പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 2.4 7

“ഇവരുടെ അമ്മച്ചി ഇവിടെ ഇല്ല. അതുകൊണ്ട് നിങ്ങൾ പുറത്ത് പോയി ഒരു ചായ ഒക്കെ കുടിച്ചിട്ട് വാ” ആർക്കും മനസിലാവാത്ത വിധത്തിൽ സംസാരിക്കാൻ അവസരം ഒരുക്കി തന്ന ബാപ്പയെ നോക്കി സമീർ ചിരിച്ചു. പക്ഷെ അയാൾ വിചാരിച്ച പോലെ കാര്യങ്ങൾ സംഭവിച്ചില്ല, ഇവരുടെ രണ്ട പേരുടെയും കൂടെ ജോയേലും പോയി. കാറിൽ മൂന്നുപേരും കൂടി അടുത്ത് ഉള്ള ഒരു ഹോട്ടലിലേക്ക് പോയി.

“ഞാൻ വിചാരിച്ചത് എന്നെ കണ്ടതും നീ മാറി നടക്കുമായിരിക്കും എന്നായിരുന്നു, ആദ്യത്തെ നിന്റെ റിയാക്ഷൻ കണ്ടപ്പോഴും ഞാൻ അങ്ങനെ തന്നെയാ കരുതിയത് (T)” പുണെയിൽ ഒരു ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശ്രുതികാ പറഞ്ഞു.

“ശേ… ഐ വാസ് ഹാപ്പി ടു സീ യു. ആദ്യം കണ്ടപ്പോ നിന്നെ പോലെ തോന്നിയത് ആണ് എന്ന് വിചാരിച്ചതാ അതുകൊണ്ടാണ്… നീ വന്നത് ഏതായാലും നന്നായി, നീ വരുന്നതിന് മുന്നേ ഉള്ള 5-6 മാസം… ശോകം (T)” ഹൃതിക് പറഞ്ഞു.

“നിന്നോട് ഇങ്ങനെ ഒക്കെ കടപ്പാട് പറയേണ്ടി വരും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല (T)” കൈയിൽ ഉണ്ടായിരുന്ന ഫോർക് ചുരുട്ടി നൂഡിൽസ് എടുത്ത ശേഷം അവൻ തുടർന്നു.

“ആദ്യമായിട്ടോ ?? നമ്മൾ ആദ്യമായി പരിചയപെട്ടതൊക്കെ നീ മറന്നോ (T)” നെറ്റി ചുളിച്ച് അവൾ ചോദിച്ചു.

“നിനക്ക് അതൊക്കെ ഇപ്പോഴും ഓർമ ഉണ്ടോ. ഞാൻ… ബെറ്റ് (T)”

“ഞാൻ ആദ്യമായി ക്ലാസ്സിൽ സംസാരിച്ച ആൾ അല്ലെ, മറക്കാൻ പറ്റുമോ. പിന്നെ നീ ബെറ്റ് വെച്ചതൊന്നും അല്ല എന്ന് എനിക്ക് അറിയാം (T)” തലയാട്ടികൊണ്ട് അവൾ പറഞ്ഞു.

“ഓഹ്.. ഞാൻ അങ്ങനെ ആയിപോയെടോ, പെട്ടന്ന് കുറച്ച് നേരം സംസാരിക്കാൻ, വേറെ ഐഡിയ ഒന്നും കിട്ടിയില്ല. കുറച്ച് കോമഡി ആയേക്കിൽ എന്താ, സംഭവം വർക്ക് ആയാലോ (T)”

“ഹ്മ്മ്… കോമഡി ഒന്നും അല്ലായിരുന്നു, യു വെര് ക്യൂട്ട്, പിന്നെ ലോഹിതിനോട് ചോദിച്ചപ്പോ അല്ലെ കാര്യങ്ങൾ ഒക്കെ അരിഞ്ഞത് (T)” അവൾ ഇത് പറഞ്ഞതും ഹൃതികിന്റെ മുഖം മാറി. പെട്ടന് ദേഷ്യത്തിൽ അവൻ ഫോർക് പ്ലേറ്റിലേക്ക് ഇട്ടു, പക്ഷെ അത് തെറിച്ച് താഴെ വീണു.

