“നിനക്ക് ഒരു കാര്യം അറിയോ… (T)” ഹൃതിക് ചെറിയ ടെന്ഷനോട് കൂടി ചോദിച്ചു. അവൾ അവന്ടെ നേരെ മുഖം തിരിച്ചു.
“കൂറേ കാലത്തിന് ശേഷം വീണ്ടും അങ്ങനെ ഒരു വികാരം ഉള്ളിൽ വരുന്നത് പോലെ… ഞാൻ കൂറേ കാലമായി അങ്ങനെ വരാൻ വേണ്ടി കാത്തിരിക്കുന്നു… (T)” അവൻ പറഞ്ഞു. ഒന്നും മനസ്സിലാവാതെ അവൾ വെറുതെ അവനെ നോക്കി ഒന്ന് കളിയാക്കി ചിരിച്ചു.
“എടാ മറ്റന്നാൾ അല്ലെ നിന്റെ ബർത്ഡേയ്… ചെറിയ പാർട്ടി ഒന്നും മതിയാവില്ല കേട്ടോ (T)” അവൾ പറഞ്ഞു.
“മറ്റന്നാൾ നിനക്ക് ഒരു സർപ്രൈസ് തരാൻ ഉണ്ടായിരുന്നു, അത് ഇപ്പൊ എന്താ ചെയ്യാ (T)” അവൾ തുടർന്നു.
“ഓ ബിർത്ഡേയ് ഗിഫ്റ്റാ… വേറെ എന്ത് ചെയ്യാൻ എനിക്ക് തരണം അത്ര തന്നെ (T)”
“അങ്ങനെ തരാൻ ഉള്ള സാധനം അല്ലാലോ. പക്ഷെ ഞാൻ നിനക്ക് ഒരു ക്ലൂവും തരാൻ പോവുന്നില്ല. സർപ്രൈസസ് ഈസ് എ സർപ്രൈസ് (T)” അവൾ പറഞ്ഞു.
ഓഹ് എങ്ങനെയെങ്കിലും ഒന്ന് മറ്റന്നാൾ ആക്കി തരണേ ദൈവമേ. അവളുടെ വായിൽ നിന്ന് ഒന്ന് കേൾക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ്… അവൻ മനസ്സിൽ ചിന്തിച്ച് കൊണ്ട് അവളെ നോക്കി ഇരുന്നു. ഓരോ പ്രവിശ്യവും സംസാരിക്കുമ്പോഴും അവർ തമ്മിൽ ഉള്ള സൗഹൃദം കൂടി കൂടി വന്നു.
ഈ രണ്ട് ദിവസം നീങ്ങി പോവാൻ അധികം ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല. 12 മാണി ആയപ്പോ തന്നെ ഹൃതികിനെ സമീർ ഫോൺ വിളിച്ച് വിഷ് ചെയ്തു, ശ്രുതികയും. അവന്റെ അമ്മ രാവിൽ വിളിച്ചും, ഓഫീസിൽ എത്തിയപ്പോ സഹപ്രവർത്തകരും.
“എവിടെ… എന്തോ സർപ്രൈസ് ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട്, ഇതുവരെ കിട്ടിയില്ലലോ (T)” ഹൃതിക് അവളോട് ചോദിച്ചു.
“അതിന് ബർത്ഡേയ് കഴിഞ്ഞില്ലാലോ, വെയിറ്റ്. ആ… മെനി മെനി ഹാപ്പി റിറ്റ്നസ് ഓഫ് ദി ഡേയ് (T)” എന്നും പറഞ്ഞ് അവൾ അവനെ കെട്ടിപിടിച്ചു.
“വൈകുനേരം ഇവിടെ തന്നെ ഉണ്ടാവിലെ… വേറെ എന്ത് തിരക്ക് ഉണ്ടെക്കിലും ഒരു 5 മിനിറ്റ് മാറ്റി വെക്കണേ (T)” അവൾ തുടർന്നു. അവളിൽ നിന്നും അകന്ന് മാറി അവളുടെ ചോദ്യത്തിന് ഉത്തരമായി അവൻ തലയാട്ടി. വൈകുനേരം വരെ പണി എടുക്കുന്നുണ്ടായിരുനെകിലും ഹൃതിക് കൂടുതൽ സമയവും അവളെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു. സമയം അനങ്ങുന്നുണ്ടോ എന്നുപോലും അവന് സംശയം ആയി. പണ്ടത്തെ ഓരോ ഭ്രാന്ത് വീണ്ടും അവന്റെ ഉള്ളിൽ വന്ന് തുടങ്ങി.
