പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 5

“അഡ്രസ്സ് തരാം പക്ഷെ അവൻ ഇപ്പൊ അവിടെ ഇല്ല, അടുത്ത ആഴ്ച, ശനി ആവുമ്പോഴേ എത്തുള്ളു…” സമീർ പറഞ്ഞു. അവൾ അതിന് ശെരി വെച്ചു. അവൻ അവൾക്ക് അഡ്രസ് കൊടുത്ത ശേഷം അവിടെ നിന്നും ഇറങ്ങി.

ഇതെല്ലാം ഒരു തൂണിന്റെ മറവിൽ നിന്ന് ശ്രീഹരി കാണുണ്ടായിരുന്നു, അവൻ ആകാംഷയോട് കൂടി സമീറിന്റെ വരവിനായി കാത്തിരുന്നു.

“എന്തായി സർ, അവൾ…”

“ഞാൻ ഏകദേശം എല്ലാം ശെരിയാക്കിട്ട ഉണ്ട്. നീ അവൾക്ക് ഒരാഴ്ച samayam കൊടുക്ക്, അത് കഴിഞ്ഞ വാല് തന്നെ നിന്റെ അടുത്തേക്ക് വരും”

“ഞാൻ എങ്ങനെയാ സാറിനോട് നന്ദി പറയേണ്ടത് എന്ന് അറിയില്ല. എനിക്ക് ജോലി ചെയ്യാൻ ഒരവസരം തന്നു, ഇപ്പൊ ഇതാ എന്റെ പ്രേശ്നങ്ങൾ എല്ലാം തീർത്ത് തന്നു…” ശ്രീഹരി സങ്കടത്തോടും കടപ്പാടോടും കൂടി പറഞ്ഞു.

“ഇതിന്റെ ഒക്കെ ആവിശ്യം ഉണ്ടോടാ… അപ്പൊ എല്ലാം പറഞ്ഞത് പോലെ, നിന്റെ കൂടെ ഉള്ള വർക്കിന്റെ അവസാന ദിവസം ഇന്നാണ്. ഭാഗ്യം ഉണ്ടെകിൽ ഇനിയും കാണാം…” എന്ന സമീർ പറഞ്ഞു, എന്നാൽ മനസ്സിൽ ഇനി ഒരിക്കലും കാണരുതേ എന്നായിരുന്നു അവൻ ആഗ്രഹിച്ചത്. പര്സപരം ഒന്ന് കെട്ടിപ്പിടിച്ച ശേഷം രണ്ടുപേരും പിരിഞ്ഞു.

സമീറും ലോഹിതും വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ മുമ്പോട്ട് നീങ്ങി. ആദ്യം പോയി സംസാരിച്ച ആഷികയുടെ അഹങ്കാരവും പ്രതികാര മനോഭാവവും കണ്ടപ്പോ ഹൃതിക്കിന് പറ്റിയ പെൺ അല്ല എന്ന് തോന്നിയ അവർക്ക്, ആഷികക്ക് ഇട്ടൊരു പണി കൊടുക്കാനും ഹൃതിക്കിന് ആരേലും കൈ പിടിച്ച് ഏല്പിക്കാനും പറ്റിയ ആൾ റാഷിക ആണ് എന്ന് തോന്നി. പക്ഷെ അതിന് വേണ്ടി ഒരു പാവം പിടിച്ച പയ്യനെ ബലിയാട് ആകേണ്ടി വന്നു, എന്നാലും ആ ലക്‌ഷ്യം സഹലമാവാൻ ഇനി വെറും ഏഴ് ദിവസം കൂടി, ഏഴാം നാൾ ഇരുവരുടെയും മുന്നിൽ വെച്ച് ഹൃദയം കൈമാറാൻ കഴിയാതെ പോയ രണ്ടാളെയും ഒന്നിക്കുക എന്ന സ്വപ്നമായി സമീറും ലോഹിതും കാത്തിരുപ്പ് തുടങ്ങി.

(വെള്ളിയാഴ്ച തൃശൂർ… ഹൃതികിന്റെ താമസ സ്ഥലം)

ഹൃതികിന്റെ മാറോട് ചേർത്ത് അവൻ ആഷികയെ കെട്ടിപിടിച്ച് ബെഡിൽ ചാറിയിരിക്കുക ആയിരുന്നു. ഒരു കൈയിൽ അവർ പരസ്പ്പരം വിരലുകൾ കോർത്ത് വെച്ചു, മറു കൈ വെറുതെ അവന്റെ കൈയിന്റെ മുകളിൽ വെച്ചു.

