പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 5

സമീർ : ഞാൻ ഇപ്പൊ എന്ത് ചെയ്താലും നിനക്കെന്താ

അലൈല : അങ്ങനെ പാറയിലെ സാം. തീരെ പ്രതീക്ഷിക്കാത്തപ്പോ അങ്ങനെ ഒക്കെ പറഞ്ഞ ആരായാലും ഒന്ന് ഷോക്ക് ആയി പോവൂല്ലേ

സമീർ : ഷോക്ക് ആയിക്കോ… എന്തിനാ ഇപ്പൊ മെസ്സേജ് അയച്ചത് ശെരിക്കും. എന്തെകിലും ആവിശ്യം കാണാതെ ഇരിക്കില്ലലോ… ബാപ്പ വല്ലതും ചോദിച്ചതാണെകിൽ എന്നെ ഒന്ന് വിളിക്കാൻ പറഞ്ഞ മതി. നിക്കാഹിന് താല്പര്യം ഇല്ല എന്ന് ഞാൻ പറഞ്ഞോലാം

അലൈല : ഓഹ് അങ്ങനെ പറയോ നീ

സമീർ : ആ പറയും, എനിക്ക് ഇപ്പൊ എന്താ

അലൈല : അതെ, കൂറേ ആയിട്ട് എനിക്ക് ഒരു ആഗ്രഹം. മഴയത് ബൈക്കിൽ പോവണം എന്ന്. എന്റെ കയ്യിൽ ബൈക് ഇല്ലാലോ. നീ ഒന്ന് വരുവാണെകിൽ…

ഒരു ചെറുയഞ്ചിരിയോട് കൂടി സമീർ ആ മെസ്സേജ് കൂറേ നേരം നോക്കിയിരുന്നു, ആ സന്തോഷത്തിൽ അവൻ മറുപടി പോലും കൊടുക്കാൻ മറന്ന് പോയി. അപ്പോഴേക്കും ശ്രീഹരി റെഡിയായി വന്ന് സമീർ ചിരിക്കുന്നതും നോക്കിയിരുന്നു, എന്താ കാര്യം എന്ന് ചോദിച്ചെങ്കിലും ഒന്നും ഇല്ല എന്ന് സമീർ തോൾ പൊക്കി പറഞ്ഞു.

സമീർ : ഞാൻ മഴയത് ബൈക് ഓടിക്കാർ ഇല്ല. പിന്നെ സംസാരിക്കാം ഇപ്പൊ കുറച്ച് തിരക്കിൽ ആണ്.

എന്നും മെസ്സേജ് ഇട്ട് അവൻ ഫോൺ മാറ്റി വെച്ചു, ശ്രീഹരിയുടെ ഒപ്പം പുറത്തേക്ക് പോകാൻ തയാറായി. റാഷിക കൃത്യമായി എവിടെ ഉണ്ടാവും എന്ന് ശ്രീഹരിക്ക് അറിയില്ലായിരുന്നു, ആദ്യം അവളെ തപ്പി കണ്ടുപിടിക്കണം. കുറച്ച് നേരം അവളുടെ വീടിനെ ചുറ്റി പറ്റി നിന്നു, അവിടെ ഇല്ല എന്ന് മനസ്സിലായി. ഇനി ഉണ്ടാവാൻ സാധ്യത ഉള്ള സ്ഥലം ഓഫീസിൽ ആണ്, അവളുടെ അച്ഛന്റെയും അമ്മയുടെയും ഓഫീസിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി ജോലി ചെയുന്നു.

അവർ ഓഫീസിൽ എത്തിയതും അവളെ തിരയാൻ തുടങ്ങി, ഉച്ച സമയം ആയത് കൊണ്ട് തന്നെ റാഷിക ക്യാന്റീനിൽ ഇരുന്ന് ഫുഡ് കഴിക്കുക ആയിരുന്നു, അവൾ സ്വന്തം കൂട്ട് ആസ്വദിക്കുകയായിരുന്നു. ശ്രീഹരി അവളെ ചൂണ്ടി കാണിച്ച് കൊടുത്തു.

“നീ വരണ്ട, ഞാൻ പോയി ഒന്ന് സംസാരിച്ച് നോക്കട്ടെ” എന്നും പറഞ്ഞ് ശ്രീഹരിയെ അവിടെ തന്നെ നിർത്തി സമീർ അവളുടെ അടുത്തേക്ക് നടന്നു.

