“അലീന അല്ല അലൈല. a l y l a” അവൾ മറുപടി കൊടുത്തു.
“ഓഹ്. അപ്പൊ തലതിരിച്ച് വായിച്ചാലും അലൈല എന്ന് തന്നെ” അവൾക്ക് ചിരി പടർത്താനായി സമീർ പറഞ്ഞ് നോക്കി, പ്രേത്യകിച്ച് ഭാവ മാറ്റം ഒന്നും ഉണ്ടായില്ല.
“ഇപ്പോഴെങ്കിലും ഇയാൾ എന്തേലും ഒക്കെ ചോദിച്ചെലോ. ഞാൻ ഇനി വീട്ടിൽ പോയി എന്ത് പറയും എന്ന് ആലോചിച്ച് ഇരിക്ക ആയിരുന്നു”
“അല്ല എനിക്ക് പെട്ടന് പരിചയം ഇല്ലാത്ത ഒരാളുടെ കൂടെ… അങ്ങനെ ഒക്കെ കേട്ടപ്പോ താൽപര്യം ഉണ്ടായിരുന്നില്ല. കുറച്ച് പരിചയം ഒക്കെ വേണ്ടേ, പരസ്പരം ഇഷ്ടം ഒക്കെ തോന്നണ്ടേ… പക്ഷെ നിന്നെ…” സാം പറഞ്ഞ് കൊണ്ടിരിക്കുന്നതിന് ഇടയിൽ പെട്ടന് അവൾ കാൽ എടുത്ത് സീറ്റ് വെച്ച ശേഷം സംസാരിക്കാൻ തുടങ്ങി.
“ഹാവു… ഇപ്പോഴാണ് സമാധാനം ആയത്. എനിക്ക് ഒരു താല്പര്യവും ഇല്ല ഇപ്പൊ തന്നെ കല്യാണം കഴിക്കാൻ, നിനക്കും അങ്ങനെ തന്നെ ആണലോ… നീ ഒന്ന് പറഞ്ഞ് എങ്ങനെയെകിലും ഒഴിയണം” അവൾ പറഞ്ഞു.
ഊമ്പിയലോ പടച്ചോനെ… ഇനി ഇപ്പൊ എന്ത് ചെയ്യും
“അങ്ങനെ ഡയറക്റ്റ് പറഞ്ഞ ശെരി ആവില്ല. എന്റെ വീട്ടിലും പറഞ്ഞ് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ആയിരിക്കും, നിന്റെ സഹായം കൂടി വേണ്ടി വരും… എന്തായാലും നീ നമ്പർ താ, ഞാൻ എന്തേലും ഉണ്ടെകിൽ പറയാം” സമീർ അവൾക്ക് നേരെ ഫോൺ നീട്ടി.
അടുത്ത് തന്നെ പോയത് കൊണ്ട് പെട്ടന് തന്നെ തിരിച്ച് എത്തി. പിന്നെയും വീട്ടിലേക്ക് കേറാതെ അവൾ അവളുടെ സ്കൂട്ടറിൽ കേറി തിരിച്ച് പോയി. കുറച്ച് അധികം സമയം കഴിഞ്ഞപ്പോ അവന്ടെ അനിയനും വീട്ടിലേക്ക് വന്നു.
“നീ എന്ത് പണി ആട ചേട്ടായി കാണിച്ചത്. അവൾ ഇനി എനിക്ക് ജാഡ ആണ് എന്ന് വിചാരിച്ച് കാണിലെ. നേരെ യാത്ര പറയാൻ പോലും പറ്റിയില്ല” ജോയൽ അവന്ടെ വിഷമം സമീറിനോട് പറഞ്ഞു.
“പിന്നെ പെട്ടന് പോണം എന്ന് നിന്ടെ ചേട്ടത്തി പറഞ്ഞ ഞാൻ എന്താ ചെയ്യാ” അത് കേട്ടതും ഒരു ഞെട്ടലോട് കൂടി ജോയൽ സമീറിനെ തുറിച്ച് നോക്കി. ചേട്ടത്തിയോ…
“ഡാ മോനെ. അവൾ ഡിഗ്രി ഒക്കെ കഴിഞ്ഞതാ അതായത് നിന്നെ കാലും പ്രായം ഉണ്ട് എന്ന് അർഥം. വീട്ടിൽ സമ്മതിക്കുമോ, പിന്നെ നീ പറഞ്ഞ പോലെ ബാപ്പയെ വിഷമിപ്പിക്കാൻ പറ്റുമോ? എന്തായാലും നിന്നെ പോലൊരു സുന്ദരന് ഇതിനെ കാലും നല്ല ഒരു കുട്ടിയെ കിട്ടും. ഇല്ലെകിൽ ഈ ചേട്ടായി കണ്ട് പിടിച്ച് തരും” അവന്റെ തോളിലൂടെ കൈ ഇട്ട് അടുത്തേക്ക് അടുപ്പിച്ച ശേഷം സമീർ പറഞ്ഞു.
“ഒരു 10 മിനിറ്റ് മാറിയപ്പോഴേക്കും ഇങ്ങനെ ഒക്കെ ആയി മാറിയോ. ആ… നീ എന്തേലും ഒക്കെ ചെയ്യ്” എന്നും ജോയൽ ഉള്ളിലേക്ക് പോയി. അവിടെ നടന്ന സംസാരം കഴിഞ്ഞപ്പോ സമീറിന് പെട്ടന് ലോഹിതിനെ ഓർമ വന്നു. ഫോൺ എടുത്ത് അവനെ വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല, മെസ്സേജ് അയക്കാം എന്ന് കരുതി വാട്സാപ്പ് എടുത്തപ്പോ, ആഴ്ചകൾ മുന്നേ അയച്ച മെസ്സേജിനെ ഇതുവരെ റിപ്ലൈ ഒന്നും വന്നിട്ടും ഇല്ല…
ദിവസങ്ങൾക്ക് ശേഷം ഓഫീസിൽ (പുണെ)
ചെറിയ മഴ ഉള്ള ഒരു വൈകുനേരം. ലൈലാക് പൂക്കൾ ഓഫീസിന് ചുറ്റും വിരിഞ്ഞിട്ട് ഉണ്ട്. മഴക്കാർ ഉണ്ടെക്കിലും കുറച്ച് സൂര്യപ്രകാശം ചുറ്റും ഉണ്ട്. പൂക്കൾക്ക് ഇടയിലൂടെ വരുന്ന സൂര്യപ്രകാശം ഓഫീസിൽ ഒരു ലാവെൻഡർ നിറം പടർത്തി.
ശ്രുതികാ ജന്നലിൻ അടുത്ത് ഉള്ള സീറ്റിൽ ഇരുന്ന് ലാപ്ടോപ്പിൽ വർക്ക് ചെയ്യുക ആയിരുന്നു, അവളുടെ അടുത്ത് ഹൃതിക് ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ നെറ്റിയിലെ ചുളിവുകൾ കണ്ടപ്പോ അവൾ കാര്യമായി എന്തോ ചെയ്യുക ആണ് എന്ന് മനസ്സിലായി. ലാവെൻഡർ നിറത്തിൽ അവളെ കാണാൻ ഭംഗി ആയിരുന്നു.
“എന്താടാ ഇങ്ങനെ നോക്കി ഇരിക്കുന്നെ (T)” ലാപ്ടോപ്പിൽ തന്നെ നോക്കി കൊണ്ട് അവൾ ചോദിച്ചു.
“നല്ല കാലാവസ്ഥയും വെളിച്ചവും… പെട്ടന്ന് ഇങ്ങനെ കണ്ടപ്പോ പണ്ട് നമ്മൾ ലൈബ്രറിയിൽ ഇരുന്ന് സംസാരിച്ചത് ഓർമ വന്നു (T)” ഹൃതിക് പറഞ്ഞു.
“പഴയ ബുക്കിന്റെ മണം, മഴയുടെ ശബ്ദം… ഐ റിയലി മിസ്സ് ദോസ് ഡേയ്‌സ് (T)” അവൾ പറഞ്ഞു. അവർക്ക് ഇടയിൽ മനോഹർമായൊരു നിശബ്ദത ഉണ്ടായി. നിശബ്ദത ബെധിച്ച് കൊണ്ട് ജന്നലിൽ ശക്തിയായി വന്ന് വീഴുന്ന മഴ തുള്ളികൾ പതിച്ചു. കാലങ്ങൾ ആയി ശ്വാസം പിടിച്ച് ഇരുന്ന ശേഷം ശ്വാസം വിടുന്ന പോലൊരു സുഖം.