ഓഫീസിൽ ടൈം കഴിഞ്ഞ് എല്ലാവരും ഇറങ്ങി തുടങ്ങി, എല്ലാ ഫൈലും ഹാർഡ്‌കോപ്പി ആക്കി ലോക്കറിൽ വെച്ച ശേഷം ആ റൂം അടച്ച് കൊണ്ടിരുന്ന ഹൃതിക്കിന് അവൾ പിന്നിൽ നിന്നും വിളിച്ചു.
“കഴിഞ്ഞിലെ കൂറേ നേരം ആയാലോ… വേഗം വന്ന ഞാൻ കാണിച്ച് തരാം. ഞാൻ ഫ്രന്റ് ഡോറിന്റെ അവിടെ ഉണ്ടാവും (T)” എന്നും പറഞ്ഞ് അങ്ങോട്ടേക്ക് ഓടി. അവളോട് ഒന്ന് മറുപടി കൊടുക്കാൻ പോലും പറ്റുന്നതിന് മുന്നേ അവൾ പോയി കഴിഞ്ഞ് ഇരുന്നു.
അവനെ കൊണ്ട് പറ്റുന്നതിനെ കാലും വേഗത്തിൽ അവൻ പണികൾ തീർത്ത് വേഗം ബാഗ് എടുക്കാൻ ആയി അവന്റെ ടേബിളിലേക്ക് ഓടി പോയി. ബാഗ് എടുത്ത് തിരിച്ച് നടക്കുമ്പോഴ് ആയിരുന്നു അവൻ അവിടെ എന്തോ ഒരു ഗിഫ്റ് വെച്ചത് കണ്ടത്. ഒരു ചെറുപുഞ്ചിരിയോട് കൂടി അവൻ അത് തുറന്ന് നോക്കി. ഒരു കത്തും പിന്നെ ഒറ്റ നോട്ടത്തിൽ കറുപ്പ് ആണ് എന്ന് തോന്നിക്കുന്ന ഡാർക്ക് പർപ്പിൾ നിറം ഉള്ള ഒരു കേട്ട് റോസാപൂക്കളും ആയിരുന്നു ഉണ്ടായിരുന്നത്.
“ഈ ഒരു ദിവസത്തിനായി കൂറേ നാളായി ഞാൻ കാത്തിരിക്കുന്നു…” എന്നായിരുന്നു ആ കത്തിൽ എഴുതിട്ട് ഉണ്ടായിരുന്നത്. അത് കണ്ടതും അവന്റെ ഒന്നും കൂടി വിരിഞ്ഞു. പെട്ടന് അവൾ തന്റെ പേര് വിളിക്കുന്നത് ഹൃതിക് കേട്ടത്, ഗിഫ്റ്റും ബാഗും എല്ലാം അവിടെ തന്നെ വെച്ച ശേഷം അവളുടെ അടുത്തേക്ക് ഓടി, കൂട്ടത്തിൽ അവന്ടെ ടേബിളിലേക്ക് അല്ലാത്തത് ഒഴിക്കെ ഉള്ള എല്ലാ ലൈറ്റും ഓഫ് ചെയുകയും ചെയ്തു. അവന്ടെ നടത്തിന്ടെ വേഗത കുറഞ്ഞു, അവൾ ആരുടെയോ കൈയും പിടിച്ച് അവിടെ നിൽക്കുക ആയിരുന്നു.
“എടാ മനസ്സിലായിലെ… വിശ്വാ. സീനിയർ ആയിരുന്നു നിന്റെ. ഇവൻ ആണ് എന്റെ ബോയ്‌ഫ്രണ്ട്. ഞങ്ങൾ പിന്നെയും ഒരുമിച്ചു, പക്ഷെ ഇല്ലാത്തവനെയും ഉള്ള പോലെ ഇനി തെറ്റില്ല… പെട്ടന് തന്നെ കല്യാണം കഴിക്കാൻ ആണ് ഞങ്ങളുടെ പ്ലാൻ (T)” വളരെ സന്തോഷത്തോടു കൂടി അവൾ പറഞ്ഞു. ഓ മൈര്… ഇത്താനാണോ സർപ്രൈസ് മാങ്ങ തൊലി എന്നും പറഞ്ഞ് അവൾ സസ്പെൻസ് ഇട്ടത്. കുറച്ച് കഷ്ടപ്പെട്ട് ചിരി വരുത്തി കൊണ്ട് ഹൃതിക് അവന് കൈ കൊടുത്തു.
