാസം അവളുടെ സൗഹൃദവും പിന്നെ വല്ലപ്പോഴും ഉള്ള സാമിന്റെ ഫോൺ വിളികളും ആണ്.