അവളുടെ തൊട്ടടുത്ത് പോയി അവൻ നിന്നു. അവൾ ഒരു അത്ഭുതത്തോട് കൂടി അവനെ നോക്കിയിരുന്നു.

“മെയ് ഐ…” ഇരിക്കാനായി സമീർ റാഷികയോട് അനുവാദം ചോദിച്ചു. അവൾ ചിരിച്ച് കൊണ്ട് അവനോട് ഇരിക്കാൻ പറഞ്ഞു. അവൻ ആരാണ് എന്ന് മനസ്സിലാവാതെ അവൾ അവൾ വെറുതെ ചിരിച്ചിരുന്നു.

“ഞാൻ സമീർ… ശ്രീഹരിയുടെ കൂടെ വർക്ക് ചെയുന്നത് ആണ്…”

“ഓഹ് പ്ളീസ്… ഇനിയിപ്പോ എന്താ, ആളെ വിട്ട് എന്നെ ചീത്ത വിളിക്കാൻ ഒക്കെ. മനസ്സമാധാനം തരില്ല എന്ന് ഉറപ്പിച്ചോ അവൻ”

“ഏയ്… അങ്ങനെ ഒന്നും പറയല്ലേ. അവൻ കൂറേ പെൺപിള്ളേരുടെ കൂടെ വർക്ക് ചെയ്യുന്നത് കൊണ്ട്… ചെറിയ ഒരു കൺഫ്യൂഷൻ അത്രേ ഉള്ളു”

“അവൻ മാത്രേ പെൺപിള്ളേരുടെ കൂടെ വർക്ക് ചെയ്യുള്ളുവോ ഇയാളുടെ കമ്പനിയിൽ”

“അങ്ങനെ അല്ല… ഇവിടെ വരണ്ട ഒരു ആവിശ്യം ഉണ്ടായിരുന്നു, അപ്പൊ ആണ് ഇയാൾ ഇവിടെ ഒറ്റക് ഇരിക്കുന്നത് കണ്ടത്”

“നിന്റെ സിംപതി ഒന്നും എനിക്ക് വേണ്ട. ഇയാൾ ഒറ്റയൊരുത്ത കാരണം ആണ് ഞാൻ ഈ അവസ്ഥയിൽ എത്തിയത്. ഇപ്പൊ മറ്റേ ഹൃതികിന്റെ കാര്യം പറയണ്ട വല്ല ആവിശ്യവും ഉണ്ടായിരുന്നോ…” കുറച്ച് ദേഷ്യത്തിൽ അവൾ ചോദിച്ചു.

“സോറി… നിങ്ങൾ തമ്മിൽ തെറ്റിയ കാര്യം ഞാൻ അറിഞ്ഞില്ല. 2 ദിവസം മുന്നേ അവനെ കണ്ടപ്പോ കൂടി അവൻ ഒന്നും പറഞ്ഞില്ല…” അവൾക്ക് പിടിച്ച് കേറാനായി അവൻ ഒരു വള്ളി ഇട്ട് കൊടുത്തു.

“2 ദിവസം മുന്നേ… അവൻ താമസിക്കുന്ന സ്ഥലം ഒക്കെ അറിയോ നിനക്ക്. എനിക്ക് ഒന്ന് കാണിച്ച് തരുമോ…”

“ഞാൻ അവനെ കാണിച്ച് തരാൻ വേണ്ടി വന്നതല്ല. ശ്രീഹരി ഒരു നല്ല പൈയ്യൻ ഒക്കെ ആണ്, പക്ഷെ കുറച്ച്…”

“ഞാൻ ഒന്ന് പോയി ഹൃതികിനെ കാണുന്നു, ഒരു കാര്യം ചോദിക്കുന്നു, എന്റെ ഒരു കാര്യം തീരുമാനം ആകുന്നു, ഞാൻ തിരിച്ച് വരുന്നു” അവൾ പറഞ്ഞു.

സമീർ കുറച്ച് നേരം ഒന്നും മിണ്ടാതെ ചിന്തകളിൽ മുഴുകി, അവളെ എങ്ങനെയെങ്കിലും അവിടെ എത്തിച്ച ബാക്കി പണി ഹൃതിക് ചെയ്‌യേണ്ടി വരും, പക്ഷെ അവൻ ചെയ്യുമോ ഇല്ലയോ എന്ന് ഉറപ്പ് പറയാൻ പറ്റില്ല. അടുത്ത ആഴ്ച ഇവൾ അവിടെ എത്തിയ താനും ലാഹിതും കൂടി വിചാരിച്ച വല്ലതും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *