പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 2.4 7

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4

Perillatha Swapnangalil Layichu 2.4 | Author : Malini Krishnan

[ Previous Part ] [ www.kambi.pw ]


പഴയ സ്വപ്നം


 

photo-2025-01-10-22-40-09

 

സമീർ അവനാൽ ആവും വിധം രണ്ട് പേർക്കും ഇടയിൽ ഉള്ള പ്രെശ്നം തീർക്കാൻ നോക്കി, എങ്കിലും രണ്ട് പേരുടെയും വാശിക്ക് മുന്നിൽ അവന് ഒന്നും ചെയ്യാൻ ആയില്ല. തെറ്റിയത് ലോഹിതും ഹൃതിക്കും ആയിരുനെകിലും അത് സാരമായി ബാധിച്ചത് സമീറിന് ആയിരുന്നു, ഒന്നും ചെയ്യാൻ താല്പര്യം ഇല്ലാതെ ആയി, ഇവരുടെ രണ്ട് പേരുടെയും ഇടയിൽ കുടുങ്ങി പോവുകയും ചെയ്തു. ഇവർക്ക് രണ്ട് പേർക്കും കിട്ടിയ അതെ കോമപ്പണിയുടെ ഇന്റെർവ്യൂ പോലും സമീറിന് നേരെ ചെയ്യാൻ പറ്റിയില്ല. ആഴ്ചകൾ അങ്ങനെ കടന്ന് പോയി…

“ഡാ ഹൃതികെ… നീ എന്തിനാടാ ഈ കമ്പനിയുടെ ഇന്റർവ്യൂവിന് കേറിയത്” ഏതോ പുതിയ വന്ന കമ്പനിയുടെ ഇന്റെർവ്യൂ കഴിഞ്ഞ് പുറത്ത് ഇറങ്ങിയ ഹൃതികിനോട് സമീർ ചോദിച്ചു.

“ഇത് നല്ല കമ്പനി ആട, കുറച്ചും കൂടി നല്ല പാക്കേജ് ആണ്” ഹൃതിക് മറുപടി കൊടുത്തു.

“അതുകൊണ്ടാണ്… അല്ലാതെ വേറെ ഒന്നും ഇല്ല”

“നിനക്ക് എന്റെ വയ്യെന്ന് കേട്ട പറ്റു അല്ലെ. മറ്റേ മൈരൻടെ കൂടെ പോവാൻ എനിക്ക് സൗകര്യം ഇല്ല അത്ര തന്നെ” അത്യാവശ്യം ദേഷ്യത്തിൽ ഹൃതിക് പറഞ്ഞു.

“നീ ഒന്ന് റൂമിലേക്ക് എങ്കിലും വാടാ, എത്ര കാലം ആട രണ്ടും കൂടി ഇങ്ങനെ… അവൻ നമ്മളോട് അല്ലാതെ വേറെ ആരോടേലും കൂട്ട് ഉണ്ടോ. പെട്ടന് ദേഷ്യത്തിൽ ചെയ്തത് പോയി, നിങ്ങൾ ഒന്ന് സംസാരിച്ച തീരാവുന്ന പ്രേഷണമേ ഉള്ളു”

“അവന് എന്തിനാടാ നമ്മൾ, അവൾ ഉണ്ടാലോ. രണ്ടും കൂടി അവരുടെ ഇഷ്ടത്തിന് എന്താ എന്ന് വെച്ച ആയിക്കോട്ടെ” എന്നും പറഞ്ഞ് ഹൃതിക് അവിടെ നിന്നും നടന്ന് പോയി. പോകുന്ന വഴിക്ക് അവന്ടെ മുന്നിൽ ശ്രുതികയും വന്നു.

“എടോ എവിടെ ആണ് കാണാനേ കിട്ടുന്നില്ലാലോ. ഞാനും ഇപ്പോഴാണ് ഇന്റർവ്യൂ കഴിഞ്ഞ് ഇറങ്ങിയത് (T)” ശ്രുതികാ ചോദിച്ചു.

“കണ്ടോ, നിന്നെ ഒന്ന് കാണാൻ ഉള്ള എഫോർട്ട് പോലും ഞാൻ ഇടുന്നില്ല. നിനക്ക് എന്റെ കാര്യം ഉറപ്പാണോ… പാസ്റ്റിൽ സംഭവിച്ച കാര്യങ്ങൾ ഓർത്ത് ഇപ്പോഴും നടക്കുന്ന ഒരാൾ ആണ് ഞാൻ, നീ വിചാരിച്ച വേറെ എത്രയോ പയ്യന്മാരെ കിട്ടും, വെറുതെ നീ നിന്റെ ടൈം വേസ്റ്റ് ചെയ്യരുത്. നിന്റെ നല്ലതിന് വേണ്ടി ആണ് ഇതൊക്കെ പറയുന്നത് (T)” ഹൃതിക് പറഞ്ഞു. വെറുതെ കണ്ടപ്പോ ഒന്ന് മിണ്ടിയതിന് ഇവൻ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ എന്ന് ചിന്തിച്ച് ശ്രുതികാ അവനെ നോക്കി അവിടെ നിന്നു.

“ഇതൊക്കെ പറയാൻ ഇപ്പൊ ഇവിടെ എന്താണ് ഉണ്ടായത്, എന്തേലും പ്രശ്നം ഉണ്ടോ. യു കാൻ ടെല്ല് മീ, എന്നെ കൊണ്ട് പറ്റുന്ന എന്ത് സഹായവും ഞാൻ ചെയ്ത് തരാം (T)” അവൾ പറഞ്ഞു. ഹൃതിക് ഇതുപോലൊരു സോഫ്റ്റ്‌ ആയ മറുപടി പ്രതീക്ഷിച്ചില്ല.

“കണ്ടിട്ട് എന്തോ ടെൻഷൻ ഉണ്ട് എന്ന് തോന്നുന്നു. ഡോൺറ്റ് വറി, നിനക് ഈ ജോലി കിട്ടും. നമക്ക് എന്ന പിന്നെ സംസാരിക്കാം… (T)” ഹൃതികിന്ടെ അടുത്ത് നിന്നും മറുപടി ഒന്നും കേൾക്കാതെ ആയപ്പോ അവൾ പറഞ്ഞു. അവനെ ഒന്ന് കെട്ടിപ്പിടിച്ച ശേഷം അവൾ അവിടെ നിന്നും പോയി. അവൻ പിന്നെയും മുന്നിലോട്ട് നടന്നു.

“ആരെ ഹൃതിക് ഭായ് ക്യാ ഹുആ, കോയി പ്രോബ്ലം ഹേ ക്യാ…” അവനോട് ആരോ ചോദിച്ചു. ഏതാടാ നീ ഒക്കെ, ഇതുവരെ ഇവനോട് ഒന്നും ഞാൻ മിണ്ടിട്ട് ഇല്ലാലോ. എല്ലാവരും ഇപ്പൊ എന്തിനാ എന്നോട് ഓരോന്ന് ചോദിക്കുന്നെ… എന്നും ചിന്തിച്ച് ഹൃതിക് അവിടെ നിന്നു. ഒന്നും ഇല്ല എന്ന് പറഞ്ഞ് മറ്റവനെ നോക്കി ചിരിച്ച ശേഷം ഹൃതിക് പോയി.

അധികം വൈകാതെ തന്നെ അവരുടെ പഠന കാലത്തെ അവസാന പരീക്ഷയും വന്ന എത്തി, ദിവസങ്ങൾ ആഴ്ചകൾ ആയതും, ആഴ്ചകൾ മാസങ്ങളും, മാസങ്ങൾ വർഷങ്ങൾ ആയതും അറിഞ്ഞില്ല, രണ്ട് വര്ഷം അങ്ങനെ കഴിഞ്ഞു. കോളേജിലെ ഒട്ടുമിക്ക എല്ലാ പിള്ളേർക്കും ക്യാമ്പസ് പ്ലേസ്മെന്റ് കിട്ടിയിരുന്നു. സമീറിന് കോളേജ് അവസാനിക്കുന്നതിനെ കാലും വിഷമം അവന്ടെ കൂട്ടുകാർ തമ്മിൽ ഉള്ള പ്രേശ്നങ്ങൾ തീരാത്തത് ആയിരുന്നു. അതിനെ കാലും സങ്കടം, ആരെയെങ്കിലും കൈ പിടിച്ച് ഇവിടെ നിന്നും ഇറങ്ങാം എന്നുള്ള സ്വപ്‍നവും നടക്കാത്തതിലും ആയിരുന്നു. കോളേജിൽ ചേർന്നതും രണ്ട് കൊല്ലം പോയതും ആരും അറിഞ്ഞില്ല, കോളേജിലെ ഓർമകളും, ഇവർ നടത്തിയ യാത്രയും എല്ലാമായി പടി ഇറങ്ങാൻ സമയമായി.

Leave a Reply

Your email address will not be published. Required fields are marked *