ആഷിക അവളുടെ അച്ഛന്റെ കമ്പനിയിൽ ജോയിൻ ചെയാനായി തീരുമാനിച്ചു, അതിന് മുന്നേ ഇന്റർവ്യൂവിന് ഒന്ന് സഹായിക്കാനായി ഹൃതികിന്റെ അടുത്തേക്ക് വന്നു.

“ഇൻട്രൊഡ്യൂസ് യൗർസെൽഫ്…” ഹൃതിക് ചോദിച്ചു.

“എന്റെ പേര് ആഷിക. ഞാൻ MA ഹിസ്റ്ററി ആണ് പഠിച്ചത്, അച്ഛനും അമ്മയും രണ്ടാളും ഒരു കമ്പനി റൺ ചെയ്യുന്നു, ഇതാണ് എന്റെ ഫസ്റ്റ് ജോബ് അപ്ലിക്കേഷൻ”

“MA ഹിസ്റ്ററി പഠിച്ചിട്ട് എന്തിനാ ബിസിനസ് ഫീൽഡിലേക്ക് വന്നത്”

“അങ്ങനെ ഒക്കെ ചോദിച്ച, അച്ഛൻ പറഞ്ഞു ഇങ്ങോട്ട് വരാൻ” അവൾ പറഞ്ഞു. ഹൃതിക് അവളുടെ വയറിൽ ഒരു നുള്ള് കൊടുത്തു, അവൾ വേദന കൊണ്ട് ഒന്ന് കൂവി പോയി.

“എന്താടാ ഈ ചെയ്തത്, ഉ…”

“എന്തൊരു കട്ടി ഉള്ള വയർ ആടി, വർകൊണ്ട് ചെയ്യാർ ഉണ്ടോ നീ”

“ഞാൻ ഫുട്ബോളും ബാഡ്മിന്റണും കളിക്കാൻ പോവും. ഇനി എന്നെ എന്തേലും ചെയ്യാൻ നിന്നാൽ ഉണ്ടാലോ, മട്ട് മടക്ക ഒരെണ്ണം ഞാൻ അങ്ങോട്ട് തരും” അവൾ പറഞ്ഞു.

“പിന്നല്ലാതെ, എന്തിനാ ഇവിടെ ചേരുന്നത് എന്ന് ചോയ്ച്ചപ്പോ അച്ഛൻ പറഞ്ഞത് കൊണ്ടാണ് എന്നാണോ പറയാ… എന്ന പിന്നെ ഇതൊക്കെ വേണോ നേരെ അങ്ങോട്ട് കേറിയ പോരെ നിന്നക്” ഹൃതിക് ചോദിച്ചു.

“വെറുതെ ഇരികാന്തലോ എന്ന് കരുതിയിട്ട് അല്ലേടാ” അവൾ അവന്റെ കവിളിൽ പിടിച്ച് കൊണ്ട് പറഞ്ഞു.

“ഹ്മ്മ്… അല്ല നീ ഇവിടെ നിന്നിട്ട് നാളെ അല്ലെ പോവുള്ളു” ഹൃതിക് അവളുടെ മുഖം തനി നേരെ തിരിച്ച് കൊണ്ട് ചോദിച്ചു.

“നിന്റെ കൂടെ സ്റ്റേ അടിക്കുന്നു പരിപാടി ഞാൻ നിർത്തി. ഇപ്പോഴും എന്റെ അവിടെയും ഇവിടെയും ഒക്കെ പിടിച്ച് ഒരു സൗര്യവും തരില്ല. പാവം പിടിച്ച് ഒരു പെൺകുട്ടിയെ… ച്ചി ച്ചി…” അവൾ മറുപടി കൊടുത്തു.

“ഓഹ് ഒന്ന് പൊടി. എല്ലാത്തിനും നിന്ന് തന്ന് സുഗികുമ്പോ പരാതി ഒന്നും ഇല്ലാലോ നിനക്ക്” എന്നും പറഞ്ഞ് അവൻ അവളെ ഇക്കിളി ആകാൻ തുടങ്ങി. അവൾ അവിടെ കിടന്ന് പിടഞ്ഞ് പിടഞ്ഞ് ചിരിക്കാൻ തുടങ്ങി. അവൾ ഒന്ന് അടങ്ങുന്നത് വരെ അവൻ കാത്ത്നിന്നു.

Leave a Reply

Your email address will not be published. Required fields are marked *