“ഡാ… നേരെ നോക്കി പണിയെടുക്കട. പറ്റില്ലെക്കിൽ നിർത്തിക്കോ, ഇവിടെ എന്താ പണിക്ക് വേറെ ആൾകാർ ഒന്നും ഇല്ലാഞ്ഞിട്ട് ആണോ… സോറി സർ” വെയ്റ്ററിന് ചീത്ത വിളിച്ചതിന് ശേഷം ഓർഡർ എടുക്കാൻ വന്ന ആൾ സമീറിനോട് ക്ഷമ ചോദിച്ചു. അവിടെ ഇരുന്ന് കൂടുതൽ സംസാരിച്ചത് ജോയലും അസ്മയും ആയിരുന്നു, സമീർ വെറുതെ ചോദിക്കുന്നതിന് മാത്രം മറുപടിയും പറഞ്ഞ്, അല്ലാത്തപ്പോ തലയാട്ടിയും ഇരുന്നു. ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ അവൾ ഇടക്ക് ഇടക്ക് ആ വെയ്റ്ററിനെ നോക്കുന്നത് സമീർ ശ്രേധിച്ചു. അല്പസമയമത്തിന് ശേഷം, കഴിച്ച് കഴിഞ്ഞതും അവർ അവിടെ നിന്ന് ഇറങ്ങി.

(ഹൃതികിന്റെയും സമീറിന്റെയും കഥ ഇടവിട്ട് പറയുന്നത് ആണ്, കൺഫ്യൂഷൻ ആവരുത്)

ജോയൽ ഹോട്ടലിന്റെ പുറത്ത് തന്റെ രണ്ട് മൂന്ന് കൂട്ടുകാരെ കണ്ടപ്പോ അവരോട് ഒന്ന് സംസാരിച്ചിട്ട് വരാം എന്നും പറഞ്ഞ് പോയി. അതെ സമയം അവൾ ആ വെയ്റ്ററിന്റെ അടുത്തേക്ക് പോയി.

“സോറി ചേട്ടാ… ഞങ്ങൾ കാരണം വെറുതെ ചീത്ത കേട്ടു അല്ലെ. എന്റെ കയ്യിൽ നിന്നും ഫോർക് താഴെ വീണതും ഇയാൾ വന്നതും ഒരുമിച്ച് ആയിപോയി. ചീത്ത പറയുമ്പോ ഞാൻ ആണെകിൽ ഒന്നും മിണ്ടിയതും ഇല്ല. ഒന്നും തോന്നരുത് കേട്ടോ” അലൈല ആ വെയ്റ്ററിനോട് പറഞ്ഞു. അയാൾ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് തലയാട്ടി. അവളുടെ ആ പ്രവർത്തി കണ്ടപ്പോ സമീർ ഇത്രെയും നേരത്തിന് ഇടയിൽ ആദ്യമായി അവളെ ഒന്ന് ശെരിക്കും ശ്രേധികാൻ തുടങ്ങി. അവൾ വന്ന് ഇവന്ടെ അടുത്ത് നിന്നു, നോക്കി ചിരിച്ചു.
പൊക്കം തീരെ കുറവ് ആണോ എന്നൊരു സംശയം അവന് തോന്നി. അവളോട് ഒന്ന് ഒറ്റക് സംസാരിക്കാൻ വേണ്ടി അവൻ അണിയനോട് അവന്ടെ ഫ്രണ്ട്സിന്റെ കൂടെ വരാൻ പറഞ്ഞിട്ട് അവളെയും കൂട്ടി വീട്ടിലേക്ക് തിരിച്ച് പോയി.

“അവൻ ഫ്രണ്ട്സിന്റെ കൂടെ വരാം എന്ന പറഞ്ഞത്… അലീന അപ്പൊ ഡിഗ്രി കഴിഞ്ഞു അല്ലെ എന്താ പരിപാടി ഇനി, ജോബ് ആണോ അതോ…” കാർ ഓടിച്ച് കൊണ്ടിരുന്ന സമീർ അവളോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *